ബാങ്കോക്ക്: തായ്ലന്‍ഡില്‍ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച്ച മുമ്പ് സ്ഥാനാര്‍ഥിക്ക് സുഖപ്രസവം. അതും വെറും സ്ഥാനാര്‍ഥിയല്ല, മെയ് 14-ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഫ്യൂ തായ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി പൈത്തോങ്താണ്‍ ഷിനാവാത്രയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. പൈത്തോങ്താണിന്റെ രണ്ടാമത്തെ കുഞ്ഞാണിത്.
മുപ്പത്തിയാറുകാരിയ പൈത്തോങ്താണ്‍ തായ്ലന്‍ഡിലെ മുന്‍ പ്രധാനമന്ത്രിയും ശതകോടീശ്വരനുമായ തക്സിന്‍ ഷിനാവാത്രയുടെ മകളാണ്. 2006-ല്‍ അഴിതമതി ആരോപണത്തെ തുടര്‍ന്നുണ്ടായ സൈനിക അട്ടിമറിയില്‍ സ്ഥാനം നഷ്ടപ്പെട്ട തസ്‌കിന്‍ നിലവില്‍ വിദേശത്താണ് താമസിക്കുന്നത്.
പൈത്തോങ്താണിന് വിജയസാധ്യത കൂടുതലാണെന്നാണ് വിലയിരുത്തല്‍. രാഷ്ട്രീയത്തിലെ പാരമ്പര്യവും പാര്‍ട്ടി പിന്‍ബലവുമാണ് ഇതിന് കാരണങ്ങള്‍. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പു വരെ അവര്‍ പ്രചാരണത്തില്‍ സജീവമായിരുന്നു. കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ലൈവ് വീഡിയോയിലൂടെ ഇവര്‍ ജനങ്ങളുമായി സംസാരിച്ചിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും പ്രചാരണ രംഗത്തെത്തുമെന്നാണ് സൂചന.