ഹൊനിയാര: സോളമന്‍ ദ്വീപുകളിലുണ്ടായ ശക്തമായ ഭൂകമ്ബത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്.
റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിന് 300 കിലോമീറ്റര്‍ (185 മൈല്‍) ഉള്ളിലുള്ള സോളമണ്‍സ് തീരത്താണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഭൂചലനം ഏകദേശം 20 സെക്കന്‍ഡ് നീണ്ടുനിന്നതായി തലസ്ഥാനത്തെ എ എഫ് പി റിപ്പോര്‍ട്ടര്‍ പറഞ്ഞു.കഴിഞ്ഞ ദിവസം ഇന്തോനേഷ്യയിൽ ഉണ്ടായ ഭൂചലനത്തിൽ 170-ൽ ഏറെപ്പേരാണ് മരിച്ചത്.