World

    • ഷാംപൂവിൽ നിന്ന് കാൻസർ ബാധിക്കാൻ സാധ്യത! ഡോവ്, നെക്‌സസ്, സുവേവ്, ടിജിഐ, ട്രെസെമ്മെ, എയറോസോൾ അടക്കമുള്ള ഡ്രൈ ഷാംപൂ ഉല്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു

      നിരവധി ബ്രാൻഡുകളിലുള്ള ഷാംപൂകളിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ ഉണ്ടെന്ന് റിപ്പോർട്ട്. ഇവ ഉടൻ വിപണിയിൽ നിന്ന് തിരിച്ചെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. യൂണിലിവർ ഡോവ്, നെക്‌സസ്, സുവേവ്, ടിജിഐ, ട്രെസെമ്മെ, എയറോസോൾ ഡ്രൈ ഷാംപൂ എന്നിവ യു.എസ് വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചതായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. ഡ്രൈ ഷാംപൂവിൽ ബെൻസീൻ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ രാസവസ്തു കാൻസറിന് കാരണമാകുമെന്ന് തെളിഞ്ഞിരിക്കുന്നു. യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ റിപ്പോർട്ട് അനുസരിച്ച്, ഈ ഉൽപ്പന്നങ്ങൾ 2021 ഒക്ടോബറിനു മുമ്പ് നിർമ്മിക്കുകയും രാജ്യത്തുടനീളമുള്ള ചില്ലറ വ്യാപാരികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. ഡോവ് ഡ്രൈ ഷാംപൂ ഫ്രഷ് കോക്കനട്ട്, നെക്സസ് ഡ്രൈ ഷാംപൂ റിഫ്രഷിംഗ് മിസ്റ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബെൻസീൻ മനുഷ്യരിൽ കാൻസർ ഉണ്ടാക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിനെ കുറിച്ച് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അറിയിപ്പിൽ, ബെൻസീൻ മനുഷ്യശരീരത്തിൽ പല തരത്തിൽ പ്രവേശിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.. വായിലൂടെയും ത്വക്കിലൂടെയും മണം കൊണ്ടും ശരീരത്തിൽ പ്രവേശിക്കാം. ഇത്…

      Read More »
    • ഭീമൻ പെരുമ്പാമ്പ് 54 കാരിയെ ഉടലോടെ തന്നെ വിഴുങ്ങി

         ഇന്തോനേഷ്യയിൽ ഒരു സ്ത്രീയെ പെരുമ്പാമ്പ് അങ്ങനെ തന്നെ വിഴുങ്ങി. പാമ്പിന്റെ വയറ് കീറി അവരുടെ ദേഹത്തിന്റെ അവശിഷ്ടങ്ങൾ പുറത്തെടുക്കുന്ന ഭീതിജനകമായ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. ജഹ്റ എന്ന 54 കാരി ഞായറാഴ്ച ജാംബി മേഖലയിലെ ഒരു തോട്ടത്തിൽ റബ്ബർ ശേഖരിക്കാൻ പോയതാണ്. എന്നാൽ, അവർ തിരികെ വീട്ടിലെത്തിയില്ല. ഇതിനെ തുടർന്നാണ് ആളുകൾ തിരച്ചിൽ ആരംഭിച്ചത് എന്ന് പൊലീസ് പറഞ്ഞു. ബെറ്റാറ ജാംബി പൊലീസ് മേധാവി എകെപി ഹെറാഫ പറയുന്നത്, ഭാര്യയെ കാണാത്തതിനെ തുടർന്ന് ഭർത്താവ് പ്രദേശത്ത് അന്വേഷിക്കുകയായിരുന്നു. എന്നാൽ, ഭാര്യയുടെ ചെരിപ്പുകൾ, ജാക്കറ്റ്, ശിരോവസ്ത്രം, കത്തി എന്നിവ മാത്രമാണ് കണ്ടെത്താൻ സാധിച്ചത്. അതേ തുടർന്ന് മടങ്ങിയ ഭർത്താവ് പിറ്റേ ദിവസം ഒരു സംഘം ആളുകളുമായി വിശദമായ തിരച്ചിലിന് ഇറങ്ങി. ആ വരവിലാണ് ഒരു വലിയ പാമ്പിനെ വീർത്ത വയറുമായി പ്രദേശത്ത് കണ്ടെത്തിയത്. പിന്നാലെ തിരച്ചിലിനെത്തിയ സംഘം പാമ്പിനെ അക്രമിച്ചു. ശേഷം അതിന്റെ വയർ കീറി. ഇതേ തുടർന്ന്…

      Read More »
    • കാനഡ മാടിവിളിക്കുന്നു, വിദേശ വിദ്യാര്‍ഥികൾക്ക് നിരവധി ആനുകൂല്യങ്ങൾ: രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ വിദ്യാർഥികൾക്കായി കൂടുതൽ വിസകൾ അനുവദിച്ചു

      പഠനാവശ്യത്തിന് രാജ്യത്തെത്തുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു കാനഡ സര്‍ക്കാര്‍. 1. വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പഠനാവസരങ്ങള്‍ ലഭ്യമാക്കും. 2. ഫാസ്റ്റ്ട്രാക് പഠനത്തിന് അനുമതി നല്‍കുന്ന സ്റ്റുഡന്‍റ് ഡയറക്‌ട് സ്ട്രീം കൂടുതല്‍ വിപുലീകരിക്കും. 3. രാജ്യത്തെ തൊഴില്‍ക്ഷാമം കൈകാര്യം ചെയ്യുന്നതിനായി വിദേശികളായ വിദ്യാര്‍ഥികളെ സ്ഥിരതാമസത്തിന് പ്രോത്സാഹിപ്പിക്കും. 4. വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ ട്രാക്ക് ചെയ്യുന്നതിനായി ഇമിഗ്രേഷന്‍ അതോറിറ്റി ബാക്ക്‌ലോഗുകളുടെ പ്രതിമാസ ഡാറ്റ പ്രസിദ്ധീകരിക്കും. 5. വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂറിലധികം ക്യംപസിനു പുറത്ത് ജോലി ചെയ്യാനുള്ള അനുമതി ലഭ്യമാക്കും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികള്‍ കാനഡയിലേക്കുള്ള വിസ ലഭിക്കുന്നതിനുള്ള കാലതാമസം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. 2019ല്‍ കോവിഡിന്റെ തുടക്കത്തില്‍ വിസ റിജക്ഷന്‍ നിരക്ക് 35 ശതമാനം ആയിരുന്നു. എന്നാല്‍ 2022ല്‍ ഇത് 60ശതമാനം ആയി വര്‍ധിച്ചു. നല്ല പ്രൊഫൈലുകളുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പോലും വിസ നല്‍കാത്ത സാഹചര്യമായിരുന്നു. ഏതാണ്ട് ഒരു വർഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് വിസക്കായി കാത്തിരിക്കേണ്ടി വന്നു. എന്നാല്‍ മൂന്ന് വര്‍ഷത്തോളം സ്റ്റഡി ഗാപ് ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക്…

      Read More »
    • ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഭാഗിക സൂര്യഗ്രഹണം, ദുബൈയിലെ പള്ളികളില്‍ സൂര്യഗ്രഹണം പ്രമാണിച്ച് പ്രത്യേക നമസ്‌കാരം; കുവൈറ്റിൽ സ്‌കൂളുകള്‍ക്ക് അവധി

         ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി. ന്യൂഡൽഹി, മുംബൈ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഭാഗിക സൂര്യഗ്രഹണമാണ് ദൃശ്യമായത്. ന്യൂഡൽഹിയിൽ വൈകുന്നേരം 4.29 നാണ് ഗ്രഹണം ദൃശ്യമായത്. ശ്രീനഗറിൽ ഏകദേശം 55 ശതമാനത്തോളം സൂര്യബിംബം, ഗ്രഹണത്തിന്റെ ഏറ്റവും കൂടിയ സമയത്ത്, മറയ്ക്കപ്പെട്ടുവെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ന്യൂഡൽഹിയിൽ ഇത് 45 ശതമാനം ആയിരുന്നു. യുഎഇയില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി. ദുബൈയിലെ പള്ളികളില്‍ പ്രത്യേക നമസ്‌കാരം നടന്നു. ഈ വര്‍ഷത്തെ അവസാന സൂര്യ ഗ്രഹണം യുഎഇയില്‍ രണ്ട് മണിക്കൂര്‍ നീണ്ടുനിന്നു. യൂറോപ്പിലെ പല ഭാഗങ്ങള്‍, ഏഷ്യ, നോര്‍ത് ആഫ്രിക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലും ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി. യുഎഇ സമയം ഉച്ചയ്ക്ക് 2.42ന് ആരംഭിച്ച് 4.54ഓടെ ഗ്രഹണം അവസാനിച്ചു എന്ന് എമിറേറ്റ്സ് അസ്ട്രോനമി സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു. ശരിയായ നേത്ര സംരക്ഷണ സംവിധാനങ്ങളില്ലാതെ സൂര്യഗ്രഹണം നിരീക്ഷിക്കരുതെന്നും ഇത് കാഴ്ചയെ ബാധിച്ചേക്കാമെന്നും അധികൃതര്‍…

      Read More »
    • വേരുകള്‍ മറക്കാത്ത ഋഷി, അതി സമ്പന്നന്‍; ഇന്ത്യയ്ക്ക് അഭിമാന നിമിഷം

      ലണ്ടന്‍: ബ്രിട്ടന്റെ തലപ്പത്തേക്ക് പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍. ബോറിസ് ജോണ്‍സണ്‍ന്റെ രാജിയോടെ പ്രതിസന്ധി ഉടലെടുത്ത ബ്രിട്ടനിലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനാകും ലിസ് ട്രസും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെക്കുകയും ഒടുവില്‍ ലിസ് ട്രസ് അധികാരത്തില്‍ എത്തുമായിരുന്നു. എന്നാല്‍, കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തിലിരിക്കാന്‍ ട്രസിന് സാധിച്ചില്ല. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി നേരിടാനാകാതെ ട്രസ് രാജിവെച്ചു. ബ്രിട്ടനില്‍ പ്രതിസന്ധി ആരംഭിച്ചു. വീണ്ടും ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ഥിത്വത്തിന് മതിയായ പിന്തുണ ലഭിക്കാതെ വന്നതോടെ മുഖ്യ എതിരാളിയും പൊതുസഭാ നേതാവുമായപെന്നി മോര്‍ഡന്റ് പിന്മാറുകയായിരുന്നു. ഇതോടെ ഇന്ത്യന്‍ വംശജനായ ഋഷി സുനകിന് പ്രധാനമന്ത്രി പദത്തിലേക്ക് വഴി തെളിഞ്ഞു. സുനാകിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നത് മുതല്‍ക്ക് തന്നെ ഇന്ത്യന്‍ ബഹുരാഷ്ട്രകമ്പനിയായ ഇന്‍ഫോസിസ് സഹസ്ഥാപകരായ നാരായണ മൂര്‍ത്തിയുടെയും സുധാ മൂര്‍ത്തിയുടെയും മകളായ അക്ഷതയും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. രാഷ്ട്രീയ യാത്രയില്‍ വിവാദങ്ങള്‍ക്കൊപ്പമായിരുന്നു ഇരുവരുടേയും യാത്ര. ഋഷി സുനാകിന്റെ രാഷ്ട്രീയ വളര്‍ച്ചക്കൊപ്പം തന്നെ വിവാദങ്ങളും വിട്ടൊഴിയാതെ…

      Read More »
    • സൗദിയില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി; വ്യാപനശേഷി കൂടുതല്‍

      റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് 19ന്റെ മറ്റൊരു വകഭേദം കൂടി കണ്ടെത്തിയതായി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (വിഖായ). വളരെ വേഗം വ്യാപിക്കാന്‍ കഴിവുള്ള എക്‌സ് ബിബി (XBB) എന്ന ഒമിക്രോണിന്റെ ഉപ വകഭേദമാണ് രാജ്യത്ത് കണ്ടെത്തിയത്. കൊവിഡിന്റെ ഏതാനും വകഭേദങ്ങള്‍ ഇപ്പോഴും സൗദി അറേബ്യയിലുണ്ട്. ഒമിക്രോണ്‍ ബിഎ5, ബിഎ2 എന്നിവയാണ് ഭൂരിഭാഗം കൊവിഡ് പോസിറ്റീവ് കേസുകളിലും കാണപ്പെടുന്നത്. ഏതാനും പേരില്‍ എക്‌സ് ബിബിയും സ്ഥിരീകരിച്ചിട്ടുണ്ട്. ശ്വാസകോശ രോഗങ്ങള്‍ രാജ്യത്ത് സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വൈറസ് ബിയാണ് ഭൂരിഭാഗം പേരെയും ബാധിക്കുന്നത്. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയുടെ വകഭേദങ്ങളും കണ്ടുവരുന്നുണ്ട്. ശൈത്യകാലത്ത് വൈറല്‍ പനിയും ശ്വാസകോശ രോഗങ്ങളും കൊവിഡും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും വാക്‌സിനെടുക്കാത്തവരെ രൂക്ഷമായി ബാധിച്ചേക്കുമെന്നും പൊതു ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊവിഡ് വാക്‌സിനേഷനും ബൂസ്റ്റര്‍ ഡോസും പകര്‍ച്ചപ്പനിക്കെതിരായ സീസണല്‍ ഡോസും എല്ലാവരും പ്രത്യേകിച്ച്, പ്രായമായവര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍…

      Read More »
    • ഒമാനില്‍ കൊവിഡ് 19ന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ആരോഗ്യ മന്ത്രാലയം

      മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് 19ന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ആഴ്ചകളില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ താഴ്ന്ന നിലയിലാണ്. ശൈത്യകാലമായതിനാല്‍ ഇന്‍ഫ്‌ലുവന്‍സ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ കൊവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്‌തെന്ന പ്രചാരണം തെറ്റാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. 50 വയസ്സിന് മുകളിലുള്ളവര്‍, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍, ഹൃദ്രോഗമുള്ളവര്‍, നാഡീ സംബന്ധമായ രോഗങ്ങളുള്ളവര്‍, രക്ത സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ പ്രമേഹം, അമിതവണ്ണമുള്ളവര്‍, കുട്ടികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍ സൗജന്യമായി നല്‍കുന്നുണ്ട്. കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന രോഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ സ്വീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

      Read More »
    • സല്‍മാന്‍ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു, കൈയുടെ ചലനശേഷിയും

      ന്യൂയോര്‍ക്ക്: അമേരിക്കയിലുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ വിഖ്യാത ഇംഗ്ലീഷ് എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചയും ഒരു കൈക്ക് ചലനശേഷിയും പൂര്‍ണ്ണമായി നഷ്ടപ്പെട്ടു. റുഷ്ദിയുടെ ഏജന്റ് ആന്‍ഡ്ര്യൂ വൈലിയെ ഉദ്ധരിച്ച് സ്പാനിഷ് ന്യൂസ് പേപ്പറായ എല്‍ പെയ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സല്‍മാന്‍ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. കൈകളുടെ ഞരമ്പുകള്‍ മുറിഞ്ഞതിനാല്‍ ഒരു കൈയുടെ ചലനശേഷിയും നഷ്ടപ്പെട്ടു. കഴുത്തിലും നെഞ്ചിലും മറ്റു ശരീരഭാഗങ്ങളിലുമായി 15ലേറെ കുത്തേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്ന് ആന്‍ഡ്ര്യൂ വൈലി പറഞ്ഞു. ഓഗസ്റ്റിലായിരുന്നു പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ഷൗതൗക്വ വിദ്യാഭ്യാസ സ്ഥാപനത്തില്‍വെച്ച് സല്‍മാന്‍ റുഷ്ദിക്കുനേരെ വധശ്രമമുണ്ടായത്.സാഹിത്യപ്രഭാഷണപരിപാടിയില്‍ പങ്കെടുക്കവെ 24 വയസുകാരനായ ഹാദി മാതര്‍ എന്നയാള്‍ കത്തിയുമായി വേദിയിലേക്ക് കുതിച്ച് റുഷ്ദിയെ അക്രമിക്കുകയായിരുന്നു. പ്രഥമശുശ്രൂഷയ്ക്കുശേഷം ഹെലികോപ്റ്ററിലാണ് എഴുപത്തിയഞ്ചുകാരനായ അദ്ദേഹത്തെ പെന്‍സില്‍വാനിയയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അക്രമിയെ സംഭവസ്ഥലത്തുവെച്ചുതന്നെ പോലീസ് പിടികൂടിയിരുന്നു. ന്യൂജേഴ്സിയിലെ ഫെയര്‍വ്യൂവില്‍ താമസിച്ചിരുന്ന ആളാണ് ഹാദി മാതര്‍. മതനിന്ദ ആരോപിക്കപ്പെടുന്ന ‘സറ്റാനിക് വേഴ്സസ്’എന്ന നോവല്‍ 1988-ല്‍ പ്രസിദ്ധീകരിച്ചതുമുതല്‍ റുഷ്ദിക്കുനേരെ…

      Read More »
    • ചൈനീസ് ‘ചക്രവര്‍ത്തി’യായി ഷീയുടെ പട്ടാഭിഷേകം; പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍െ്‌റയും അമരത്ത് മൂന്നാമൂഴം

      ബെയ്ജിങ്: ചൈനയുടെ പ്രസിഡന്റ് പദവിയില്‍ ഷി ചിന്‍പിങ്ങിന് മൂന്നാം ഊഴം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 205 അംഗ സെന്‍ട്രല്‍ കമ്മിറ്റി (സി.സി) പ്ലീനമാണ് ഷി ചിന്‍പിങ്ങിനെ നേതാവായി തെരഞ്ഞെടുത്തത്. ഷി അധ്യക്ഷത വഹിച്ച യോഗത്തില്‍ പുറത്തുനിന്നുള്ള 168 അംഗങ്ങളും പങ്കെടുത്തു. സൈന്യത്തിന്റെ മൊത്തത്തിലുള്ള അധികാരിയായ സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന്‍ (സി.എം.സി) ചെയര്‍മാനായും ഷിയെ തെരഞ്ഞെടുത്തു. സി.സി യോഗം രൂപീകരിച്ച ഏഴംഗ സ്ഥിരം സമിതിയാണു (സ്റ്റാന്‍ഡിങ് കമ്മിറ്റി) രാജ്യഭരണം നിയന്ത്രിക്കുക. സമിതിയിലെ എല്ലാവരും ഷിയുടെ വിശ്വസ്തരാണ്. ഈ സമിതിയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. ജനറല്‍ സെക്രട്ടറിയാണ് രാജ്യത്തിന്റെ പ്രസിഡന്റുമാകുക. ലോകത്തിന് ചൈനയെ ആവശ്യമുണ്ടെന്ന്, മൂന്നാം തവണയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഷി പ്രതികരിച്ചു. ഷിയെ വീണ്ടും നേതാവായി തെരഞ്ഞെടുക്കുന്നതിനുള്ള പാര്‍ട്ടി ഭരണഘടനാ ഭേദഗതികള്‍ ഇന്നലെ സമാപിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചിരുന്നു. 5 വര്‍ഷം വീതമുള്ള രണ്ടു ടേം പൂര്‍ത്തിയാകുമ്പോള്‍ പ്രസിഡന്റ് സ്ഥാനമൊഴിയുന്നതാണ് മാവോയ്ക്കു…

      Read More »
    • ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ബോറിസ് ജോണ്‍സന് പിന്തുണയേറുന്നു

      ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ നീക്കം നടക്കുന്നതിനിടെ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് പിന്തുണ ഏറുന്നു. അദ്ദേത്തിനു കീഴിയില്‍ ആഭ്യന്തര സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേലാണ് ഒടുവില്‍ ബോറിസ് ജോണ്‍സന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. പ്രധാനമന്ത്രിയാകാന്‍ ബോറിസ് ജോണ്‍സനാണ് ഏറ്റവും യോഗ്യനെന്ന് അവര്‍ പറഞ്ഞു. ”ശരിയായ തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവുണ്ടെന്നും പ്രകടനപത്രികയനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും ബോറിസ് തെളിയിച്ചതാണ്. അതുകൊണ്ടു തന്നെ ഞാന്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. ബോറിസ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തിരിച്ചുവരണം. ബ്രിട്ടനെ ശക്തിപ്പെടുത്താനും കൂടുതല്‍ സമൃദ്ധിയിലേക്ക് നയിക്കാനും അദ്ദേഹത്തിന് സാധിക്കും.” എന്നാണ് പ്രീതി ട്വീറ്റ് ചെയ്തത്. വിദേശത്തെ അവധിയാഘോഷം അവസാനിപ്പിച്ച് ലണ്ടനില്‍ ബോറിസ് തിരിച്ചെത്തിയതിനു പിന്നാലെയാണ് പ്രീതി അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയത്. അധികാരത്തിലേറി 44 ദിവസം മാത്രം തികയുമ്പോഴാണ് ലിസ് ട്രസ് ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്. ഇതിനു പിന്നാലെ ലിസ് ട്രസുമായി മത്സരരംഗത്തുണ്ടായിരുന്ന ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിന് വീണ്ടും സാധ്യതയേറിയിരുന്നു. അതിനിടെ, തന്നെ പ്രധാനമന്ത്രിയാക്കാന്‍ സഹകരിക്കണമെന്ന് സുനകിനോട്…

      Read More »
    Back to top button
    error: