Breaking NewsCrimeIndiaKeralaLead NewsLocalNEWSNewsthen SpecialWorld

പഞ്ചാബില്‍ പോലീസ് വധിച്ച ഗുണ്ടയ്ക്ക് പാക് ബന്ധമെന്ന് സംശയം ; പാക് നിര്‍മിത തോക്കുകള്‍ കണ്ടെത്തി ; പാക്കിസ്ഥാനിലെ രഹസ്യാന്വേഷണ ഏജന്‍സികളുമായി ബന്ധമെന്ന് പോലീസ്

ചാണ്ഡീഗഢ് : പഞ്ചാബില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഗുണ്ടയ്ക്ക് പാക് ബന്ധമെന്ന് സംശയത്തില്‍ അന്വേഷണ ഏജന്‍സികള്‍. ഗുണ്ടാ നേതാവായ ഹര്‍ജിന്ദര്‍ ഹാരിയാണ് പഞ്ചാബ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇയാള്‍ക്ക് പാക്കിസ്ഥാനിലെ രഹസ്യാന്വേഷണ ഏജന്‍സിയുമായി ബന്ധമുണ്ടെന്നാണ് സംശയം.
വിദേശത്തുള്ള ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ള ഇയാളുടെ പക്കല്‍ നിന്ന് പാക് നിര്‍മിതമെന്ന് സംശയിക്കുന്ന തോക്കുകള്‍ കണ്ടെടുത്തു.
ഈയിടെ ജയിലില്‍ നിന്നിറങ്ങിയ ഇയാള്‍ ഒരാളെ കൊല്ലാന്‍ ശ്രമിക്കുമ്പോഴാണ് പോലീസുമായി ഏറ്റുമുട്ടലുണ്ടായതെന്ന് അമൃത്സര്‍ കമ്മീഷണര്‍ അറിയിച്ചു. കൊല്ലപ്പെട്ട ഹര്‍ജിന്ദര്‍ ഹാരിയുടെ ഫോണുകള്‍ പരിശോധിച്ചതില്‍ ഐഎസ്‌ഐയുമായും വിദേശത്തുള്ള ഗുണ്ടാ നേതാക്കളുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയെന്നും പോലീസ് പറയുന്നു.

കൊല്ലപ്പെട്ടയാള്‍ അഞ്ച് ഗുരുതര ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പാക് നിര്‍മിതമെന്ന് സംശയിക്കുന്ന 2 തോക്കുകളം ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പഞ്ചാബിലെ ഗുരു നാനാക് ദേവ് ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്നാണ് രണ്ട് പിസ്റ്റളുകള്‍ പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ഗുണ്ടാ നേതാവിനൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന അട്ടാരി സ്വദേശി സണ്ണി രക്ഷപ്പെട്ടു. അയാളെ കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങി. വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളുമായും ഡ്രോണുകള്‍ ഉപയോഗിച്ച് പാകിസ്ഥാനില്‍ നിന്ന് ആയുധങ്ങളും മയക്കുമരുന്നുകളും ഇന്ത്യയിലെത്തിച്ചതിലും ഹര്‍ജിന്ദറിന് ബന്ധമുണ്ടെന്ന് കമ്മീഷണര്‍ പറയുന്നു.

Signature-ad

 

Back to top button
error: