NEWSWorld

ഇസ്ലാമിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത ഉള്ളടക്കങ്ങള്‍ ‘നെറ്റ്ഫ്‌ലിക്‌സി’ല്‍ നിന്ന് നീക്കം ചെയ്യണമെന്ന് ജി.സി.സി.

റിയാദ്: നെറ്റ്ഫ്‌ലിക്‌സ് സംപ്രേഷണം ചെയ്യുന്ന ദൃശ്യങ്ങള്‍ പലതും ഇസ്‌ലാമികവും സാമൂഹികവുമായ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമാണെന്ന് സൗദി അറേബ്യയുടെ അധ്യക്ഷതയിലുള്ള ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ (ജി.സി.സി) ഇലക്ട്രോണിക് മീഡിയ ഒഫീഷ്യല്‍സ് കമ്മിറ്റി വിലയിരുത്തി. ഇതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയ പാനല്‍ അത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നെറ്റ് ഫ്‌ലിക്‌സിനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് കമ്മിറ്റിയും സൗദി ജനറല്‍ കമീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയയും (ജി.സി.എ.എം) നെറ്റ്ഫ്‌ലിക്‌സിനോട് ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് ഔദ്യാഗികമായി ആവശ്യപ്പെട്ടത്. ഇത് പാലിക്കാത്ത പക്ഷം നെറ്റ്ഫ്‌ലിക്‌സിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ജി.സി.സി രാജ്യങ്ങളില്‍ നിലവിലുള്ള മീഡിയ ഉള്ളടക്ക നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന ദൃശ്യങ്ങള്‍ കുട്ടികളെയും യുവതലമുറയേയും ധാര്‍മിക വഴിയില്‍നിന്ന് തെറ്റിക്കുന്നതാണ്.

Signature-ad

ഇത് ഗൗരവത്തോടെയാണ് മീഡിയ ഓഫിഷ്യല്‍സ് കമ്മിറ്റി കാണുന്നത്. നിയമലംഘന സ്വഭാവമുള്ള ഉള്ളടക്കം നീക്കം ചെയ്യാന്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ടതായും കമ്മിറ്റി സ്ഥിരീകരിച്ചു. പ്ലാറ്റ്ഫോമിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ജനറല്‍ കമീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയ വക്താവ് പറഞ്ഞു.

Back to top button
error: