നിരവധി ബ്രാൻഡുകളിലുള്ള ഷാംപൂകളിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ ഉണ്ടെന്ന് റിപ്പോർട്ട്. ഇവ ഉടൻ വിപണിയിൽ നിന്ന് തിരിച്ചെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. യൂണിലിവർ ഡോവ്, നെക്‌സസ്, സുവേവ്, ടിജിഐ, ട്രെസെമ്മെ, എയറോസോൾ ഡ്രൈ ഷാംപൂ എന്നിവ യു.എസ് വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചതായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു.
ഡ്രൈ ഷാംപൂവിൽ ബെൻസീൻ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ രാസവസ്തു കാൻസറിന് കാരണമാകുമെന്ന് തെളിഞ്ഞിരിക്കുന്നു. യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ റിപ്പോർട്ട് അനുസരിച്ച്, ഈ ഉൽപ്പന്നങ്ങൾ 2021 ഒക്ടോബറിനു മുമ്പ് നിർമ്മിക്കുകയും രാജ്യത്തുടനീളമുള്ള ചില്ലറ വ്യാപാരികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. ഡോവ് ഡ്രൈ ഷാംപൂ ഫ്രഷ് കോക്കനട്ട്, നെക്സസ് ഡ്രൈ ഷാംപൂ റിഫ്രഷിംഗ് മിസ്റ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ബെൻസീൻ മനുഷ്യരിൽ കാൻസർ ഉണ്ടാക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിനെ കുറിച്ച് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അറിയിപ്പിൽ, ബെൻസീൻ മനുഷ്യശരീരത്തിൽ പല തരത്തിൽ പ്രവേശിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.. വായിലൂടെയും ത്വക്കിലൂടെയും മണം കൊണ്ടും ശരീരത്തിൽ പ്രവേശിക്കാം. ഇത് രക്താർബുദത്തിനും കാരണമാകും. എന്നാൽ, യൂണിലിവർ ഇക്കാര്യങ്ങളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ വർഷം 2021-ൽ ഡ്രൈ ഷാംപൂ, ഡ്രൈ കണ്ടീഷണർ എന്നിവ ഉൾപ്പെടെ 30-ലധികം സ്പ്രേ ഹെയർകെയർ ഉൽപന്നങ്ങൾ തിരിച്ചു വിളിച്ചിരുന്നു. ഈ ഉൽപ്പന്നങ്ങളിൽ ബെൻസീൻ അടങ്ങിയിരിക്കാമെന്ന് കംപനി മുന്നറിയിപ്പ് നൽകിയിരുന്നു.