World
-
ഫൊക്കാന 25 പേര്‍ക്ക് വീടുവച്ചു നല്‍കുമെന്ന് ഡോ. ബാബു സ്റ്റീഫന്‍
അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാന കേരളത്തിലെ ആദിവാസി വിഭാഗത്തില്‍പെട്ട നിര്‍ധനരായ 25 പേര്‍ക്ക് വീടുവച്ചു നല്‍കുമെന്ന് ഫൊക്കാന പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫന്‍ പറഞ്ഞു. തിരുവനന്തപുരം അമ്പൂരിയിലാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുക. വീടുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ഗുണഭോക്താക്കളെ ഫൊക്കാന നേരിട്ട് കണ്ടെത്തുമെന്നും ഫൊക്കാന പ്രസിഡണ്ട് പറഞ്ഞു. കേരള സര്‍വ്വകലാശാലകയുമായി ചേര്‍ന്ന് ഫൊക്കാന നടപ്പാക്കിവരുന്ന ഭാഷയ്‌ക്കൊരു ഡോളര്‍ പദ്ധതി തുടരും. ഫൊക്കാന അംഗങ്ങളുടെ മക്കള്‍ക്കുള്ള തൊഴിലധിഷ്ഠിത പരിശീലന പദ്ധതികള്‍ ആരംഭിക്കും. അമേരിക്കയിലെ തൊഴിലവസരണങ്ങളും പഠന സാധ്യതകളും സംബന്ധിച്ച വിവരങ്ങള്‍ ഫൊക്കാനയുടെവെബ് സൈറ്റില്‍ ലഭ്യമാക്കും. പ്രവാസികളുടെ മക്കളെ മലയാളം പഠിപ്പിക്കാന്‍ ഓസ്റ്റിന്‍ ടെക്‌സസ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന് നടത്തുന്ന മലയാളം അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കും. സ്റ്റുഡന്റ് വിസയില്‍ അമേരിക്കയില്‍ എത്തി അപകടത്തിലും മറ്റും പെട്ടുപോകുന്നവരെ നാട്ടില്‍ തിരിച്ചെത്തിക്കേണ്ട സാഹചര്യം വന്നാല്‍ അവര്‍ക്ക് സഹായം ലഭ്യമാക്കും. കാസര്‍കോട്ടെ എന്‍ഡോ സള്‍ഫാന്‍ ബാധിതരായവരുടെ അമ്മമാരെ സഹായിക്കുന്ന പദ്ധതിക്ക് ഫൊക്കാന വുമണ്‍സ് ഫോറം പദ്ധതികള്‍…
Read More » -
പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഖത്തറിലേക്ക് നേരിട്ട് സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ
ദോഹ: പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഖത്തറിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. വ്യാഴാഴ്ചയാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. 20 പുതിയ പ്രതിവാര വിമാന സര്‍വീസുകളാണ് ഖത്തറിലേക്ക് പ്രഖ്യാപിച്ചത്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങളുടെ പശ്ചാത്തലത്തില്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. ഈ കാലയളവില്‍ മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ സര്‍വീസുകള്‍ ദോഹയിലേക്ക് പറക്കുക. 2022 ഒക്ടോബര്‍ 30 മുതല്‍ ഈ സര്‍വീസുകള്‍ക്ക് തുടക്കമാകും. ആഴ്ചയില്‍ 13 സര്‍വീസുകള്‍ മുംബൈയില്‍ നിന്നും നാലെണ്ണം ഹൈദരാബാദില്‍ നിന്നും മൂന്ന് സര്‍വീസുകള്‍ ചെന്നൈയില്‍ നിന്നും ദോഹയിലേക്ക് പറക്കും. ദില്ലിയില്‍ നിന്ന് ദോഹയിലേക്ക് നിലവിലുള്ള പ്രതിദിന വിമാന സര്‍വീസുകള്‍ക്ക് പുറമെയാണ് പുതിയ സര്‍വീസുകളെന്ന് വിമാന കമ്പനി വ്യക്തമാക്കി.
Read More » -
ലണ്ടന്‍ ബ്രിഡജ് ഈസ് ഡൗണ്‍; എലിസബത്ത് രാജ്ഞി അന്തരിച്ചു
ലണ്ടൻ: എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു. സ്കോട്ട്ലന്‍റിലെ ബാൽമോറൽ കാസിലിലാണ് അന്ത്യം. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും ബാൽമോറൽ കാസിലില്‍ രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. കിരീടധാരണത്തിന്‍റെ എഴുപതാം വര്‍ഷത്തിലാണ് രാജ്ഞിയുടെ വിടവാങ്ങല്‍. 1926 ഏപ്രിൽ 21 നാണ് രാജ്ഞിയുടെ ജനനം. ആൽബർട്ട് രാജകുമാരന്‍റേയും എലിസബത്ത് ബോവ്സിന്‍റേയും മകളായാണ് ജനനം.1947ൽ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹിതയായി. ചാൾസ്, ആൻ, ആൻഡ്രൂ,എഡ്വേർഡ് എന്നിങ്ങനെ നാല് മക്കളാണ് രാജ്ഞിക്കുള്ളത്. 1952 ല്‍ ആണ് എലിസബത്ത് രാജ്ഞി രാജഭരണമേറ്റത്. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്‍ ഭരിച്ച ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി. 2002 ൽ രാജഭരണത്തിന്‍റെ സുവർണ ജൂബിലിയാഘോഷിച്ചു. 2012 ൽ ഡയമണ്ട് ജൂബിലിയും ആഘോഷിച്ചു. 2015 ൽ വിക്ടോറിയയുടെ റെക്കോർഡ് മറികടന്നു. അയർലന്‍റ് സന്ദർശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയാണ് രാജ്ഞി. ലോകത്തെ അതിസമ്പന്നരായ വനിതകളില്‍ ഒരാളായിരുന്നു രാജ്ഞി.
Read More » -
തോല്‍വിയില്‍ മനംനൊന്ത് പാകിസ്ഥാന്‍ ആരാധകരെ വളഞ്ഞിട്ട് തല്ലി അഫ്ഗാനികള്‍
ഷാര്‍ജ: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്ഥാനോട് പരാജയപ്പെട്ടതിന് പിന്നാലെ സ്റ്റേഡിയത്തില്‍ അഫ്ഗാന്‍ ആരാധകരുടെ അതിക്രമം. സ്റ്റേഡിയത്തിലെ കസേരകളും മറ്റും തകര്‍ത്ത അഫ്ഗാന്‍ ആരാധകര്‍, പാക് ആരാധകര്‍ക്ക് നേരേ കസേരകള്‍ വലിച്ചെറിയുകയും കസേര കൊണ്ട് ആക്രമിക്കുകയും ചെയ്തു. ഇരുവിഭാഗം ആരാധകര്‍ തമ്മില്‍ നേരിയ സംഘര്‍ഷവുമുണ്ടായി. കഴിഞ്ഞദിവസം നടന്ന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാനോട് ഒരുവിക്കറ്റിന് പരാജയപ്പെട്ടിരുന്നു. അവസാന ഓവര്‍ വരെ ആവേശം നീണ്ട മത്സരത്തില്‍ നാലു പന്ത് ശേഷിക്കെയായിരുന്നു പാകിസ്ഥാന്റെ വിജയം. ഹൃദയം തകര്‍ത്ത ഈ തോല്‍വിക്കു പിന്നാലെ അഫ്ഗാന്‍ ആരാധകര്‍ പാക്ക് ആരാധകര്‍ക്കു നേരെ കസേരകള്‍ ഉള്‍പ്പെടെ വലിച്ചെറിയുകയായിരുന്നു. മത്സരശേഷം സ്റ്റേഡിയത്തിനു പുറത്തെത്തിയപ്പോഴും പാക്ക്-അഫ്ഗാന്‍ ആരാധകര്‍ തമ്മിലടി തുടര്‍ന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇരു ടീമുകളും കടുത്ത പോരാട്ടവീര്യം പ്രകടിപ്പിച്ച മത്സരത്തില്‍ പാകിസ്ഥാന്‍ ഇന്നിങ്‌സിലെ 19 ാം ഓവര്‍ വരെ എല്ലാം ഏറെക്കുറെ ശാന്തമായിരുന്നു. എന്നാല്‍, 19 ാം ഓവറില്‍ അഫ്ഗാന്‍ ബോളര്‍ ഫരീദ് അഹമ്മദിനെതിരേ…
Read More » -
ഞാന്‍ ഇന്ത്യയുടെ ഏറ്റവും മികച്ച സുഹൃത്ത്; നരേന്ദ്ര മോദി മിടുമിടുക്കന്‍: ട്രംപ്
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ എക്കാലത്തെയും മികച്ച സുഹൃത്താണ് താനെന്നു യു.എസ്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്റ് ജോ ബൈഡന്‍, മുന്‍ പ്രസിഡന്റ് ബരാക് ഒബാമ എന്നിവരെക്കാള്‍ ഇന്ത്യയുമായി അടുത്ത സൗഹൃദം തനിക്കുണ്ടായിരുന്നെന്നും സംശയമുണ്ടെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിക്കാമെന്നും ദേശീയ മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. ”പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദി വളരെ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. കഴിവുറ്റ ഭരണാധികാരിയാണ് മോദി. അദ്ദേഹവുമായി വളരെ അടുത്ത വ്യക്തി ബന്ധമാണ് ഞാന്‍ സൂക്ഷിച്ചിരുന്നത്. വളരെ പ്രയാസമുള്ള ജോലിയാണ് ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്നതെങ്കിലും വളരെ മികച്ച രീതിയില്‍ നിര്‍വ്വഹിക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നുണ്ട്. വളരെ നല്ല മനുഷ്യനാണ് അദ്ദേഹം” ട്രംപ് പറഞ്ഞു. ഇന്ത്യന്‍ സമൂഹത്തില്‍നിന്നു തനിക്കു ലഭിക്കുന്ന പിന്തുണ വളരെ വലുതാണെന്നും ട്രംപ് പറഞ്ഞു. 2024ല്‍ യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമോ എന്ന ചോദ്യത്തിനു താന്‍ സ്ഥാനാര്‍ഥിയായി മത്സരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും തീരുമാനം അധികം വൈകാതെ തന്നെ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ…
Read More » -
മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ടൂറിസ്റ്റ് വിസയിൽ വരുന്നവർക്ക് മുൻകൂട്ടി ഉംറ പെർമിറ്റ് എടുക്കാം
റിയാദ്: മറ്റ് ഗൾഫ് രാജ്യങ്ങളില്‍ നിന്ന് ടൂറിസ്റ്റ് വിസയിലെത്തുന്ന പ്രവാസികള്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ഉംറ പെര്‍മിറ്റ് എടുക്കാമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇഅ്തമര്‍നാ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താണ് ഉംറക്ക് പെര്‍മിറ്റ് എടുക്കേണ്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഉംറ കര്‍മം സുഗമമായി ചെയ്യുന്നതിന് അവസരം നല്‍കുന്നതിന്റെ ഭാഗമാണിത്. ജി.സി.സി രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും ഷെങ്കൻ, അമേരിക്ക, ബ്രിട്ടൻ വിസയിലെത്തുന്നവര്‍ക്കും സൗദിയിലേക്ക് തിരിക്കുന്നതിന് മുമ്പേ തന്നെ ഇഅ്തമര്‍നാ ആപ്ലിക്കേഷന്‍ വഴി ഉംറക്കും മദീന റൗദയിലെ നിസ്‌കാരത്തിനും ബുക്ക് ചെയ്യാവുന്നതാണ്. ഈ മാസം ഒന്നു മുതലാണ് ടൂറിസം വിസ നടപടിക്രമത്തില്‍ സൗദി ടൂറിസം വകുപ്പ് ഭേദഗതികള്‍ പ്രഖ്യാപിച്ചത്. പുതിയ പ്രഖ്യാപനം വഴി ഉംറക്ക് കൂടുതല്‍ പേരെത്തുമെന്നാണ് പ്രതീക്ഷ.
Read More » -
യുക്രൈനില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മറ്റുരാജ്യങ്ങളില്‍ പഠനം തുടരാം
ദില്ലി: യുക്രൈനിലെ സർവകലാശാലകളില്‍ പഠിക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാർത്ഥികൾ താല്‍കാലികമായി പഠനം മറ്റു രാജ്യങ്ങളിലെ സർവകലാശാലകളിലേക്ക് മാറ്റുന്നതില്‍ എതിർപ്പില്ലെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍. എന്നാല്‍ അന്തിമ ബിരുദം നല്‍കുക യുക്രൈനിലെ സർവകലാശാല തന്നെയായിരിക്കും എന്ന് എന്‍എംസി പുതിയ ഉത്തരവില്‍ വ്യക്തമാക്കി. അതേസമയം വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ സർവകലാശാലകളിലേക്ക് പഠനം മാറ്റാന്‍ അനുമതി നല്‍കിയിട്ടില്ല. യുദ്ധം കാരണം പഠനം പ്രതിസന്ധിയിലായ യുക്രൈനിലെ സർവകലാശാലകളില്‍ പഠിക്കുന്ന ഇന്ത്യക്കാരായ വിദ്യാർത്ഥികൾക്ക് ആശ്വസം നല്‍കുന്നതാണ് പുതിയ ഉത്തരവ്. അതാത് സർവകലാശാലകളില്‍ തന്നെ പഠനവും പരിശീലനവും പൂർത്തിയാക്കണം എന്നായിരുന്നു എന്‍എംസിയുടെ നേരത്തെയുള്ള നിലപാട്. യുക്രൈന്‍ മുന്നോട്ടു വച്ച നിർദേശം വിദേശകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ചാണ് എന്‍എംസി അംഗീകരിച്ചത്. ബിരുദം നേടുന്നവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ എൻഎംസിയുടെ പരീക്ഷ എഴുതണമെന്ന നിബന്ധനയിൽ അതേസമയം മാറ്റമുണ്ടാവില്ല.
Read More » -
രാത്രി ഉറങ്ങിക്കിടന്നപ്പോൾ ‘പ്രേതം’ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. പിന്നീട് കിടപ്പുമുറിയിൽ സ്ഥാപിച്ച സി.സി.ടിവി ക്യാമറയിൽ ‘പ്രേതം’ കുടുങ്ങി
ഉറങ്ങിക്കിടക്കുമ്പോൾ ‘പ്രേതം’ ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന പരാതിയുമായാണ് യുവതി കോടതിയെ സമീപിച്ചത്. കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. പക്ഷേ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പൊലീസിനു ‘പ്രേത’ത്തെ കണ്ടെത്താനായില്ല. തന്നോടൊപ്പം കഴിയുന്ന പങ്കാളിയായിരിക്കും വില്ലൻ എന്നാണ് യുവതി ധരിച്ചത്. എന്നാൽ തനിക്കു മനസ്സറിവില്ലെന്ന് അയാൾ ആണയിട്ടു. ഒടുവിൽ തന്ത്രപരമായ ചില .നീക്കങ്ങളിലൂടെ ‘പ്രേതം’ കുടുങ്ങി. യഥാർത്ഥ ‘പ്രേത’ത്തെ കണ്ട് ഏവരും ഞെട്ടി. സിംഗപ്പൂരിലാണ് സംഭവം. വിശദമായ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഹൗസിംഗ് ആന്‍ഡ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് സംഭവം. ഇരുട്ടില്‍ ആരോ തന്നെ ചുംബിക്കുന്നത് പോലെ തോന്നിയെന്നും സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചതായും അവര്‍ കോടതിയില്‍ മൊഴി നല്‍കി. ആരാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും ഒരു നിഴല്‍ മാത്രമാണ് കണ്ടതെന്നും യുവതി പറഞ്ഞു. ദിവസങ്ങളോളം പീഡനം പതിവായതോടെ ‘പ്രേത’ത്തെ കണ്ടെത്താന്‍ ബെഡ്‌റൂമില്‍ സി.സി.ടിവി സ്ഥാപിക്കാന്‍ യുവതിയും പങ്കാളിയും ചേര്‍ന്ന് തീരുമാനിച്ചു. തുടര്‍ന്ന് സി.സി ടിവിയിൽ ‘പ്രേത’ത്തെ കണ്ട് ഇവർ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ദൃശ്യങ്ങളില്‍ കണ്ടത്…
Read More » -
ലിസ് ട്രസ്, ബ്രിട്ടനിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രി
ലണ്ടൻ: യുകെയിൽ ബോറിസ് ജോൺസനു ശേഷം പ്രധാനമന്ത്രി സ്ഥാനത്തേക്ക് കടന്നുവന്നിരിക്കുന്നത് സൗത്ത് വെസ്റ്റ് നോർഫോക്കിന്റെ പ്രതിനിധിയായ ലിസ് ട്രസ് ആണ്. മാർഗരറ്റ് താച്ചർക്കും തെരേസ മേയ്ക്കും ശേഷം ബ്രിട്ടനെ നയിക്കുന്ന വനിതാ പ്രധാനമന്ത്രി. മേരി എലിസബത്ത് ട്രസ് അഥവാ ലിസ് ട്രസ്. ലീഡ്‍സ് സർവകലാശാലയിലെ ഗണിതാധ്യാപകനായ ജോൺ കെന്നതിന്റെയും, ആതുരസേവകയും അധ്യാപികയും ആക്ടിവിസ്റ്റുമായ പ്രിസില്ല മേരി ട്രസ്സിന്റെയും മകളായി എഴുപതുകളുടെ പകുതിയിൽ ജനനം. ഓക്സ്ഫഡിൽ പൊളിറ്റിക്‌സ്, ഫിലോസഫി, എക്കണോമിക്സ് എന്നിവയിൽ ഉപരിപഠനം. പഠനകാലത്ത് തന്നെ പുലർത്തിയിരുന്നത് കൺസർവേറ്റീവ് ആഭിമുഖ്യം. 1997-ൽ പാർട്ടി കൺവെൻഷനിൽ വെച്ച് കണ്ടുമുട്ടിയ അക്കൗണ്ടന്റ് ഹ്യൂ ഓലിയറിയുമായി മൂന്നു വർഷത്തിനിപ്പുറം വിവാഹം. അതിൽ രണ്ടു പെൺകുട്ടികൾ. ഉപരിപഠനത്തിനു ശേഷം ഷെൽ പെട്രോളിയം കമ്പനിയിൽ ആദ്യജോലി. മറ്റു പല കമ്പനികളിലായി തുടർന്നു പോയ കോർപ്പറേറ്റ് കരിയർ. 2001 -ൽ ഇരുപത്തഞ്ചാം വയസ്സിലാണ് ലിസ് ട്രസ് രാഷ്ട്രീയത്തിലേക്ക് ആദ്യ ചുവടു വച്ചത്. ലേബർ പാർട്ടിയുടെ കോട്ടയായ ഹെംസ് വർത്തിൽ നിന്നുള്ള ആദ്യ…
Read More » -
സൗദി അറേബ്യയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാ നിരക്കിളവ് ഇല്ലാതാകും; പൊതുഗതാഗത നിരക്ക് പരിഷ്‌കരിക്കുന്നു
റിയാദ്: സൗദി അറേബ്യയിൽ പൊതുഗതാഗത നിരക്ക് പരിഷ്കരിക്കുന്നു. നിരക്ക് ഭേദഗതി ചെയ്യുന്നതിന് ഗതാഗത ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് അൽജാസർ അനുമതി നൽകി. ബസ് യാത്രകളുടെ ടിക്കറ്റ് നിരക്ക് ഉയർത്തുന്നതും ഫെയർ സ്റ്റേജുകൾ പുതുക്കി നിശ്ചയിക്കുന്നതുമുൾപ്പെടെ നിരവധി പരിഷ്കരണങ്ങൾ ഉൽപ്പെടുത്തിയാണ് നിയമം പരിഷ്കരിക്കുന്നത്. വിദ്യാർഥികൾക്കുള്ള യാത്രാ നിരക്കിളവ് പൂർണമായും ഇല്ലാതാകും. പകരം രണ്ട് വയസ് മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് ലഭ്യമാക്കും. നിരക്ക് പുതുക്കുന്നതിന് പൊതുഗതാഗത അതോറിറ്റികളും ഓപറേറ്റർമാരുമടങ്ങുന്ന സമിതിയും സമഗ്രമായ നിർദേശങ്ങൾ ഉൾപ്പെടുത്തി മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കണം. ഗതാഗത മന്ത്രി ഉൾപ്പെടുന്ന മന്ത്രാലയ സമിതി റിപ്പോർട്ട് അവലോകനം ചെയ്ത് അനുമതി ലഭ്യമാക്കുന്നതോടെ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.
Read More »