World
-
റാസല്‍ഖൈമയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയില്‍ പ്രത്യേക ഇളവ്
റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയില്‍ പ്രത്യേക ഇളവ് പ്രഖ്യാപിച്ചു. രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ കാലമായി അടയ്ക്കാതെ കിടക്കുന്ന പിഴകള്‍ക്ക് ഇപ്പോള്‍ പ്രത്യേക ലഭിക്കുമെന്ന് ഞായറാഴ്ചയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പൊലീസ് അറിയിച്ചത്. ഗതാഗത നിയമ ലംഘനങ്ങളുടെ പിഴകള്‍ അടച്ചു തീര്‍ക്കാന്‍ ബാക്കിയുള്ളവര്‍ക്ക് ട്രാഫിക് ആന്റ് ലൈസന്‍സിങ് സെന്ററുകള്‍ നേരിട്ടെത്തി ഇളവുകള്‍ നേടാമെന്ന് റാസല്‍ഖൈമ പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹ്‍മദ് അല്‍ സാം അല്‍ നഖ്‍ബി അറിയിച്ചു. പൊലീസ് നിശ്ചയിക്കുന്ന നിശ്ചിത മാനദണ്ഡങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും പിഴത്തുകയില്‍ പുതിയ പദ്ധതി പ്രകാരമുള്ള ഇളവ് അനുവദിക്കുക. എമിറേറ്റിലെ ജനങ്ങളുടെ സന്തോഷവും സുരക്ഷയും ജീവിത നിലവാരവും വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്ന് റാസല്‍ഖൈമ പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അലി അബ്‍ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു. ഗതാഗത സുരക്ഷ വര്‍ദ്ധിപ്പിക്കാനും റോഡ് ഉപയോക്താക്കള്‍ക്കിടയില്‍ നിയമാവബോധം വര്‍ദ്ധിപ്പിക്കാനുമായി വിവിധ…
Read More » -
ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി
ലണ്ടൻ: ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി. പ്രധാനമന്ത്രി പദത്തിലേക്കുള്ള യാത്രയിൽ ഇന്ത്യൻ വംശജനായ ഋഷി സുനകിനെ തോൽപ്പിച്ചാണ് ലിസ് ട്രസിന്റെ മുന്നേറ്റം. കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചാണ് ലിസ് ട്രസ് ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രി പദത്തിലേക്കെത്തുന്നത്. മാർഗരറ്റ് താച്ചറും തെരേസ മേയും ആണ് ഇതു മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയിലെത്തി വനിതകൾ. ഇവരുടെ പാത പിന്തുടർന്നാണ് ബോറിസ് ജോൺസൺ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായിരുന്ന ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കെത്തുന്നത്. 2025 വരെയാണ് ലിസ് ട്രസിന്റെ കാലാവധി. കൺസർവേറ്റിവ് പാർട്ടിയുടെ സഭാ സമിതി അധ്യക്ഷൻ ഗ്രഹാം ബ്രാഡിയാണ് വോട്ടെടുപ്പിനൊടുവിൽ ലിസ് ട്രസിനെ വിജയിയായി പ്രഖ്യാപിച്ചത്. 81,326 വോട്ടാണ് ലിസ് ട്രസിന് ലഭിച്ചത്. ഇന്ത്യൻ വംശജനായ ഋഷി സുനകിന് കിട്ടിയതിനേക്കാൾ 20,000 വോട്ട് അധികം. 60,399 വോട്ടാണ് സുനകിന് ലഭിച്ചത്. പ്രധാനമന്ത്രിയെ കണ്ടെത്താൻ 1.8 ലക്ഷം വോട്ടർമാർക്കിടയിൽ കൺസർവേറ്റീവ് പാർട്ടി നടത്തിയ വോട്ടെടുപ്പിലാണ് ലിസ് ട്രസ് വിജയം കണ്ടെത്തിയത്. ഓഗസ്റ്റ്…
Read More » -
ഒമാനില്‍ വിവിധ സ്ഥലത്ത് കറന്റ് പോയി; ട്രാഫിക് സിഗ്നലുകളിലും ടെലിഫോണ്‍ നെറ്റ്‌വര്‍ക്കുകളും താറുമാറായി
മസ്‍കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളില്‍ തിങ്കഴാഴ്‍ച വൈദ്യുതി തടസപ്പെട്ടു. അനുബന്ധമായി രാജ്യത്തെ വിവിധ മേഖലകളുടെ പ്രവര്‍ത്തനം തടസപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. വൈദ്യുതി ഇല്ലാത്തത് മൂലം ട്രാഫിക് സിഗ്നലുകളുടെ പ്രവര്‍ത്തനം പലയിടങ്ങളിലും നിലച്ചു. രാജ്യത്തെ ടെലിഫോണ്‍ നെറ്റ്‍വര്‍ക്കുകളിലും പ്രശ്‍നങ്ങളുണ്ടായി. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ വൈദ്യുതി ശൃംഖലയില്‍ ചില പ്രശ്നങ്ങള്‍ നേരിട്ടതായും അവ പരിഹരിക്കാന്‍ ഒമാന്‍ ഇലക്ട്രിസിറ്റി ട്രാന്‍സ്‍മിഷന്‍ കമ്പനിയുടെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഒമാനിലെ അതോറിറ്റി ഫോര്‍ പബ്ലിക് സര്‍വീസസ് റെഗുലേഷന്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. നിലവില്‍ പടിപടിയായി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുന്ന മുറയ്‍ക്ക് പുറത്തുവിടുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ട്രാഫിക് സിഗ്നലുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗതക്കുരുക്കുണ്ടായി. ചില സ്ഥലങ്ങളില്‍ മൊബൈല്‍ നെറ്റ്‍വര്‍ക്ക് പ്രവര്‍ത്തിക്കാതെ വന്നുവെന്നും ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകളുണ്ടായെന്നും ടെലികോം കമ്പനിയായ ഉറീഡൂ അറിയിച്ചു. വൈദ്യുതി മുടങ്ങിയതു മൂലമാണ് ഇത്തരമൊരു പ്രതിസന്ധിയുണ്ടായതെന്ന് വെളിപ്പെടുത്തിയ കമ്പനി,…
Read More » -
ഇന്ത്യക്കാരന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമോ? ഇന്ന് വൈകിട്ട് അഞ്ചിന് ഫലമറിയാം
ലണ്ടന്‍: ബ്രിട്ടനിലെ പുതിയ പ്രധാനമന്ത്രിയെ ഇന്നറിയാം. രാജിവെച്ച ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പിന്റെ ഫലം അല്‍പസമയത്തിനുള്ളില്‍ പ്രഖ്യാപിക്കും. ഇന്ത്യന്‍ വംശജനായ മുന്‍ ധനമന്ത്രി ഋഷി സുനകും മുന്‍ വിദേശകാര്യമന്ത്രി ലിസ് ട്രസും തമ്മിലാണ് മത്സരം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രചാരണ വിഭാഗം ഹെഡ് ഓഫിസിലാണ് വോട്ടെണ്ണല്‍. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചുമണിയോടെ ഫലം അറിയാനാകും. ഫലപ്രഖ്യാപനത്തിന് 10 മിനിറ്റ് മുമ്പ് വിജയി ആരാണെന്ന് സ്ഥാനാര്‍ത്ഥികളെ അറിയിക്കും. രാജ്യത്തെ ജനസംഖ്യയുടെ ഒരു ശതമാനത്തിലധികം മാത്രം വരുന്ന ഒരുലക്ഷത്തി അറുപതിനായിരത്തോളം വരുന്നകണ്‍സര്‍വേറ്റീവ് പാര്‍ട്ടി (ടോറി) അംഗങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് വോട്ടെടുപ്പ് അവസാനിച്ചത്. പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലെ സര്‍വേ നല്‍കുന്ന സൂചനയനുസരിച്ചു ലിസ് ട്രസിനാണ് വിജയസാധ്യത. ജയിക്കുന്ന പാര്‍ട്ടി ലീഡര്‍ പ്രധാനമന്ത്രിയാകാനുള്ള അവകാശവുമായി എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിക്കും. ആചാരപരമായ ചടങ്ങുകള്‍ക്കുശേഷം ചൊവ്വാഴ്ച വൈകിട്ടോ ബുധനാഴ്ചയോ ആകും പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കുക. നാളെ നിലവിലുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍…
Read More » -
കാനഡയെ വിറപ്പിച്ച് കത്തിക്കുത്ത് പരമ്പര: 10 പേര്‍ കൊല്ലപ്പെട്ടു
ടൊറന്റോ: കാനഡയില്‍ വിറപ്പിച്ച കത്തിക്കുത്ത് പരമ്പരയില്‍ 10 പേര്‍ കൊല്ലപ്പെട്ടു. സസ്‌കച്വാന്‍ പ്രവിശ്യയിലെ ജെയിംസ് സ്മിത്ത് ക്രീ നേഷന്‍, സമീപ നഗരമായ വെല്‍ഡന്‍ എന്നിവിടങ്ങളിലായിരുന്നു ആക്രമണം. പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ 5.40നായിരുന്നു സംഭവം. 15 പേര്‍ക്കു പരുക്കുണ്ട്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെന്ന് കരുതുന്ന മെയില്‍സ്, ഡാമിയെന്‍ സാന്‍ഡേഴ്സണ്‍ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ കണ്ടെത്താന്‍ ശ്രമമാരംഭിച്ചുവെന്നും പോലീസ് അറിയിച്ചു. അടിയന്തര ഫോണ്‍ നമ്പറില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പത്തുപേരും മരിച്ചിരുന്നു. മൂന്നു ഹെലികോപ്റ്ററുകളിലായാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. കത്തിക്കുത്ത് പരമ്പര നടത്തിയ ശേഷം അക്രമികള്‍ വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. അക്രമത്തെ തുടര്‍ന്ന് 2500 ആളുകള്‍ താമസിക്കുന്ന ജെയിംസ് സ്മിത് ക്രീ നേഷനില്‍ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രദേശ വാസികളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാനും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം ഹൃദയഭേദകവും ഞെട്ടിക്കുന്നതുമാണെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു.
Read More » -
സൗദിയില്‍ മിന്നലേറ്റ് 27കാരന്‍ മരിച്ചു, ഭാര്യക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയില്‍ മിന്നലേറ്റ് യുവാവ് മരിച്ചു. ഇയാളുടെ ഭാര്യക്ക് പരിക്കേറ്റു. തെക്ക് പടിഞ്ഞാറന്‍ സൗദിയിലെ മുഹൈല്‍ അസീര്‍ ഗവര്‍ണറേറ്റില്‍ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായതെന്ന് പ്രാദേശിക ന്യൂസ് പോര്‍ട്ടലിനെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. യുവാവ് കുടുംബത്തോടൊപ്പം മലമുകളിലേക്ക് യാത്ര പോയപ്പോഴാണ് മിന്നലേറ്റത്. യുവാവിന്‍റെ ഭാര്യയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നാലും രണ്ടും വയസ്സുള്ള കുട്ടികളും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാഴാഴ്ച മുഹൈല്‍ അസീറില്‍ കനത്ത മഴ പെയ്തിരുന്നു. കഴിഞ്ഞ മാസം ജിസാനില്‍ ഒരു യുവാവും മിന്നലേറ്റ് മരണപ്പെട്ടിരുന്നു. ഇയാളുടെ രണ്ട് ബന്ധുക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Read More » -
റഷ്യയില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസില്‍ ഹാക്കര്‍ നുഴഞ്ഞുകയറ്റം; ടാക്സികളെല്ലാം ഒരേ സ്ഥലത്തേക്ക് അയച്ച് പ്രതിഷേധം
മോസ്‌കോ: റഷ്യയിലെ ഓണ്‍ലൈന്‍ ടാക്സി സേവനമായ യാന്റെക്സ് ടാക്സിയുടെ സോഫ്റ്റ് വെയര്‍ കയ്യടക്കിയ ഹാക്കര്‍മാര്‍ ഡസന്‍ കണക്കിന് കാറുകളെ ഒരേ സ്ഥലത്തേക്ക് തന്നെ അയച്ചു. ഇത് മൂന്ന് മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കിനിടയാക്കി. യാന്റെക്സിന്റെ സുരക്ഷ ഭേദിച്ച ഹാക്കര്‍മാര്‍ വ്യാജ ബുക്കിങുകള്‍ നടത്തിയാണ് ഡ്രൈവര്‍ഡമാരെ ഒരേ സ്ഥലത്തേക്ക് അയച്ചത്. ഹോട്ടല്‍ യുക്രൈന്‍ സ്ഥിതി ചെയ്യുന്ന മോസ്‌കോയിലെ കുറ്റ്സോവ്സ്‌കി പ്രോസ്പെക്ടിലേക്കാണ് കാറുകള്‍ എത്തിച്ചേര്‍ന്നത്. യുക്രൈനിനെതിരേ റഷ്യ നടത്തുന്ന യുദ്ധത്തിനെതിരെയാണ് ഹാക്കര്‍മാരുടെ ഈ നടപടി എന്നാണ് അനുമാനം. അതേസമയം, ഹാക്കിങിന് പിന്നില്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അനോണിമസ് എന്ന ഹാക്കിങ് സംഘമാണ് ഈ ഇതിന് പിന്നില്‍ എന്നാണ് അനോണിമസ് ടിവി എന്ന ട്വിറ്റര്‍ പേജ് അവകാശപ്പെടുന്നത്. ആഗോള തലത്തില്‍ ഗൂഗിളിനുള്ള സ്വീകാര്യത റഷ്യയില്‍ സ്വന്തമായുള്ള സ്ഥാപനമാണ് യാന്റെക്സ്. സെര്‍ച്ച് എഞ്ചിന്‍ ഉള്‍പ്പടെ വിവിധ സേവനങ്ങള്‍ കമ്പനയ്ക്കുണ്ട്. രാജ്യത്ത് ഏറ്റവും സ്വീകാര്യതയുള്ള ടാക്സി സേവനം കൂടിയാണ് യാന്റെക്സ് ടാക്സി.
Read More » -
തായ്‌വാന് വമ്പന്‍ ആയുധശേഖരം നല്‍കാനൊരുങ്ങി യു.എസ്.
വാഷിങ്ടണ്‍: തായ്വാന് 100 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കാനൊരുങ്ങി യു.എസ്. തായ്വാനും ചൈനയും തമ്മിലുള്ള പ്രശ്‌നം വഷളാകുന്നതിനിടെയാണ് യു.എസിന്റെ പുതിയ നീക്കം. യു.എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ്വാന്‍ സന്ദര്‍ശിച്ചതിനു പിന്നാലെ ഇരു രാജ്യങ്ങള്‍ക്കുമെതിരേ ഭീഷണിയുമായി ചൈന രംഗത്തെത്തിയിരുന്നു. ഇത് തള്ളിയാണ് യു.എസ്, തായ്‌വാന് കൂടുതല്‍ സഹായമെത്തിക്കുന്നത്. മിസൈലുകള്‍ വരുന്നത് മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്ന റഡാര്‍ സിസ്റ്റങ്ങളും കപ്പലുകളെ മുക്കാന്‍ ശേഷിയുള്ള 60 നൂതന ഹാര്‍പൂണ്‍ മിസൈലുകളുമാണ് നല്‍കുന്നത്. ആയുധങ്ങള്‍ തയ്വാന്റെ സുരക്ഷയ്ക്ക് വളരെ അത്യാവശ്യമാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അറിയിച്ചു. അതേമസയം, ആയുധക്കച്ചവടം സാധ്യമാകണമെങ്കില്‍ യു.എസ്. കോണ്‍ഗ്രസിന്റെ അനുമതി കൂടി ആവശ്യമാണ്. പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം ചൈനയെ രോഷാകുലരാക്കിയിരുന്നു. ദിവസങ്ങളോളം തായ്വാനെ ചുറ്റി മിസൈലുകളും യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളുമായി കടലിലും ആകാശത്തും സൈനിക അഭ്യാസങ്ങളും ചൈന നടത്തി. തായ്‌വാനെ നിരീക്ഷിക്കാനും ഭീഷണിപ്പെടുത്താനുമായി 21 യുദ്ധവിമാനങ്ങളും നിരവധി യുദ്ധക്കപ്പലുകളും ചൈന വിന്യസിച്ചെന്നാണ് കണ്ടെത്തല്‍. ഇവയില്‍ ചിലതു കടലിടുക്കിലെ അതിര്‍ത്തി ഭേദിച്ചെന്നും…
Read More » -
പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ട് പോയി മതംമാറ്റിയ സിഖ് പെണ്‍കുട്ടിയെ ഭര്‍ത്താവിനൊപ്പം വിട്ട് കോടതി
ഇസ്ലാമാബാദ്: തട്ടിക്കൊണ്ടുപോയി മതം മാറ്റിയെന്ന് ബന്ധുക്കള്‍ ആരോപിച്ച സിഖ് പെണ്‍കുട്ടിയെ ഭര്‍ത്താവിനൊപ്പം വിടാന്‍ ഉത്തരവിട്ട് പാക് കോടതി. ദീന കൗര്‍ എന്ന ദീന ബീബിയെ ഭര്‍ത്താവായ ഹിസ്ബുള്ളയ്ക്ക് ഒപ്പം വിടാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. യുവതിയെ തട്ടിക്കാണ്ടുപോയി നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്ത് നിക്കാഹ് നടത്തുകയും ആയിരുന്നു എന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ സ്വാത് ജില്ലാ കോടതിയാണ് യുവതിയെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിക്കണമെന്ന് ഉത്തരവിട്ടത്. അതേസമയം 15 ലക്ഷം രൂപയുടെ ജാമ്യം നല്‍കാനും ഭര്‍ത്താവായ ഹിസ്ബുള്ളയോട് നിര്‍ദ്ദേശിച്ചു. അല്ലാത്തപക്ഷം, ദീനയെ സ്ത്രീകളുടെ അഭയകേന്ദ്രത്തിലേക്ക് തിരിച്ചയക്കുമെന്നും കോടതി വ്യക്തമാക്കി. കേസിന് പിന്നാലെ യുവതിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പ്രായപൂര്‍ത്തിയായ ദീന ഭര്‍ത്താവിനൊപ്പം പോകാന്‍ തയ്യാറാണെന്നിരിക്കെ അഭയകേന്ദ്രത്തില്‍ തടങ്കലില്‍ വയ്ക്കുന്നത് ഉചിതമല്ലെന്ന് കോടതി നിരീക്ഷിച്ചു. വിവാഹ രേഖകള്‍ യുവതിയുടെ ഭര്‍ത്താവ് ഹിസ്ബുള്ള കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രായപൂര്‍ത്തിയായവളും വിദ്യാസമ്പന്നയുമായ യുവതിക്ക് സ്വന്തം തീരുമാനമെടുക്കാമെന്നായിരുന്നു കോടതി നിലപാട്. ഇതേ കാര്യം യുവതിയും കോടതിയില്‍ വ്യക്തമാക്കി. പ്രായപൂര്‍ത്തിയായതു മുതല്‍…
Read More » -
അര്‍ജന്റീനയില്‍ വൈസ് പ്രസിഡന്റിന്് നേരേ തോക്ക് ചൂണ്ടിയ യുവാവ് അറസ്റ്റില്‍
ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ വൈസ് പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കിര്‍ച്നെര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ യുവാവ് അറസ്റ്റില്‍. തലസ്ഥാനനഗരിയിലെ കിര്‍ച്നെറിന്റെ വീടിന് പുറത്തായിരുന്നു സംഭവം. കാറില്‍ നിന്നും പുറത്തിറങ്ങുകയായിരുന്ന വൈസ് പ്രസിഡന്റിന്‍െ്‌റ തലയ്ക്ക് നേരെ ജനക്കൂട്ടത്തിനിടയില്‍നിന്നും യുവാവ് തോക്ക് ചൂണ്ടുകയായിരുന്നു. എന്നാല്‍, വെടിയുതിര്‍ത്തിരുന്നില്ല. ഇയാളെ അപ്പോള്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. കിര്‍ച്നെറുടെ വസതിക്ക് പുറത്ത് സുരക്ഷയും ശക്തമാക്കി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. വധശ്രമമാണ് വൈസ് പ്രസിഡന്റിന് നേരെ നടന്നതെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിച്ചു. അറസ്റ്റിലായ വ്യക്തി ബ്രസീലിയന്‍ പൗരനാണെന്ന്് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊതുമരാമത്ത് കരാറുകള്‍ നിയമവിരുദ്ധമായി നല്‍കിയെന്ന ആരോപണത്തില്‍ വിചാരണ നേരിടുകയാണ് മുന്‍പ്രസിഡന്‍്‌റ് കൂടിയായ ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കിര്‍ച്നെര്‍. 2007 മുതല്‍ 2015 വരെ പ്രസിഡന്റായിരുന്ന കിര്‍ച്നെര്‍ക്ക് 12 വര്‍ഷം തടവും രാഷ്ട്രീയത്തില്‍ നിന്ന് ആജീവനാന്ത വിലക്കും വിധിക്കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സെനറ്റ് പ്രസിഡന്റായതുകൊണ്ട് തന്നെ കിര്‍ച്നെര്‍ക്ക്…
Read More »