World

    • മൂന്നു മണിക്കൂര്‍ ശ്രമിച്ചിട്ടും ഞെരമ്പ് കണ്ടെത്താനായില്ല; യു.എസില്‍ വിഷം കുത്തിവച്ചുള്ള വധശിക്ഷ മാറ്റിവച്ചു

      മോണ്ട്‌ഗോമറി(അലബാമ): മണിക്കൂറുകള്‍ പണിപ്പെട്ടിട്ടും ഞെരമ്പ് കണ്ടെത്താനാകാത്തതിനാല്‍ വിഷം കുത്തിവച്ചുള്ള വധശിക്ഷ മാറ്റിവച്ചു! യു.എസിലെ അലബാമയിലാണ് സംഭവം. വധശിക്ഷ നടപ്പാക്കാന്‍ ഡെത്ത് ചേംബറില്‍ കിടത്തിയ പ്രതിയുടെ ശരീരത്തില്‍ വിഷം കുത്തിവെക്കുന്നതിനായി മൂന്നു മണിക്കൂര്‍ പലരും മാറി മാറി ശ്രമിച്ചിട്ടും ഞരമ്പു ലഭിക്കാത്തതിനാല്‍ വധശിക്ഷ മാറ്റിവെച്ചതായി ജയില്‍ അധികൃതരാണ് അറിയിച്ചത്. വ്യാഴാഴ്ച വൈകിട്ട് അലബാമ പ്രിസണ്‍ ഡെത്ത് ചേംബറില്‍ വെച്ചാണ് അലന്‍ മില്ലറുടെ (57) വധശിക്ഷ നടപ്പാക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നത്. 1999-ല്‍ ജോലിസ്ഥലത്ത് നടത്തിയ വെടിവെപ്പില്‍ 3 പേര്‍ കൊല്ലപ്പെട്ട കേസിലാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിക്കു മുമ്പ് വധശിക്ഷ നടപ്പാക്കേണ്ടതായിരുന്നു. എന്നാല്‍, ഞരമ്പു കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതോടെ രാത്രി 11.30-ന് ഇയാളെ ഡെത്ത് ചേംബറില്‍നിന്നു സൗത്ത് അലബാമ ജയിലിലെ സെല്ലിലേക്കു മാറ്റി. പ്രത്യേക സാഹചര്യത്തില്‍ വധശിക്ഷ മാറ്റിവെക്കേണ്ടി വന്നുവെങ്കിലും തീരുമാനങ്ങളില്‍ മാറ്റമില്ലെന്നും കൊല്ലപ്പെട്ട മൂന്നുപേരുടെയും കുടുംബാംഗങ്ങള്‍ ഇപ്പോഴും തീവ്രദുഃഖത്തിലാണെന്നും ഗവര്‍ണര്‍ കേ എൈവി പറഞ്ഞു. നിരവധി നീതിന്യായ കോടതികള്‍…

      Read More »
    • മസ്‌കറ്റിലെ റെസ്റ്റോറന്റുകളിലും കഫേകളിലും പരിശോധന; 24 കിലോ പഴകിയ ഭക്ഷണം പിടിച്ചെടുത്തു

      മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റ് മുന്‍സിപ്പാലിറ്റിയുടെ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. മസ്‌കറ്റ് മുന്‍സിപ്പാലിറ്റിയുടെ ഭക്ഷ്യ നിയന്ത്രണ വിഭാഗം മത്രയിലെ 32 റെസ്റ്റോറന്റുകളിലും കഫേകളിലുമാണ് പരിശോധന നടത്തിയത്. വ്യാഴാഴ്ചയാണ് പരിശോധന നടത്തിയത്. https://twitter.com/M_Municipality/status/1572816998022905860?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1572816998022905860%7Ctwgr%5Ea95682d46e24773129ad90c90c4b63d33a53abdb%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FM_Municipality%2Fstatus%2F1572816998022905860%3Fref_src%3Dtwsrc5Etfw പരിശോധനയില്‍ 24 കിലോഗ്രാം പഴകിയ ഭക്ഷണസാധനങ്ങളും പാചകത്തിന് യോഗ്യമല്ലാത്ത ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തതായി മസ്‌കറ്റ് മുന്‍സിപ്പാലിറ്റി അറിയിച്ചു. ആരോഗ്യ സുരക്ഷാ, ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും സമാന രീതിയില്‍ ഒമാനില്‍ മസ്‌കറ്റ് മുന്‍സിപ്പാലിറ്റി വിവിധ റെസ്‌റ്റോറന്റുകളിലും കഫേകളിലും പരിശോധന നടത്തിയിരുന്നു. മത്രയിലെ റെസ്‌റ്റോറന്റിലും കഫേകളിലുമാണ് മുന്‍സിപ്പാലിറ്റിയിലെ ഭക്ഷ്യ നിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയതോടെ രണ്ട് കടകള്‍ അടപ്പിച്ചു. 51 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 13 സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 16 സ്ഥാപനങ്ങളില്‍ നിന്ന് 92 കിലോ പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. പാചകത്തിന് യോഗ്യമല്ലാത്ത 104 പാത്രങ്ങളും പിടിച്ചെടുത്തിരുന്നു. പ്രവാസികള്‍ക്കായുള്ള താമസസ്ഥലത്ത് ഉള്‍പ്പെടെ രണ്ടിടങ്ങളില്‍…

      Read More »
    • പ്രതിഷേധം കത്തുന്നു; വാട്ട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും നിരോധിച്ച് ഇറാന്‍

      ടെഹ്‌റാൻ: ആറ് ദിവസമായി രാജ്യത്ത് നടക്കുന്ന ശക്തമായ പ്രതിഷേധം ശക്തമാകുന്നതോടെ ഇറാൻ ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങളും ഇറാന്‍ സര്‍ക്കാര്‍ നിയന്ത്രിക്കുന്നുവെന്നാണ് വിവരം. “ഇറാന്‍ സര്‍ക്കാറിന്‍റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി, ബുധനാഴ്ച വൈകുന്നേരം മുതൽ ഇറാനിൽ ഇൻസ്റ്റാഗ്രാം സേവനം ലഭിക്കുന്നില്ല, കൂടാതെ വാട്ട്‌സ്ആപ്പ് സേവനവും തടസ്സപ്പെട്ടു,” എന്നാണ് ഇറാന്‍ വാര്‍ത്ത ഏജന്‍സിയായ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മുന്‍ വര്‍ഷങ്ങളില്‍ വിവിധ സമയങ്ങളിലായി ഇറാനില്‍ ഫേസ്ബുക്ക്, ട്വിറ്റർ, ടെലിഗ്രാം, യൂട്യൂബ്, ടിക്ടോക്ക് എന്നീ പ്ലാറ്റ്ഫോമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇറാനിൽ ഏറ്റവും വ്യാപകമായി ഉപയോഗിച്ചിരുന്ന രണ്ട് പ്ലാറ്റ്ഫോം ആയിരുന്നു വാട്ട്സ്ആപ്പും, ഇന്‍സ്റ്റഗ്രാമും. അതേ സമയം  ഇറാനില്‍ മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത 22 വയസുകാരി  മഹ്‍സ അമീനി മരിച്ചതിന് പിന്നാലെ ആരംഭിച്ച പ്രതിഷേധം ശക്തമാകുകയാണ്. രാജ്യത്തുടനീളം വ്യാപിച്ച പ്രതിഷേധത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നുവെന്ന് ഇറാനിയൻ അധികൃതരും കുര്‍ദിഷ് ഗ്രൂപ്പും പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.  പ്രതിഷേധത്തിൽ…

      Read More »
    • ഇറാനില്‍ തെരുവുകള്‍ കയ്യടക്കി പ്രക്ഷോഭകര്‍; എട്ടു മരണം

      ടെഹ്‌റാന്‍: ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് സദാചാരപ്പോലീസിന്റെ മര്‍ദനത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഇറാനില്‍ പ്രതിഷേധം ആളി പടരുന്നു. അക്രമ സംഭവങ്ങളില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അധികൃതര്‍ അറിയിച്ചു. നഗരങ്ങളില്‍ ആയിരക്കണക്കിന് പേര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. കൊല്ലപ്പെട്ടവരില്‍ പോലീസ് ഓഫീസറും ഉണ്ടെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇതിനോടകം 50 ഓളം നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. സ്ത്രീകളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. ഹിജാബ് കത്തിച്ചുള്ള പ്രതിഷേധമാണ് കൂടുതലും നടക്കുന്നത്. ചിലയിടങ്ങളില്‍ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. 2019 ല്‍ ഇന്ധനവില വര്‍ധനവിന് എതിരെ നടന്ന പ്രക്ഷോഭത്തിന് ശേഷം ഇറാനില്‍ നടക്കുന്ന വലിയ പ്രതിഷേധമാണിത്. അന്ന് 1,500 ഓളം പേര്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടിരുന്നു.      

      Read More »
    • അബുദാബിയില്‍ നിര്‍മ്മാണത്തിലിരുന്ന മുസ്ലിം പള്ളി ഭാഗികമായി തകര്‍ന്നു; നിരവധി പേര്‍ക്ക് പരുക്ക്

      അബുദാബി: യുഎഇയിലെ അബുദാബിയില്‍ നിര്‍മ്മാണത്തിലിരുന്ന മുസ്ലിം പള്ളി ഭാഗികമായി തകര്‍ന്നു വീണു നിരവധി പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച അല്‍ ബത്തീന്‍ പ്രദേശത്താണ് സംഭവം. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. നിര്‍മ്മാണം നടന്നുകൊണ്ടിരുന്ന പള്ളിയുടെ ഒരു ഭാഗമാണ് തകര്‍ന്നു വീണത്. ഉടന്‍ സ്ഥലത്തെത്തിയ അബുദാബി പൊലീസും സിവില്‍ ഡിഫന്‍സ് സംഘവും അപകടസ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ആരും അപകടസ്ഥലത്തേക്ക് പോകരുതെന്നും ഔദ്യോഗിക കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ മാത്രം അറിയണമെന്നും അബുദാബി പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.  

      Read More »
    • ദുബായിലെ പൊലീസ് മേഖലകളിലും സ്ത്രീ സാന്നിദ്ധ്യം, കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിനെ നയിക്കാൻ ഇനി വനിതാ ഉദ്യോഗസ്ഥരും

      ദുബായ് പൊലീസിന് അഭിമാനമായി നാല് യുവതികൾ. ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഓപ്പറേഷൻസിലേക്ക് ആറു മാസത്തെ സംയോജിത പരിശീലന പരിപാടിക്ക് ശേഷം വനിതാ ലഫ്റ്റനന്‍റുമാരായ മീര മുഹമ്മദ് മദനി, സമർ അബ്ദുൽ അസീസ് ജഷൗ, ഖോലൂദ് അഹമ്മദ് അൽ അബ്ദുല്ല, ബഖിത ഖലീഫ അൽ ഗഫ്ലി എന്നിവരെ തിരഞ്ഞെടുത്തു. ഇതോടെ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിൽ ചേരുന്ന വനിതാ ഓഫീസർമാരുടെ ആദ്യ ബാച്ചായി ഇവർ മാറി. 24 പ്രത്യേക കോഴ്സുകളും പ്രായോഗിക പരിശീലനവും പൂർത്തിയാക്കിയ ശേഷമാണ് ഇവർ ഈ വിഭാഗത്തിൽ ചേർന്നത്. എമർജൻസി റെസ്പോൺസ് ഡിവിഷൻ, ഗൈഡൻസ് ആൻഡ് കൺട്രോൾ ഡിവിഷൻ, ഡ്യൂട്ടി ഓഫീസറുടെ ഓഫീസ് എന്നിവയുൾപ്പെടെ നിരവധി ഡിവിഷനുകളുടെ ചുമതല ഇനി ഇവർക്കാണ്. ഇതുവരെ പുരുഷന്മാർ മാത്രം നിർവഹിച്ചിരുന്ന ചുമതലകളും ദൗത്യങ്ങളും നിർവഹിക്കുന്നതിൽ വനിതാ ജീവനക്കാർ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഓപ്പറേഷൻസ് ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് നാസർ അൽ റസൂഖി പറഞ്ഞു. വിവിധ പൊലീസ് മേഖലകളിൽ…

      Read More »
    • പടയ്ക്കിറങ്ങേണ്ടി വരുമെന്ന് പേടി; കൂടുംകുടുക്കയുമെടുത്ത് റഷ്യയില്‍നിന്ന് കൂട്ടപ്പലായനം

