ന്യൂഡൽഹി:ഒരു കോടിയിലധികം ജനങ്ങള്‍ വസിക്കുന്ന നഗരങ്ങളാണ് മഹാനഗരങ്ങള്‍.ഇന്ത്യയിൽ ഇത്തരത്തിൽ രണ്ടു മഹാനഗരങ്ങളുണ്ട്.ഡൾഹിയും മുംബൈയും.
ലോകത്തെ മഹാനഗരങ്ങളിലെ ആദ്യ പത്തില്‍ ഇന്ത്യന്‍ തലസ്ഥാനമായ ഡല്‍ഹി രണ്ടാമതാണ്.മുംബൈയുടെ സ്ഥാനം ഒന്‍പതാമതുമാണ്.നിലവില്‍ 31 മഹാനഗരങ്ങളാണ് ലോകത്തുള്ളത്.
ജപ്പാനിലെ ടോക്കിയോ ആണ് ലോകത്തെ ഏറ്റവും വലിയ നഗരം.3.71 കോടി ജനങ്ങളാണ് ഈ നഗരത്തില്‍ താമസിക്കുന്നത്.രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ 3.29 കോടി ജനങ്ങളാണുള്ളത്.മൂന്നാം സ്ഥാനം ചൈനയിലെ ഷാങ്ഹായ്ക്കും നാലാം സ്ഥാനം ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയ്ക്കുമാണ്.
ബ്രസീലിലെ സാവോ പോളോ ഈ പട്ടികയില്‍ അഞ്ചാമതുണ്ട്.2.12 കോടി ജനവുമായി മുംബൈ ഒന്‍പതാം സ്ഥാനത്താണ്.