യുകെയിലെ ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഉല്‍പന്നങ്ങള്‍ വാങ്ങിയവരോട് ഇവ കഴിക്കരുതെന്ന നിര്‍ദേശവും ഏജന്‍സി നല്‍കിയിട്ടുണ്ട്. കമ്ബനിയുടെ മറ്റ് ബാച്ച് ഉല്പന്നങ്ങളില്‍ പ്രശ്‌നങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
കാഡ്ബറിയുടെ ആറ് തരം ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ടാണ് ഫുഡ്‌സ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഡെയിം ചോക്കലേറ്റ് ഡെസേര്‍ട്, ക്രഞ്ചി ചോക്കലേറ്റ് ഡെസേര്‍ട്, ഫ്‌ലേക്ക് ചോക്കലേറ്റ് ഡെസേര്‍ട്, ഡയറി മില്‍ക്ക് ബട്ടണ്‍സ് ചോക്കലേറ്റ് ഡെസേര്‍ട്, ഡയറി മില്‍ക്ക് ചങ്ക്‌സ് ചോക്കലേറ്റ് ഡെസേര്‍ട്, ഹീറോസ് ചോക്കലേറ്റ് ഡെസേര്‍ട്ഫ്‌ലേക്ക് എന്നിവയാണ് അവ.
ലിസ്റ്റീരിയോസിസിന്റെ ലക്ഷണങ്ങള്‍
ലിസ്റ്റീരിയോസിസ് ഇന്‍ഫ്‌ലുവന്‍സയ്ക്ക് സമാനമാണ്. പനി, പേശി വേദന, ശരീര വേദന, വിറയല്‍, വയറിളക്കം എന്നിവയെല്ലാമാണ് ലക്ഷണങ്ങള്‍. രോഗബാധിതനായ വ്യക്തി, രോഗബാധയുണ്ടാകുന്ന ശരീര ഭാഗം എന്നിവ അനുസരിച്ച് അണുബാധയുടെ ലക്ഷണങ്ങള്‍ വ്യത്യസ്തമായിരിക്കുമെന്ന് ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി(എഫ്‌എസ്‌എ) അറിയിച്ചു. എല്ലാവരിലും ഇത്തരം അണുബാധ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറില്ല. എന്നാല്‍, ഗര്‍ഭിണികളെ ഇത് ഗുരുതരമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ലിസ്റ്റീരിയോസിസ് ബാധിച്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.