NEWSWorld

ഡൂട്ടിക്കിടെ പൈലറ്റുമാര്‍ സുന്ദരമായ ഉറക്കത്തില്‍; നിശ്ചിത സമയം കഴിഞ്ഞിട്ടും നിലത്തിറങ്ങിയില്ല; അപായ അലാറത്തിനു പിന്നാലെ വിമാനത്തിന് സേഫ്‌ലാന്‍ഡിങ്!

ആഡിസ് അബാബ: ഡൂട്ടിക്കിടെ െപെലറ്റുമാര്‍ സുന്ദരമായ ഉറക്കത്തിലേക്കുകടന്നതോടെ എത്യോപ്യന്‍ വിമാനത്തിന്റെ ലാന്‍ഡിങ് െവെകിയത് 25 മിനിറ്റോളം. ഓട്ടോ െപെലറ്റ് മോഡ് സംവിധാനമുള്ള ബോയിങ് 737-800 ഇ.ടി-343 വിമാനത്തിന്റെ ലാന്‍ഡിങ്ങാണ് െപെലറ്റുമാരുടെ ഗാഢനിദ്രമൂലം െവെകിയത്.

കഴിഞ്ഞ 15 നായിരുന്നു സംഭവം. സുഡാനിലെ ഖാര്‍ത്തൂമില്‍നിന്ന് എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയിലേക്കു വന്നതായിരുന്നു വിമാനം. കമ്പ്യൂട്ടര്‍ നിയന്ത്രിത സംവിധാന (എഫ്.എം.സി)ത്തിലൂടെ റൂട്ട് ക്രമീകരിച്ചശേഷം െപെലറ്റുമാര്‍ വിശ്രമിച്ചു.

Signature-ad

ഇതിനിടെ ഇരുവരും ഗാഡമായി ഉറങ്ങിയതാണ് എത്യോപ്യന്‍ എയര്‍െലെന്‍സ് വിമാനത്തിനെ അത്യപൂര്‍വ സംഭവത്തിന് വേദിയാക്കിയത്.  ആഡിസ് അബാബ വിമാനത്താവളത്തിനു 37,000 അടി ഉയരത്തില്‍ വിമാനം പറക്കുന്നതായി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ മനസിലാക്കിയിരുന്നു. എന്നാല്‍ നിശ്ചിതസമയം കഴിഞ്ഞിട്ടും ലാന്‍ഡിങ്ങിന്റെ ലക്ഷണങ്ങളൊന്നും വിമാനത്തില്‍നിന്നുണ്ടായില്ല.

തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം െപെലറ്റുമാരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വിമാനം റണ്‍വേയ്ക്കു മുകളിലെത്തിയതോടെ ഓട്ടോെപെലറ്റ് സംവിധാനം വിച്‌ഛേദിക്കപ്പെട്ടു. പിന്നാലെ അപായസൂചന നല്‍കി വിമാനത്തിലെ അലാറം മുഴങ്ങി. ഇതോടെ രണ്ടു െപെലറ്റുമാരും ഉറക്കംവിട്ടുണരുകയായിരുന്നു. പിന്നീട് കാര്യങ്ങളെല്ലാം വളരെപ്പെട്ടെന്ന് ഇരുവരും ഏറ്റെടുത്തതോടെ വിമാനം സുരക്ഷിതമായി നിലംതൊട്ടു.

Back to top button
error: