ദോഹ: ഖത്തറിലേക്ക് യാത്രയ്‌ക്കൊരുങ്ങുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. യാത്രയ്ക്ക് മുമ്പുള്ള കൊവിഡ് പിസിആര്‍, റാപിഡ് ആന്റിജന്‍ പരിശോധനകള്‍ ഒഴിവാക്കി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. നവംബര്‍ 20ന് ഖത്തറില്‍ ഫിഫ ലോകകപ്പ് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ അറിയിപ്പ്. നവംബര്‍ ഒന്നു മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. ഖത്തറിലെ താമസക്കാര്‍ രാജ്യത്ത് എത്തി 24 മണിക്കൂറിനുള്ളില്‍ റാപിഡ് ആന്റിജന്‍ അല്ലെങ്കില്‍ പിസിആര്‍ പരിശോധന നടത്തണമെന്ന നിര്‍ദ്ദേശവും ഒഴിവാക്കി.
കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ് വരികയും ജനങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ച് രോഗത്തിനെതിരെ ആരോഗ്യ സുരക്ഷ പാലിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത്. നേരത്തെ 48 മണിക്കൂറിനുള്ളില്‍ കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന് നിര്‍ദ്ദേശം ഉണ്ടായിരുന്നു