
കൊച്ചി:പെരുമാള്‍ മുരുകന്‍റെ ‘കൊടിത്തുണി’സിനിമയാക്കിയ ‘അങ്കമ്മാൾ’
ഒ ടിടിയിയിൽ റിലീസായി.
രാജ്യത്തെ ശ്രദ്ധേയനായ തമിഴ് ചരിത്രകാരനും കവിയും എഴുത്തുകാരനുമായ പെരുമാള്‍ മുരുകന്‍റെ ചെറുകഥ ആദ്യമായി ചലച്ചിത്രമാകുന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തമിഴ് സംവിധായകൻ കാർത്തിക്ക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസിനോടൊപ്പം
നടനും ഗായകനുമായ ഫിറോസ് റഹിം, ഛായാഗ്രാഹകൻ അൻജോയ് സാമുവൽ എന്നിവർ ചേർന്ന് എൻജോയ് ഫിലിംസ്, ഫിറോ മൂവി സ്റ്റേഷൻ എന്നീ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം വിപിൻ രാധാകൃഷ്ണനാണ് സംവിധാനം ചെയ്തിരിക്കുന്നത്. പെരുമാൾ മുരുകന്റെ ‘കൊടിത്തുണി’ എന്ന ചെറുകഥയുടെ പുതിയ വ്യാഖ്യാനമാണ് ഈ ചിത്രം.
നിർമ്മാതാക്കളിൽ ഒരാളായ അൻജോയ് സാമുവൽ തന്നെയാണ് ചിത്രത്തിന്റെ ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിലെ റിലീസിന് ശേഷം ഫഹദ് ഫാസിൽ , ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ കൂട്ടായ്മയിലുള്ള ഭാവനാ സ്റ്റുഡിയോസ് ആണ് കേരളത്തിൽ ഈ ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്.
പെരുമാൾ മുരുകൻ്റെ ഏറെ ശ്രദ്ധേയമായ ഒരു ചെറുകഥയാണ് കൊടിത്തുണി.
അങ്കമ്മാൾ കഴിഞ്ഞ ഐ.എഫ് എഫ് കെ ഉൾപ്പടെ നിരവധി അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഫിലിമും, മെൽബൺ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രവും , ബെസ്റ്റ് ആക്ട്രസ് അവാർഡും നേടിയിട്ടുണ്ട് . നാഷണൽ സർവേയിൽ 2025ലെ മികച്ച ഇന്ത്യൻ സിനിമകളിൽ ഇടംപിടിച്ചിട്ടുള്ള ചിത്രമാണ് അങ്കമ്മാൾ.
അഭിനേതാക്കൾ: ഗീത കൈലാസം, ശരൺ, ഭരണി , തെൻട്രൽ രഘുനാഥൻ,മുല്ലൈ അരസി, ബേബി യാസ്മിൻ തുടങ്ങിയവർ.
ബാനർ: സ്റ്റോൺ ബെഞ്ച് ഫിലിംസ്, എൻജോയ് ഫിലിംസ് , ഫിറോ മൂവി സ്റ്റേഷൻ.
നിർമ്മാണം: കാർത്തികേയൻ സന്താനം, ഫിറോസ് റഹിം – അൻജോയ് സാമുവൽ.
സഹ നിർമാണം: ഷംസുദ്ദീൻ ഖാലിദ് , അനു എബ്രഹാം,
തിരക്കഥ, സംവിധാനം: വിപിൻ രാധാകൃഷ്ണൻ.
കഥ: പെരുമാൾ മുരുകൻ.
ഡി.ഒ പി.: അൻജോയ് സാമുവൽ.
സംഗീതം – ഒറിജിനൽ പശ്ചാത്തല സംഗീതം : മുഹമ്മദ് മഖ്ബൂൽ മൻസൂർ
എഡിറ്റിംഗ്: പ്രദീപ് ശങ്കർ
കലാസംവിധാനം: ഗോപി കരുണാനിധി.
ശബ്ദമിശ്രണം: ടി കൃഷ്ണനുണ്ണി
(ദേശീയ അവാർഡ് )
വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ. (സംസ്ഥാന അവാർഡ്)
സംഭാഷണങ്ങൾ: സുധാകർ ദാസ്, വിപിൻ രാധാകൃഷ്ണൻ.
സൗണ്ട് ഡിസൈനും സിങ്ക് സൗണ്ട് റെക്കോർഡിസ്റ്റും: ലെനിൻ വലപ്പാട്.
മേക്കപ്പ്: വിനീഷ് രാജേഷ്.
പി.ആർ.സുമേരൻ
(പി.ആർ.ഒ )






