World

    • രാജ്യത്തിന് അഭിമാനം, ലോക കൈയക്ഷര മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ആൻ മരിയ

      അക്ഷരാർത്ഥത്തിൽ കാഴ്ചക്കാരെ ഞെട്ടിക്കും ഈ പെൺകുട്ടി. വടിവൊത്ത അക്ഷരത്തിലൂടെ ലോകതാരമായി മാറിയിരിക്കയാണ് ആൻ മരിയ. ചെറിയ പ്രായത്തിൽ തന്നെ തൻ്റെ വേറിട്ട കഴിവിലൂടെ ഏവരുടെയും കയ്യടി നേടിയതാണ് ഈ മിടുക്കി. ആൻമരിയയുടെ കയ്യെഴുത്തിനു മുന്നിൽ കമ്പ്യൂട്ടർ ലിപികൾ പോലും തോൽക്കും. കണ്ണൂർ കുടിയാൻ മലയിലെ ബിജു- സ്വപ്ന ദമ്പതികളുടെ മകളായ ആൻ മരിയ നേടിയെടുത്തത് ലോക ഹാൻഡ് റൈറ്റിങ്ങ് മത്സരത്തിൽ ഒന്നാം സ്ഥാനമാണ്. കൗമാരകാർക്കായി ന്യൂയോർക്കിലെ ഹാൻഡ് റൈറ്റിങ് ഓഫ് ഹ്യൂമനിറ്റി നടത്തിയതാണ് ഈ മത്സരം. പല രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു മത്സരാർത്ഥികൾ. അവരെ പിന്തള്ളി ആൻ മരിയ ഇന്ത്യയ്ക്കും കേരളത്തിനും അഭിമാന താരമായി മാറി. ചേമ്പേരി നിർമ്മൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ആൻ മരിയയുടെ കയ്യക്ഷരം ഏവരെയും അമ്പരിപ്പിക്കുന്നതാണ്. ചെറുപ്പം മുതലേ കാലിഗ്രാഫിയിൽ പരിശീലനം നേടിയ ആൻ മരിയ പിന്നീട് തീവ്രമായി പരിശീലിച്ച് നേടിയതാണ് ഈ കഴിവ്. അച്ചടിക്കാൻ ഉപയോഗിക്കുന്ന സ്റ്റെലിഷ് ഫോണ്ടുകളേക്കാൾ ഭംഗിയാണ് ആൻ മരിയയുടെ കയ്യെഴുത്തിന്. ഈ…

      Read More »
    • ഷാനവാസിന് 10 കോടി, മഹ്‍സൂസിന്റെ ചരിത്രത്തിലാദ്യമായി ഒന്നാം സമ്മാനം 10,000,000 ദിര്‍ഹം പങ്കിട്ടെടുത്ത് രണ്ട് പ്രവാസികള്‍

         ദുബൈ: മെഹ്‌സൂസില്‍ ഭാഗ്യം മലയാളിയെ തുടർച്ചയായി അനുഗൃഹിക്കുന്നു. ശനിയാഴ്ച നടന്ന 88-മത് നറുക്കെടുപ്പില്‍ തിരുവനന്തപുരം സ്വദേശി ഷാനവാസിന് 10 കോടി രൂപ (50 ലക്ഷം ദിര്‍ഹം) ലഭിച്ചു. മറ്റൊരു വിജയി ഫിലിപീന്‍സ് സ്വദേശി നെല്‍സനുമായി 20 കോടി രൂപ ഷാനവാസ് തുല്യമായി പങ്കിടുകയായിരുന്നു. ഇതാദ്യമാണ് മെഹ്‌സൂസില്‍ ഒരു നറുക്കെടുപ്പില്‍ രണ്ട് ഒന്നാം സ്ഥാനക്കാരുണ്ടാകുന്നത്. ഈ നറുക്കെടുപ്പില്‍ 3,349 വിജയികള്‍ക്ക് ആകെ 12,421,750 ദിര്‍ഹം വിതരണം ചെയ്തു. മെഹ്സൂസ് ഇതുവരെ സൃഷ്ടിച്ച മള്‍ട്ടി മില്യനര്‍മാരുടെ എണ്ണം 27 ആണ്. അതില്‍ ആറെണ്ണം 2022ല്‍. ഷാനവാസിനെ ഭാഗ്യം തേടിയെത്തിയത് ഇത് രണ്ടാം തവണ. കഴിഞ്ഞ 14 വര്‍ഷമായി യുഎഇയിലുള്ള ഷാനവാസ് 12 വര്‍ഷമായി ദുബൈ അല്‍ ഖൂസിലെ സ്വദേശിയുടെ റെന്റ് എ കാര്‍ കംപനിയില്‍ ഫ്ളീറ്റ് മാനേജരായി ജോലി ചെയ്യുകയാണ്. ഇദ്ദേഹവും നെല്‍സനും വെവ്വേറെ നല്‍കിയ അഞ്ച് നമ്പറുകളില്‍ (7,9,17,19,21) അഞ്ചും കൃത്യമായി വന്നതോടെ 20 കോടി രൂപ പങ്കിടുകയായിരുന്നു. മെഹ്‌സൂസ് ആരംഭിച്ചതു…

      Read More »
    • സഹപ്രവര്‍ത്തകൻ ആലിംഗനം ചെയ്തു, യുവതിയുടെ 3 വാരിയെല്ലുകള്‍ ഒടിഞ്ഞു; നഷ്ടപരിഹാരം തേടി യുവതി കോടതിയിൽ

      ആലിംഗനം സ്നേഹത്തിൻ്റെ പ്രതീകമാണെന്നാണ് നാം കരുതുന്നത്. എന്നാൽ സ്നേഹ ശൂന്യമായ സന്ദർഭങ്ങളിലും ചിലർ ആലിംഗനം ചെയ്യാറുണ്ട്. പക്ഷേ ഇത്ര വ്യത്യസ്തമായ ഒരാലിംഗനത്തെക്കുറിച്ച് ആദ്യമായാവും കേൾക്കുന്നത്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ യൂയാംഗ് നഗരത്തിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരിക്കാണ് സുഹൃത്തിന്റെ ഒരൊറ്റ ആലിംഗനത്തില്‍ മൂന്ന് വാരിയെല്ലുകള്‍ ഒടിഞ്ഞത്. ഓഫിസില്‍ നിന്നു പുറത്തുവരുന്ന വഴി ഒരു സുഹൃത്തുമായി സംസാരിക്കുന്നതിന് ഇടയിലാണ് അവളുടെ വാരിയെല്ല് ഒടിയാനിടയായ ആലിംഗനം നടന്നത്. ഒരു പുരുഷ സഹപ്രവര്‍ത്തകന്‍ അടുത്തു വന്ന് അവളെ മുറുക്കെ കെട്ടിപ്പിടിക്കുകയായിരുന്നു. ഒരൊന്നൊന്നര കെട്ടിപ്പിടിത്തമായിരുന്നു അതെന്ന് യുവതി പറയുന്നു. വലതു ഭാഗത്തെ രണ്ട് വാരിയെല്ലും ഇടതുഭാഗത്തെ ഒരെല്ലുമാണ് ഒടിഞ്ഞത്. ചികിത്സയ്ക്കായി നല്ല പണം ആവശ്യമായി വന്നു. ഒരാഴ്ച ആശുപത്രിയില്‍ കിടന്നപ്പോള്‍ വേദന കുറഞ്ഞു. അതു കഴിഞ്ഞ് വീട്ടില്‍ കുറച്ചു ദിവസം വിശ്രമിക്കേണ്ടി വന്നു. ശമ്പളമില്ലാത്ത ലീവ് എടുത്തതിനാല്‍ പണത്തിനായി അവള്‍ വല്ലാതെ ബുദ്ധിമുട്ടി. അങ്ങനെ സഹായം അഭ്യര്‍ഥിച്ചാണ് തന്നെ കെട്ടിപ്പിടിച്ച സഹപ്രവര്‍ത്തകനെ തേടി അവള്‍ പോയത്. തന്റെ അവസ്ഥ…

      Read More »
    • പ്രവാസികൾക്ക് നേട്ടം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എൻ.ആർ.ഐ വിദേശ കറൻസി നിക്ഷേപ പലിശ നിരക്കുകൾ വീണ്ടും ഉയർത്തി

      രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ് ബി ഐ ഓഗസ്റ്റ് 15 മുതൽ നിക്ഷേപ നിരക്കുകൾ ഉയർത്തി. എൻ ആർ ഐ നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ 5.65 മുതൽ 6.85 ശതമാനം വരെയാണ് ബാങ്ക് വർദ്ധിപ്പിച്ചത്. ഒരു വർഷത്തേക്ക് 5 കോടിയും അതിനുമുകളിലും ഉള്ള നിക്ഷേപത്തിന് 6.85 ശതമാനം പ്രത്യേക പലിശ നിരക്ക് ലഭ്യമാണ്. ജൂലൈ30 മുതൽ വിവിധ കാലയളവുകളിൽ പ്രതിവർഷം 3 മുതൽ 4 ശതമാനം വരെയുള്ള യു.എസ് ഡോളറിന്റെ എഫ്‌.സി‌.എൻ‌.ആർ നിരക്കുകൾ എസ്‌ ബി‌ ഐ പരിഷ്‌കരിച്ചിട്ടുണ്ട്, കൂടാതെ തുകയും കാലയളവും അനുസരിച്ച് എഫ്‌ സി‌ എൻ‌ ബി പ്രീമിയം രൂപ നിക്ഷേപങ്ങൾക്ക് 9 ശതമാനം വരെ ആകർഷകമായ വരുമാനം വാഗ്ദാനം ചെയ്യുന്നു. എസ് ബി ഐ തങ്ങളുടെ എൻ.ആർ.ഐ ഇടപാടുകാർക്കായി മെച്ചപ്പെട്ട സേവനമാണൊരുക്കിയിരിക്കുന്നത്.

      Read More »
    • അവയവദാനം കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷ; ഏതു വൃക്കയും ‘ഒ’ ഗ്രൂപ്പിലേക്ക് മാറ്റാനുള്ള സാങ്കേതിക വിദ്യയുമായി കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകര്‍

      ലണ്ടന്‍: ഏതു രക്തഗ്രൂപ്പിലുള്ളവരുടെയും വൃക്കകള്‍ ഒ ഗ്രൂപ്പിലേക്കു മാറ്റാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകര്‍. രക്ത ഗ്രൂപ്പിന്റെ പേരില്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കു കാത്തുനില്‍ക്കുന്നവര്‍ക്കു പ്രതീക്ഷയേകുന്നതാണ് പുത്തന്‍ പരീക്ഷണവിജയം. പ്രഫ. മൈക്ക് നിക്കോള്‍സന്റെ നേതൃത്വത്തിലുള്ള ഗവേഷണമാണു വിജയത്തിലേക്കു നീങ്ങുന്നത്. വൃക്കയ്ക്കുള്ളിലെ ബ്ലഡ് ടൈപ്പ് മാര്‍ക്കേഴ്‌സിനെ പ്രത്യേക മാംസ്യം ഉപയോഗിച്ചു നീക്കം ചെയ്താണ് ഒ ഗ്രൂപ്പിലേക്കു മാറ്റുന്നത്. പുതിയ പരീക്ഷണത്തിലൂടെ ബി രക്ത ഗ്രൂപ്പുള്ള വൃക്കയുടെ കോശങ്ങളെ മണിക്കൂറുകള്‍ക്കുള്ളില്‍ ഒ ഗ്രൂപ്പിലേക്കു മാറ്റാനായി. വൃക്കകോശങ്ങളില്‍ പ്രത്യേക മാംസ്യം കടത്തിവിട്ടപ്പോള്‍ രക്തഗ്രൂപ്പുകള്‍ക്കു കാരണമായ ആന്റിജനുകള്‍ നീക്കംചെയ്യപ്പെട്ടു. ഇതു പൂര്‍ണവളര്‍ച്ചയെത്തിയ വൃക്കകളില്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണു തങ്ങളെന്നു ഗവേഷകര്‍ പറഞ്ഞു. അവയവമാറ്റ ശസ്ത്രക്രിയ നടത്തണമെങ്കില്‍ ഇതുവരെ സ്വീകര്‍ത്താവിന്റെയും ദാതാവിന്റെയും രക്തഗ്രൂപ്പുകള്‍ ഒന്നാകണമായിരുന്നു. പരീക്ഷണം പൂര്‍ണതോതില്‍ വിജയിക്കുന്നതോടെ അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് വന്‍ മുന്നേറ്റമുണ്ടാകും. വൃക്കകള്‍ക്കു പുറമേ മറ്റ് അവയവങ്ങളും രക്ത ഗ്രൂപ്പിന് അതീതമായി മാറ്റിവയ്ക്കാനുള്ള ഗവേഷണം പുരോഗമിക്കുയാണെന്നാണ് റിപ്പോര്‍ട്ട്.  

      Read More »
    • കഞ്ചാവ് ഉപയോഗം ക്രിമിനൽ കുറ്റമല്ല, മാത്രമോ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഞ്ചാവ് കഫേയും!

      കഞ്ചാവ് ക്രിമിനൽ കുറ്റമല്ലാതാക്കുന്ന ആദ്യത്തെ സൗത്ത് ഏഷ്യൻ രാജ്യമായി തായ്‌ലൻഡ് മാറിയിരുന്നു. ഇപ്പോഴിതാ അതിന് തൊട്ടുപിന്നാലെ ബാങ്കോക്കിൽ ഒരു കഞ്ചാവ് കഫേയും തുറന്നു കഴിഞ്ഞു.  2018ൽ മെഡിക്കൽ ഉപയോഗത്തിനായി കഞ്ചാവ് നിയമവിധേയമാക്കിയ ആദ്യത്തെ ദക്ഷിണേഷ്യൻ രാജ്യമായി തായ്‌ലൻഡ് മാറി. 2022 ജൂണിൽ, ഔദ്യോഗികമായി കഞ്ചാവ് ക്രിമിനൽ കുറ്റമല്ലാതാക്കി രാജ്യം. RG420 എന്ന് പേരിട്ടിരിക്കുന്ന കഞ്ചാവ് കഫേ ബാങ്കോക്കിലെ വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട പ്രദേശമായ ഖാവോ സാനിലാണ് ആരംഭിച്ചിരിക്കുന്നത്. നൂറുകണക്കിന് വിദേശികളും പ്രാദേശിക ഉപഭോക്താക്കളും ഇതിനകം തന്നെ ഇങ്ങോട്ട് ഒഴുകുകയാണ്. അതേസമയം തായ്‌ലൻഡ് ഗവൺമെന്റ് കഞ്ചാവ് മെഡിക്കൽ ഉപയോഗത്തിന് വേണ്ടി മാത്രം പ്രോത്സാഹിപ്പിക്കുന്നു എന്ന് അപ്പോഴും എടുത്ത് പറയുന്നുണ്ട്. പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നത് ഇപ്പോഴും ഒരു കുറ്റമായാണ് കണക്കാക്കുക. അത് മൂന്ന് മാസത്തെ തടവിനും $780 പിഴയ്ക്കും ഉള്ള കാരണമായി കണക്കാക്കും.

      Read More »
    • സൗദി അറേബ്യയില്‍ ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു

      റിയാദ്: സൗദി അറേബ്യയില്‍ ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. റിയാദിന് സമീപം തുമാമയില്‍ ചൊവ്വാഴ്‍ച രാവിലെയായിരുന്നു അപകടം. തുമാമ എയര്‍‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ചൊവ്വാഴ്‍ച രാവിലെ തുമാമ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന ചെറുവിമാനം തകര്‍ന്നു വീണെന്നും പൈലറ്റ് മരണപ്പെട്ടതായും’ സൗദി ഏവിയേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട പ്രസ്‍താവനയില്‍ പറഞ്ഞു. വിമാനത്തില്‍ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സൗദി ഏവിയേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അറിയിച്ചു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് 29 കിലോമീറ്റര്‍ വടക്കാണ് തുമാമ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ റണ്‍വേകളിലൊന്നാണ് ഇവിടെയുള്ളത്. സൗദി ഏവിയേഷന്‍ ക്ലബ്ബിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായായി ഉപയോഗിക്കുന്ന വിമാനത്താവളമാണിതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

      Read More »
    • യുഎഇയില്‍ കാല്‍നട യാത്രക്കാരനെ ഇടിച്ചിട്ട വാഹന ഡ്രൈവര്‍ 1.2 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

      അല്‍ ഐന്‍: യുഎഇയില്‍ കാല്‍നട യാത്രക്കാരനെ ഇടിച്ചിട്ട വാഹന ഡ്രൈവര്‍ 6,00,000 ദിര്‍ഹം (1.2 കോടിയിലധികം ഇന്ത്യന്‍ രൂപ) നഷ്‍ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. അല്‍ ഐനിലായിരുന്നു സംഭവം. അശ്രദ്ധമായി വാഹനം ഓടിക്കുന്നതിനിടെ റോഡ് മുറിച്ചുകടക്കുകയായിരുഡ്രൈവര്‍ ഇടിച്ചിടുകയായിരുന്നുവെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. ഗുരുതരമായി പരിക്കേറ്റ കാല്‍നട യാത്രക്കാരന്‍ തനിക്ക് അപകടം കാരണം നേരിട്ട ശാരീരിക, മാനസിക, ബുദ്ധിമുട്ടുകള്‍ക്കും പ്രയാസങ്ങള്‍ക്കും പകരമായി 10 ലക്ഷം ദിര്‍ഹം നഷ്‍ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് അല്‍ ഐന്‍ പ്രാഥമിക കോടതിയെ സമീപിക്കുകയായിരുന്നു. അപകടം കാരണമായി ശരീരത്തില്‍ ഗുരുതര പരിക്കുകളും പൊട്ടലുകളും സംഭവിച്ച യാത്രക്കാരന്‍ നിരവധി ശസ്‍ത്രക്രിയകള്‍ക്ക് വിധേയനാകേണ്ടി വന്നു. പല ആശുപത്രികളില്‍ ചികിത്സ തേടിയതിന്റെ രേഖകളും ഇയാള്‍ കോടതിയില്‍ സമര്‍പ്പിച്ചു. അപകടത്തിന് ഡ്രൈവര്‍ ഉത്തരവാദിയാണെന്ന് അല്‍ ഐന്‍ പ്രാഥമിക കോടതിയാണ് ആദ്യം വിധി പ്രസ്‍താവിച്ചത്. ഇയാള്‍ നഷ്‍ടപരിഹാരം നല്‍കേണ്ടതുണ്ടെന്നും കോടതി കണ്ടെത്തി. മൂന്ന് ലക്ഷം ദിര്‍ഹമാണ് പ്രാഥമിക കോടതി നഷ്ടപരിഹാരം വിധിച്ചത്. ഇതിനെതിരെ പരിക്കേറ്റയാളും ഡ്രൈവറും അപ്പീലുമായി…

      Read More »
    • നായയുമായി ലൈംഗിക ബന്ധം, യുവതിയും കാമുകനും പിടിയില്‍

      വിചിത്രവും വികൃതവുമായ ലൈംഗീകാഭാസങ്ങളുടെ പിന്നാലെയാണ് ചിലർ. പശുക്കളെയും നായയെയുമൊക്കെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്ന സംഭവങ്ങളാണ് പുറത്ത് വരുന്നത്. അമേരിക്കയിലെ ഫ്‌ലോറിഡയിൽ നായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അത് ചിത്രീകരിക്കുകയും ചെയ്തതിന് യുവതിയെയും യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.  38 വയസ്സുള്ള ക്രിസ്റ്റീന കാലല്ലോയും, കാമുകന്‍ 36 കാരനായ ജെഫ്രി സ്പ്രിംഗറുമാണ് അറസ്റ്റിലായത്. ക്രിസ്റ്റീന നായയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കാമുകനായ ജെഫ്രിയാണ് ക്യാമറയില്‍ പകര്‍ത്തിയിരുന്നത്. റെക്കോര്‍ഡ് ചെയ്ത വീഡിയോകള്‍ ഫ്‌ളാഷ് ഡ്രൈവില്‍ സൂക്ഷിക്കുകയും ചെയ്തതായാണ് കേസ്. ഫ്‌ലോറിഡയിലെ സേഫ്റ്റി ഹാര്‍ബര്‍ നിവാസിയാണ് ക്രിസ്റ്റീന. ഇതിന് മുന്‍പും ഒരു പ്രാവശ്യം പൊലീസ് ക്രിസ്റ്റീനയെ അറസ്റ്റ് ചെയ്യുകയുണ്ടായി. കഴിഞ്ഞ മെയ് മാസത്തില്‍ ഗാര്‍ഹിക പീഡന കേസിലാണ് പൊലീസ് ക്രിസ്റ്റീനയെ അറസ്റ്റ് ചെയ്തത്. മൃഗവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കേസില്‍ ഇവരെ അന്ന് സണ്‍ഷൈന്‍ സ്റ്റേറ്റിലെ പിനെല്ലസ് കൗണ്ടി ജയിലിലേക്ക് കൊണ്ടുപോയി. 5000 ഡോളര്‍ കെട്ടിവച്ചതിനെ തുടര്‍ന്ന് ക്രിസ്റ്റീനയെ വിട്ടയക്കുകയായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ക്രിസ്റ്റീന  പല…

      Read More »
    • പൊടിക്കാറ്റ്: ദുബൈയില്‍ 44 വിമാന സര്‍വീസുകള്‍ റദ്ദാക്കി; 12 എണ്ണം വഴിതിരിച്ചു വിട്ടു

      ദുബൈ: പ്രതികൂല കാലാവസ്ഥ കാരണം ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ 44 സര്‍വീസുകള്‍ റദ്ദാക്കി. 12 സര്‍വീസുകള്‍ ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്കും രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേക്കും പുനഃക്രമീകരിച്ചു. കാലാവസ്ഥാ മെച്ചപ്പെട്ടു വരുന്നതിനാല്‍ സര്‍വീസുകള്‍ സാധാരണ നിലയിലായിക്കൊണ്ടിരിക്കുകയാണെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.  ഞായറാഴ്‍ച ഉച്ചയ്‍ക്ക് ശേഷവും തിങ്കളാഴ്‍ച രാവിലെയുമുള്ള ചില സര്‍വീസുകളാണ് റദ്ദാക്കുകയും പുനഃക്രമീകരിക്കുകയും ചെയ്യേണ്ടി വന്നത്. ഞായറാഴ്‍ച രാവിലെ മുതല്‍ ശക്തമായ പൊടിക്കാറ്റാണ് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടത്. ദൂരക്കാഴ്‍ച തടസപ്പെടുന്ന സാഹചര്യമുണ്ടായതോടെ വിമാന സര്‍വീസുകളെയും ബാധിച്ചു. ഞായറാഴ്‍ച 10 സര്‍വീസുകള്‍ ദുബൈയിലെ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്കും മറ്റ് വിമാനത്താവളങ്ങളിലേക്കും പുനഃക്രമീകരിക്കേണ്ടി വന്നതായി ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളം അധികൃതര്‍ അറിയിച്ചിരുന്നു.  വിമാനക്കമ്പനികളുമായി സഹകരിച്ച് എത്രയും വേഗം വ്യോമഗതാഗതം സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണെന്നും പ്രസ്‍താവനയില്‍ പറയുന്നുണ്ട്. യാത്രക്കാര്‍ അതത് വിമാനക്കമ്പനികളുടെ വെബ്‍സൈറ്റുകള്‍ നേരിട്ട് പരിശോധിച്ച് വിമാന സര്‍വീസുകളുടെ സമയം ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും ദൂരക്കാഴ്‍ച…

      Read More »
    Back to top button
    error: