NEWSWorld

സൗദിയില്‍ നിരോധിത ലഹരി ഗുളികകള്‍ കടത്തിയ കേസിൽ യുവാവിന് വധശിക്ഷ

റിയാദ്: സൗദി അറേബ്യയില്‍ നിരോധിത ലഹരി ഗുളികകള്‍ കടത്തിയ കേസില്‍ യുവാവിന് വധശിക്ഷ വിധിച്ചു. രാജ്യത്തിന്റെ ജോര്‍ദാനുമായുള്ള വടക്കന്‍ അതിര്‍ത്തിക്ക് സമീപം നിരോധിത ആംഫെറ്റാമൈന്‍ ഗുളികകള്‍ കടത്തിയതിനാണ് യുവാവിന് ശിക്ഷ വിധിച്ചത്. മുഹമ്മദ് ബിന്‍ സഊദ് അല്‍ റുവൈലി എന്ന സൗദി പൗരനെയാണ് വധശിക്ഷയ്ക്ക് വിധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നിയമവിരുദ്ധ വസ്തുക്കള്‍ കടത്തിയതിന് ശനിയാഴ്ചയാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. അപ്പീല്‍ കോടതിയും പരമോന്നത കോടതിയും ശിക്ഷ ശരിവെച്ചിട്ടുണ്ട്. മറ്റൊരു സംഭവത്തില്‍ ജിദ്ദയില്‍ 3.7 കിലോ മെറ്റാംഫെറ്റാമൈന്‍ ഗുളികകളുമായി നിരവധി പാകിസ്താനികളെയും ഒരു സ്വദേശി പൗരനെയും അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറി.

Back to top button
error: