NEWSWorld

രാജ്ഞിയുടെ ഭൗതികശരീരത്തിനു സമീപം റോയല്‍ ഗാര്‍ഡ് കുഴഞ്ഞുവീണു

ലണ്ടന്‍: വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ എലിസബത്ത് രാജ്ഞിയുടെ ഭൗതികശരീരത്തിനു സമീപമുണ്ടായിരുന്ന റോയല്‍ ഗാര്‍ഡ് അംഗം കുഴഞ്ഞുവീണു. രാജ്ഞിക്ക് മറ്റുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നതിടെ റോയല്‍ ഗാര്‍ഡ് അംഗം കുഴഞ്ഞുവീഴുകയായിരുന്നു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉടന്‍ തന്നെ മറ്റു സുരക്ഷാ ജീവനക്കാര്‍ അദ്ദേഹത്തിനടുത്തേക്ക് ഓടിയെത്തുന്നതും വീഡിയോയില്‍ കാണാം.

ഗാര്‍ഡ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചടങ്ങിന്റെ തത്സമയ സംപ്രേഷണം കുറച്ചുസമയത്തേക്ക് തടസപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച സ്‌കോട്ലന്‍ഡിലെ ബാല്‍മോറല്‍ കാസിലില്‍ അന്തരിച്ച രാജ്ഞിയുടെ മൃതദേഹം ഇന്നലെയാണ് ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്ററിലെത്തിച്ചത്. 19 നാണ് സംസ്‌കാരം. ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു അടക്കമുള്ള ലോകനേതാക്കള്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കും.

 

 

Back to top button
error: