World

    • അജ്മാനില്‍ വാഹനാപകടം, പാലക്കാട് ചാലിശേരി പ്രദേശി മരിച്ചു

      ദുബൈ: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു. പാലക്കാട് ചാലിശേരി ആലിക്കര പുലവത്തേതില്‍ മൂസക്കുട്ടിയുടെ മകന്‍ ഷാജി (39) ആണ് മരിച്ചത്.ഈ വെള്ളിയാഴ്ച പള്ളിയിലേക്ക് പോകവെ അജ്മാന്‍ ഖബര്‍സ്ഥാന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. അജ്മാനിലെ ഒരു സ്ഥാപനത്തിന്റെ ദുബൈ ശാഖയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു. മാതാവ്: ആമിനക്കുട്ടി. ഭാര്യ: ഹസീന. മക്കള്‍: നാജിയ, സഫ്‌വാന്‍, യാസീന്‍. യുഎഇയിലുള്ള മുജീബ് റഹ് മാന്‍, മുസ്തഫ എന്നിവര്‍ സഹോദരങ്ങളാണ്

      Read More »
    • അമ്മയാകുന്നത് ഒരു കുറവല്ല, വിശ്വസുന്ദരിപ്പട്ടത്തിന് ഇനി അമ്മമാര്‍ക്കും വിവാഹിതര്‍ക്കും മത്സരിക്കാം

      ഒടുവില്‍ മിസ് യൂണിവേഴ്‌സ് സംഘാടകരും തിരുത്തി, അമ്മയാകുന്നത് ഒരു കുറവല്ല. വിശ്വസുന്ദരി പട്ടത്തിനായി ഇനി അമ്മമാര്‍ക്കും വിവാഹിതരായ സ്ത്രീകള്‍ക്കും മത്സരിക്കാം. ഇതു സംബന്ധിച്ച നിബന്ധനകളില്‍ കാലോചിതമായി പരിഷ്‌കരിക്കാന്‍ സംഘാടകര്‍ തീരുമാനമെടുത്തതായാണ് വിവരം. ഇതുവരെ 18-നും 28-നും ഇടയില്‍ പ്രായമുള്ള അവിവാഹിതരേയും കുട്ടികളില്ലാത്തവരേയും മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നുള്ളു. മിസ് യൂണിവേഴ്സ് നേടുന്ന കാലയളവില്‍ വിവാഹിതയാകരുതെന്നും ഗര്‍ഭിണിയാകരുതെന്നും നിബന്ധനയുമുണ്ട്. ഈ നിബന്ധനകളിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. അടുത്ത വര്‍ഷത്തെ മത്സരം മുതല്‍ ഇതു നിലവില്‍ വരുമെന്ന് സംഘാടകര്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ നിലവിലെ പ്രായപരിധി അതുപോലെ തുടരും. 160 ലോകരാജ്യങ്ങളില്‍ നിന്നും പ്രവിശ്യകളില്‍ നിന്നുമായാണ് വിശ്വസുന്ദരി പട്ടത്തിന് മാറ്റുരയ്ക്കാന്‍ മത്സരാര്‍ഥികള്‍ എത്താറുള്ളത്. പുതിയ തീരുമാനത്തില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായും നേരത്തേയുള്ള നിബന്ധനകള്‍ സ്ത്രീവിരുദ്ധം ആയിരുന്നെന്നും മിസ് യൂണിവേഴ്സ് 2020 കിരീടം നേടിയ ആന്‍ഡ്രിയ മെസ പറയുന്നു. നേതൃസ്ഥാനങ്ങളില്‍ വനിതകള്‍ എത്തുന്ന ഈ കാലത്ത് സുന്ദരിപ്പട്ടങ്ങള്‍…

      Read More »
    • പാക്കിസ്ഥാന്റെ വാനമ്പാടി നയ്യാര നൂർ അന്തരിച്ചു

        പ്രശസ്ത പാക് ഗായിക നയ്യാര നൂർ അന്തരിച്ചു. 71 വയസ്സായിരുന്നു. കറാച്ചിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇമ്പവും ഭാവവുമാർന്ന ഗാനങ്ങളാൽ ഇന്ത്യയിലും പാകിസ്താനിലും ഒരുപോലെ ആരാധകരെ നേടിയ നയ്യാര നൂറിന് 2006-ൽ പാക് സർക്കാർ ബുൾബുൾ ഇ പാകിസ്താൻ (പാകിസ്താന്റെ വാനമ്പാടി) ബഹുമതി നൽകി ആദരിച്ചു. ഇന്ത്യയിൽ ജനിച്ച നയ്യാര പിന്നീട് പാകിസ്ഥാനിലേക്ക് കുടിയേറി. 1950 ൽ അസമിലെ ഗുവാഹത്തിയിലാണ് നയ്യാര ജനിച്ചത്. ഇന്ത്യൻ മുസ്ലിം ലീഗിന്‍റെ സജീവ പ്രവർത്തകനായിരുന്നു നയ്യാരയുടെ പിതാവ്. ഇന്ത്യ- പാകിസ്ഥാൻ വിഭജനത്തിന് മുമ്പ് മുഹമ്മദലി ജിന്ന അസം സന്ദർശിച്ചപ്പോൾ ആതിഥേയനായത് അദ്ദേഹമാണ്. 1958-ലാണ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ലാഹോറിലേക്ക് നയ്യാരയും കുടുംബവും കുടിയേറിയത്. ഉപഭൂഖണ്ഡത്തിലെ ഏറ്റവും ജനപ്രിയ ഗായകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഒരു പാകിസ്ഥാൻ പിന്നണി ഗായികയായിരുന്നു നയ്യാര നൂർ. പാകിസ്ഥാൻ ടിവി ഷോകളിലും രാജ്യത്തുടനീളമുള്ള കച്ചേരികളിലും തത്സമയ ഗസൽ ആലാപന കച്ചേരികളിലും അവർ പ്രശസ്തയായിരുന്നു. സംഗീതം പഠിച്ചിട്ടില്ലാത്ത നൂർ, ഗായകരായ കാനൻ ബാലയുടെയും ബീഗം…

      Read More »
    • കഷണ്ടിക്ക് മരുന്ന് കണ്ടുപിടിച്ചു, മുടികൊഴിച്ചിൽ തടയാനും നഷ്ടപ്പെട്ട മുടി വീണ്ടെടുക്കാനും കഴിയുമെന്ന് സാക്ഷ്യപ്പെടുത്തി ശാസ്ത്രലോകം

         കഷണ്ടിയുടെ പേരിൽ കാശുണ്ടാക്കിയവർ നിരവധിയാണ്. മുടികൊഴിച്ചിൽ തടയാം മൊട്ടത്തലയിൽ മുടി കിളിർപ്പിക്കാം എന്നീ അവകാശവാദങ്ങളുമായി വന്ന് എണ്ണയും ഷാംപൂവുമൊക്കെ വിറ്റ് ലക്ഷാധിപതികളായവർ പലരുണ്ട്. കഷണ്ടി ചികിത്സ ആയൂർവേദത്തിലെയും പ്രധാന തുറുപ്പുചീട്ടാണ്. ചികിൽസയിൽ ഉപയോക്താവിന് പതിനായിരങ്ങൾ നഷ്ടപ്പെടുമെന്നല്ലാതെ ഒരു ഫലവും ഉണ്ടാകില്ല. ഇത്തരം സംശയങ്ങൾക്കും ആശങ്കകൾക്കും ശേഷം കഷണ്ടിക്കുള്ള മരുന്ന് കണ്ടെത്തിയതായി ശാസ്ത്രലോകം സൂചന നൽകി. മുടികൊഴിച്ചിലിന് പതിറ്റാണ്ടുകളായി ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്ന് പുതിയ മുടി വളരാൻ സഹായിക്കുന്നുവെന്ന് റിപ്പോർട്ട്. ഇതിനായി, വളരെ വ്യത്യസ്തമായ രീതിയിൽ ഉപയോഗിക്കുന്ന പഴയതും അറിയപ്പെടുന്നതുമായ മുടികൊഴിച്ചിൽ ചികിത്സാ മരുന്നായ മിനോക്‌സിഡിൽ ഡോക്ടർമാർ നിർദ്ദേശിക്കുന്നു. തലയോട്ടിയിൽ നേരിട്ട് പുരട്ടുന്ന ലോഷനുപകരം, വളരെ കുറഞ്ഞ അളവിൽ ഗുളികകളുടെ രൂപത്തിലാണ് ഇത് വരുന്നത്. യേൽ സ്കൂൾ ഓഫ് മെഡിസിനിലെ ഡെർമറ്റോളജിസ്റ്റ് ഡോ. ബ്രെറ്റ് കിംഗ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ത്വക്ക് രോഗ വിദഗ്ധർ കുറഞ്ഞ അളവിലുള്ള മിനോക്‌സിഡിൽ ഗുളികകൾ നൽകിയിരുന്നെങ്കിലും ഇപ്പോൾ ഇവയുടെ വിൽപ്പന വർധിച്ചുവരികയാണ്. മിനോക്‌സിഡിലിന്റെ വിജയഗാഥകൾ ജനശ്രദ്ധ…

      Read More »
    • അവധി കഴിഞ്ഞ് തിരിച്ചെത്തിയ തൃശൂര്‍ സ്വദേശി ആസിഫ് സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

      റിയാദ്:  സൗദി അറേബ്യയില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് തിരിച്ചെത്തിയ തൃശൂര്‍ ചേലക്കര സ്വദേശി ആസിഫിനെയാണ് മക്കയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കയില്‍ പിസിടി കംപനിയില്‍ ജോലി ചെയ്തുവരുകയായിരുന്നു. രണ്ട് മാസത്തെ അവധിക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ആസിഫ് മക്കയില്‍ തിരിച്ചെത്തിയത്. ആസിഫ് ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ പൊളിച്ച് അകത്ത് കടന്ന് നോക്കിയപ്പോഴാണ് ആസിഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തില്‍ അനന്തര നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.

      Read More »
    • ഡൂട്ടിക്കിടെ പൈലറ്റുമാര്‍ സുന്ദരമായ ഉറക്കത്തില്‍; നിശ്ചിത സമയം കഴിഞ്ഞിട്ടും നിലത്തിറങ്ങിയില്ല; അപായ അലാറത്തിനു പിന്നാലെ വിമാനത്തിന് സേഫ്‌ലാന്‍ഡിങ്!

      ആഡിസ് അബാബ: ഡൂട്ടിക്കിടെ െപെലറ്റുമാര്‍ സുന്ദരമായ ഉറക്കത്തിലേക്കുകടന്നതോടെ എത്യോപ്യന്‍ വിമാനത്തിന്റെ ലാന്‍ഡിങ് െവെകിയത് 25 മിനിറ്റോളം. ഓട്ടോ െപെലറ്റ് മോഡ് സംവിധാനമുള്ള ബോയിങ് 737-800 ഇ.ടി-343 വിമാനത്തിന്റെ ലാന്‍ഡിങ്ങാണ് െപെലറ്റുമാരുടെ ഗാഢനിദ്രമൂലം െവെകിയത്. കഴിഞ്ഞ 15 നായിരുന്നു സംഭവം. സുഡാനിലെ ഖാര്‍ത്തൂമില്‍നിന്ന് എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയിലേക്കു വന്നതായിരുന്നു വിമാനം. കമ്പ്യൂട്ടര്‍ നിയന്ത്രിത സംവിധാന (എഫ്.എം.സി)ത്തിലൂടെ റൂട്ട് ക്രമീകരിച്ചശേഷം െപെലറ്റുമാര്‍ വിശ്രമിച്ചു. ഇതിനിടെ ഇരുവരും ഗാഡമായി ഉറങ്ങിയതാണ് എത്യോപ്യന്‍ എയര്‍െലെന്‍സ് വിമാനത്തിനെ അത്യപൂര്‍വ സംഭവത്തിന് വേദിയാക്കിയത്.  ആഡിസ് അബാബ വിമാനത്താവളത്തിനു 37,000 അടി ഉയരത്തില്‍ വിമാനം പറക്കുന്നതായി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ മനസിലാക്കിയിരുന്നു. എന്നാല്‍ നിശ്ചിതസമയം കഴിഞ്ഞിട്ടും ലാന്‍ഡിങ്ങിന്റെ ലക്ഷണങ്ങളൊന്നും വിമാനത്തില്‍നിന്നുണ്ടായില്ല. Deeply concerning incident at Africa’s largest airline — Ethiopian Airlines Boeing 737 #ET343 was still at cruising altitude of 37,000ft by the time it reached destination Addis…

      Read More »
    • ജാഗ്രതൈ, പൊതു സ്ഥലങ്ങളില്‍ ബഹളം വച്ച്‌ സംസാരിച്ചാല്‍ ഇനി പിഴ…!

      പൊതുസ്ഥലങ്ങളില്‍ ബഹളം വെച്ച്‌ സംസാരിച്ചാരിക്കുകയോ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാ ചെയ്യുന്നവർ സൂക്ഷിക്കുക…! ഉറക്കെ സംസാരിക്കുന്നവര്‍ക്കെതിരെ പിഴ ഏര്‍പ്പെടുത്തി സൗദി അറേബ്യ. പൊതു ഇടങ്ങളില്‍ പാലിക്കേണ്ട അച്ചടക്കത്തില്‍ ശബ്ദമര്യാദയും ഉള്‍പ്പെടുന്നുണ്ടെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ സംസാരിച്ചാല്‍ പിഴയാണ് ശിക്ഷ. രാജ്യത്ത് താമസിക്കുന്നവരെയോ സന്ദര്‍ശനത്തിന് എത്തുന്നവരെയോ ഭീഷണിപ്പെടുത്തുകയോ അപകടത്തില്‍ പെടുത്തുന്ന തരത്തില്‍ പെരുമാറുകയോ ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടിക്കുകയോ ചെയ്താല്‍ 100 റിയാല്‍ അതായത് ഏകദേശം 2100 രൂപയാണ് പിഴ. പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുകയോ തുപ്പുകയോ ചെയ്യരുത്. സ്ത്രീയും പുരുഷനും മാന്യമായ വസ്ത്രം ധരിക്കണം, അശ്ലീല ഭാഷയോ ആംഗ്യങ്ങളോ പാടില്ല, അനുവാദം കൂടാതെ ആരുടെയോ ഫോട്ടോയോ വീഡിയോയോ പകര്‍ത്താന്‍ പാടില്ല, പ്രാര്‍ഥനാ സമയത്ത് ഉച്ചത്തില്‍ പാട്ടുവയ്ക്കരുത് തുടങ്ങിയവയെല്ലാം സൗദിയിലെ പൊതു മര്യാദാ ചട്ടങ്ങളുടെ ഭാഗമാണ്. രാജ്യത്തെ പബ്ലിക് ഡെക്കോറം സൊസൈറ്റി വൈസ് പ്രസിഡന്റ് ഖാലിദ് അബ്‍ദുല്‍ കരീമാണ് ഇക്കാര്യം അറിയിച്ചത്. ഈ നിയമം പാലിക്കാത്തവര്‍ക്ക് ശിക്ഷ നടപടികള്‍ നേരിടേണ്ടി വരും. ഏത് തരത്തിലുള്ള…

      Read More »
    • വീട്ടിലെ ബാത്ത്ടബ്ബില്‍ പിഞ്ചുകുഞ്ഞ് മുങ്ങി മരിച്ചു

      ഷാര്‍ജ: ഷാര്‍ജയില്‍ വീട്ടിലെ ബാത്ത്ടബ്ബില്‍ കുഞ്ഞ് മുങ്ങി മരിച്ചു. ഓഗസ്റ്റ് ഒമ്പതിനാണ് സംഭവം ഉണ്ടായത്. ഈജിപ്ത് സ്വദേശിയായ രണ്ടര വയസ്സുള്ള കുഞ്ഞാണ് മരിച്ചത്. ബാത്തടബ്ബില്‍ മുങ്ങിയ കുഞ്ഞിനെ പുറത്തെടുത്ത് ഷാര്‍ജയിലെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയെ കുളിപ്പിക്കാനായി അമ്മ ബാത്ത്ടബ്ബിലേക്ക് കൊണ്ടുപോയതായിരുന്നു. എന്നാല്‍ വെള്ളം നിറഞ്ഞ ബാത്ത്ടബ്ബില്‍ കുഞ്ഞിനെ ഇരുത്തി കുറച്ചു നേരത്തേക്ക് അമ്മ മാറിയപ്പോഴാണ് സംഭവം ഉണ്ടായത്. ബുഹൈറ പൊലീസ് സ്റ്റേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസ് കൂടുതല്‍ അന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. മാതാപിതാക്കളുടെ അശ്രദ്ധയാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ കുട്ടികളെ ഒറ്റയ്ക്കാക്കരുതെന്ന് പൊലീസ് ഓര്‍മ്മപ്പെടുത്തി.

      Read More »
    • പത്ത് മക്കളെ പ്രസവിച്ചാല്‍ 13 ലക്ഷം പാരിതോഷികം! പ്രഖ്യാപനവുമായി പുടിന്‍

      മോസ്‌കോ: പത്തു മക്കളെ പ്രസവിച്ച് വളര്‍ത്തുന്ന അമ്മമാര്‍ക്ക് പത്തു ലക്ഷം റൂബിള്‍(ഏകദേശം 13 ലക്ഷം രൂപ) പാരിതോഷികമായി നല്‍കുമെന്ന് പുടിന്‍. കോവിഡ് മഹാമാരിയും യുക്രൈന്‍ യുദ്ധവും സൃഷ്ടിച്ച ജനസംഖ്യാ പ്രതിസന്ധി പരിഹരിക്കാന്‍ പ്രഖ്യാപിച്ച”മദര്‍ ഹീറോയിന്‍” പദ്ധതി വഴിയാണ് പാരിതോഷികം നല്‍കുക. പത്തോ അതിലധികമോ കുട്ടികളെ പ്രസവിക്കുകയും അവരെ വളര്‍ത്തുകയും ചെയ്യുന്നവര്‍ക്കാണു പാരിതോഷികം ലഭിക്കുക. പത്താമത്തെ കുട്ടിയുടെ ഒന്നാം ജന്മദിനത്തിലായിരിക്കും അമ്മയ്ക്ക് ഒരു ദശലക്ഷം റൂബിള്‍ ഒറ്റത്തവണയായി സമ്മാനമായി ലഭിക്കുക. രാജ്യത്തെ ജനസംഖ്യ കുറഞ്ഞുവരുന്നത് പരിഹരിക്കാനാണു പുടിന്‍ മദര്‍ ഹീറോയിന്‍ പദ്ധതി പ്രഖ്യാപിച്ചതെന്ന് റഷ്യന്‍ സുരക്ഷാ വിദഗ്ധ ഡോ. ജെന്നി മാദേഴ്സ് വ്യക്തമാക്കി.

      Read More »
    • ഓണ്‍ലൈന്‍ വഴി അപമാനിച്ചാലും പണിയാകും; അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴ!

      ദുബൈ: ഓണ്‍ലൈന്‍ വഴി മറ്റുള്ളവരെ അപമാനിച്ചാല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ (1 കോടി ഇന്ത്യന്‍ രൂപ) പിഴ ഈടാക്കുമെന്ന് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും ലഭിക്കുമെന്ന് ദെയ്‌റ പ്രോസിക്യൂഷന്‍ അസിസ്റ്റന്റ് ചീഫ് പ്രോസിക്യൂട്ടര്‍ ഖാലിദ് ഹസന്‍ അല്‍ മുതവ പറഞ്ഞു. തന്റെ സഹപ്രവര്‍ത്തകനെ അധിക്ഷേപിക്കുന്ന രീതിയില്‍ വാട്‌സാപ്പില്‍ ശബ്ദ സന്ദേശം അയച്ച യുവാവ് 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ അടുത്തിടെ കോടതി വിധിച്ചിരുന്നു. യുഎഇയിലെ അല്‍ ഐന്‍ പ്രാഥമിക കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയായ യുവാവ് പരാതിക്കാരന് അയച്ച വാട്സ്ആപ് വോയിസ് മെസേജ്, അയാളെ അപമാനിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. 30 വയസില്‍ താഴെ പ്രായമുള്ള അറബ് വംശജനാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. ഒപ്പം ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകന്‍ വാട്സ്ആപിലൂടെ തനിക്ക് അയച്ച വോയിസ് മെസേജ് തന്നെ അപമാനിക്കുന്നതും അസഭ്യവും ഭീഷണിപ്പെടുത്തുന്നതുമാണെന്ന് ഇയാള്‍…

      Read More »
    Back to top button
    error: