NEWSWorld

വീട്ടിലെ ബാത്ത്ടബ്ബില്‍ പിഞ്ചുകുഞ്ഞ് മുങ്ങി മരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ വീട്ടിലെ ബാത്ത്ടബ്ബില്‍ കുഞ്ഞ് മുങ്ങി മരിച്ചു. ഓഗസ്റ്റ് ഒമ്പതിനാണ് സംഭവം ഉണ്ടായത്. ഈജിപ്ത് സ്വദേശിയായ രണ്ടര വയസ്സുള്ള കുഞ്ഞാണ് മരിച്ചത്. ബാത്തടബ്ബില്‍ മുങ്ങിയ കുഞ്ഞിനെ പുറത്തെടുത്ത് ഷാര്‍ജയിലെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടിയെ കുളിപ്പിക്കാനായി അമ്മ ബാത്ത്ടബ്ബിലേക്ക് കൊണ്ടുപോയതായിരുന്നു. എന്നാല്‍ വെള്ളം നിറഞ്ഞ ബാത്ത്ടബ്ബില്‍ കുഞ്ഞിനെ ഇരുത്തി കുറച്ചു നേരത്തേക്ക് അമ്മ മാറിയപ്പോഴാണ് സംഭവം ഉണ്ടായത്. ബുഹൈറ പൊലീസ് സ്റ്റേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസ് കൂടുതല്‍ അന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. മാതാപിതാക്കളുടെ അശ്രദ്ധയാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ കുട്ടികളെ ഒറ്റയ്ക്കാക്കരുതെന്ന് പൊലീസ് ഓര്‍മ്മപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: