NEWSWorld

യുക്രൈനില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മറ്റുരാജ്യങ്ങളില്‍ പഠനം തുടരാം

ദില്ലി: യുക്രൈനിലെ സർവകലാശാലകളില്‍ പഠിക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാർത്ഥികൾ താല്‍കാലികമായി പഠനം മറ്റു രാജ്യങ്ങളിലെ സർവകലാശാലകളിലേക്ക് മാറ്റുന്നതില്‍ എതിർപ്പില്ലെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍. എന്നാല്‍ അന്തിമ ബിരുദം നല്‍കുക യുക്രൈനിലെ സർവകലാശാല തന്നെയായിരിക്കും എന്ന് എന്‍എംസി പുതിയ ഉത്തരവില്‍ വ്യക്തമാക്കി.

അതേസമയം വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ സർവകലാശാലകളിലേക്ക് പഠനം മാറ്റാന്‍ അനുമതി നല്‍കിയിട്ടില്ല. യുദ്ധം കാരണം പഠനം പ്രതിസന്ധിയിലായ യുക്രൈനിലെ സർവകലാശാലകളില്‍ പഠിക്കുന്ന ഇന്ത്യക്കാരായ വിദ്യാർത്ഥികൾക്ക് ആശ്വസം നല്‍കുന്നതാണ് പുതിയ ഉത്തരവ്. അതാത് സർവകലാശാലകളില്‍ തന്നെ പഠനവും പരിശീലനവും പൂർത്തിയാക്കണം എന്നായിരുന്നു എന്‍എംസിയുടെ നേരത്തെയുള്ള നിലപാട്.

Signature-ad

യുക്രൈന്‍ മുന്നോട്ടു വച്ച നിർദേശം വിദേശകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ചാണ് എന്‍എംസി അംഗീകരിച്ചത്. ബിരുദം നേടുന്നവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ എൻഎംസിയുടെ പരീക്ഷ എഴുതണമെന്ന നിബന്ധനയിൽ അതേസമയം മാറ്റമുണ്ടാവില്ല.

Back to top button
error: