World
-
അമിലോയിഡോസിസ് ! മുഷറഫിന്റെ ജീവനെടുത്ത രോഗം; അപൂര്‍വ രോഗാവസ്ഥയെ കുറിച്ച് അറിയാം
ദുബായ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫിന്‍െ്‌റ അന്ത്യം ഇന്നു ദുബായിലായിരുന്നു. അദ്ദേഹത്തിന്റെ കുടുംബമാണ് മരണവാര്‍ത്ത പുറം ലോകത്തെ അറിയിച്ചത്. അമിലോയിഡോസിസ് എന്ന അപൂര്‍വ രോഗവുമായി നീണ്ട പോരാട്ടത്തെത്തുടര്‍ന്ന് മുഷറഫ് നിരവധി മാസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുഷറഫിന്റെ കുടുംബമാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ അസുഖത്തെക്കുറിച്ച് വിവരം പങ്കുവച്ചത്. എന്താണ് അമിലോയിഡോസിസ്? പര്‍വേസ് മുഷറഫിന്റെ ജീവന്‍ അപഹരിച്ച അമിലോയിഡോസിസ് എന്ന രോഗം അവയവങ്ങളില്‍ അമിലോയിഡ് എന്ന പ്രോട്ടീന്‍ അടിഞ്ഞുകൂടുന്ന അവസ്ഥയാണ്. ഇതേതുടര്‍ന്ന് രോഗം ബാധിച്ച അവയവം പ്രവര്‍ത്തനരഹിതമായി തീരുന്നു. ഇത് മറ്റവയവങ്ങളുടെ പരാജയത്തിലേക്ക് നയിക്കും. നമ്മുടെ ഉദരഭാഗത്ത് കാണപ്പെടുന്ന ഒരു പ്രോട്ടീനാണ് അമിലോയിഡ്. അസ്ഥിമജ്ജയില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഈ പ്രോട്ടീന്‍ മനുഷ്യ ശരീരത്തിലെ അവയവങ്ങളില്‍ വലിയ അളവില്‍ നിക്ഷേപിക്കുമ്പോഴാണ് പ്രശ്‌നമാവുന്നത്. സാധാരണയായി അമിലോയിഡോസിസ് ബാധിക്കുന്നത് ഹൃദയം, വൃക്കകള്‍, കരള്‍, പ്ലീഹ, നാഡീവ്യൂഹം തുടങ്ങിയവയെയാണ്. ശരീരത്തിലെ ചില ഭാഗങ്ങളില്‍ നീര്‍വീക്കം, മരവിപ്പ്, ശ്വാസതടസം, അവയവങ്ങളില്‍ വേദന എന്നിവയാണ് ഈ അപൂര്‍വ രോഗത്തിന്റെ ആദ്യ…
Read More » -
മുഷറഫിന്റെ അധികാര കാലം ഇന്ത്യ – പാക് ബന്ധം ഏറ്റവും പിന്നോട്ടടിച്ച നാളുകൾ
അന്തരിച്ച മുൻ പാകിസ്ഥാൻ പ്രസിഡൻ്റ് പർവേസ് മുഷറഫിൻ്റെ മൃതദേഹം പാകിസ്ഥാനിലേക്ക് കൊണ്ടു പോകും. നാളെ പ്രത്യേക വിമാനത്തിലാവും പർവേസ് മുഷറഫിൻ്റെ മൃതേദഹം കൊണ്ടു പോകുക. ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു പർവേസ് മുഷറഫിൻ്റെ അന്ത്യം. ഇന്ത്യ – പാക് ബന്ധം ഏറ്റവും പിന്നോട്ടടിച്ച നാളുകളായിരുന്നു മുഷറഫിന്റെ അധികാര കാലം. അവിഭക്ത ഇന്ത്യയിൽ ജനിച്ച് നാലു വയസു വരെ വളർന്ന മുഷറഫ് പിൽക്കാലത്ത് പാക് സൈനിക മേധാവിയായപ്പോൾ കാർഗിൽ മലനിരകളിലേക്ക് നുഴഞ്ഞുകയറാൻ പട്ടാളത്തെ അയക്കുകയായിരുന്നു. ദില്ലി ദരിയാഗഞ്ചിലാണ് പർവേസ് മുഷാറഫ് ജനിച്ചത്. മുഗൾ രാജാവിന്റെ മന്ത്രിമന്ദിരമായിരുന്ന ദരിയാഗഞ്ചിലെ നവർ ഹവേലിയിലായിരുന്നു ബാല്യം. 2001 ൽ ദില്ലിയിലെത്തിയപ്പോൾ മുഷറഫ് ഈ ഹവേലി സന്ദർശിച്ചിരുന്നു. ഇന്ത്യയുമായി പൊക്കിൾകൊടി ബന്ധമുള്ള മുഷ്റഫ് പക്ഷേ അധികാരത്തിലെത്തിയപ്പോൾ ഇന്ത്യ പാക് ബന്ധം യുദ്ധത്തിലെത്തി. 1999 ൽ വാജ്പേയി പാക് പ്രധാനമന്ത്രി നവാസ് ഷരീഫുമായി നടത്തിയ സമാധാന ചർച്ചകൾക്ക് തുരങ്കം വെച്ചത് മുഷറഫാണ്. ലാഹോറിലേക്ക് ബസ് യാത്രയടക്കം തുടങ്ങി ഇന്ത്യ –…
Read More » -
പാകിസ്താൻ മുൻ പ്രസിഡന്റ് പര്‍വേസ് മുഷറഫ് യു എ.ഇയിൽ അന്തരിച്ചു
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പര്‍വേസ് മുഷറഫ് (79) അന്തരിച്ചു. യുഎഇയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അമിലോയിഡോസിസ് എന്ന അപൂര്‍വ്വ രോഗം ബാധിച്ചതിനെ തുടര്‍ന്ന് 2016 മുതലാണ് ദുബൈയില്‍ ചികിത്സ തേടിയത്. അപൂര്‍വ്വമായി കണ്ടുവരുന്ന മജ്ജ രോഗമാണ് അമിലോയിഡോസിസ്. ശരീരകലകളില്‍ അമ്ലോയിഡ് ഫൈബ്രില്‍സ് എന്നറിയപ്പെടുന്ന പ്രോട്ടീനുകള്‍ അധികമാവുന്ന ഒരു കൂട്ടം രോഗങ്ങളാണ് അമിലോയിഡോസിസ്. ജൂണില്‍ പര്‍വേഷ് മുഷറഫ് മരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കുടുംബം ആരോപണം നിഷേധിക്കുകയായിരുന്നു. എന്നാല്‍ പര്‍വേസ് മുഷറഫിന്റെ ആന്തരികാവയവങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന കാര്യം അന്ന് തന്നെ കുടുംബം വെളിപ്പെടുത്തിയിരുന്നു. പാക് സൈനിക മേധാവിയായിരുന്ന പര്‍വേസ് മുഷറഫ് 1999 ഒക്ടോബര്‍ 12നു നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2008 ഓഗസ്റ്റ് എട്ടിനാണ് അദ്ദേഹം അധികാരം ഒഴിഞ്ഞത്. പിന്നീട് വിദേശത്തേക്ക് പോവുകയായിരുന്നു. നാല് വര്‍ഷം വിദേശത്ത് താമസിച്ച മുഷറഫ് 2013 മാര്‍ച്ച് മാസത്തില്‍ പാകിസ്ഥാനിലേക്ക് തിരിച്ചെത്തി. പിന്നീടുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായിരുന്നു…
Read More » -
വിവാദങ്ങൾക്കൊടുവിൽ ചൈനീസ് ചാര ബലൂണ്‍ വെടിവെച്ചിട്ട് അമേരിക്ക, വിശദ പരിശോധന നടത്തും
വാഷിങ്ടണ്‍: അമേരിക്കന്‍ ആകാശത്തെത്തിയ, ചൈനീസ് ചാര ബലൂണ്‍ വെടിവെച്ചിട്ട് അമേരിക്ക. ദക്ഷിണ കാരലൈന തീരത്തിനടുത്ത് വച്ചാണ് അമേരിക്കന്‍ സൈന്യം മിസൈല്‍ ഉപയോഗിച്ച് ബലൂൺ വെടിവെച്ച് വീഴ്ത്തിയത്. പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ശനിയാഴ്ച്ച ഉച്ചക്ക് ബലൂണിനെ തകര്‍ത്തത്. കടലില്‍ വീണ ബലൂണിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്ത് പരിശോധിക്കും. അമേരിക്കൻ വ്യോമതിർത്തിയിലേക്ക് വഴിതെറ്റിയാണ് ബലൂണ്‍ എത്തിയതെന്നാണ് ചൈനീസ് അവകാശവാദം. ബലൂണ്‍ വെടിവെച്ചു വീഴ്ത്താന്‍ പ്രസിഡന്റ് ബൈഡന്‍ അനുമതി നല്‍കിയതിനു പിന്നാലെ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ 100 ചതുരശ്രകിലോമീറ്റര്‍ പരിധിയിലുള്ള വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. മൂന്നു സ്‌കൂള്‍ ബസുകളുടെ വലിപ്പമുള്ള, 60,000 അടി ഉയരത്തില്‍ പറക്കുന്ന ബലൂണ്‍ കടുത്ത ആശങ്കയാണ് ഉയര്‍ത്തിയത്. ജനവാസമേഖലയിലൂടെ സഞ്ചരിക്കുമ്പോള്‍ വെടിവെച്ചാല്‍ അവശിഷ്ടങ്ങള്‍ പതിച്ച് അപകടമുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് വെടിവെപ്പ് വൈകിയത്. ബലൂണ്‍ കടലിന് മീതെ പ്രവേശിക്കുന്ന ഉടന്‍ തന്നെ വെടിവെക്കാന്‍ അനുമതി ലഭിച്ചു.
Read More » -
തെരുവിലൂടെ നഗ്‌നമായി നടക്കാം; യുവാവിന് പിഴയിട്ട കീഴ്‌ക്കോടതി നടപടി റദ്ദാക്കി ഹൈക്കോടതി
മാഡ്രിഡ്: നഗ്‌നനായി തെരുവിലൂടെ നടക്കാന്‍ അവകാശമുണ്ടെന്ന യുവാവിന്റെ വാദം അംഗീകരിച്ച് കോടതി. സ്‌പെയിനിലെ വലന്‍സിയയിലെ തെരുവുകളിലൂടെ നഗ്‌നനായി നടന്നതിന് പിഴയിട്ടതിന് പിന്നാലെയാണ് യുവാവ് കോടതിയിലെത്തിയത്. പിഴ വിധിച്ച കേസില്‍ കോടതിയിലും നഗ്‌നനായി എത്താനാണ് യുവാവ് ശ്രമിച്ചത്. അലക്‌സാന്‍ഡ്രോ കോളോമാന്‍ എന്ന യുവാവാണ് വെറും ഷൂസ് മാത്രം ധരിച്ച് കോടതിയില്‍ അടക്കം എത്തിയത്. ആല്‍ഡെയിലെ നഗ്‌ന നടത്തിന് കീഴ്‌ക്കോടതി പിഴയിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. പൊതു ഇടങ്ങളിലെ നഗ്‌നത സംബന്ധിച്ച നിയമങ്ങളില്‍ വ്യക്തത കുറവുണ്ടെന്ന് നിരീക്ഷിച്ച കോടതി യുവാവിന്റെ വാദം അംഗീകരിക്കുകയായിരുന്നു. എന്നാല്‍, നഗ്‌നനായി കോടതിയിലെത്തിയ യുവാവിനെ വസ്ത്രം ധരിപ്പിച്ചാണ് കോടതിയിലേക്ക് പ്രവേശിപ്പിച്ചത്. ആശയപരമായുള്ള തന്റെ സ്വാതന്ത്ര്യത്തിന്റെ മേലുള്ള കടന്നുകയറ്റമാണ് തനിക്കെതിരായ കോടതി നടപടിയെന്നാണ് യുവാവ് കീഴ്‌ക്കോടതി നടപടിയെ വിമര്‍ശിച്ചത്. 2020 മുതലാണ് കോളോമാന്‍ നഗ്‌നനായി പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. അപമാനത്തേക്കാള്‍ കൂടുതല്‍ അംഗീകാരമാണ് ലഭിച്ചതെന്നാണ് ഇയാള്‍ പറയുന്നത്. 1988 മുതല്‍ പൊതുവിടങ്ങളിലെ നഗ്‌നത സ്‌പെയിനില്‍ അനുവദനീയമാണ്. തെരുവുകളിലൂടെ നഗ്‌നനായി നടന്നാല്‍ ശിക്ഷ…
Read More » -
അച്ഛന്‍റെ കണ്ണ് വെട്ടിച്ച് ആറ് വയസുകാരൻ ഫോണില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു; അതും 82,000 രൂപയ്ക്ക് ! തനിക്ക് സംഭവിച്ച അബദ്ധത്തെ കുറിച്ച് പരസ്യമായി പങ്കുവച്ചതോടെ അദ്ദേഹത്തിന് നഷ്ടം നികത്താനുള്ള സമ്മാനവും കിട്ടി!
കുട്ടികളുള്ള മിക്ക വീടുകളിലും അവർക്ക് കളിക്കാനോ സമയം കളയാനോ എല്ലാം മുതിർന്നവർ മൊബൈൽ ഫോണുകൾ നൽകാറുണ്ട്. തീരെ ചെറിയ കുട്ടികൾക്കല്ല, അത്യാവശ്യം വീഡിയോ ഇരുന്ന് കാണാനോ ഗെയിം കളിക്കാനോ ഫോൺ വന്നാൽ എടുക്കാനോ എല്ലാം അറിയാവുന്ന അത്രയും പ്രായമായ കുട്ടികൾക്കാണ് മുതിർന്നവർ ഫോൺ സ്വതന്ത്രമായി നൽകാറുള്ളൂ. എന്നാൽ ഇങ്ങനെ കുട്ടികൾക്ക് ഫോൺ സ്വതന്ത്രമായി നൽകി പോകുമ്പോൾ അത് പലപ്പോഴും പല പ്രശ്നങ്ങളും ഉണ്ടാക്കാം. സമാനമായൊരു സംഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.കിടക്കുന്നതിന് മുമ്പ് അൽപസമയം കുട്ടിക്ക് മൊബൈൽ ഫോൺ ഗെയിം കളിക്കാനായി നൽകുന്നത് പതിവാക്കിയ ഒരച്ഛൻ. എന്നാൽ പതിവിന് വിരുദ്ധമായി കുട്ടി ചെയ്ത ഒരബദ്ധമാണ് സംഭവം. യുഎസിലെ മിഷിഗണിൽ ചസ്റ്റർഫീൽഡ് ടൗൺഷിപ്പിൽ കുടുംബത്തിനൊപ്പം താമസിക്കുകയാണ് കെയ്ത്ത് സ്റ്റോൺഹൗസ്. ഭാര്യ വീട്ടിലില്ലാതിരുന്ന സമയമാണത്. പതിവ് പോലെ ഇദ്ദേഹം കിടക്കുന്നതിന് മുമ്പായി കുട്ടിക്ക് ഗെയിം കളിക്കുന്നതിനായി ഫോൺ അൽപസമയത്തേക്ക് നൽകി. കുട്ടി ഗെയിമിലായിരിക്കുമെന്നേ ഇദ്ദേഹം ചിന്തിച്ചുള്ളൂ. എന്നാൽ കുട്ടി പതിവിന് വിരുദ്ധമായി ഒരു ഓൺലൈൻ ആപ്പ് തുറന്ന്…
Read More » -
വഴിയിൽ പണം കണ്ടേക്കാം, എടുക്കാൻ പ്രലോഭനങ്ങളുണ്ടായാലും എടുക്കരുത്, കാരണം അത് നിങ്ങളുടെ മരണത്തിന് തന്നെ കാരണമായേക്കാമെന്ന് പൊലീസ്!
യുഎസ് സംസ്ഥാനമായ ടെന്നസിയിലെ താമസക്കാർക്ക് പൊലീസ് പുതിയൊരു മുന്നറിയിപ്പ് നൽകി. “വഴിയിൽ പണം കണ്ടേക്കാം, എടുക്കാൻ പ്രലോഭനങ്ങളുണ്ടായാലും എടുക്കരുത്, കാരണം അത് നിങ്ങളുടെ മരണത്തിന് തന്നെ കാരണമായേക്കാം !” പെട്ടെന്ന് വായിക്കുമ്പോൾ വിചിത്രമെന്ന് തോന്നുമെങ്കിലും കഴിഞ്ഞ ദിവസം ടെന്നസിയിലെ പൊലീസ് പ്രദേശവാസികൾക്ക് നൽകി മുന്നറിയിപ്പാണിത്. ഇത്തരത്തിലൊരു മുന്നറിയിപ്പ് നൽകാൻ തക്കതായ കാരണമുണ്ട്. ടെന്നസിയിലെ ഒരു പ്രാദേശിക ഗ്യാസ് സ്റ്റേഷൻറെ (വാഹനങ്ങൾക്ക് ഗ്യാസ് നിറക്കുന്ന സ്ഥാപനം) തറയിൽ നിന്നും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കുറച്ച് ഡോളറുകളാണ് പൊലീസിൻറെ മുന്നറിയിപ്പിന് കാരണം. കണ്ടെത്തിയ ഡോളറുകളിൽ ഒരു വെളുത്ത പൊടിയുടെ അംശം കണ്ടെത്തി. പൊടി ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഫലം വന്നപ്പോൾ ഞെട്ടിയത് പൊലീസ്. ആ പൊടിയാകട്ടെ വളരെ ചെറിയ അളവിൽ മനുഷ്യ ശരീരത്തിൽ കടന്നാൽ മരണം വരെ സംഭവിക്കാൻ സാധ്യതയുള്ള മയക്ക് മരുന്നുകളുടെ സംയുക്തമായിരുന്നു. ഫെൻറനൈൽ, മെത്താംഫെറ്റാമൈൻ എന്നീ സിന്തറ്റിക്ക് മയക്കുമരുന്നുകളുടെ സാന്നധ്യമായിരുന്നു ആ പൊടിയിൽ അടങ്ങിയിരുന്നത്. “ഇത് വളരെ അപകടകരമാണ്, സുഹൃത്തുക്കളേ! പണം…
Read More » -
പ്രതിസന്ധി കനക്കുന്നു: പാകിസ്ഥാനിൽ ഇന്ധനക്ഷാമം രൂക്ഷം, എണ്ണക്കമ്പനികളുടെ മുന്നറിയിപ്പ്
ഇസ്ലാമാബാദ്: പാകിസ്ഥാൻ അതിരൂക്ഷമായ ഇന്ധന പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് എണ്ണക്കമ്പനികളുടെ മുന്നറിയിപ്പ്. ഇക്കാര്യം അറിയിച്ച് ഓയിൽ അഡ്വൈസറി കൗൺസിൽ പാകിസ്ഥാൻ സർക്കാരിന് കത്തു നൽകി. പാകിസ്താനി രൂപയുടെ മൂല്യത്തിൽ തുടർച്ചയായുണ്ടാവുന്ന ഇടിവ് കമ്പനികളെ നഷ്ടത്തിൽനിന്ന് നഷ്ടത്തിലേക്ക് നയിക്കുകയാണ്. ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ ഒരുതുള്ളി ഇന്ധനം ഇല്ലാത്ത അവസ്ഥയിലേക്ക് രാജ്യം വൈകാതെ എത്തുമെന്നാണ് മുന്നറിയിപ്പ്. അതിനിടെ മതനിന്ദാപരമായ ഉള്ളടക്കം നീക്കിയില്ല എന്നാരോപിച്ച് വിക്കിപീഡിയയ്ക്ക് പാകിസ്ഥാൻ സര്‍ക്കാര്‍ രാജ്യത്ത് നിരോധനമേർപ്പെടുത്തി. ഇസ്ലാം മതത്തെ അപമാനിക്കുന്ന ഉള്ളടക്കം പിൻവലിക്കാൻ നൽകിയ 48 മണിക്കൂര്‍ സമയപരിധി അവസാനിച്ചതോടെയാണ് പൂർണ നിരോധനത്തിലേക്ക് പാകിസ്ഥാൻ ടെലികമ്യൂണിക്കേഷൻ അതോറിറ്റി കടന്നത്.
Read More » -
റിയാദില്‍ ഒട്ടകം ഇടിച്ചുണ്ടായ കാറപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാല് മരണം
സൗദി അറേബ്യയിലെ റിയാദില്‍ ഒട്ടകം ഇടിച്ചതിനെ തുടര്‍ന്നുണ്ടായ കാറപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. അല്‍ ഹസക്കടുത്ത് ഖുറൈസ് റോഡിലെ ഹറാദില്‍ ഇന്നലെ രാത്രിയാണ് അപകടം. മംഗലാപുരം സ്വദേശികളായ മുഹമ്മദ് നാസിര്‍, മുഹമ്മദ് റിദ്വാന്‍, അഖില്‍ നുഅ്മാന്‍ എന്നിവരാണ് മരിച്ചത്. മരിച്ച മറ്റൊരാര്‍ ബംഗ്ലാദേശ് പൗരനാണ്. അപകടം നടന്ന് നിമിഷങ്ങള്‍ക്കകം സിവില്‍ ഡിഫന്‍സും റെഡ് ക്രെസന്റും സ്ഥലത്തെത്തി. എന്നാല്‍ നാലു പേരും സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു. മൃതദേഹം അല്‍ ഹസ കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച നാലു പേരും സാകോ കമ്പനി ജീവനക്കാരാണ്. ഒട്ടകങ്ങള്‍ ധാരാളമുളള പ്രദേശത്താണ് അപകടം നടന്നത്. ഇവിടെ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന മുന്നിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായാണ് ഒട്ടകം കാറിന് കുറുകെ പ്രത്യക്ഷപ്പെട്ടതും അപകടം ഉണ്ടായതും എന്നാണ് വിവരം.
Read More » -
രോഗികൾക്ക് കാഴ്ച നഷ്ടമായി, അണുബാധയും സ്ഥിരീകരിച്ചു; ഇന്ത്യൻ നിർമിത ഐ ഡ്രോപ്പിന് അമേരിക്കയിൽ താൽക്കാലിക വിലക്ക്
വാഷിങ്ടൺ: ഉപയോഗിച്ച രോഗികളുടെ കാഴ്ച നഷ്ടപ്പെടുകയും അണുബാധ സ്ഥിരീകരിക്കുകയും ചെയ്തതിനു പിന്നാലെ ഇന്ത്യൻ നിർമിത ഐ ഡ്രോപ്പിന് അമേരിക്കയിൽ താൽക്കാലിക വിലക്ക്. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ യൂണിറ്റ് ആണ് ഐ ഡ്രോപ്പുകൾ പിൻവലിക്കുന്നത്. ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ നിർമ്മിക്കുന്ന എസ്രികെയർ ആർട്ടിഫിഷ്യൽ ടിയർ ഐ ഡ്രോപ്പ് എന്ന മരുന്നാണ് പിൻവലിച്ചത്. എപ്പിഡെമിയോളജിക്കൽ അന്വേഷണവും ലബോറട്ടറി വിശകലനങ്ങളും പൂർത്തിയാകുന്നതുവരെ ക്ലിനിക്കുകളും രോഗികളും എസ്രികെയർ തുള്ളി മരുന്നുകൾ ഉപയോഗിക്കുന്നത് നിർത്തണമെന്നാണ് നിർദേശം. 50 അണുബാധകളും ഒരു മരണവും റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി. ഐ ഡ്രോപ്പുകൾ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെന്റർ വ്യക്തമാക്കി. മരുന്ന് ഉപയോഗിക്കുന്നവരുടെ രക്തത്തിലും ശ്വാസകോശത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും സ്യൂഡോമോണസ് എരുഗിനോസ എന്ന അണുബാധയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇത്തരം അണുബാധകൾ മരണത്തിന് വരെ കാരണമായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ കമ്പനിയുടെ മരുന്നുകളുടെ ഇറക്കുമതി…
Read More »