World

    • ബ്രിട്ടനില്‍ സത്താന്‍ സേവകരുടെ എണ്ണം കുതിച്ചുയരുന്നു; സാത്താനിക വിശ്വാസത്തിന്റെ കേന്ദ്രമായി ‘ബണ്‍ഗേ’

      സാത്താന്‍ സേവക്കാര്‍ ഭൂരിപക്ഷമായ ഒരു പട്ടണം!!! സങ്കല്‍പ്പിക്കാന്‍ അല്‍പം ബുദ്ധിമുട്ട് തോന്നുമെങ്കിലും സംഗതി ഏറെക്കുറെ സത്യമാണ്. ഇംഗ്ലണ്ടിന്റെ ഭാഗമായ സഫോക്കിലെ ഒരു കൊച്ചുപട്ടണം ഇന്ന് സാത്താന്‍ മതക്കാരുടെ തലസ്ഥാനമായി മാറിയിരിക്കുന്നു. ബണ്‍ഗേ എന്ന ഈ പട്ടണത്തിലും ചുറ്റുമുള്ള ഗ്രാമങ്ങളിലും സാത്താനെ ആരാധിക്കുന്നവരുടെ എണ്ണം പെരുകുകയാണ്. സാത്താനെ ആരാധിക്കുന്നു എന്നു മാത്രമല്ല, അക്കാര്യം അവര്‍ തുറന്നു പറയുകയും ചെയ്യുന്നു. 2021 ലെ സെന്‍സസില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ പറയുന്നത് 8500 പേര്‍ മാത്രമുള്ള ഈ പ്രദേശത്ത് 70 പേര്‍ സാത്താന്‍ മതക്കാരാണെന്നാണ് അവകാശപ്പെട്ടിരിക്കുന്നത്. അതായത്, 120 പേരില്‍ ഒരാള്‍ വീതം സാത്താനെ ആരാധിക്കുന്നു എന്ന് ചുരുക്കം. ദേശീയ ശരാശരിയേക്കാള്‍ 100 ഇരട്ടി വരുമിത്. വലിയൊരു വിഭാഗം യുവാക്കള്‍ പരമ്പരാഗത മതങ്ങളില്‍ നിന്നും വിട്ട് സാത്താനിസത്തിലേക്ക് തിരിയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു തൊട്ടുപിന്നാലെയാണ് ഈ കണക്കുകള്‍ പുറത്തു വരുന്നത്. മാത്രമല്ല, രേഖകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയ കാലം മുതല്‍ പരിശോധിച്ചാല്‍ ഇതാദ്യമായി ബ്രിട്ടനില്‍…

      Read More »
    • പെഷാവര്‍ സ്‌ഫോടനത്തില്‍ സുരക്ഷാ വീഴ്ച സമ്മതിച്ച് പാക് പോലീസ് മേധാവി, ചാവേറിന് സേനയിൽ നിന്നു സഹായം ലഭിച്ചെന്നും സംശയം 

      പെഷാവര്‍: പാകിസ്താനിലെ പള്ളിയില്‍ 101 പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ സ്‌ഫോടനത്തില്‍ സുരക്ഷാ വീഴ്ച സമ്മതിച്ച് പാക് പോലീസ് മേധാവി. യൂണിഫോമും ഹെല്‍മെറ്റും ധരിച്ചാണ് ചാവേര്‍ പള്ളിയിലെത്തിയതെന്നും സുരക്ഷാച്ചുമതലയിലുണ്ടായിരുന്ന പോലീസുകാര്‍ തടയാന്‍ ശ്രമിച്ചില്ലെന്നും ഖൈബര്‍ പഖ്തുന്‍ക്വ പ്രവിശ്യാ പോലീസ് തലവന്‍ മൊവാസം ജാ അന്‍സാരി പറഞ്ഞു. അഫ്ഗാന്‍ അതിര്‍ത്തിയിയോടു ചേര്‍ന്ന അതീവ സുരക്ഷാമേഖലയിലാണു പള്ളി സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ത്രിതല സുരക്ഷാ വലയമാണു പള്ളിക്കു ചുറ്റുമുള്ളത്. ഈ വലയം ഭേദിച്ചെത്തിയ ചാവേറാണ് ആക്രമണം നടത്തിയത്. ഇതാണ് സുരക്ഷാ വീഴ്ചയുണ്ടായെന്നു സ്ഥിരീകരിക്കാന്‍ കാരണം. പോലീസ് യൂണിഫോമും സുരക്ഷാ ഹെല്‍മെറ്റും ധരിച്ച് സ്‌ഫോടകവസ്തുക്കളുമായെത്തിയ ചാവേറിനെ ഒരു ഘട്ടത്തിലും തടയാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ലെന്ന് മൊവാസം ജാ അന്‍സാരി പറഞ്ഞു. സുരക്ഷാ വീഴ്ചയാണ് ഇതു സൂചിപ്പിക്കുന്നത്. പാക് പോലീസ് സേനയ്ക്കുള്ളില്‍നിന്ന് ചാവേറിന് സഹായം ലഭിച്ചിരുന്നോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. സംഭവസമയം പോലീസ് ആസ്ഥാനത്തുണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരെയും ചോദ്യംചെയ്യാനാണ് തീരുമാനം. സംശയനിഴലിലുള്ള 23 ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. കഴിഞ്ഞ…

      Read More »
    • കുഞ്ഞിന് പ്രത്യേകം ടിക്കറ്റെടുക്കണമെന്ന് വിമാനക്കമ്പനി, ചെക്ക് ഇന്‍ കൗണ്ടറില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് ദമ്പതികള്‍!

      തെല്‍ അവീവ്: കുഞ്ഞിന് പ്രത്യേകം ടിക്കറ്റെടുക്കാതെ വിമാന യാത്രയ്ക്ക് എത്തിയ ദമ്പതികള്‍, വിമാനക്കമ്പനി ജീവനക്കാര്‍ ചോദ്യം ചെയ്‍തപ്പോള്‍ കുഞ്ഞിനെ ചെക്ക് ഇന്‍ കൗണ്ടറില്‍ ഉപേക്ഷിച്ചെന്ന് പരാതി. ഇസ്രയേല്‍ തലസ്ഥാനമായ തെല്‍ അവീവിലെ ബെന്‍ ഗുരിയന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തിലാണ് സംഭവമെന്ന് അന്താരാഷ്‍ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. തെല്‍ അവീവില്‍ നിന്ന് ബെല്‍ജിയത്തിലെ ബ്രസല്‍സിലേക്ക് റയാന്‍ എയര്‍ വിമാനത്തില്‍ യാത്ര ചെയ്യാനാണ് ദമ്പതികള്‍ കൈക്കുഞ്ഞുമായെത്തിയത്. കുഞ്ഞിന് പ്രത്യേകം ടിക്കറ്റെടുത്തിരുന്നില്ല. എന്നാല്‍ കുഞ്ഞിനെ കൊണ്ടുപോകണമെങ്കില്‍ പ്രത്യേകം ടിക്കറ്റെടുക്കണമെന്ന് വിമാനക്കമ്പനി ജീവനക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ദമ്പതികള്‍ വഴങ്ങിയില്ല. ഇതേ തുടര്‍ന്ന് രൂക്ഷമായ വാദപ്രതിവാദങ്ങളുണ്ടായി. ഒരു വിധത്തിലും അധിക ടിക്കറ്റെടുക്കില്ലെന്ന് നിര്‍ബന്ധം പിടിച്ച ദമ്പതികള്‍ കുഞ്ഞിനെ ചെക്ക് ഇന്‍ കൗണ്ടറില്‍ വെച്ച ശേഷം സെക്യൂരിറ്റി പരിശോധനയ്ക്കായി മുന്നോട്ട് നീങ്ങി. അല്‍പം വൈകിയാണ് ദമ്പതികള്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നെന്നതിനാല്‍ തിടുക്കത്തില്‍ തന്നെ അടുത്ത നടപടികളിലേക്ക് ഇരുവരും കടക്കുകയും ചെയ്‍തു. ഇതോടെ വിമാനക്കമ്പനി ജീവനക്കാര്‍ വെട്ടിലായി. ആദ്യമായാണ് ഒരാള്‍ ഇത്തരത്തില്‍ പെരുമാറുന്നതെന്നും എന്താണ് സംഭവിക്കുന്നതെന്ന്…

      Read More »
    • പെഷവാറിലെ പള്ളിയിലുണ്ടായ സ്‌ഫോടനം: ചാവോറാക്രമണം പൊലീസുകാരോടുള്ള പ്രതികാരമെന്ന് റിപ്പോർട്ട്

      ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ വടക്കൻ നഗരമായ പെഷവാറിലെ പള്ളിയിലുണ്ടായ സ്‌ഫോടനം പ്രതികാര ആക്രമണമായിരുന്നുവെന്ന് പൊലീസ് മേധാവി. ചാവേർ ആക്രമണത്തിൽ ഒരു ഇമാം ഉൾപ്പെടെ 100 പേർ കൊല്ലപ്പെടുകയും 150 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനസമയത്ത് പള്ളിയുടെ പരിസരത്ത് പ്രാർത്ഥനയ്ക്കായി നാനൂറോളം പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. തീവ്രവാദികൾക്കെതിരെ നടപടിയെടുക്കാൻ മുൻനിരയിലുള്ളതിനാലാണ് അവർ തങ്ങളെ ലക്ഷ്യമിടുന്നതെന്ന് സിറ്റി പൊലീസ് മേധാവി മുഹമ്മദ് ഇജാസ് ഖാൻ എഎഫ്‌പിയോട് പറഞ്ഞു. പൊലീസ് സേനയെ തകർക്കുകയായിരുന്നു തീവ്രവാദികളുടെ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മസ്ജിദിന്റെ അവശിഷ്ടങ്ങളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കുകയും രക്ഷിക്കാൻ കഴിയുന്നവരെ ആശുപത്രികളിലെത്തിക്കുകയും ചെയ്ത ശേഷമാണ് രക്ഷാപ്രവർത്തനം ചൊവ്വാഴ്ച അവസാനിപ്പിച്ചത്. ഏഴു മണിക്കൂറോളം ഞാനൊരു മൃതദേഹത്തിനൊപ്പം അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടന്നു. എനിക്ക് അതിജീവനത്തിന്റെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിരുന്നു. സ്‌ഫോടനത്തിൽ കാലുകൾ ഒടിഞ്ഞ 23 കാരനായ പൊലീസ് കോൺസ്റ്റബിൾ വജാഹത്ത് അലി എഎഫ്‌പിയോട് പറഞ്ഞു. 2021 ഓഗസ്റ്റിൽ താലിബാൻ കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുത്തതിനുശേഷം അഫ്ഗാനിസ്ഥാന്റെ അതിർത്തിയിലുള്ള പെഷവാറിനടുത്തുള്ള പ്രദേശങ്ങളിൽ സുരക്ഷാ ചെക്ക്‌പോസ്റ്റുകളെ…

      Read More »
    • ഖത്തർ ലോകകപ്പിനായി ഹയ്യ കാര്‍ഡ് എടുത്തവര്‍ക്ക് സന്തോഷ വാർത്ത! കാര്‍ഡിന്റെ കാലാവധി നീട്ടി, ഒരു വര്‍ഷം കൂടി ഖത്തറിലേക്ക് വരാന്‍ അനുമതി

      ദോഹ: ഖത്തറില്‍ നടന്ന ലോകകപ്പ് ഫുട്‍ബോള്‍ മത്സരത്തിനായി ഹയ്യ കാര്‍ഡ് എടുത്തവര്‍ക്ക് 2024 ജനുവരി 24 വരെ ഖത്തറില്‍ പ്രവേശനാനുമതി ലഭിക്കും. ആരാധകര്‍ക്കും സംഘാടര്‍ക്കും അനുവദിച്ചിരുന്ന ഫാന്‍സ്, ഓര്‍ഗനൈസര്‍ വിഭാഗങ്ങളിലെ ഹയ്യാ കാര്‍ഡുകളുടെ കാലാവധി ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. ലോകകപ്പ് ആരാധകര്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റ് കൂടിയായിരുന്ന ഹയ്യാ കാര്‍ഡുകളുടെ കാലാവധി 2023 ജനുവരി 23 വരെയായിരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് ഹയ്യ കാര്‍ഡ് ഉടമകളായ ഏതാണ്ടെല്ലാവരും ഇതിനോടകം തന്നെ രാജ്യംവിട്ടുപോയിട്ടുണ്ട്. പുതിയ പ്രഖ്യാപനത്തോടെ ഇവര്‍ക്ക് ആവശ്യമെങ്കില്‍ ഒരു വര്‍ഷം കൂടി ഖത്തറില്‍ പ്രവേശിക്കാം. എത്ര തവണ വേണമെങ്കിലും രാജ്യത്ത് പ്രവേശിക്കുകയും പുറത്തുപോവുകയും ചെയ്യാവുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി അനുമതിയാണ് ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുക. കാര്‍ഡിന്റെ കാലാവധി നീട്ടാനായി പ്രത്യേക ഫീസ് നല്‍കുകയോ അപേക്ഷ നല്‍കുകയോ ചെയ്യേണ്ടതില്ല. ഹയ്യാ കാര്‍ഡ് ഉടമകളായ ഓരോരുത്തര്‍ക്കും മൂന്ന് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ കൂടി രാജ്യത്തേക്ക് ക്ഷണിക്കാനുമാവും.…

      Read More »
    • പാകിസ്ഥാനെ ഞെട്ടിച്ച പെഷാവർ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാൻ

      ഇസ്ലാമാബാദ്: പാകിസ്ഥാനെ ഞെട്ടിച്ച് തിങ്കളാഴ്ച പള്ളിയിൽ നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാൻ. തെഹരീകെ താലിബാൻ പാകിസ്ഥാൻ (ടിടിപി) നേതാവായിരുന്ന ഉമർഖാലിദ് ഖുറസാനിയുടെ സഹോദരനാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് രം​ഗത്തെത്തിയത്. ഉമർഖാലിദ് ഖുറസാനി ഓ​ഗസ്റ്റിൽ അഫ്​ഗാനിൽവെച്ച് കൊല്ലപ്പെട്ടിരുന്നു. സ​ഹോദരന്റെ മരണത്തിനുള്ള പ്രതികാരമാണ് സ്ഫോടനം നടത്തിയതെന്നും സംഘടന അറിയിച്ചു. പാകിസ്ഥാൻ താലിബാൻ എന്നറിയപ്പെടുന്ന നിരോധിത സംഘടനയായ ടിടിപി നേരത്തെയും നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 46 ആയി. 150ലേറെ പേർക്ക് പരിക്കേറ്റു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും കരസേനാ മേധാവി ജനറൽ അസിം മുനീറും പെഷവാറിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. സൈനിക മേധാവിയോടൊപ്പം പ്രധാനമന്ത്രി പെഷവാറിലെ ലേഡി റീഡിംഗ് ഹോസ്പിറ്റൽ സന്ദർശിച്ചു. ആഭ്യന്തര മന്ത്രി റാണ സനാഉല്ലയും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചതായി വാർത്താവിതരണ മന്ത്രി മറിയം ഔറംഗസേബ് ട്വീറ്റ് ചെയ്തു. പെഷാവറിലെ പൊലീസ് ലൈനിലെ പള്ളിയിൽ ഉച്ച തിരിഞ്ഞ് 1.40 ഓടെയായിരുന്നു സ്ഫോടനം. പ്രാർത്ഥനയ്ക്കായി നിരവധി…

      Read More »
    • ബംഗ്ലാദേശിൽ വച്ച് ഒളിച്ചുകളിക്കാൻ കണ്ടെയ്‍നറിൽ കയറിയ 15 വയസുകാരൻ എത്തിയത് മലേഷ്യയിൽ, പുറത്തിറങ്ങാനായത് ഒരാഴ്ചയ്ക്കു ശേഷം! 

      ധാക്ക: ബംഗ്ലാദേശിൽ കൂട്ടുകാർക്കൊപ്പം ഒളിച്ചു കളിക്കുന്നതിനിടെ കണ്ടെയ്നറിൽ കയറിയ കുട്ടിക്ക് അതിൽ നിന്നു പുറത്തിറങ്ങാനായത് ഒരാഴ്ചയ്ക്കു ശേഷം, എത്തിയതോ മലേഷ്യയിലും ! ബം​ഗ്ലാദേശിൽ നിന്നുള്ള ഒരു പതിനഞ്ചു വയസുകാരൻ ഫാഹിമിനാണ് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായത്. അവൻ ഒളിച്ചു കളി കളിക്കുന്നതിനിടെ ഒരു ഷിപ്പിം​ഗ് കണ്ടെയ്നറിൽ കയറി സ്വയം പൂട്ടി. ഒരാഴ്ചയ്ക്ക് ശേഷം മറ്റൊരു രാജ്യത്ത് എത്തിയാണ് അവന് പുറത്തിറങ്ങാൻ കഴിഞ്ഞത്. ജനുവരി 11 -ന് ചിറ്റഗോംഗിൽ വച്ച് കൂട്ടുകാരുടെ കൂടെ ഒളിച്ചുകളി കളിക്കുകയായിരുന്നു 15 -കാരനായ ഫാഹിം. ഒളിക്കുന്നതിന് വേണ്ടിയാണ് അവൻ ഒരു കണ്ടെയ്‍നറിൽ കയറിയത്. കൂട്ടുകാർ കണ്ടെത്താതിരിക്കാൻ അകത്തു നിന്നു പൂട്ടുകയും ചെയ്തു. എന്നാൽ, ഇത്തിരി നേരം കഴിഞ്ഞപ്പോൾ അവൻ അതിനകത്ത് ഉറങ്ങിപ്പോയി. ആ സമയം കണ്ടെയ്നർ കപ്പലിലേക്കു കയറ്റുകയും ചെയ്തു. ഒടുവിൽ ആറ് ദിവസം കഴിഞ്ഞ് മലേഷ്യയിലെത്തിയപ്പോഴാണ് അതിനകത്ത് നിർജ്ജലീകരണം സംഭവിച്ച, വിശന്നു തളർന്ന ഫാഹിമിനെ കണ്ടെത്തുന്നത്. കുട്ടിയെ കണ്ടെയ്നറിൽ കണ്ടെത്തിയതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.…

      Read More »
    • ഗൂഗിളിനു പിന്നാലെ ഫിലിപ്പ്‌സിലും കൂട്ടപ്പിരിച്ചുവിടല്‍; ജോലി നഷ്ടമാകുന്നത് ആറായിരം പേർക്ക്

      ആംസ്റ്റര്‍ഡാം: ആമസോണിനും ഗൂഗിളിനും പിന്നാലെ പ്രമുഖ ഡച്ച് ടെക്‌നോളജി കമ്പനിയായ ഫിലിപ്പ്‌സും ജീവനക്കാരെ പിരിച്ചുവിടുന്നു. 6000 പേരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം. പ്രവർത്തനലാഭക്ഷമത ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ നീക്കം. ഈ വര്‍ഷം തന്നെ ആറായിരം പേരില്‍ പകുതിപ്പേരെ പിരിച്ചുവിടുമെന്നാണ് കമ്പനി പറയുന്നത്. 2025 ഓടെ ശേഷിക്കുന്നവരെയും ഒഴിവാക്കും. വിപണി മൂല്യത്തിന്റെ 70 ശതമാനം വരുന്ന, ശ്വസന സംബന്ധമായ ഉപകരണങ്ങള്‍ തിരിച്ചുവിളിച്ചത് ആരോഗ്യരംഗത്തും സാന്നിധ്യമുള്ള കമ്പനിയുടെ സാമ്പത്തികനിലയെ ബാധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത തീരുമാനം. ഈ നഷ്ടം നികത്താൻ ജോലിക്കാരെ പിരിച്ചുവിടുകയാണ് എളുപ്പമാർഗമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. ഉറക്കത്തില്‍ ശ്വാസതടസ്സം അനുഭവപ്പെടുന്ന രോഗത്തിനുള്ള ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഫിലിപ്പ്‌സിന്റെ ലക്ഷക്കണക്കിന് വെന്റിലേറ്ററുകളാണ് തിരിച്ചുവിളിച്ചത്. ഇതില്‍ ഉപയോഗിക്കുന്ന ദ്രാവകം വിഷലിപ്തമായി മാറുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. ഇതുമൂലം ഉണ്ടായ സാമ്പത്തിക നഷ്ടം നികത്തുന്നതിന്റെ ഭാഗമായാണ് ചെലവ് ചുരുക്കാന്‍ കമ്പനി തീരുമാനിച്ചത്. ഒക്ടോബറില്‍ തന്നെ തൊഴില്‍ ശക്തിയില്‍ അഞ്ചുശതമാനത്തിന്റെ വെട്ടിക്കുറവ് വരുത്താന്‍ കമ്പനി തീരുമാനിച്ചിരുന്നു. അടുത്തിടെ ടെക്…

      Read More »
    • ലിറ്ററിന് 35 രൂപ വീതം കൂട്ടി; പാകിസ്ഥാനിൽ പെട്രോള്‍- ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍, സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് പൊതുജനം

      ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പൊതുജനങ്ങൾക്ക് ഇരുട്ടടിയായി പാകിസ്ഥാനിൽ ഇന്ധനവില കുത്തനെ വര്‍ധിപ്പിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് 35 രൂപ വീതമാണ് ഉയര്‍ത്തിയത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 249.80 രൂപയും ഡീസലിന് 262.80 രൂപയുമായി. പാക് ധനമന്ത്രി ഇസ്ഹാഖ് ദര്‍ ആണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ വില ഞായറാഴ്ച മുതല്‍ നിലവില്‍ വന്നു. ഓയില്‍ ആന്‍ഡ് ഗ്യാസ് അധികൃതരുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചതെന്ന് പാകിസ്ഥാന്‍ ധനമന്ത്രി ഇസ്ഹാഖ് ദര്‍ പറഞ്ഞു. ഒക്ടോബര്‍ മുതല്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മണ്ണെണ്ണയുടെയും ലൈറ്റ് ഡീസല്‍ ഓയിലിന്റെയും വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. ലിറ്ററിന് 18 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ മണ്ണെണ്ണക്ക് 189.83 രൂപയും ലൈറ്റ് ഡീസല്‍ ഓയിലിന് 187 രൂപയുമാണ് പുതിയ വില. കഴിഞ്ഞ വര്‍ഷം ഇന്ധന വില 61 ശതമാനമാണ് വര്‍ധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ധനമന്ത്രി ഇസ്ഹാഖ് ദറിന്റെ പ്രഖ്യാപനത്തിന് മുന്നോടിയായി, പെട്രോള്‍ വില വന്‍തോതില്‍ വര്‍ധിപ്പിക്കുമെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്ന് രാജ്യത്തിന്റെ പല…

      Read More »
    • ജറുസലേമിലെ ജൂത ആരാധനാലയത്തിൽ ആക്രമണം; തോക്കുധാരി ഏട്ട് പേരെ വെടിവെച്ചു കൊന്നു, 10 പേർക്ക് പരുക്ക്; അക്രമിയെ ഇസ്രയേൽ പൊലീസ് വധിച്ചു

      ജറുസലേം: ജറുസലേമിലെ ജൂത ആരാധനാലയത്തിൽ ആക്രമണം. തോക്കുധാരി ഏട്ട് പേരെ വെടിവെച്ചു കൊന്നു. 10 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിയെ ഇസ്രയേൽ പൊലീസ് വധിച്ചു. വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ കഴിഞ്ഞ ദിവസം നടത്തിയ സൈനിക നടപടിയിൽ 10 പലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പൊൾ സിനഗോഗ് ആക്രമിക്കപ്പെട്ടത്. മരണം എട്ട് ആയെന്ന് ഇസ്രയേലി മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വെള്ളിയാഴ്ച രാത്രി പ്രാർത്ഥനയ്ക്ക് ശേഷം സിനാഗോഗിൽ നിന്ന് പുറത്തിറങ്ങിയവർക്ക് നേരെ അക്രമി തുരുതുരാ നിറയൊഴിക്കുകയായിരുന്നു. പലസ്തീൻ വെസ്റ്റ് ബാങ്കിലെ ജെനിനിലാണ് ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ കഴിഞ്ഞ ദിവസം 10 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടത്. പ്രദേശത്തെ കുട്ടികളുടെ ആശുപത്രിയിലും ഇസ്രായേലി ടിയർ ഗ്യാസ് ഷെല്ലുകൾ പതിച്ചു. ആക്രമണത്തിന് പദ്ധതിയിട്ട ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നീ തീവ്രവാദ സംഘടനയിലുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് തങ്ങൾ നടത്തിയതെന്ന് ഇസ്രായേലി സൈന്യം പ്രതികരിച്ചത്. അതേസമയം സംഭവം കൂട്ടക്കുരുതിയാണെന്ന് പലസ്തീൻ ഭരണകൂടം പ്രതികരിച്ചു. കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച ഭീകരവിരുദ്ധ ആക്രമണങ്ങളുടെ തുടർച്ചയാണെന്ന്…

      Read More »
    Back to top button
    error: