World

    • എലിസബത്ത് രാജ്ഞി അവസാന കാലത്ത് ക്യാൻസർ രോഗിയായിരുന്നുവെന്ന വെളിപ്പെടുത്തൽ

      എലിസബത്ത് രാജ്ഞി അവസാന കാലത്ത് ക്യാന്‍സര്‍ രോഗിയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ബുക്ക്. ഫിലിപ്പ് രാജകുമാരന്‍റെ സുഹൃത്തായ ഗെയില്‍സ് ബ്രാന്‍ഡെര്‍ത്ത് പുറത്തിറക്കുന്ന ബുക്കിലാണ് വെളിപ്പെടുത്തലുള്ളത്. ബോണ്‍ മാരോ ക്യാന്‍സറിന്‍റെ പിടിയിലായിരുന്നു അവസാന കാലത്ത് എലിസബത്ത് രാജ്ഞിയെന്നാണ് എലിസബത്ത് ആന്‍ ഇന്‍റ്മേറ്റ് പോര്‍ട്രെയിറ്റ് എന്ന പുസ്തകത്തില്‍ വിശദമാക്കുന്നത്. ബ്രിട്ടീഷ് രാജ്ഞി പ്രായമായി മരിച്ചുവെന്ന മരണ സര്‍ട്ടിഫിക്കറ്റിലെ മരണകാരണത്തിന് വിരുദ്ധമാണ് ബുക്കിലെ അവകാശവാദം. എലിസബത്ത് രാജ്ഞിക്ക് അവസാന കാലത്ത് നടക്കാന്‍ ബുദ്ധിമുട്ടും ശരീര ഭാരം നഷ്ടപ്പെടാന്‍ കാരണമായതും മൈലോമ കാരണമായെന്നും ബുക്ക് വിശദമാക്കുന്നു. എല്ലുകളില്‍ അതി കഠിനമായ വേദനയാണ് രാജ്ഞി നേരിട്ടിരുന്നതെന്നും ബുക്ക് അവകാശപ്പെടുന്നുണ്ട്. ലോക്ഡൌണ്‍ കാലത്ത് രാജ്ഞിക്ക് കൂട്ടായത് ഫിലിപ്പ് രാജകുമാരനായിരുന്നുവെന്നും ബുക്ക് വാദിക്കുന്നു. രാജ്ഞിയുടെ മരണസമയത്ത് ഒപ്പമുണ്ടായിരുന്നവരേക്കുറിച്ചും ബുക്കില്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെപ്തംബര്‍ 8 ന് 3.10 നാണ് രാജ്ഞിയുടെ മരണസമയം എന്നാണ് നാഷണല്‍ റെക്കോര്‍ഡ്സ് ഓഫ് സ്കോട്ട്ലാന്‍ഡ് അവകാശപ്പെടുന്നത്. ഫിലിപ്പ് രാജകുമാരന്‍റെ മരണശേഷം രാജ്ഞിയില്‍ നിസംഗതാ ഭാവം…

      Read More »
    • ജീവനക്കാർക്ക് അർഹമായ താമസ സൗകര്യമൊരുക്കിയില്ലെങ്കിൽ സ്ഥാപനത്തിനെതിരെ നടപടി; മുന്നറിയിപ്പുമായി യുഎഇ മാനവവിഭവശേഷി മന്ത്രാലയം

      അബുദാബി: യുഎഇയില്‍ ജീവനക്കാർക്ക് അർഹമായ താമസ സൗകര്യമൊരുക്കിയില്ലെങ്കിൽ സ്ഥാപനത്തിനെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഇത്തരം സ്ഥാപനങ്ങളുടെ വർക്ക് പെർമിറ്റ് റദ്ദാക്കുമെന്ന് മന്ത്രാലയം പുറത്തിറക്കിയ പുതിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി. തൊഴിലാളികൾക്ക് ആവശ്യമായ താമസസൗകര്യം ഒരുക്കുന്നത് വരെ സസ്പെൻഷൻ തുടരുകയും ചെയ്യും. മനുഷ്യക്കടത്ത് ശ്രദ്ധയിൽപ്പെട്ടാലും സ്ഥാപനത്തിന്‍റെ പെർമിറ്റ് റദ്ദാക്കും. നിരപരാധികളാണെന്ന് തെളിഞ്ഞ ശേഷം മാത്രമേ പെര്‍മിറ്റ് പുനസ്ഥാപിക്കുകയുള്ളൂ. ശിക്ഷിക്കപ്പെട്ടാൽ കമ്പനിക്കെതിരായ വിധി വന്നതു മുതൽ രണ്ട് വർഷക്കാലാണ് സസ്പെൻഷൻ തുടരുക. മന്ത്രാലയത്തിന്‍റെ സംവിധാനങ്ങൾ ഉപയോഗിക്കാൻ സ്ഥാപനത്തിന് അനുവദിച്ച ഇലക്ട്രോണിക് സംവിധാനങ്ങൾ ദുരുപയോഗം ചെയ്താലും പെർമിറ്റ് റദ്ദാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മന്ത്രാലയത്തിന്‍റെ സേവന ഫീസ്, പിഴകൾ എന്നിവ സംബന്ധിച്ച് 2020ലെ മന്ത്രിസഭ വ്യവസ്ഥ ചെയ്ത നിയമങ്ങൾ ലംഘിക്കുന്നതും കുറ്റകരമാണെന്ന് അധികൃതർ വിശദമാക്കിയിട്ടുണ്ട്.

      Read More »
    • ജിദ്ദയിൽ പെയ്തൊഴിഞ്ഞത് 13 വർഷത്തിനിടെ ഏറ്റവും വലിയ മഴ

      റിയാദ്: കഴിഞ്ഞ ദിവസം വലിയ പ്രളയത്തിനിടയാക്കി ജിദ്ദയിൽ പെയ്തൊഴിഞ്ഞത് 13 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മഴയെന്ന് റിപ്പോര്‍ട്ട്. 2009-ന് ശേഷം ജിദ്ദയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മഴയാണ് വ്യാഴാഴ്ച ജിദ്ദയിലുണ്ടായതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽഖഹ്ത്വാനി പറഞ്ഞു. രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയാണ് മഴ നീണ്ടുനിന്നത്. രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെയാണ് മഴ ഏറ്റവും ഉയർന്ന അളവ് രേഖപ്പെടുത്തിയത്. നിരീക്ഷണ കേന്ദ്രങ്ങൾ അനുസരിച്ച് ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത് ഗവർണറേറ്റിന്റെ തെക്ക് ഭാഗത്താണ്. അത് 179.7 മില്ലിമീറ്ററാണെന്ന് നിരീക്ഷണ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. 2009-ന് ശേഷമുള്ള ഏറ്റവും ഉയർന്ന മഴയാണിത്. അന്ന് 111 മഴ മില്ലീമീറ്ററായിരുന്നു. 2011-ൽ പെയ്ത മഴ 90 മില്ലിമീറ്ററാണ് രേഖപ്പെടുത്തിയതെന്നും വക്താവ് പറഞ്ഞു. വ്യാഴാഴ്ചയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് ജിദ്ദ നഗരസഭ നേരത്തെ വ്യക്തമാക്കിയിരുന്നു. ദുരിത ബാധിതര് നാശനഷ്ടങ്ങള്‍ കണക്കാക്കാനും വേണ്ട…

