World
-
ഹൂതികളുടെ കടലോര സൈനികതാവളം തകർത്ത് അമേരിക്ക; നിരവധി മരണം ;പ്രതികരിക്കാതെ യമൻ
സൻഅ: യമനിലെ ഹൂതികളുടെ കടലോര സൈനികതാവളം തകർത്ത് അമേരിക്ക. ചെങ്കടല്‍ തുറമുഖ നഗരമായ ഹുദൈദയുടെ വടക്കുപടിഞ്ഞാറുള്ള അല്‍-സലിഫ് ജില്ലയിലെ റാസ് ഇസ മേഖലയിലാണ് ആക്രമണമുണ്ടായത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള റാസ് ഇസയിലെ സൈനിക കടല്‍ത്താവളത്തില്‍ വൻ സ്ഫോടനങ്ങളുണ്ടായതായി അല്‍-മസീറ ടി.വി റിപ്പോർട്ട് ചെയ്തു.നിരവധി പേർ കൊല്ലപ്പെട്ടതായും താവളം പൂർണ്ണമായും തകർന്നെന്നും സിൻഹുവ വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു. ഗസ്സയിലെ ഫലസ്തീനികള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ വർഷം നവംബർ മുതല്‍ ചെങ്കടലിലൂടെ കടന്നുപോകുന്ന അന്താരാഷ്ട്ര കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം നടത്തിവരികയായിരുന്നു. യു.എസ് യുദ്ധവിമാനങ്ങള്‍ ഹുദൈദയിൽ ഇരുപത്തിയഞ്ചിലേറെ തവണ വ്യോമാക്രമണം നടത്തിയതായി വിവിധ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Read More » -
ബ്രിട്ടനില്‍ 24 മണിക്കൂറിനിടെ മൂന്നു മലയാളികള്‍ മരിച്ചു: മൂവരും കാൻസര്‍ ബാധിതര്‍
ലണ്ടൻ: ബ്രിട്ടനില്‍ 24 മണിക്കൂറിനിടെ കാൻസർ ബാധിതരായ മൂന്നു മലയാളികള്‍ മരണപ്പെട്ടു. മാഞ്ചസ്റ്ററില്‍ ഐടി എൻജിനീയറായ രാഹുലും ലിവർപൂളിലെ വിസ്റ്റോണില്‍ നഴ്സായ ജോമോള്‍ ജോസും വാറിങ്ടനിലെ മെറീന ബാബു എന്ന നഴ്സിങ് വിദ്യാർഥിയുമാണ് മരണപ്പെട്ടത്. വാറിങ്ടനില്‍ താമസിക്കുന്ന ബൈജു മാമ്ബള്ളി – ലൈജു ദമ്ബതികളുടെ മകളാണ് മെറീന. ബ്ലഡ് കാൻസർ ബാധിതയായ മെറീന റോയല്‍ ലിവർപൂള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം സ്ഥീരീകരിച്ചിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയുള്ളു. യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്ററില്‍ മൂന്നാംവർഷ നഴ്സിങ് വിദ്യാർഥിയായിരുന്നു. തിങ്കളാഴ്ച്ചയാണ് ഐടി എഞ്ചിനീയറായ രാഹുല്‍ അന്തരിച്ചത്. ഒരു വർഷത്തിലേറെയായി കാൻസറിനു ചികില്‍സയിലായിരുന്നു രാഹുല്‍.മാഞ്ചസ്റ്ററിലെ റോയല്‍ ഇൻഫേമറി ആശുപത്രിയില്‍ നഴ്സാണ് രാഹുലാണ് ഭാര്യ ജോണ്‍സി. ഏഴു വയസ്സുകാരനായ ഒരു മകനും രാഹുലിനുണ്ട്. മൂന്നുവർഷം മുൻപാണ് ഇവർ ബ്രിട്ടനിലെത്തിയത്. ഇന്നു രാവിലെ വിസ്റ്റോണ്‍ ഹോസ്പിറ്റലിലാണ് ജോമോള്‍ ജോസ് മരിച്ചത്.
Read More » -
മീറ്റിംഗ് റൂമില്‍ ബാക്കിയായ സാന്ഡ്വിച്ച് കഴിച്ചതിന് പിരിച്ചുവിട്ടു; കമ്പനിക്കെതിരെ കേസ് കൊടുത്ത് യുവതി
ലണ്ടന്‍: മീറ്റിംഗ് റൂമില്‍ ബാക്കിയായ സാന്ഡ്വിച്ച് കഴിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട സ്ത്രീ ക്ലീനിംഗ് കമ്പനിക്കെതിരെ കോടതിയിലേക്ക്. ടോട്ടല്‍ ക്ലീന്‍ എന്ന കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഗബ്രിയേല റോഡ്രിഗസ്(39) എന്ന യുവതിയെയാണ് സാന്ഡ്വിച്ച് കഴിച്ചതിന്റെ പേരില്‍ പിരിച്ചുവിട്ടതെന്ന് ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഡെവണ്‍ഷെയേഴ്സ് സോളിസിറ്റേഴ്സിന്റെ ഓഫീസുകള്‍ വൃത്തിയാക്കുന്നത് റോഡ്രിഗസാണ്. എന്നാല്‍ ക്രിസ്മസിന് തൊട്ടുമുന്‍പ് നടന്ന മീറ്റിംഗില്‍ വച്ച് അഭിഭാഷകരുടെ ഉച്ചഭക്ഷണത്തില്‍ നിന്നും ബാക്കിയായ സാന്ഡ്വിച്ച് കഴിച്ചതാണ് കമ്പനിയെ പ്രകോപിപ്പിച്ചത്. അഭിഭാഷകരുടെ യോഗത്തിന് ശേഷം വലിച്ചെറിയുമെന്ന് കരുതിയ 1.50 യൂറോ (ഏകദേശം 134 രൂപ) വിലയുള്ള ട്യൂണ സാന്ഡ്വിച്ച് റോഡ്രിഗ്സ് കഴിച്ചതായി അവര്‍ സ്ഥിരീകരിച്ചു. ബാക്കിവന്ന സാന്ഡ്വിച്ചുകള് തിരികെ നല്‍കിയില്ലെന്ന് പറഞ്ഞ് ടോട്ടല്‍ ക്ലീന്‍ കമ്പനിക്ക് ഡെവണ്‍ഷെയേഴ്സില്‍ നിന്ന് പരാതി ലഭിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് ടോട്ടല്‍ ക്ലീന്‍ തലവന്‍ ഗ്രഹാം പീറ്റേഴ്സണ് റോഡ്രിഗസിനെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് റോഡ്രിഗസ് കോടതിയെ സമീപിക്കുകയായിരുന്നു. കുടിയേറ്റ തൊഴിലാളികളുടെ…
Read More » -
പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യം തള്ളി; ഹര്ജിക്കാരന് 5 ലക്ഷം രൂപ പിഴ
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഈ മാസം 8നു നടന്ന തിരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേട് നടന്നതിനാല്‍ റദ്ദ് ചെയ്ത് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. കോടതിയില്‍ ഹാജരാകാതിരുന്നതിന് ഹര്ജിക്കാരന് റിട്ട. ബ്രിഗേഡിയര്‍ അലി ഖാന് 5 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. അതിനിടെ, ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ സഖ്യ സര്‍ക്കാരുണ്ടാക്കാന്‍ പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയും (പിപിപി) പാക്കിസ്ഥാന് മുസ്ലിം ലീഗ് നവാസും (പിഎംഎല്‍എന്‍) കഴിഞ്ഞദിവസം ധാരണയായി. പിഎംഎല്‍എന്‍ പ്രസിഡന്റ് ഷഹബാസ് ഷെരീഫ് (72) വീണ്ടും പ്രധാനമന്ത്രിയാകുമെന്നു പിപിപി ചെയര്മാന് ബിലാവല്‍ ഭൂട്ടോ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് 16 മാസം ഷഹബാസ് പ്രധാനമന്ത്രി ആയിരുന്നു. പിപിപി കോ ചെയര്മാന് ആസിഫ് അലി സര്‍ദാരി പ്രസിഡന്റാവും. 17 അംഗങ്ങളുള്ള മുത്താഹിദ ക്വാമി മൂവ്മെന്റ് (പാക്കിസ്ഥാന്) സഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്തെക്വാമി പാക്കിസ്ഥാന് പാര്‍ട്ടി, പാക്കിസ്ഥാന് മുസ്ലിം ലീഗ് ക്വായിദ് എന്നീ പാര്‍ട്ടികളും സര്‍ക്കാരില്‍ ചേരും.
Read More » -
പാക്കിസ്ഥാനില്‍ ഷെരീഫ് -ഭൂട്ടോ സഖ്യസര്‍ക്കാരിന് ധാരണ; ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രിയാകും
ഇസ്ലാമാബാദ്: ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ സഖ്യ സര്‍ക്കാരുണ്ടാക്കാന്‍ പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയും (പിപിപി) പാക്കിസ്ഥാന് മുസ്ലിം ലീഗ് നവാസും (പിഎംഎല്‍എന്‍) ധാരണയായി. പിഎംഎല്‍എന്‍ പ്രസിഡന്റ് ഷഹബാസ് ഷെരീഫ് വീണ്ടും പ്രധാനമന്ത്രിയാകുമെന്നു ഇന്നലെ രാത്രി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പിപിപി ചെയര്മാന് ബിലാവല്‍ ഭൂട്ടോ പ്രഖ്യാപിച്ചു. പിപിപി കോ ചെയര്മാന് ആസിഫ് അലി സര്‍ദാരി പ്രസിഡന്റാവും. ദേശീയ അസംബ്ലിയില്‍ 17 അംഗങ്ങളുള്ള മുത്താഹിദ ക്വാമി മൂവ്മെന്റ് (പാക്കിസ്ഥാന്) സഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പാക്കിസ്ഥാന് തെഹ്രികെ ഇന്‍സാഫ് (പിടിഐ) സ്വതന്ത്രര്‍ സുന്നി ഇത്തിഹാദ് കൗണ്‍സില്‍ എന്ന കക്ഷിയില്‍ ചേര്‍ന്നു സര്‍ക്കാരുണ്ടാക്കാന്‍ ശ്രമം ആരംഭിച്ചിരുന്നുവെങ്കിലും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം നേടാനായില്ലെന്നും ഭൂട്ടോ പറഞ്ഞു. തിരഞ്ഞെടുപ്പുചിഹ്നം നിഷേധിക്കപ്പെട്ടതിനാല്‍ ഈ മാസം 8 നു നടന്ന പൊതുതിരഞ്ഞെടുപ്പില്‍ സ്വതന്ത്രരായി മത്സരിച്ച പിടിഐ സ്ഥാനാര്‍ഥികള്‍ 93 സീറ്റില്‍ വിജയിച്ചു. സൈന്യത്തെ വെല്ലുവിളിച്ചു തിരഞ്ഞെടുപ്പു വിജയം നേടിയ ഇമ്രാന് ഖാന്റെ കക്ഷി അധികാരത്തിലെത്തുന്നതു തടയാന്‍ സൈന്യം ഇടപെട്ട്…
Read More » -
പാകിസ്താനെ വീണ്ടും വിഭജിക്കുമെന്ന് താലിബാൻ
കാബൂൾ: പാകിസ്താനെ വീണ്ടും വിഭജിക്കുമെന്ന് താലിബാൻ.താലിബാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഷേർ മുഹമ്മദ് അബ്ബാസാണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാൻ അഭയാർത്ഥികളെ പുറത്താക്കിയ പാക് നടപടിയ്ക്കെതിരെ സംസാരിക്കുകയായിരുന്നു അബ്ബാസ്. ‘പാകിസ്താനെ രണ്ടായി വിഭജിക്കും . വ്യാജ ഡ്യൂറൻഡ് ലൈനില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല . ഈ ലൈനിന്റെ മറുവശത്തുള്ള അഫ്ഗാനിസ്ഥാന്റെ പ്രദേശങ്ങള്‍ കൂടി ഞങ്ങള്‍ കൂട്ടിച്ചേർക്കുമെന്നും’- ഷെർ മുഹമ്മദ് പറഞ്ഞു. അഫ്ഗാൻ അഭയാർത്ഥികളെ പാകിസ്താനില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ താലിബാൻ സർക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പാകിസ്താൻ നടപടി തുടരുകയാണ്.
Read More » -
ഛത്രപതി ശിവജി മഹാരാജാവിന്റെ ജന്മദിനത്തില് ആശംസകള്‍ നേര്‍ന്ന് റയല്‍ മാഡ്രിഡ്
മാഡ്രിഡ്: വൈദേശിക ശക്തിയായ മുഗളന്മാര്ക്കെതിരെ പോരാടി മറാത്ത സാമ്രാജ്യം സ്ഥാപിച്ച ഛത്രപതി ശിവജി മഹാരാജാവിന്റെ ജന്മദിനത്തില് ആശംസകള്‍ നേര്‍ന്ന് സ്പാനിഷ് ഫുട്ബോള്‍ ക്ലബായ റയല്‍ മാഡ്രിഡ്. ഫെബ്രുവരി 19ാം തീയതിയാണ് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ റയൽ മാഡ്രിഡ് പോസ്റ്റ് ചെയ്തത്. എന്നാൽ ഈ പോസ്റ്റിനെതിരെ ഇന്ത്യയിൽ നിന്നും നിരവധി പേർ നെഗറ്റീവ് രീതിയിൽ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.ക്ലബിനെതിരെയും ഇവര്‍ രംഗത്തെത്തിയിട്ടുണ്ട്.
Read More » -
ഹെലികോപ്റ്ററുമായി യുക്രെയിനിലേക്ക് കടന്ന റഷ്യന്‍ പൈലറ്റ് കൊല്ലപ്പെട്ടു; ശരീരമാസകലം വെടിയേറ്റ നിലയില്‍ മൃതദേഹം
മാഡ്രിഡ്: ഹെലികോപ്റ്ററുമായി യുക്രെയിനിലേക്ക് കടന്ന റഷ്യന്‍ പൈലറ്റിനെ സ്പെയിനില്‍ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. മാക്സിം കസ്മിനോവ് (28) എന്ന പൈലറ്റാണു കൊല്ലപ്പെട്ടത്. കഴിഞ്ഞ ആഴ്ച തെക്കന്‍ സ്പെയിനിലെ വില്ലാജൊയോസ പട്ടണത്തിലെ ഒരു ഭൂഗര്‍ഭ ഗ്യാരേജിലാണു ശരീരം നിറയെ വെടിയുണ്ടകള്‍ തറച്ചനിലയില്‍ മാക്സിം കസ്മിനോവിന്റെ മൃതദേഹം കണ്ടെത്തിയത്. യുക്രെയിന് ഇന്റലിജന്‍സ് മരണവാര്‍ത്ത സ്ഥിരീകരിച്ചെങ്കിലും കാരണം വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റിലാണ് റഷ്യന്‍ എയര്‍ബേസിലേക്കു പോകേണ്ടിയിരുന്ന എംഐ8 ഹെലികോപ്റ്ററുമായി മാക്സിം യുക്രെയിനില്‍ എത്തിയത്. നിലവില്‍ മറ്റൊരു പേരില്‍ യുക്രെയിന് പാസ്പോര്‍ട്ടുമായി ഇയാള്‍ സ്പെയിനില്‍ ജീവിക്കുകയായിരുന്നു. രാജ്യദ്രോഹ കുറ്റത്തിനു ഇയാള്‍ക്കെതിരെ റഷ്യയില്‍ ക്രിമിനല്‍ കേസുണ്ടായിരുന്നു. രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നാണ് സംഭവം ആദ്യം റിപ്പോര്‍ട്ടു ചെയ്ത സ്പെയിനിലെ ലാ ഇന്‍ഫര്‍മേഷന്‍ ദിനപത്രം പറയുന്നത്.
Read More » -
സഹോദരന്റെ അഴുകിയ മൃതദേഹത്തോടൊപ്പം വയോധിക കഴിഞ്ഞത് 5 വര്‍ഷം; അയല്‍ക്കാര്‍ പോലും ഒന്നുമറിഞ്ഞില്ല
കാന്‍ബറ: സഹോദരന്റെ അഴുകിയ മൃതദേഹത്തോടൊപ്പം ഓസ്ട്രേലിയന്‍ വയോധിക ഉറങ്ങിയത് അഞ്ച് വര്‍ഷം. മെല്‍ബണിലെ ന്യൂടൗണില്‍ താമസിക്കുന്ന സ്ത്രീയാണ് സഹോദരന്റെ മൃതദേഹത്തോടൊപ്പം അഞ്ച് വര്‍ഷം കഴിഞ്ഞത്. സമ്പന്നരായ ആളുകള്‍ താമസിക്കുന്ന പ്രദേശമാണ് ന്യൂടൗണ്‍. ഒമ്പത് കോടി വരെയൊക്കെയാണ് ഇവിടെ ഒരു സാധാരണ വീടിന് വില. ഇവിടെയാണ് 70 -കാരിയായ സ്ത്രീ തന്റെ സഹോദരന്റെ അഴുകിയ ജഡത്തോടൊപ്പം അഞ്ച് വര്‍ഷം ആരും ഒന്നുമറിയാതെ കഴിഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥര്‍ സ്ത്രീയുടെ വീടിനകത്തേക്ക് പ്രവേശിച്ചപ്പോള്‍ എലികള്‍, വീടിനു ചുറ്റും ചിതറിക്കിടക്കുന്ന മാലിന്യങ്ങള്‍, ചീഞ്ഞളിഞ്ഞ ഭക്ഷണം, അഴുകിയ മൃതദേഹം എന്നിവയൊക്കെയാണ് കണ്ടത്. ഡിസംബറില്‍ മറ്റൊരു കേസില്‍ ഈ സ്ത്രീയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ അന്വേഷണത്തിന് പിന്നാലെയാണത്രെ പൊലീസ് ഇവരുടെ സഹോദരന്റെ മൃതദേഹം വീട്ടില്‍ കണ്ടെത്തിയത്. പൊലീസ് പറയുന്നത് അത് മൃതദേഹം എന്നൊന്നും പറയാനാവില്ല, വെറും അസ്ഥി മാത്രമായി അത് മാറിയിരുന്നു എന്നാണ്. ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ക്ക് മൃതദേഹത്തിനടുത്തെത്താന്‍ വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിലൂടെ കടന്നു പോകേണ്ടി വന്നു എന്നും പൊലീസ് പറയുന്നു.…
Read More » -
നവാസ് ഷരീഫ് ഭൂട്ടോ ചര്‍ച്ച പൊളിഞ്ഞു; സര്‍ക്കാര്‍ രൂപീകരണം തുലാസില്‍
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പുതിയ സര്‍ക്കാരുണ്ടാക്കാനുള്ള നവാസ് ഷരീഫിന്റെയും ബിലാവല്‍ ഭൂട്ടോയുടെയും ചര്‍ച്ച എങ്ങുമെത്തിയില്ല. പ്രധാനമന്ത്രിപദം പങ്കിടുന്ന ഫോര്‍മുല താന്‍ തള്ളിയതായി പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) നേതാവായ ബിലാവല്‍ വെളിപ്പെടുത്തി. ചര്‍ച്ച തുടരുന്നുവെന്നാണ് പാക്കിസ്ഥാന് മുസ്ലിം ലീഗ്നവാസ് (പിഎംഎല്‍എന്‍) നേതൃത്വം അറിയിച്ചത്. പട്ടാളത്തിന്റെ പിന്തുണയോടെയാണു പിഎംഎല്‍എന്‍ തിരഞ്ഞെടുപ്പു നേരിട്ടതെങ്കിലും ജയിലിലായ മുന്‍പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ കക്ഷി പാക്കിസ്ഥാന് തെഹ്രികെ ഇന്‍സാഫാണ് (പിടിഐ) ഏറ്റവുമധികം സീറ്റുകള്‍ നേടിയത് 93. തിരഞ്ഞെടുപ്പുചിഹ്നം നിഷേധിക്കപ്പെട്ടതോടെ പിടിഐ സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരായാണു മത്സരിച്ചത്. പിഎംഎല്‍എന്നിന് 75 സീറ്റും പിപിപിക്ക് 55 സീറ്റുമാണുള്ളത്. അതേസമയം, പിടിഐ പിന്തുണയോടെ ജയിച്ച സ്വതന്ത്രര്‍ സുന്നി ഇത്തിഹാദ് കൗണ്‍സില്‍ എന്ന പാര്‍ട്ടിയില്‍ ചേര്‍ന്നു കേന്ദ്രത്തിലും പഞ്ചാബ്, ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യകളിലും സര്‍ക്കാരുണ്ടാക്കുമെന്ന് പിടിഐ നേതൃത്വം പ്രഖ്യാപിച്ചു. ജയിച്ച സ്വതന്ത്രര്‍ ഏതെങ്കിലും അംഗീകൃത കക്ഷിയില്‍ ചേരണമെന്ന വ്യവസ്ഥ പാലിക്കാനാണിത്.
Read More »