      മോസ്‌കോ: റിസര്‍വ് സൈന്യത്തെ സജ്ജമാക്കുമെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ രാജ്യത്തുനിന്നു പുറത്തേക്കു പോകാനുള്ള വിമാനടിക്കറ്റുകള്‍ വന്‍തോതില്‍ വിറ്റഴിഞ്ഞു. ടിക്കറ്റ് നിരക്ക് കുതിച്ചുയരുകയും ചെയ്തു. പുട്ടിന്റെ അഭിസംബോധനയ്ക്കു പിന്നാലെ പട്ടാളനിയമം നടപ്പാക്കിയേക്കുമെന്ന ഭീതിയും രാജ്യത്തു പടര്‍ന്നു. 18-65 വയസിന് ഇടയിലുള്ളവര്‍ രാജ്യം വിടുന്നതു വിലക്കുകയും ചെയ്തു. യുക്രൈനില്‍ പോരാട്ടം കടുപ്പിക്കുന്നതിന്റെ ഭാഗമായി 3 ലക്ഷം റിസര്‍വ് സൈനികരോട് ഉടന്‍ സേവനത്തിനെത്താന്‍ പുട്ടിന്‍ ഉത്തരവിട്ടതിനു പിന്നാലെയാണ് രാജ്യത്തുനിന്ന് കിട്ടിയ വിമാനങ്ങളില്‍ സ്ഥലംവിടാന്‍ ജനങ്ങള്‍ തയാറായത്. ഇതിന്റെ ഡേറ്റ ഉപയോഗിച്ചുള്ള വിഡിയോ, ആഗോള ഫ്‌ലൈറ്റ് ട്രാക്കിങ് സര്‍വീസ് ആയ ഫ്‌ളൈറ്റ് റഡാര്‍ 24 പുറത്തുവിട്ടിരുന്നു. വീഡിയോയില്‍ റഷ്യയില്‍നിന്നു പുറത്തേക്കുള്ള വിമാനങ്ങളുടെ പോക്ക് വ്യക്തമായി അറിയാനാകും.                

      Read More »
    • ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിന് പിന്തുണയുമായി ജോ ബൈഡന്‍

      ന്യൂയോര്‍ക്ക്: ഇറാനില്‍ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ചു സദാചാരപ്പോലീസ് കസ്റ്റഡിയിലെടുത്ത കുര്‍ദ് യുവതി മഹ്‌സ അമിനി (22) മരിച്ചതില്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. മഹ്സയുടെ മരണത്തെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ഇറാനില്‍ നടക്കുന്നത്. സംഘര്‍ഷങ്ങളില്‍ എട്ടു പേര്‍ മരിച്ചു. ഐക്യരാഷ്ട്ര സംഘടനയില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റാസിയുടെ പ്രസംഗത്തിനു പിന്നാലെയാണ് ബൈഡന്‍ ഇറാനിലെ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. അടിസ്ഥാന അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഇറാനില്‍ പ്രതിഷേധിക്കുന്ന ധീരന്മാരായ പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കുമൊപ്പം നില്‍ക്കുന്നുവെന്ന് യു.എന്‍ പൊതുസഭയില്‍ ബൈഡന്‍ പറഞ്ഞു. ഹിജാബ് ധരിച്ചില്ലെന്നാരോപിച്ചു സദാചാരപ്പോലീസ് കഴിഞ്ഞ 13 നു കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി 3 ദിവസത്തിനുശേഷം ടെഹ്റാനിലെ ആശുപത്രിയിലാണു മരിച്ചത്. മഹ്സയുടെ ജന്മനാടായ സാഖെസ് നഗരത്തിലടക്കം ന്യൂനപക്ഷ കുര്‍ദ് മേഖലയിലെ 7 പ്രവിശ്യകളില്‍ ദിവസങ്ങളായി വന്‍പ്രതിഷേധമാണ് നടക്കുന്നത്. ചില നഗരങ്ങളില്‍ ഇന്റര്‍നെറ്റ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടെഹ്റാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഹിജാബ് വലിച്ചെറിയുകയും തീയിടുകയും മുടി മുറിക്കുകയും ചെയ്താണ് സ്ത്രീകള്‍…

      Read More »
    • ഷര്‍ട്ടൂരിയും ജനാലയില്‍ ആഞ്ഞ് ചവിട്ടിയും പാക് വിമാനത്തില്‍ യാത്രികന്റെ വിക്രിയ

      പെഷാവര്‍: ഷര്‍ട്ട് ഊരിയും ജനലില്‍ ആഞ്ഞു ചവിട്ടിയും പാക് വിമാനത്തില്‍ യാത്രക്കാരന്‍െ്‌റ പരാക്രമം. പെഷാവറില്‍നിന്നു ദുബായിലേക്കുള്ള പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരന്‍െ്‌റ വിക്രിയകളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ധരിച്ചിരുന്ന ഷര്‍ട്ട് ഊരിയ യാത്രക്കാരന്‍, വിമാനജീവനക്കാരുമായി തര്‍ക്കിക്കുന്നതും ക്ഷുഭിതനായി സീറ്റില്‍ കയറി വിമാനത്തിന്റെ ജനാലയില്‍ ചവിട്ടുന്നതും വീഡിയോയില്‍ വ്യക്തമാണ്. മറ്റൊരു വീഡിയോയില്‍ ഇയാള്‍ വിമാനത്തിനുള്ളില്‍ കമിഴ്ന്നു കിടക്കുന്നതും കാണാം. ജീവനക്കാര്‍ ഇയാളെ ശാന്തരാക്കാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് വ്യോമയാന നിയമപ്രകാരം യാത്രക്കാരനെ സീറ്റില്‍ കെട്ടിയിട്ടു. ദുബായിലെ എയര്‍ ട്രാഫിക് കണ്‍ട്രോളറെ ക്യാപ്റ്റന്‍ വിവരം അറിയിച്ചു. ദുബായ് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ യാത്രക്കാരനെ കസ്റ്റഡിയില്‍ എടുത്തു. ഇയാളെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് വിമാനക്കമ്പനി അറിയിച്ചു.  

      Read More »
    • യുഎഇയില്‍ ഇനി നാടുകടത്തുന്നതിനുള്ള ചെലവും സ്വയം വഹിക്കണം

      അബുദാബി: യുഎഇയിൽ അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്നതിനുള്ള നിയമം പരിഷ്കരിക്കുന്നു. പുതിയ ഭേദഗതി അനുസരിച്ച് നാടുകടത്താനുള്ള ചെലവ് അനധികൃത കുടിയേറ്റക്കാര്‍ വഹിക്കണം. അടുത്തമാസം മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. താമസ രേഖകള്‍ ഇല്ലാത്തവരെയും വീസാ കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തുടരുന്നവരെയും വിവിധ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവരെയുമാണ് സാധാരണയായി നാടുകടത്താറുള്ളത്. അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ പിടിക്കുപ്പെടുമ്പോള്‍ അവരെ നാടുകടത്തുന്നതിനുള്ള ചെലവ് യുഎഇ സര്‍ക്കാരായിരുന്നു ഇതുവരെ വഹിച്ചിരുന്നത്. എന്നാൽ നാടുകടത്തപ്പെടുന്നവരിൽ നിന്ന് തന്നെ ഇതിനു ചെലവാകുന്ന പണം ഈടാക്കുമെന്നാണ് പുതിയ ഭേദഗതി. ഇതിനു പുറമേ രാജ്യത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടുന്നവരെ ശിക്ഷാ കാലവധിക്ക് ശേഷം നാടുകടത്താനും പുതിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. നാടുകടത്തപ്പെടുന്ന വ്യക്തിക്കൊപ്പം ആശ്രിത വിസക്കാരുണ്ടെങ്കില്‍ അവരും രാജ്യം വിടണം. നാടുകടത്താനുള്ള ചെലവ് വ്യക്തിയിൽ നിന്ന് ഈടാക്കാന് കഴിയാത്ത സാഹചര്യത്തില്‍ അയാളുടെ തൊഴിലുടമയില്‍ നിന്ന് ഈടാക്കും. അതിനും കഴിയാതെ വരുന്ന സാഹചര്യത്തിൽ സര്‍ക്കാര്‍ ഇതിനുള്ള ചെലവുകൾ വഹിക്കും. അതേസമയം നാടുകടത്തല്‍ മൂലം…

      Read More »
    Back to top button
    error: