World

    • ടാന്‍സാനിയയില്‍ വിമാനം തടാകത്തില്‍ തകര്‍ന്നുവീണ് 19 മരണം

      ദാറെസ് സലാം: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ വിമാനം തടകാത്തില്‍ തകര്‍ന്നുവീണ് 19 മരണം. തലസ്ഥാനമായ ദാറെസ് സലാമില്‍നിന്ന് ബുകോബയിലേക്കു വരുകയായിരുന്ന പ്രിസിഷന്‍ എയറിന്റെ വിമാനമാണ് വികടോറിയ തടാകത്തില്‍ തകര്‍ന്നു വീണത്. 39 യാത്രക്കാരും നാലു ജീവനക്കാരുമടക്കം 43 പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. 26 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ പലരും പിന്നീട് മരണത്തിന് കീഴടങ്ങിയെന്നാണ് വിവരം. വിമാനത്തിന്റെ മുക്കാല്‍ ഭാഗവും തടാകത്തിലേക്കു മുങ്ങിയ നിലയിലായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ ആദ്യമെത്തിയപ്പോള്‍ കണ്ടത്. മുങ്ങിക്കിടന്നപ്പോഴും ഫ്ലൈറ്റ് അറ്റന്‍ഡന്റ് മുന്‍വാതില്‍ തുറന്നുകൊടുത്തതിനാലാണ് കുറേപ്പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കനത്ത മഴയും കാറ്റും മൂലം കാലാവസ്ഥ മോശമായതാണ് അപകടത്തിനു കാരണമായതെന്ന് അധികൃതര്‍ വ്യക്തമാക്കി. ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകമാണ് വികടോറിയ. നൈല്‍ നദിയുടെ ഉത്ഭവം വിക്‌ടോറിയയില്‍നിന്നാണ്.  

      Read More »
    • ശമ്പളം കാത്തിരുന്നു, അക്കൗണ്ടിലെത്തിയത് 10 കോടി; അന്തംവിട്ട് പൊലീസുകാരൻ!

      കറാച്ചി: ശമ്പളം വരുന്നതും കാത്തിരുന്ന പൊലീസുകാരന്റെ ബാങ്ക് അക്കൗണ്ടിലെത്തിയത് ഒന്നിച്ച് 10 കോടി രൂപ. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. അജ്ഞാത ഉറവിടത്തിൽ നിന്നാണ് പണമെത്തിയത്. ശമ്പളമുൾപ്പടെ 10 കോടി രൂപ എങ്ങനെ തന്റെ അക്കൗണ്ടിലെത്തിയെന്നറിയാതെ അന്തംവിട്ടിരിക്കുകയാണ് ബഹാദൂർബാദ് സ്റ്റേഷനിലെ പൊലീസുകാരനായ ആമിർ ​ഗോപാങ്ക്. “വിവരമറിഞ്ഞ് ഞാനാകെ ഞെട്ടിപ്പോയി. ഇത്രയധികം പണം ഞാനിതുവരെ കണ്ടിട്ടുപോലുമില്ല. ആയിരങ്ങളല്ലാതെ കൂടിയ തുക എന്റെ അക്കൗണ്ടിൽ ഉണ്ടാകാറുമില്ല”. അദ്ദേഹം പറയുന്നു. ബാങ്കിൽ നിന്ന് വിളിച്ചു പറഞ്ഞപ്പോഴാണ് 10 കോടി രൂപ തന്റെ അക്കൗണ്ടിലെത്തിയെന്ന വിവരം അറിഞ്ഞതെന്നും ആമിർ ​ഗോപാങ്ക് പറയുന്നു. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. എടിഎം കാർഡ് ബ്ലോക്ക് ചെയ്തു. ബാങ്ക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലർക്കാനയിലും സുക്കൂറിലും സമാന രീതിയിൽ പൊലീസുകാരുടെ അക്കൗണ്ടിലേക്ക് കോടികൾ എത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ലർക്കാനയിൽ മൂന്ന് പൊലീസുകാരുടെ അക്കൗണ്ടിലേക്ക് 50 കോടി രൂപ വീതം എത്തി. സുക്കൂറിലും ഒരു പൊലീസുകാരന് ഇത്രയധികം തുക കിട്ടി. വിവരം അന്വേഷിക്കുന്നുണ്ടെന്ന് ലുർക്കാന പൊലീസ് പ്രതികരിച്ചു.…

      Read More »
    • ഒമ്പത് ദിവസം ഭൂമിക്കടിയിൽ ജീവനും മരണത്തിനും ഇടയ്ക്ക്; സിനിമാക്കഥകളെ വെല്ലുന്ന നിമിഷങ്ങൾ, ജീവൻ പിടിച്ചുനിർത്തിയത് കാപ്പിപ്പൊടിയും വെള്ളവും മാത്രം കഴിച്ച്

      പ്രകൃതിദുരന്തങ്ങളിലോ സമാനമായ അപകടങ്ങളിലോ പെട്ട് ഭൂമിക്കടിയില്‍, അതായത് മണ്ണിനടിയില്‍ കുടുങ്ങിപ്പോകുന്നവര്‍ക്കായി തെരച്ചില്‍ നടത്തുമ്പോള്‍ ഇരുപത്തിനാല് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തകരില്‍ പ്രതീക്ഷ മങ്ങാൻ തുടങ്ങും. എങ്കിലും എന്തെങ്കിലും അത്ഭുതങ്ങള്‍ നടന്നാലോ എന്ന നേര്‍ത്ത ഒരു തോന്നലിലായിരിക്കും പിന്നീടിവര്‍ രക്ഷാപ്രവര്‍ത്തനം തുടരുക. കാരണം, മണ്ണിനടിയില്‍ കുടുങ്ങുമ്പോള്‍ അപകടത്തില്‍ പെടുന്നവര്‍ രക്ഷപ്പെടാനുള്ള സാധ്യതകള്‍ വളരെ കുറവാണെന്ന് നമുക്കറിയാം. ഒരുപക്ഷേ നിമിഷങ്ങള്‍ കൊണ്ട് തന്നെ മരണം സംഭവിച്ചേക്കാവുന്നൊരു ദാരുണമായ അവസ്ഥ തന്നെയാണത്. എന്നാലിവിടെ ഒരു ഖനി തകര്‍ന്ന് ഭൂമിക്കടിയില്‍ കുടുങ്ങിപ്പോയ രണ്ട് തൊഴിലാളികള്‍ ഒമ്പത് ദിവസമാണ് ജീവനും മരണത്തിനും ഇടയില്‍ കഴിച്ചുകൂട്ടിയിരിക്കുന്നത്. അതും വെറും കാപ്പിപ്പൊടിയും വെള്ളവും മാത്രം കഴിച്ച്. ദക്ഷിണ കൊറിയയിലാണ് അസാധാരണമായ സംഭവമുണ്ടായിരിക്കുന്നത്. വലിയൊരു സിങ്ക് ഖനിയില്‍ ജോലി ചെയ്യുന്നവരാണ് അപകടത്തില്‍ ഭൂമിക്കടിയില്‍ പെട്ടത്. തൊഴിലാളികളില്‍ രണ്ട് പേരെ കണ്ടെത്താൻ സാധിക്കാതെ വരികയായിരുന്നു. ഇവര്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പെട്ടെന്നൊന്നും എത്തിപ്പെടാത്തത്ര താഴ്ചയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. സിനിമാക്കഥകളെ വെല്ലും വിധമാണ് തൊഴിലാളികള്‍ പക്ഷേ മണ്ണിനടിയില്‍ കഴിഞ്ഞത്. 620…

      Read More »
    • തടവിലാക്കപ്പെട്ട ഇന്‍ഡ്യക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

      പടിഞ്ഞാറന്‍ ആഫ്രികന്‍ രാജ്യമായ ഗിനിയില്‍ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ഇന്‍ഡ്യക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധിച്ച് എംബസി ചർച്ച നടത്തുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. 16 ഇന്‍ഡ്യക്കാരും 10 വിദേശികളുമാണ് കസ്റ്റഡിയിലെടുത്ത കപ്പലിലുള്ളത്. ഇവരെ നൈജീരിയക്കു കൈമാറാനുള്ള നീക്കം തടയാന്‍ നൈജീരിയന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്നും ഗിനിയില്‍നിന്ന് നേരിട്ട് നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മുരളീധരൻ വ്യക്തമാക്കി. തടവിലാക്കപ്പെട്ടവരില്‍ കൊല്ലത്തു സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരന്‍ വിജിത് അടക്കം മൂന്നു മലയാളികളും ഉണ്ട്. നൈജീരിയന്‍ നാവികസേനയുടെ നിര്‍ദേശപ്രകാരമാണു കപ്പല്‍ ഗിനി സേന തടഞ്ഞുവച്ചത്. ക്രൂഡ് ഓയില്‍ മോഷണത്തിനു വന്ന കപ്പല്‍ എന്നു തെറ്റിദ്ധരിച്ചാണ് കസ്റ്റഡിയിലെടുത്തത്. കംപനി ഉടമകള്‍ മോചന ദ്രവ്യം നല്‍കി കഴിഞ്ഞിട്ടും വിട്ടയക്കാന്‍ തയാറാകാതെ തടവില്‍ വച്ചിരിക്കയാണ് ഗിനി സേന. നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പല്‍ ഓഗസ്റ്റ് എട്ടിനാണ് നൈജീരിയയിലെ എകെപിഒ ടെര്‍മിനലില്‍ ക്രൂഡ് ഓയില്‍ നിറയ്ക്കാന്‍ എത്തിയത്. ടെര്‍മിനലില്‍ ഊഴംകാത്ത്…

      Read More »
    • ഇമ്രാന്റെ പ്രസംഗങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ നിര്‍ദേശം

      ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസംഗങ്ങളും പത്രസമ്മേളനങ്ങളും സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്നും ചാനലുകളെ വിലക്കിയാ പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടെ നടപടി പിന്‍വലിക്കണമെന്ന നിര്‍ദേശവുമായി ഷെഹബാസ് ഷെരീഫ് സര്‍ക്കാര്‍. ശനിയാഴ്ചയായിരുന്നു ഇത് സംബന്ധിച്ച് പാക് സര്‍ക്കാര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയത്. ഇന്‍ഫര്‍മേഷന്‍ വിഭാഗം മന്ത്രി മറിയും ഔറംഗസേബിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് പാകിസ്ഥാന്‍ മാധ്യമമായ ഡോണ്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മന്ത്രിയുടെ പ്രസ്താവന പ്രകാരം, ഇമ്രാന്‍ ഖാന്റെ പത്രസമ്മേളനങ്ങള്‍ ലൈവായും അല്ലാതെയും ബ്രോഡ്കാസ്റ്റ് ചെയ്യുന്നതില്‍ നിന്നും ചാനലുകളെ വിലക്കിയ മീഡിയ റെഗുലേറ്ററി അതോറിറ്റിയുടെ നടപടി ഉടന്‍ പിന്‍വലിക്കണമെന്നാണ് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ ഉത്തരവ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (അഭിപ്രായ സ്വാതന്ത്ര്യം) അനുവദിക്കപ്പെടുന്നുണ്ടെന്ന് നിയമപരമായി ഉറപ്പുവരുത്തണമെന്നും അതോറിറ്റിയോട് ഷെഹബാസ് ഷെരീഫ് നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് അവസാന വാരമായിരുന്നു രാജ്യത്തെ എല്ലാ സാറ്റലൈറ്റ് ടെലിവിഷന്‍ ചാനലുകളിലും ഇമ്രാന്‍ ഖാന്റെ ലൈവ് പ്രസംഗങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത് നിരോധിച്ചുകൊണ്ട് പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി…

      Read More »
    • എല്ലാ കാര്യവും അങ്ങനെ ഭാര്യയോട് പറയാൻ പറ്റുമോ ! 247 കോടി ലോട്ടറി അടിച്ച കാര്യം യുവാവ് ഭാര്യയോട് പറഞ്ഞില്ല; കാരണം ഇതാണ്…

      ആയിരം രൂപയാണെങ്കില്‍ പോലും സാധാരണഗതിയില്‍ ലോട്ടറി അടിച്ചാല്‍ ആ സന്തോഷം ആദ്യം പങ്കുവയ്ക്കുക വീട്ടുകാരോട് ആയിരിക്കും. എന്നാല്‍ ഇവിടെ ഇതാ ഒരു മനുഷ്യന്‍ 247 കോടി രൂപയുടെ ലോട്ടറി അടിച്ചിട്ടും ആ സന്തോഷവാര്‍ത്ത ഭാര്യയോടും കുട്ടിയോടും പറയാതെ മറച്ചു വെച്ചിരിക്കുകയാണ്. അതിനു കാരണമായി ഇയാള്‍ പറയുന്നത് തനിക്ക് ലോട്ടറി അടിച്ച വിവരം അറിഞ്ഞാല്‍ ഭാര്യയും കുട്ടിയും മടി പിടിച്ചു പോകുമെന്നാണ്. ചൈനയിലെ ഗുവാങ്സിയിലെ നാനിംഗില്‍ നിന്നുള്ള ലീ എന്നു മാത്രം സ്വയം പരിചയപ്പെടുത്തുന്ന ആളാണ് വീട്ടുകാര്‍ അലസന്മാരായി പോകും എന്ന ഭയത്താല്‍ ലോട്ടറി അടിച്ച വിവരം വീട്ടുകാരില്‍ നിന്നും മറച്ചു വെച്ചത്. ഒക്ടോബര്‍ 24 -നാണ് അദ്ദേഹം എടുത്ത ലോട്ടറിക്ക് 219 മില്യണ്‍ യുവാന്‍ അടിക്കുന്നത്. അതായത് ഏകദേശം 2,47,17,15,000 ഇന്ത്യന്‍ രൂപ. എന്നാല്‍ തനിക്ക് ലോട്ടറി അടിച്ച വിവരം ഇയാള്‍ ആരോടും പറഞ്ഞില്ല. സമ്മാനത്തുക വാങ്ങുന്നതിനായി ലോട്ടറി ഓഫീസില്‍ തനിച്ചെത്തിയ ഇയാള്‍ തന്റെ ഐഡന്റിറ്റി ആരും തിരിച്ചറിയാതിരിക്കാന്‍ കാര്‍ട്ടൂണ്‍ വേഷം…

      Read More »
    • പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു; വസീറാബാദിൽ റാലിയെ അഭിസംബോധന ചെയ്യവെ ആയിരുന്നു ആക്രമണം

      ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു. പഞ്ചാബ് പ്രവിശ്യയിലെ വസീറാബാദിൽ റാലിയെ അഭിസംബോധന ചെയ്യവെ ആയിരുന്നു ആക്രമണം. അജ്ഞാതന്റെ വെടിവെപ്പിൽ ഇമ്രാന്റെ സഹപ്രവർത്തകരടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. ഇമ്രാൻ ഖാന് കാലിലാണ് വെടിയേറ്റത്. അദ്ദേഹത്തെ ഉടൻ ഇസ്ലാമാബാദിലെ ആശുപത്രിയലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല. ഇസ്‌ലാമാബാദിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള ഗുജ്‌റൻവാല ജില്ലയിലായിരുന്നു ആക്രമണം. ഇമ്രാൻ കാന്റെ പാർട്ടിയുടെ നേതൃത്വത്തിൽ ഇസ്ലാമാബാദിലേക്കുള്ള റാലിക്കിടെയാണ് ആക്രമണമുണ്ടായത്. റാലിയിൽ സംസാരിക്കാൻ ഒരുങ്ങവെ അദ്ദേഹം സഞ്ചരിച്ചിരുന്ന കണ്ടെയ്നറിലേക്ക് വെടിയുതിർക്കുകയായിരുന്നു. വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഒക്ടോബർ 28 നാണ് ഇമ്രാൻ ഖാൻ ലാഹോറിൽ നിന്ന് ഇസ്ലാമാബാദിലേക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. അധികാരത്തിന് പുറത്തായതിന് ശേഷം ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ പാക്കിസ്ഥാനിൽ പ്രതിഷേധങ്ങൾ തുടരുകയാണ്. ലാഹോറിൽ തുടങ്ങിയ മാർച്ച് വലിയൊരു സമ്മേളനത്തോടെ ഇസ്ലാമാബാദിൽ അവസാനിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ലോംഗ് മാര്‍ച്ചിൽ അദ്ദേഹവുമായി അഭിമുഖം നടത്തുന്നതിനിടെ വാഹനത്തില്‍ നിന്ന് താഴെ വീണ് റിപ്പോർട്ടർ മരിച്ചുവെന്ന റിപ്പോർട്ട്…

      Read More »
    • ചക്കിക്കൊത്തരു ചങ്കരന്‍! ഭര്‍ത്താവിന്റെ രതിവൈകൃതം ശമിക്കാന്‍ യുവതി നായയുമായി സെക്സ് ചിത്രീകരിച്ചു

      ലണ്ടന്‍: ഭര്‍ത്താവിനെ ലൈംഗികമായി തൃപ്തിപ്പെടുത്താന്‍ ഒരാള്‍ക്ക് എത്രത്തോളം പോകാനാകും? തന്റെ പീഡോഫൈല്‍ ഭര്‍ത്താവിന്റെ ‘രതിവൈകൃത’ങ്ങളെ തൃപ്തിപ്പെടുത്താന്‍, ഒരു സ്ത്രീ ചെയ്ത കടുംകൈ കേള്‍ക്കണോ? നായയുമായി ലൈംഗികബന്ധം! കേള്‍ക്കുമ്പോള്‍ തന്നെ അസ്വസ്ഥത തോന്നുന്ന ഈ വാര്‍ത്ത സത്യമാണോ എന്ന സംശയം പലര്‍ക്കും ഉണ്ടായേക്കാം. എങ്കിലും ഇത് സത്യമാണ്. ഇവര്‍ നായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക മാത്രമല്ല ചെയ്തത് ഭര്‍ത്താവിനെ തൃപ്തിപ്പെടുത്താന്‍ അതിന്റെ വീഡിയോ അയാള്‍ക്കു നല്‍കുകയും ചെയ്തു. സംഭവത്തില്‍ ഇംഗ്ലണ്ടിലെ ഹൈഡോക്ക് സ്വദേശികളായ കീറന്‍ പാര്‍ക്കിന്‍സണ്‍ (36), ഭാര്യ മേരി (38) യെയും പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തം ഭാര്യ മൃഗങ്ങളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ കണ്ട് ലൈംഗിക തൃപ്തി അടയുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല കീറന്‍ പാര്‍ക്കിന്‍സന്റെ ലൈംഗിക മനോവൈകല്യം . കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുന്നതിലും ഇയാള്‍ ആനന്ദം കണ്ടെത്തിയിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ മേരിയുടെയും കീറന്റെയും ഫെയ്‌സ്ബുക്ക് സംഭാഷണങ്ങളില്‍ നിന്ന് ഇക്കാര്യം വ്യക്തമായി. കുട്ടികളെ ബലാത്സംഗം ചെയ്യുന്നതും അതിന്റെ…

      Read More »
    • ബ്രസീല്‍ വീണ്ടും ഇടത്തേയ്ക്ക്; മുന്‍ പ്രസിഡന്റ ലുലയക്ക് അട്ടിമറി ജയം

      ബ്രസീലിയ: മുന്‍ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ ലുല ഡ സില്‍വ വീണ്ടും ബ്രസീല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക്. നിലവിലെ പ്രസിഡന്റും തീവ്ര വലതുപക്ഷ നേതാവുമായ ജൈര്‍ ബോല്‍സനാരോയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം അട്ടിമറി വിജയം നേടിയത്. ലുലയ്ക്ക് 50.9 ശതമാനം വോട്ടുകളും ബോല്‍സനാരോയ്ക്ക് 49.1 ശതമാനം വോട്ടുകളുമാണ് ലഭിച്ചതെന്ന് ബ്രസീലിലെ സുപ്രീം ഇലക്ട്രല്‍ കോര്‍ട്ട് വ്യക്തമാക്കി. മൂന്നാം തവണയാണ് ലുല പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. 2003 ലും 2010 ലുമായിരുന്നു മുന്‍പ് അദ്ദേഹം അധികാരത്തിലെത്തിയത്. എന്നാല്‍, മത്സരിക്കുന്നതിന് വിലക്കുണ്ടായിരുന്നതിനാല്‍ അഴിമതിക്കേിസല്‍ ജയിലിലായിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായില്ല. സര്‍ക്കാര്‍ എണ്ണക്കമ്പനിയുടെ കരാര്‍ ജോലിയുമായി ബന്ധപ്പെട്ട് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിലാണ് അദ്ദേഹത്തിന് തടവില്‍ കഴിയേണ്ടിവന്നത്. 580 ദിവസം അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടിവന്നു. ശിക്ഷാവിധി റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം രാഷ്ട്രീയ രംഗത്ത് തിരിച്ചെത്തിയത്.    

      Read More »
    • ദക്ഷിണകൊറിയയിൽ ഹാലോവീൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 100 കടന്നു

      സോൾ: ദക്ഷിണകൊറിയയിൽ ഹാലോവീൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 100 കടന്നു. കഴിഞ്ഞ മണിക്കൂറിൽ മരണസംഖ്യ 59 ൽ നിന്ന് 120 ആയി ഉയർന്നെന്നും100 പേർക്ക് പരിക്ക് പറ്റിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിയോളിലെ ഇറ്റാവോൺ ജില്ലയിൽ നിന്നുള്ള വീഡിയോയിൽ, തെരുവുകളിൽ മറ്റുള്ളവരുടെ അടിയിൽ കുടുങ്ങിയ ആളുകളെ രക്ഷാപ്രവർത്തകർ വലിച്ച് പുറത്തേക്കെത്തിക്കാൻ ശ്രമിക്കുന്നത് കാണാം. നിരവധി പേർക്ക് രക്ഷാപ്രവർത്തകർ അടിയന്തരശുശ്രൂഷ നൽകുന്നതും വീഡിയോകളിലുണ്ട്. തിക്കും തിരക്കും ഉണ്ടാവാനിടയായ കാരണം ഇൻിയും കണ്ടെത്തിയിട്ടില്ല. ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. കൊവിഡ് കാലത്തിനുശേഷമുള്ള ആദ്യ ഹാലോവീൻ ആഘോഷത്തിൽ പങ്കെടുക്കാൻ പതിനായിരത്തോളം പേർ എത്തിയിരുന്നതായാണ് റിപ്പോർട്ട്. ഇറ്റാവോൺ പ്രദേശത്ത് തിരക്ക് കൂടുതലാണെന്നും സുരക്ഷിതമല്ലെന്ന് തോന്നുന്നെന്നുമുള്ള തരത്തിൽ വൈകുന്നേരം സോഷ്യൽ മീഡിയ പോസ്റ്റുകൾ പുറത്തുവന്നിരുന്നു. രാത്രി ഒരുപാട് ചെറുപ്പക്കാർ ഒത്തുകൂടിയിരുന്നു. ഹാലോവീൻ വേഷങ്ങൾ ധരിച്ച് നിരവധിപേരാണ് എത്തിയത്. പലരും തിരക്കിൽ അസ്വസ്ഥരായിരുന്നു. സംഭവം നടക്കുന്നതിന് മുമ്പത്തെ…

      Read More »
    Back to top button
    error: