NEWSWorld

ജമ്മു കശ്മീരിലും നേപ്പാളിലും ഭൂചലനം; നേപ്പാളിൽ ആറ് മരണം

ശ്രീനഗർ:ജമ്മു കശ്മീരില്‍ ഭൂചലനം.ഇന്ന് രാവിലെ 5.15ന് അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 4.1 രേഖപ്പെടുത്തിയതായി നാഷനല്‍ സീസ്മോളജി സെന്റർ അറിയിച്ചു.

അഞ്ചു കിലോമീറ്റര്‍ പരിധിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.അളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം നേപ്പാളിൽ ഇന്ന് പുലർച്ചെയുണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആറ് പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്.ദോതി ജില്ലയിൽ വീട് തകർന്നുവീണ് ആറ് പേർ മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Back to top button
error: