NEWSWorld

സൗദി അറേബ്യയില്‍ 2000 വര്‍ഷം പഴക്കമുള്ള മിലിട്ടറി ക്യാമ്ബുകള്‍ കണ്ടെത്തി 

റിയാദ്:സൗദി അറേബ്യയില്‍ 2000 വര്‍ഷം പഴക്കമുള്ള മിലിട്ടറി ക്യാമ്ബുകള്‍ കണ്ടെത്തിയതായി റിപ്പോർട്ട്.റോമന്‍ കാലഘട്ടത്തിലുള്ള മിലിട്ടറി ക്യാമ്ബുകളാണ് കണ്ടെത്തിയിരിക്കുന്നത്.

ക്രിസ്തുവിന്റെ കാലത്ത് ഇപ്പോഴത്തെ സൗദി ഉൾപ്പെട്ട പ്രദേശങ്ങൾ റോമൻ ഭരണത്തിന് കീഴിലായിരുന്നുവെന്ന് നേരത്തെയും ചില പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഗവേഷകരാണ് ഗൂഗിള്‍ എര്‍ത്ത് ഉപയോഗിച്ച്‌ ക്യാമ്ബുകള്‍ കണ്ടെത്തിയത്.

 

ഓരോ വശത്തും എതിര്‍ പ്രവേശന കവാടങ്ങളോട് കൂടിയുള്ള ആകൃതിയിലാണ് ക്യാമ്ബുകള്‍ നിര്‍മിച്ചതെന്നും ഇവ നിര്‍മിച്ചത് റോമന്‍ സൈന്യമാണെന്ന് ഉറപ്പുണ്ടെന്നും ഗവേഷകനായ ഡോ. മൈക്കല്‍ ഫ്രാഡ്‌ലി പറഞ്ഞതായി സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.പരസ്പരം അകന്ന് 37-44 കി.മീ അകലെയാണ് ക്യാമ്ബുകള്‍ സ്ഥിതി ചെയ്യുന്നത്.അതായത് നടന്ന് കൊണ്ട് ഒരു ദിവസം മറികടക്കാന്‍ കഴിയാത്ത ദൂരമാണിതെന്നും അതിനാല്‍ ഒട്ടകങ്ങളെ ഉപയോഗിച്ചാവാം പട്ടാളക്കാര്‍ സഞ്ചരിച്ചതെന്നും ഗവേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.

Back to top button
error: