NEWSWorld

മെയ് ഒന്ന് ലോകം മുഴുവനും അവധിയായതെങ്ങനെ ?

എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം എന്ന തൊഴിലാളി വര്‍ഗ്ഗമുന്നേറ്റത്തിന്റെ ചരിത്രമാണ് മെയ് ദിനത്തിന്റേത്.അങ്ങനെ മെയ് ഒന്ന്, ലോക തൊഴിലാളി ദിനമായി ലോകമെങ്ങും ആഘോഷിക്കുന്നു.തൊഴിലാളികളെ 15 മണിക്കൂറോളം ജോലി ചെയ്യിച്ച് ചൂഷണം ചെയ്തിരുന്ന മുതലാളിമാരില്‍ നിന്ന് സമരത്തിലൂടെ പിടിച്ചെടുത്ത അവകാശമായി അതു മാറി. അതിന്റെ സ്മരണക്കായാണ് മെയ് ദിനം ആഘോഷിക്കുന്നത്…  

 

1800 കളുടെ തുടക്കത്തില്‍ അമേരിക്കയിലെ തൊഴില്‍ സമയം ഏകദേശം 15 മണിക്കൂറായിരുന്നു.എത്ര മോശം സാഹചര്യത്തിലും ആഴ്ച മുഴുവൻ പണിയെടുക്കണം.സഹിക്കവയ്യാതായപ്പോൾ ജോലി സമയം എട്ട് മണിക്കൂറായി പരിഷ്‌കരിക്കണമെന്ന ആവശ്യവുമായി രാജ്യവ്യാപകമായി തൊഴിലാളികള്‍ പല യൂണിയനുകളായി സംഘടിച്ച്‌ സമരത്തിനിറങ്ങി.എന്നാൽ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ചിക്കാഗോയിലെ ഹേ മാര്‍ക്കറ്റില്‍ സംഘടിച്ച തൊഴിലാളികള്‍ക്കിടയിലേക്ക് ബോംബേറ് ഉണ്ടായി.അതില്‍ നൂറുകണക്കിന് തൊഴിലാളികളാണ്  കൊല്ലപ്പെട്ടത്.ഇതോടെ കാര്യങ്ങൾ കൈവിട്ടുപോയ അമേരിക്കൻ ഭരണകൂടം തൊഴിലാളികളുടെ ജോലി സമയം എട്ട് മണിക്കൂറായി കുറച്ചുകൊണ്ട് ഉത്തരവിറക്കി.പിന്നീട് തൊഴിലാളികളുടെ പോരാട്ടത്തിന്റെ ആദരസൂചകമായി 1884-ല്‍ അന്നത്തെ പ്രസിഡന്റ് ക്ലീവ്ലന്‍ഡ് മെയ് 1 തൊഴിലാളി ദിനമായും പൊതു അവധി ദിനമായും പ്രഖ്യാപിച്ചു.

Signature-ad

എന്നാൽ1889 ജൂലായ് 14- ന് ഫ്രാന്‍സിലെ പാരീസില്‍ നടന്ന യൂറോപ്പിലെ സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ആദ്യ അന്താരാഷ്ട്ര കോണ്‍ഗ്രസിലാണ് എല്ലാ വര്‍ഷവും മെയ് 1 ലോക തൊഴിലാളി ദിനമായി ആചരിക്കുന്നതിനുള്ള പ്രഖ്യാപനം ഉണ്ടാവുന്നത്.

ഇന്ത്യയില്‍ ആദ്യമായി മദ്രാസിലാണ് മെയ് ദിനം ആഘോഷിച്ചത്.ലേബര്‍ കിസാന്‍ പാര്‍ട്ടി ഓഫ് ഹിന്ദുസ്ഥാനാണ് 1923 മെയ് 1 നു തൊഴിലാളിദിനം ആചരിച്ചത്.ഇന്ത്യയില്‍ ആദ്യമായി ചെങ്കൊടി ഉപയോഗിച്ചതും ഈ ദിനത്തിലാണ്.തീർന്നില്ല,മഹാരാഷ്ട്രയും ഗുജറാത്തും സംസ്ഥാന പദവി നേടിയ ദിനം കൂടിയാണ് മെയ് 1. ഇത് ‘മഹാരാഷ്ട്ര ദിനം’, ‘ഗുജറാത്ത് ദിനം’ എന്നിങ്ങനെയും ഇന്ത്യയിൽ ആഘോഷിക്കപ്പെടുന്നു.

ഇന്ത്യയിലും തൊഴിലാളി ദിനം പൊതു അവധിയാണ്, അത് അന്തരാഷ്ട്ര ശ്രമിക് ദിവസ് (അന്താരാഷ്ട്ര തൊഴിലാളി ദിനം) ആയി ആഘോഷിക്കപ്പെടുന്നു.ഹിന്ദിയില്‍ ”കാംഗര്‍ ദിനം”, കന്നഡയില്‍ ”കാര്‍മിക ദിനചരണെ”, തെലുങ്കില്‍ ”കാര്‍മ്മിക ദിനോത്സവം”, മറാത്തിയില്‍ ”കംഗര്‍ ദിവസ്”, തമിഴില്‍ ”ഉഴൈപാലര്‍ ദിനം”, മലയാളത്തില്‍ ”തൊഴിലാളി ദിനം”, ബംഗാളിയില്‍ ”ശ്രോമിക് ദിബോഷ് ” എന്നിങ്ങനെയാണ് ഈ ദിവസം അറിയപ്പെടുന്നത്.

Back to top button
error: