NEWSWorld

അജ്മാനില്‍ വാഹനാപകടം, പാലക്കാട് ചാലിശേരി പ്രദേശി മരിച്ചു

ദുബൈ: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു. പാലക്കാട് ചാലിശേരി ആലിക്കര പുലവത്തേതില്‍ മൂസക്കുട്ടിയുടെ മകന്‍ ഷാജി (39) ആണ് മരിച്ചത്.ഈ വെള്ളിയാഴ്ച പള്ളിയിലേക്ക് പോകവെ അജ്മാന്‍ ഖബര്‍സ്ഥാന് സമീപത്തുവച്ചാണ് അപകടമുണ്ടായത്.

അജ്മാനിലെ ഒരു സ്ഥാപനത്തിന്റെ ദുബൈ ശാഖയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു.

മാതാവ്: ആമിനക്കുട്ടി. ഭാര്യ: ഹസീന. മക്കള്‍: നാജിയ, സഫ്‌വാന്‍, യാസീന്‍. യുഎഇയിലുള്ള മുജീബ് റഹ് മാന്‍, മുസ്തഫ എന്നിവര്‍ സഹോദരങ്ങളാണ്

Back to top button
error: