പൊതുസ്ഥലങ്ങളില്‍ ബഹളം വെച്ച് സംസാരിച്ചാരിക്കുകയോ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാ ചെയ്യുന്നവർ സൂക്ഷിക്കുക…! ഉറക്കെ സംസാരിക്കുന്നവര്‍ക്കെതിരെ പിഴ ഏര്‍പ്പെടുത്തി സൗദി അറേബ്യ.
പൊതു ഇടങ്ങളില്‍ പാലിക്കേണ്ട അച്ചടക്കത്തില്‍ ശബ്ദമര്യാദയും ഉള്‍പ്പെടുന്നുണ്ടെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ സംസാരിച്ചാല്‍ പിഴയാണ് ശിക്ഷ. രാജ്യത്ത് താമസിക്കുന്നവരെയോ സന്ദര്‍ശനത്തിന് എത്തുന്നവരെയോ ഭീഷണിപ്പെടുത്തുകയോ അപകടത്തില്‍ പെടുത്തുന്ന തരത്തില്‍ പെരുമാറുകയോ ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടിക്കുകയോ ചെയ്താല്‍ 100 റിയാല്‍ അതായത് ഏകദേശം 2100 രൂപയാണ് പിഴ.
പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുകയോ തുപ്പുകയോ ചെയ്യരുത്. സ്ത്രീയും പുരുഷനും മാന്യമായ വസ്ത്രം ധരിക്കണം, അശ്ലീല ഭാഷയോ ആംഗ്യങ്ങളോ പാടില്ല, അനുവാദം കൂടാതെ ആരുടെയോ ഫോട്ടോയോ വീഡിയോയോ പകര്‍ത്താന്‍ പാടില്ല, പ്രാര്‍ഥനാ സമയത്ത് ഉച്ചത്തില്‍ പാട്ടുവയ്ക്കരുത് തുടങ്ങിയവയെല്ലാം സൗദിയിലെ പൊതു മര്യാദാ ചട്ടങ്ങളുടെ ഭാഗമാണ്. രാജ്യത്തെ പബ്ലിക് ഡെക്കോറം സൊസൈറ്റി വൈസ് പ്രസിഡന്റ് ഖാലിദ് അബ്‍ദുല്‍ കരീമാണ് ഇക്കാര്യം അറിയിച്ചത്.
ഈ നിയമം പാലിക്കാത്തവര്‍ക്ക് ശിക്ഷ നടപടികള്‍ നേരിടേണ്ടി വരും. ഏത് തരത്തിലുള്ള നിയമലംഘനമാണോ നടത്തിയത് അതനുസരിച്ചാണ് ശിക്ഷ. 750 രൂപ മുതല്‍ 1.26 ലക്ഷം വരെയാണു പിഴ. ഉപദ്രവിക്കുക, ശല്യപ്പെടുത്തുക, അസൗകര്യം ഉണ്ടാക്കുക തുടങ്ങിയവയ്ക്ക് കടുത്ത ശിക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.