      Read More »
    • ഓരോ 11 മിനിറ്റിലും ഒരു സ്ത്രീ കുടുംബാംഗത്താല്‍ കൊല്ലപ്പെടുന്നു

      ന്യൂയോര്‍ക്ക്: ലോകത്ത് ഓരോ 11 മിനിറ്റിലും പങ്കാളിയാലോ അടുത്തബന്ധുക്കളാലോ ഒരു സ്ത്രീയോ പെണ്‍കുട്ടിയോ കൊല്ലപ്പെടുന്നുവെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ലോകത്ത് ഇപ്പോള്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ ഏറ്റവും വ്യാപകം ഇതാണെന്നും അതിക്രമം നേരിടാന്‍ ഓരോ രാജ്യവും കര്‍മപദ്ധതികള്‍ തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ഷവും നവംബര്‍ 25-ന് ഐക്യരാഷ്ട്രസഭ ‘സ്ത്രീകള്‍ക്കെതിരായ അതിക്രമ ഉന്മൂലന’ ദിനമായി ആചരിക്കാറുണ്ട്. അതിനു മുന്നോടിയായാണ് ഗുട്ടെറസിന്റെ പ്രസ്താവന. ഓണ്‍ലൈന്‍ വഴിയും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളും ലൈംഗികാധിക്ഷേപങ്ങളും ഫോട്ടോ ദുരുപയോഗം ചെയ്യലും വ്യാപകമാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യകുലത്തിന്റെ പാതിവരുന്ന സ്ത്രീകള്‍ക്കുനേരെയുള്ള വിവേചനങ്ങളും അതിക്രമങ്ങളും അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കാനിടയാക്കുന്നു. സുസ്ഥിരവികസനത്തിന്റെ ഭാഗമായി എല്ലാമേഖലകളിലും സ്ത്രീപ്രാതിനിധ്യം ഉറപ്പിക്കാന്‍ അവര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തടഞ്ഞേ മതിയാകൂവെന്നും ഗുട്ടെറസ് പ്രസ്താവനയില്‍ പറഞ്ഞു. വനിതാവകാശ സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമുള്ള സഹായധനം 2026 ഓടെ 50 ശതമാനമാക്കാന്‍ അദ്ദേഹം സര്‍ക്കാരുകളോട് ആഹ്വാനം ചെയ്തു.  

      Read More »
    • ജിദ്ദ മഴക്കെടുതി: നഷ്ടപരിഹാരത്തിന് അപേക്ഷ സമർപ്പിക്കണം

      ജിദ്ദ: ജിദ്ദയിൽ വ്യാഴാഴ്ചയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് മതിയായ നഷ്ടപരിഹാരം നൽകുമെന്ന് ജിദ്ദ നഗരസഭ അറിയിച്ചു. ദുരിത ബാധിതര് നാശനഷ്ടങ്ങൾ കണക്കാക്കാനും വേണ്ട നിയമനടപടികൾ സ്വീകരിക്കുന്നതിനുമായി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ സെന്ററിൽ അപേക്ഷ സമർപ്പിക്കണം. 2009ൽ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ സ്വീകരിച്ച നടപടികൾക്ക് സമാനമായി നാശനഷ്ടം സംഭവിച്ചവർക്കുള്ള പരിഹാരം നൽകുമെന്ന് ജിദ്ദ നഗരസക്ഷ വക്താവ് മുഹമ്മദ് ഉബൈദ് അൽബുക്മി അറിയിച്ചു. കനത്ത മഴയെ തുടർന്ന് വ്യാഴാഴ്ച അടച്ച തായിഫ് റോഡ് തുറന്നതായി അധികൃതർ അറിയിച്ചിട്ടുണ്ട്. റോഡുകളിലുണ്ടായ വെള്ളക്കെട്ട് നീക്കം ചെയ്യലും ശുചീകരണ പ്രവർത്തനങ്ങളും മരങ്ങൾ നീക്കം ചെയ്യലും മുൻസിപ്പാലിറ്റിക്ക് കീഴിൽ തുടരുകയാണ്. 2009ന് ശേഷം ജിദ്ദയിൽ പെയ്ത ഏറ്റവും ഉയർന്ന മഴയാണ് വ്യാഴാഴ്ചത്തേതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽഖഹ്ത്വാനി പറഞ്ഞു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജിദ്ദയിൽ രണ്ടുപേർ മരണപ്പെട്ടതായി അധികൃതർ അറിയിച്ചിരുന്നു. ശക്തമായ പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട കാറുകൾ മറ്റ് കാറുകൾ മുകളിലായി. നഗരത്തിൽ നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി…

      Read More »
    • അമേരിക്കൻ യാത്രയ്ക്ക് ഇനി വർഷങ്ങൾ കാത്തിരിക്കണം, വിസ ലഭിക്കാൻ 3 വർഷം

      ന്യൂഡെൽഹി: സന്ദർശക വിസയിലും (ബി 1- ബിസിനസ്), ടൂറിസ്റ്റ് വിസയിലും (ബി 2-ടൂറിസ്റ്റ്) അമേരിക്ക സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർ ഏകദേശം മൂന്ന് വർഷത്തോളം കാത്തിരിക്കേണ്ടിവരും. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വെബ്‌സൈറ്റിലെ കണക്കുകൾ പ്രകാരം ഇന്ത്യൻ അപേക്ഷകരുടെ കാത്തിരിപ്പ് സമയം 961 ദിവസമാണ്. കേരളീയർക്ക് 904 ദിവസമാണ് കാത്തിരിപ്പ്. മുംബൈയിൽ താമസിക്കുന്നവർക്ക് കാത്തിരിപ്പ് സമയം 999 ദിവസവും ഹൈദരാബാദിൽ 994 ദിവസവുമാണ്. ചെന്നൈ നിവാസികൾക്ക് അപ്പോയിന്റ്മെന്റ് ലഭിക്കാൻ 948 ദിവസം വേണ്ടി വരും. ജീവനക്കാരുടെ എണ്ണവും ജോലിഭാരവും അനുസരിച്ച് കാത്തിരിപ്പ് സമയം വ്യത്യാസപ്പെടാമെന്നതിനാൽ ഇത് ഒരു ഏകദേശ കണക്കാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. അമേരിക്കൻ വിസയ്‌ക്ക് ദീർഘകാലം കാത്തിരിക്കേണ്ടിവരുന്ന പ്രശ്‌നം ഇന്ത്യ കുറെകാലമായി ഉയർത്തുന്നുണ്ട്. ഇതിന് മറുപടിയായി പ്രഥമ പരിഗണന ഇന്ത്യയ്ക്കാണെന്ന് അമേരിക്ക പറയുന്നുണ്ടെങ്കിലും പരിഹാരമായിട്ടില്ല. സെപ്റ്റംബറിൽ യു.എസ് സന്ദർശിച്ച വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, വിസ അപേക്ഷകൾ കാത്ത് കിടക്കുന്നത് സംബന്ധിച്ച വിഷയം അമേരിക്കൻ സെക്രട്ടറി ആന്റണി ബ്ലിങ്കെനുമായി ചർച്ച ചെയ്തിരുന്നു. അതേസമയം ലോകമെമ്പാടും തങ്ങൾ സമാനമായ…

      Read More »
    • സൗദി ടീമിന് ഒരു കോടി റിയാല്‍ സമ്മാനം പ്രഖ്യാപിച്ച് വ്യവസായി

      റിയാദ്: ലോകകപ്പില്‍ അര്‍ജന്റീനക്കെതിരേ സൗദി അറേബ്യ ഐതിഹാസിക വിജയം നേടിയ സാഹചര്യത്തില്‍ സൗദി ടീമിന് പ്രമുഖ സൗദി വ്യവസായി അബ്ദുല്ല അല്‍ഉഥൈം ഒരു കോടി റിയാല്‍ സമ്മാനം പ്രഖ്യപിച്ചു. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നതിന് വേണ്ടി സൗദിയില്‍ ഇന്ന് മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സല്‍മാന്‍ രാജാവ് അവധി പ്രഖ്യാപിച്ചിരിക്കയാണ്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സമര്‍പ്പിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുഅവധി നല്‍കാന്‍ രാജാവ് ഉത്തരവിട്ടത്. വിജയത്തില്‍ സൗദി ടീമിനെ രാജാവിന്‍െ്‌റ നേതൃത്വത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗം അഭിനന്ദിച്ചു. സൗദിയില്‍ ഇന്ന് (ബുധനാഴ്ച) നടത്താനിരുന്ന എല്ലാ പരീക്ഷകളും ഡിസംബര്‍ 7 ലേക്ക് മാറ്റിവെക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇന്ന് പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. വ്യാഴാഴ്ച എല്ലാ വ്യാപരങ്ങളും പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.        

      Read More »
    • യു.എസില്‍ വാള്‍മാര്‍ട്ട് ഷോറൂമില്‍ വെടിവയ്പ്; 10 പേര്‍ കൊല്ലപ്പെട്ടു

      വാഷിങ്ടണ്‍: യു.എസിലെ വെര്‍ജീനിയയില്‍ വാള്‍മാര്‍ട്ട് ഷോറൂമില്‍ വെടിവയ്പ്. പത്തുപേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ആക്രമിയും കൊല്ലപ്പെട്ടതായി പോലീസ് വ്യക്തമാക്കി. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. ചൊവ്വാഴ്ച വൈകിട്ട് സാംസ് സര്‍ക്കിളിലെ വാള്‍മാര്‍ട്ട് ഷോറൂമിലായിരുന്നു ആക്രമണം. തോക്കുമായെത്തിയ അക്രമി സ്റ്റോറിലുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. വെടിവയ്പ് ഹൃദയഭേദകമാണെന്ന് വിര്‍ജീനിയ സ്റ്റേറ്റ് സെനറ്റര്‍ ലൂയിസ് ലൂകാസ് ട്വിറ്ററില്‍ കുറിച്ചു. നിരവധിപ്പേരുടെ ജീവനെടുത്ത ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കും തനിക്ക് വിശ്രമമില്ലെന്നും അവര്‍ പറഞ്ഞു.  

      Read More »
    • ലോകകപ്പിനിടെ ഖത്തറില്‍ 500-ലധികം ഫുട്ബോള്‍ ആരാധകര്‍ ഇസ്ലാം മതം സ്വീകരിച്ചു; സാക്കിര്‍ നായിക്ക് വരുന്നതോടെ ആയിരക്കണക്കിന് യൂറോപ്യന്മാര്‍ ഇസ്ലാമാകും:ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടര്‍ മജീദ് ഫ്രീമാന്‍ 

      ദോഹ: ഖത്തർ ലോകകപ്പിനിടെ 500-ലധികം ഫുട്ബോള്‍ ആരാധകര്‍ ഇസ്ലാം മതം സ്വീകരിച്ചുവെന്നും സാക്കിര്‍ നായിക്ക് വരുന്നതോടെ ആയിരക്കണക്കിന് യൂറോപ്യന്മാര്‍ ഇസ്ലാമാകുമെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടര്‍ മജീദ് ഫ്രീമാൻ. ലോകകപ്പ് 2022 ആസ്വദിക്കാന്‍ ഖത്തര്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ ഇസ്ലാം മതം സ്വീകരിച്ചതായാണ് മജീദ് ഫ്രീമാന്റെ ട്വീറ്റ്. “അല്ലാഹു അക്ബര്‍! അടുത്തിടെ 500-ലധികം ആളുകള്‍ ഇസ്ലാം സ്വീകരിച്ചതായി ഖത്തറില്‍ ഞങ്ങള്‍ കേട്ടു. ലോകമെമ്ബാടുമുള്ള ആയിരക്കണക്കിന് ആരാധകരാണ് അവിടെയുള്ളത് . അവര്‍ക്ക് ഇസ്ലാമിന്റെ സൗന്ദര്യം കാണാന്‍ അവസരം ലഭിക്കട്ടെ, അല്ലാഹു അവരെ നയിക്കട്ടെ.” ഇത്തരത്തിലാണ് മജീദ് ഫ്രീമാന്റെ ട്വീറ്റ് . കൂടാതെ, ഒരു മെക്‌സിക്കന്‍ ആരാധകന്‍ ഇസ്ലാം സ്വീകരിച്ചതായി അവകാശപ്പെടുന്ന വീഡിയോയും മജീദ് ഫ്രീമാന്‍ പങ്കുവെച്ചു. അതേസമയം 2022-ലെ ഫിഫ ലോകകപ്പ് വേളയില്‍ മതപരിവര്‍ത്തനങ്ങള്‍ ഉണ്ടായതായി അവകാശപ്പെടുന്നത് മജീദ് ഫ്രീമാന്‍ മാത്രമല്ല, ഖത്തറില്‍ നടന്ന ലോകകപ്പ് വേളയില്‍ ഇതുവരെ 558 പേര്‍ ഇസ്ലാം മതം സ്വീകരിച്ചതായി ട്വിറ്ററില്‍ മറ്റ് ഇസ്ലാമിസ്റ്റുകളും പറയുന്നു. “ഡോ സാക്കിര്‍ നായിക്കിന്റെയും സംഘത്തിന്റെയും ഖത്തറിലേക്കുള്ള…

      Read More »
    • സീറ്റിനേക്കാള്‍ കൂടുതല്‍ കാണികൾ; ഒടുവില്‍ ഖത്തർ തിരുത്തി!!

      ദോഹ: ലോകകപ്പില്‍ കാണികളുടെ പങ്കാളിത്ത കാര്യം പെരുപ്പിച്ച് കാട്ടിയെങ്കിലും ഒടുവിൽ ഖത്തർ തിരുത്തി. ഫിഫ നല്‍കിയ സ്റ്റേഡിയം കപ്പാസിറ്റി കണക്കും ഖത്തര്‍ പുറത്തുവിടുന്ന കാണികളുടെ കണക്കും തമ്മില്‍ അന്തരമുണ്ടായിരുന്നു. ഇതാണ് ലോകകപ്പ് തുടങ്ങി മൂന്നാം ദിവസം തിരുത്തിയത്. അല്‍ ബയത്ത് സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ സംഘാടകര്‍ പുറത്തു വിട്ട കാണികളുടെ എണ്ണം 67,372 ആയിരുന്നു. ഫിഫ വെബ്‌സൈറ്റില്‍ കൊടുത്തിരുന്ന സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി 60,000 മാത്രവും. സ്‌റ്റേഡിയം കപ്പാസിറ്റിയേക്കാള്‍ എങ്ങനെ ആളുകള്‍ ഉള്‍ക്കൊള്ളപ്പെടുമെന്ന ചോദ്യം.     മറ്റ് മല്‍സരങ്ങള്‍ക്കും ഈ വ്യത്യാസം വന്നതോടെ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കി. ഇതോടെയാണ് കണക്കിൽ ഖത്തർ തിരുത്തല്‍ വരുത്തിയത്. ഇറാനെ 6-2ന് ഇംഗ്ലണ്ട് വീഴ്ത്തിയ മല്‍സരത്തില്‍ 45,334 പേര്‍ സ്റ്റേഡിയത്തിലെത്തി. എന്നാൽ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി 40,000 എന്നായിരുന്നു ഫിഫയുടെ കണക്കില്‍. പിന്നീട്  ഇതും തിരുത്തി.   അതേസമയം, പല മല്‍സരങ്ങളിലും സ്റ്റേഡിയത്തില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് വലിയ ചോദ്യങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ടിക്കറ്റുകള്‍ വിറ്റുപോയെന്ന് സംഘാടകര്‍ അവകാശപ്പെടുമ്പോഴും…

      Read More »
    Back to top button
    error: