വത്തിക്കാന്‍ സിറ്റി: അശ്ലീല വീഡിയോകള്‍ കാണരുതെന്ന് വൈദികരെയും കന്യാസ്ത്രീകളെയും ഉപദേശിച്ച് ഫ്രാന്‍സീസ് മാര്‍പാപ്പ. വത്തിക്കാനിലെ പരിപാടിയില്‍ ചോദ്യത്തിന് ഉത്തരമായാണ് മാര്‍പാപ്പയുടെ പരാമര്‍ശം. വൈദികരും കന്യാസ്ത്രീകളും അടക്കം പലരും ഇക്കാലത്ത് അശ്ളീല ദൃശ്യങ്ങള്‍ കാണുന്നു. അത് തിന്മയുടെ പ്രവേശനത്തിന് കാരണമാകുന്നു. ഇത് അപകടകരമാണെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
ക്രിസ്തുവിനെപ്പോലെ പരിശുദ്ധമായ ഹൃദയം ആഗ്രഹിക്കുന്നവര്‍ അശ്ളീല ദൃശ്യങ്ങള്‍ കാണുന്നതില്‍നിന്ന് മാറി നില്‍ക്കണം. നിങ്ങളുടെ ഫോണില്‍നിന്ന് ഇപ്പോള്‍ത്തന്നെ പോണ്‍ ദൃശ്യങ്ങള്‍ മായിച്ചു കളയുക. അപ്പോള്‍ നിങ്ങള്‍ക്ക് ഇത് കാണാനുള്ള പ്രചോദനം ഒഴിവാക്കാം. അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലും ഓണ്‍ലൈനിലും അമിതമായി സമയം പാഴാക്കരുതെന്നും പോപ്പ് വൈദികരെ ഉപദേശിച്ചു.
ക്രിസ്ത്യാനികളുടെ നന്മയ്ക്കായി ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ എങ്ങനെ മികച്ച രീതിയില്‍ ഉപയോഗിക്കണമെന്ന ചോദ്യത്തിനായിരുന്നു മാര്‍പാപ്പയുടെ മറുപടി. തന്റെ ജോലിയേക്കാള്‍ പ്രാധാന്യത്തോടെ വാര്‍ത്തകള്‍ കാണുകയും സംഗീതം ആസ്വദിക്കുകയും ചെയ്യുന്ന അമിതമായ ആസക്തി അപകടകരമാണ്. നിങ്ങളില്‍ പലര്‍ക്കും അനുഭവമുള്ളതോ പ്രലോഭനമുള്ളതോ ആയ കാര്യമായിരിക്കും ഡിജിറ്റല്‍ പോണോഗ്രഫി.
സാധാരണക്കാരായ സ്ത്രീകളും പുരുഷന്‍മാരും എന്തിന്, കന്യാസ്ത്രീകള്‍ വരെ ഇത്തരം അശ്ലീല ദൃശ്യങ്ങള്‍ കാണുന്നു. പുരോഹിതരും ഇക്കൂട്ടത്തലുണ്ട്. ഞാന്‍ പറയുന്നത് കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം പോലുള്ള ക്രിമിനല്‍ സ്വഭാവമുള്ള അശ്ലീല ദൃശ്യങ്ങളെ കുറിച്ച് മാത്രമല്ല, വളരെ സാധാരണമായ പോണോഗ്രഫിയെ കുറിച്ചുകൂടിയാണ്. ക്രിസ്തുവിനെപ്പോലെ പരിശുദ്ധമായ ഹൃദയം ആഗ്രഹിക്കുന്നവര്‍ അശ്ളീല ദൃശ്യങ്ങള്‍ കാണുന്നതില്‍നിന്ന് മാറി നില്‍ക്കണം- എന്നുമായിരുന്നു മാര്‍പാപ്പയുടെ വാക്കുകള്‍.
അതേസമയം, നേരത്തെയും മാര്‍പാപ്പ പോണോഗ്രഫിയെ അപലപിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ജൂണില്‍ ജൂണില്‍, ‘സ്ത്രീപുരുഷന്മാരുടെ അന്തസ്സിന് മേലുള്ള ആക്രമണം’ എന്നായിരുന്നു പോണോഗ്രഫിയെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇത് പൊതുജനാരോഗ്യത്തിന് തന്നെ ഭീഷണിയായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. മൊബൈല്‍ ഫോണുകളില്‍നിന്നും അശ്ലീല ദൃശ്യങ്ങള്‍ ഇന്ന് തന്നെ ഇല്ലാതാക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളെയും പുരോഹിതരെയും ഉപദേശിച്ചു,