World
-
നായയെ വളർത്തുന്നവരാണോ? ഉടൻ വാക്സിനേഷൻ എടുക്കുക, ഇല്ലെങ്കിൽ ഗുരുതരമായ പാർവോവൈറസ് ബാധിക്കാം; ലക്ഷണങ്ങൾ, പ്രതിരോധം, ചികിത്സ ഇവ അറിഞ്ഞിരിക്കുക
നായ്ക്കളിലെ പാർവോവൈറസ് വളരെ ഗുരുതരമായ വൈറൽ രോഗമാണ്. വാക്സിനേഷൻ എടുക്കാത്ത നായ്ക്കുട്ടികളിലും കൗമാരപ്രായക്കാരായ നായ്ക്കളിലും ഇത് കൂടുതലാണെങ്കിലും പ്രായം ചെന്ന നായ്ക്കൾ പോലും അപകടത്തിലാണ്. ഇത് നായയുടെ ദഹനവ്യവസ്ഥയെ ബാധിക്കുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നായയെ മരണത്തിലേക്ക് നയിച്ചേക്കാവുന്ന ഒരു രോഗമാണ് എന്നതിനാൽ ശ്രദ്ധയും അത്യാവശ്യമാണ്. മലം, ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ, രോഗം ബാധിച്ച നായയുമായി ബന്ധപ്പെട്ട വസ്ത്രങ്ങൾ എന്നിവയിലൂടെ ഈ രോഗം അതിവേഗം പടരാം. വിശപ്പില്ലായ്മ, പനി, ഛർദി, കഠിനമായ വയറിളക്കം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ഉടനടി ചികിത്സിച്ചില്ലെങ്കിൽ നായയ്ക്ക് മരണം സംഭവിക്കാം. വിദഗ്ധരുടെ അഭിപ്രായത്തിൽ, രോഗം ബാധിച്ച നായയെ ക്വാറന്റൈൻ ചെയ്യണം. രോഗം പിടിപെടുന്നതിൽ നിന്ന് ഒരു നായയും മുക്തമല്ല, അതിനാൽ തിരിച്ചറിയപ്പെടുമ്പോൾ കൂടുതൽ അണുബാധകൾ ഒഴിവാക്കാൻ നായയെ ഒറ്റപ്പെടുത്തേണ്ടത് പ്രധാനമാണ്. രോഗബാധയുണ്ടായി 48-72 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കാൻ സാധ്യത ഉള്ളതിനാൽ ചികിത്സ ഉടനടി തുടങ്ങണം. പാർവോവൈറസ് (Parvovirus) ലക്ഷണങ്ങൾ പാർവോവൈറസ് പരിസ്ഥിതിയിൽ വളരെ സ്ഥിരതയുള്ളതാണ്, അതിനാൽ ഒരേ…
Read More » -
സൗദി അറേബ്യയിൽ വിവാഹ മോചനം വർധിച്ചു; ഒരോ മണിക്കൂറിലും ഏഴ് കേസുകൾ
സൗദി അറേബ്യയിൽ വിവാഹമോചന നിരക്കിൽ അഭൂതപൂർവമായ വർദ്ധനയെന്ന് റിപ്പോർട്ട്. ഓരോ മണിക്കൂറിലും ശരാശരി ഏഴ് കേസുകൾ എന്ന നിരക്കിൽ പ്രതിദിനം 168 കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. 2020 ലെ അവസാന അഞ്ച് മാസം മാത്രം രാജ്യത്ത് 57,595 വിവാഹമോചന കേസുകളിൽ ഉത്തരവ് പുറപ്പെടുവിച്ചു, 2019 നെ അപേക്ഷിച്ച് 12.7 ശതമാനം വർദ്ധന. സാമൂഹ്യ മാധ്യമങ്ങളാണ് വിവാഹ മോചനങ്ങൾക്ക് പ്രധാനകാരണമാകുന്നതെന്നും സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിനെ ഉദ്ധരിച്ച് പ്രാദേശിക പത്രമായ അൽ യൂം റിപ്പോർട്ട് ചെയ്തു. 10 വർഷത്തിനിടെ വിവാഹ മോചന കേസുകൾ ഗണ്യമായി വർധിച്ചു. 2010-ൽ 9,233 കേസുകളായിരുന്നു സൗദിയിൽ ആകെ ഉണ്ടായിരുന്നതെങ്കിൽ 2011-ൽ അത് 34,000 ആയി ഉയർന്നു. തുടർന്നുള്ള വർഷങ്ങളിൽ കേസുകൾ വർദ്ധിച്ച് 2020ൽ 57,000 ൽ എത്തി. ജീവിതത്തിന്റെ വർദ്ധിച്ചുവരുന്ന സങ്കീർണ്ണതകളും കോവിഡാനന്തരം ഉണ്ടായ ഉയർന്ന ജീവിതച്ചെലവുമാണ് സൗദി സമൂഹത്തിൽ വർദ്ധിച്ചുവരുന്ന വിവാഹമോചന കേസുകൾക്ക് ആധാരമായി സാമൂഹ്യ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളുടെ പ്രചാരവും സാമൂഹ്യ…
Read More » -
ഇന്ത്യയുടെ വിദേശ നയത്തെ പ്രശംസിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
ഇസ്ലാമാബാദ്: ഇന്ത്യയുടെ വിദേശ നയത്തെ പ്രശംസിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. യുക്രൈന്‍ യുദ്ധത്തിനിടയിലും ദേശീയ താത്പര്യം മുന്‍നിര്‍ത്തി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യയെടുത്ത തീരുമാനം മാതൃകാപരമാണെന്ന് ഇമ്രാൻ ഖാൻ അഭിപ്രായപ്പെട്ടു. ഇന്ത്യക്ക് അവരുടെ താല്പര്യത്തിനനുസരിച്ച് റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാം. എന്നാല്‍ പാകിസ്ഥാൻ ഇപ്പോഴും രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പരാജയമാണെന്നും സർക്കാരിനെ വിമർശിച്ച് അദ്ദേഹം പറഞ്ഞു. ലാഹോറിലെ ലിബര്‍ട്ടി ചൗക്കില്‍ ഹഖിഖി ആസാദി ലോങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇമ്രാൻഖാൻ. രാജ്യത്തിന്റെ തീരുമാനങ്ങള്‍ രാജ്യതാത്പര്യത്തിന് അനുസരിച്ചായിരിക്കണം. റഷ്യ വിലകുറഞ്ഞ എണ്ണയാണ് നല്‍കുന്നതെങ്കില്‍, എന്റെ നാട്ടുകാരെ രക്ഷിക്കാന്‍ എനിക്ക് അവസരമുണ്ടെങ്കില്‍, ആരെയും അതിനെക്കുറിച്ച് ചോദ്യം ചെയ്യാൻ അനുവദിക്കരുത്. ഇന്ത്യക്ക് റഷ്യയില്‍ നിന്ന് ആവശ്യമായ എണ്ണ വാങ്ങാം. എന്നാല്‍ അടിമകളായ പാകിസ്താനികൾക്ക് അതിന് അനുവാദമില്ല. ഒരു സ്വതന്ത്ര രാഷ്ട്രമായി പാകിസ്ഥാനെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നീതി വിജയിക്കണം, ജനങ്ങള്‍ക്ക് സുരക്ഷിതത്വവും സുരക്ഷയും നല്‍കുകയും വേണം.…
Read More » -
അഞ്ച് മണിക്കൂറിൽ താഴെയാണോ ഉറക്കം…? അമ്പതാം വയസ്സിൽ പല മാറാരോഗങ്ങളും ബാധിക്കാൻ സാദ്ധ്യത
ഉറക്കക്കുറവ് ഗുരുതരമായ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും എന്നത് പുതിയ അറിവല്ല. മൾട്ടിനാഷണൽ കമ്പനികളിൽ ജോലി ചെയ്യുന്ന ഐ.ടി പ്രൊഫഷണലുകളാണ് വിശ്രമമില്ലാതെ ജോലി ചെയ്യുന്ന കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. ഇവർക്ക് ഉറങ്ങാൻ കിട്ടുന്ന സമയം രണ്ടോ മൂന്നോ മണിക്കൂർ മാത്രമായിരിക്കും. വേണ്ടത്ര സമയം ഉറക്കം ലഭിക്കാത്തവർക്ക് ബ്ലഡ് പ്രഷർ അനുബന്ധരോഗങ്ങൾ ബാധിക്കാൻ സാധ്യത ഏറെയാണ്. ദിവസവും അഞ്ച് മണിക്കൂർ പോലും ഉറങ്ങാൻ പറ്റാത്തവരാണോ നിങ്ങൾ…? എങ്കിൽ അമ്പതാം വയസ്സിൽ നിങ്ങളെ കാത്തിരിക്കുന്നത് മാറാരോഗങ്ങളെന്ന് പഠനം. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജ് ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്, അഞ്ച് മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്നവർക്ക് അമ്പത് വയസ്സോടടുക്കുമ്പോൾ ഹൃദ്രോഗം, പ്രമേഹം, ക്യാൻസർ, പക്ഷാഘാതം, വാതം എന്നീ രോഗങ്ങളിൽ ഏതെങ്കിലും തീർച്ചയായും ഉണ്ടാകും എന്നാണ്. ഏഴ് മണിക്കൂർ ശരാശരി ഉറക്കം ലഭിക്കുന്നവരേക്കാൾ മാറാരോഗങ്ങളുണ്ടാകാനുള്ള സാധ്യത കുറച്ച് സമയം മാത്രം ഉറങ്ങുന്നവരിൽ 20 ശതമാനം കൂടുതലാണെന്നും ഉറക്കക്കുറവ് അകാലമരണത്തിന്റെ സാധ്യത വർധിപ്പിക്കുമെന്നും പിഎൽഒഎസ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച…
Read More » -
അമേരിക്കയില്‍ വാഹനാപകടം, മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
അമേരിക്കയില്‍ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ഹൈദരാബാദ് സ്വദേശി പ്രേംകുമാര്‍ റെഡ്ഡി ഗോഡ (27), രാജമുണ്ട്രി സ്വദേശി സായി നരസിംഹ പടംസെട്ടി (22), വാറങ്കല്‍ സ്വദേശി പവനി ഗുല്ലപ്പള്ളി (22) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ബോസ്റ്റണിൽ വച്ചാണ് ദാരുണമായ അപകടം നടന്നത്. മൂവരും സംഭവ സ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടു. ന്യൂ ഹേവൻ സർവകലാശാലയിലെ എം.എസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന മിനി വാന്‍ എതിര്‍ദിശയില്‍ നിന്നും വന്ന പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കനത്ത മൂടൽമഞ്ഞിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വവിരം. യു.എസിലെ കണക്റ്റിക്കട്ട് ഏരിയയിലെ ന്യൂ ഹേവനിലാണ് മൂവരും താമസിച്ചിരുന്നത്. അഞ്ച് സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. അതേസമയം സംഭവത്തില്‍ മിനിവാൻ ഡ്രൈവർ ഉൾപ്പെടെ ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ ചോദ്യം ചെയ്തു…
Read More » -
യു.എ.ഇയില്‍ ടൂറിസ്റ്റുകളുടെ തിരക്കേറി, വിനോദസഞ്ചാര മേഖലയ്ക്ക് ഇത് കൊയ്ത്തു കാലം
ദുബൈ: യുഎഇയിലെ വിനോദ സഞ്ചാരമേഖലയ്ക്ക് കൂടുതല്‍ ഉണര്‍വേകിക്കൊണ്ട് സന്ദര്‍ശക ബാഹുല്യം. രാജ്യത്ത് കാലാവസ്ഥാ മാറ്റം വന്നതോടെയാണ് കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്നത്. അടുത്തകാലത്തായി ഇന്‍ഡ്യ, റഷ്യ എന്നീ രാജ്യങ്ങളില്‍നിന്നാണ് കൂടുതല്‍ സന്ദര്‍ശകരുമെത്തുന്നത്. ദിനംപ്രതി ആയിരക്കണക്കിനുപേര്‍ അബൂദബി, ദുബൈ, ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍വഴി രാജ്യത്തെത്തുന്നുണ്ട്. നവമി, വിജയദശമി, ദീപാവലി അവധിദിനങ്ങളില്‍ നോര്‍ത് ഇന്‍ഡ്യയില്‍ നിന്നുള്ളവരാണ് കൂടുതലെത്തിമിരുന്നത്. കേരളമടക്കം ദക്ഷിണേന്ത്യയില്‍നിന്ന് വിനോദസഞ്ചാരികള്‍ യുഎഇയിലെത്തുന്നുണ്ട്. വിനോദസഞ്ചാര മേഖലയ്ക്കിത് കൊയ്ത്തു കാലമാണെന്ന് ട്രാവല്‍ ഏജന്റുമാരും ടൂര്‍ ഓപറേറ്റര്‍മാര്‍ പറയുന്നു. ആഗോളഗ്രാമമായ ദുബൈ ഗ്ലോബല്‍ വില്ലേജ് ഇന്നലെ ആരംഭിച്ചു. കോവിഡിനുശേഷം കൂടുതല്‍ സന്ദര്‍ശകരെത്തുന്ന കാലമായതിനാല്‍ ഈ വര്‍ഷം ഗ്ലോബല്‍ വില്ലേജില്‍ സന്ദര്‍ശകരുടെ വമ്പന്‍ തിരക്കുണ്ടാവുമെന്ന് ഉറപ്പാണ്. തൊട്ടടുത്ത ദുബൈ എക്‌സ്‌പോ വേദി സന്ദര്‍ശിക്കാനും ഇന്‍ഡ്യക്കാരും, മറ്റു വിദേശികളുമെത്തുന്നുണ്ട്. ഇന്‍ഡ്യന്‍ വിനോദസഞ്ചാരികളുടെ വരവ് യുഎഇയിലെ മനോഞ്ജമായ കാലമാണെന്നാണ് ടൂര്‍ ഓപറേറ്റര്‍മാര്‍ പറയുന്നത്.
Read More » -
”കന്യാസ്ത്രീകള്‍ പോലും അശ്ലീല ദൃശ്യങ്ങള്‍ കാണുന്നു, ഇത് അപകടകരമാണ്” ഉപദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: അശ്ലീല വീഡിയോകള്‍ കാണരുതെന്ന് വൈദികരെയും കന്യാസ്ത്രീകളെയും ഉപദേശിച്ച് ഫ്രാന്‍സീസ് മാര്‍പാപ്പ. വത്തിക്കാനിലെ പരിപാടിയില്‍ ചോദ്യത്തിന് ഉത്തരമായാണ് മാര്‍പാപ്പയുടെ പരാമര്‍ശം. വൈദികരും കന്യാസ്ത്രീകളും അടക്കം പലരും ഇക്കാലത്ത് അശ്ളീല ദൃശ്യങ്ങള്‍ കാണുന്നു. അത് തിന്മയുടെ പ്രവേശനത്തിന് കാരണമാകുന്നു. ഇത് അപകടകരമാണെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. ക്രിസ്തുവിനെപ്പോലെ പരിശുദ്ധമായ ഹൃദയം ആഗ്രഹിക്കുന്നവര്‍ അശ്ളീല ദൃശ്യങ്ങള്‍ കാണുന്നതില്‍നിന്ന് മാറി നില്‍ക്കണം. നിങ്ങളുടെ ഫോണില്‍നിന്ന് ഇപ്പോള്‍ത്തന്നെ പോണ്‍ ദൃശ്യങ്ങള്‍ മായിച്ചു കളയുക. അപ്പോള്‍ നിങ്ങള്‍ക്ക് ഇത് കാണാനുള്ള പ്രചോദനം ഒഴിവാക്കാം. അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലും ഓണ്‍ലൈനിലും അമിതമായി സമയം പാഴാക്കരുതെന്നും പോപ്പ് വൈദികരെ ഉപദേശിച്ചു. ക്രിസ്ത്യാനികളുടെ നന്മയ്ക്കായി ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ എങ്ങനെ മികച്ച രീതിയില്‍ ഉപയോഗിക്കണമെന്ന ചോദ്യത്തിനായിരുന്നു മാര്‍പാപ്പയുടെ മറുപടി. തന്റെ ജോലിയേക്കാള്‍ പ്രാധാന്യത്തോടെ വാര്‍ത്തകള്‍ കാണുകയും സംഗീതം ആസ്വദിക്കുകയും ചെയ്യുന്ന അമിതമായ ആസക്തി അപകടകരമാണ്. നിങ്ങളില്‍ പലര്‍ക്കും അനുഭവമുള്ളതോ പ്രലോഭനമുള്ളതോ ആയ കാര്യമായിരിക്കും ഡിജിറ്റല്‍ പോണോഗ്രഫി. സാധാരണക്കാരായ സ്ത്രീകളും പുരുഷന്‍മാരും എന്തിന്,…
Read More » -
ഖത്തറിലേക്ക് യാത്രയ്‌ക്കൊരുങ്ങുന്നവർക്ക് സന്തോഷവാർത്ത; കൊവിഡ് പരിശോധനയിൽ ഇളവുകൾ
ദോഹ: ഖത്തറിലേക്ക് യാത്രയ്‌ക്കൊരുങ്ങുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. യാത്രയ്ക്ക് മുമ്പുള്ള കൊവിഡ് പിസിആര്‍, റാപിഡ് ആന്റിജന്‍ പരിശോധനകള്‍ ഒഴിവാക്കി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. നവംബര്‍ 20ന് ഖത്തറില്‍ ഫിഫ ലോകകപ്പ് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ അറിയിപ്പ്. നവംബര്‍ ഒന്നു മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. ഖത്തറിലെ താമസക്കാര്‍ രാജ്യത്ത് എത്തി 24 മണിക്കൂറിനുള്ളില്‍ റാപിഡ് ആന്റിജന്‍ അല്ലെങ്കില്‍ പിസിആര്‍ പരിശോധന നടത്തണമെന്ന നിര്‍ദ്ദേശവും ഒഴിവാക്കി. കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ് വരികയും ജനങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ച് രോഗത്തിനെതിരെ ആരോഗ്യ സുരക്ഷ പാലിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത്. നേരത്തെ 48 മണിക്കൂറിനുള്ളില്‍ കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന് നിര്‍ദ്ദേശം ഉണ്ടായിരുന്നു
Read More » -
സൗദിയില്‍ ബസ് പാലത്തിലിടിച്ച് രണ്ട് മരണം
റിയാദ്: മക്കയിൽ ബസ് നിയന്ത്രണംവിട്ട് പാലത്തിലിടിച്ചു രണ്ട് പേർ മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു. സൗദി റെഡ് ക്രസന്റ് മക്ക റീജ്യണൽ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റവരെ മക്ക അൽ നൂർ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലും അൽ സാഹിർ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അൻപത് പേരാണ് ബസിലുണ്ടായിരുന്നത്.
Read More » -
ഷാംപൂവിൽ നിന്ന് കാൻസർ ബാധിക്കാൻ സാധ്യത! ഡോവ്, നെക്‌സസ്, സുവേവ്, ടിജിഐ, ട്രെസെമ്മെ, എയറോസോൾ അടക്കമുള്ള ഡ്രൈ ഷാംപൂ ഉല്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു
നിരവധി ബ്രാൻഡുകളിലുള്ള ഷാംപൂകളിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ ഉണ്ടെന്ന് റിപ്പോർട്ട്. ഇവ ഉടൻ വിപണിയിൽ നിന്ന് തിരിച്ചെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. യൂണിലിവർ ഡോവ്, നെക്‌സസ്, സുവേവ്, ടിജിഐ, ട്രെസെമ്മെ, എയറോസോൾ ഡ്രൈ ഷാംപൂ എന്നിവ യു.എസ് വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചതായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. ഡ്രൈ ഷാംപൂവിൽ ബെൻസീൻ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ രാസവസ്തു കാൻസറിന് കാരണമാകുമെന്ന് തെളിഞ്ഞിരിക്കുന്നു. യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ റിപ്പോർട്ട് അനുസരിച്ച്, ഈ ഉൽപ്പന്നങ്ങൾ 2021 ഒക്ടോബറിനു മുമ്പ് നിർമ്മിക്കുകയും രാജ്യത്തുടനീളമുള്ള ചില്ലറ വ്യാപാരികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. ഡോവ് ഡ്രൈ ഷാംപൂ ഫ്രഷ് കോക്കനട്ട്, നെക്സസ് ഡ്രൈ ഷാംപൂ റിഫ്രഷിംഗ് മിസ്റ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബെൻസീൻ മനുഷ്യരിൽ കാൻസർ ഉണ്ടാക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിനെ കുറിച്ച് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അറിയിപ്പിൽ, ബെൻസീൻ മനുഷ്യശരീരത്തിൽ പല തരത്തിൽ പ്രവേശിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.. വായിലൂടെയും ത്വക്കിലൂടെയും മണം കൊണ്ടും ശരീരത്തിൽ പ്രവേശിക്കാം. ഇത്…
Read More »