World
-
ഇറാന്‍ നാവികസേനയുടെ പിടിയിലായ കപ്പലിൽ നാല് മലയാളികൾ
കുവൈത്ത് സിറ്റി:ഇറാന്‍ നാവികസേനയുടെ പിടിയിലായ കപ്പലിൽ നാല് മലയാളികൾ ഉണ്ടെന്ന് സ്ഥിരീകരിച്ചു. മലപ്പുറം നിലമ്ബൂര്‍ ചുങ്കത്തറ സ്വദേശി സാം സോമന്‍, എറണാകുളം കൂനന്‍മാവ് സ്വദേശി എഡ്വിന്‍, കടവന്ത്ര സ്വദേശികളായ ജിസ്‌മോന്‍, ജിബിന്‍ ജോസഫ് എന്നിവരാണ് കപ്പലില്‍ കുടുങ്ങിയത്.ഇവര്‍ ജോലി ചെയ്യുന്ന കമ്ബനിയുടെ മുംബൈ ഓഫീസില്‍ നിന്ന് ഇടയ്ക്കിടെ ബന്ധപ്പെടുന്നുണ്ടെങ്കിലും കോൺടാക്ട് ചെയ്യാൻ സാധിക്കുന്നില്ലെന്നാണ് വിവരം. കുവൈത്തിൽ നിന്നും അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് പോയ എണ്ണക്കപ്പലാണ് ഇറാന്‍ സേന പിടികൂടിയത്.കഴിഞ്ഞ ദിവസമായിരുന്നു സംഭവം.മലയാളികൾ നാലുപേരും മുംബൈ ആസ്ഥാനമായ കോൺട്രാക്ട് കമ്പനിയിലെ ജീവനക്കാരാണ്.
Read More » -
ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ എറണാകുളം സ്വദേശിയും
മസ്കറ്റ്:ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ എറണാകുളം സ്വദേശിയും.24 ഇന്ത്യക്കാരടങ്ങിയ എണ്ണക്കപ്പല്‍ ഒമാന്‍ ഉള്‍ക്കടലില്‍നിന്നാണ് ഇറാന്‍ നാവിക സേന പിടിച്ചെടുത്തത്. അമേരിക്കയിലേക്ക് പോകുകയായിരുന്ന അഡ്വാന്റേജ് സ്വീറ്റ് എന്ന കപ്പലാണ് പിടിച്ചെടുത്തത്.എറണാകുളം സ്വദേശിയായ എഡ്വിന്‍ ആണ് കപ്പലിലുള്ള മലയാളി.കുവൈത്തില്‍ നിന്നും യു.എസിലെ ഹൂസ്റ്റണിലേക്ക് പോകുകയായിരുന്ന കപ്പൽ അന്താരാഷ്ട്ര അതിര്‍ത്തി പിന്നിടവെ ഇറാന്‍ നാവികസേന പിടിച്ചെടുക്കുകയായിരുന്നു.
Read More » -
വിദേശിയര്‍ക്കുള്ള തൊഴില്‍ ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി ജപ്പാന്‍; മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് പ്രതീക്ഷ
ടോക്കിയോ: തൊഴിൽ അവസരങ്ങളുടെ പുതിയ മുഖമായി മാറാൻ ജപ്പാൻ.വിദേശിയര്‍ക്കുള്ള തൊഴില്‍ ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള ജപ്പാന്‍ സര്‍ക്കാറിന്റെ തീരുമാനമാണ് പുതിയ അവസരങ്ങളുടെ മുഖമായി ജപ്പാനെ മാറ്റുന്നത്.വിദഗ്‌ദ്ധരായ വിദേശ തൊഴിലാളികള്‍ക്ക് ദീര്‍ഘകാല തൊഴില്‍ വിസ ലഭ്യമാക്കുന്ന മൂന്ന് മേഖലകളാണ് നിലവില്‍ ജപ്പാനിലുള്ളത്.ഇത് 12 ആയി വിപുലീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വാര്‍ദ്ധക്യം കൂടിവരുന്ന ജപ്പാനില്‍ നിരവധി മേഖലകളില്‍ തൊഴിലാളികളുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ടെങ്കിലും വിദേശ തൊഴിലാളികളുടെ കുടിയേറ്റത്തോട് സുഖകരമായ സമീപനമല്ല ഇതുവരെ സ്വീകരിച്ചിരുന്നത്.തൊഴിലാളികള്‍ക്ക് ദീര്‍ഘകാലത്തേക്ക് താമസിക്കാനും അവരുടെ കുടുംബങ്ങളെ കൊണ്ടുവരാനും അനുവദിക്കുന്ന തരത്തിലായിരിക്കും ഇപ്പോൾ മാറ്റങ്ങള്‍ വരുത്തുന്നത്. ജപ്പാനിലെ ഭൂരിഭാഗം കുടിയേറ്റ തൊഴിലാളികളും നിലവില്‍ വിയറ്റ്നാം, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.ആതുരമേഖലയിലടക്കം ദീര്‍ഘകാല തൊഴില്‍ വിസകള്‍ വിപുലീകരിക്കുന്നതിലൂടെ ഇന്ത്യക്കാര്‍ക്കും പുതിയ തൊഴിവസരങ്ങളില്‍ നേട്ടം ലഭിക്കും.പ്രത്യേകിച്ചും മലയാളികൾക്ക്. ജൂണ്‍ മുതല്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും.ജപ്പാനീസ് പത്രമായ ‘നിക്കി’ ആണ് ഇത് സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Read More » -
പ്ലാസ്റ്റിക് സര്‍ജറിക്കു പിന്നാലെ ഹൃദയാഘാതം; ‘പാവങ്ങളുടെ കിം കര്‍ദാഷിയാന്‍’ അന്തരിച്ചു
ലോസ്ഏഞ്ചല്‍സ്: റിയാലിറ്റി താരവും മോഡലുമായ കിം കര്‍ദാഷിയാനുമായുള്ള രൂപസാദൃശ്യത്തെത്തുടര്‍ന്ന് പ്രശസ്തയായ മോഡല്‍ ക്രിസ്റ്റീന ആഷ്ടെന്‍ ഗോര്‍കാനി അന്തരിച്ചു. പ്ലാസ്റ്റിക് സര്‍ജറിക്കു പിന്നാലെ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം. 34 വയസ്സായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ആഷ്ടെന്‍ ജി ഓണ്‍ലൈന്‍ എന്നറിയപ്പെട്ട അവര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ 6.20 ലക്ഷത്തിലേറെ ഫോളോവേഴ്‌സാണുള്ളത്. ഏപ്രില്‍ 20 നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. മരണവിവരം ഇന്‍സ്റ്റഗ്രാമിലൂടെയും ‘ഗോഫണ്ട്മി’ പേജിലൂടെയുമാണ് കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചത്. ക്രിസ്റ്റീനയുടെ സംസ്‌കാരച്ചടങ്ങിനായി പണം സമാഹരിക്കുന്നതിനാണ് ‘ഗോഫണ്ട്മി’യില്‍ കുടുംബാംഗങ്ങള്‍ പേജ് തുടങ്ങിയത്. മേയ് നാലിനാണ് ക്രിസ്റ്റീനയുടെ സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. ക്രിസ്റ്റീനയുടെ പ്ലാസ്റ്റിക് സര്‍ജറിയുമായി ബന്ധപ്പെട്ടാണ് മരണം സംഭവിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഇഷ്ടതാരങ്ങളുമായുളള രൂപസാദൃശ്യം വര്‍ധിപ്പിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയയാള്‍ മരിച്ച് ഒരാഴ്ച പിന്നിടുന്നതിനിടെയാണ് ക്രിസ്റ്റീനയുടെ മരണം. കനേഡിയന്‍ നടന്‍ സെയിന്റ് വോണ്‍ കൊലുസിയാണ് കഴിഞ്ഞ ആഴ്ച ഇത്തരത്തില്‍ ഒരു സൗന്ദര്യവര്‍ധക ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ ഇന്‍ഫെക്ഷനെത്തുടര്‍ന്ന് മരിച്ചത്. കെപോപ് സൂപ്പര്‍ഗ്രൂപ്പായ ബിടിഎസ് താരം ജിമിനുമായി ഏറെ സാദൃശ്യമുള്ള 22 കാരനായ…
Read More » -
കായികകേരളത്തിന് അർജന്റീനയുടെ സമ്മാനം; അർജന്റീനയുടെ ജഴ്സി മുഖ്യമന്ത്രിക്ക് സമ്മാനിച്ചു
മുഖ്യമന്ത്രി പിണറായി വിജയൻ “അർജന്റീനയുടെ അംബാസഡർ ഹ്യൂഗോ സേവ്യർ ഗോബിയുമായുള്ള കൂടിക്കാഴ്ച ഹൃദ്യമായ അനുഭവമായിരുന്നു.ലോകകപ്പ് ഫുട്ബോൾ സമയത്ത് തന്റെ രാജ്യത്തിന് കേരളം നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഉപഹാരമായി അർജന്റീനയുടെ ദേശീയ ഫുട്ബോൾ ജഴ്‌സി സമ്മാനിച്ചു. ലോകഫുട്‍ബോളിന് അമൂല്യ സംഭാവനകൾ നൽകിയ രാജ്യമാണ് അർജന്റീന. ഫുട്ബോൾ പ്രേമികൾ ധാരാളമായുള്ള കേരളത്തിന്റെ പുരുഷ – വനിതാ ടീമുകളെ പരിശീലിപ്പിക്കുന്നതിന് പിന്തുണ നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കേരളം കൈവരിച്ച സാമൂഹികപുരോഗതിയെ അഭിനന്ദിക്കാനും ഹ്യൂഗോ സേവ്യർ ഗോബി മറന്നില്ല. കേരളത്തിന്റെ പ്രകൃതി ഭംഗി തന്നെ ഏറെ ആകർഷിച്ചതായി ജി.20 സമ്മേളനത്തിൽ പങ്കെടുക്കാൻ ഇവിടെ എത്തിയ അനുഭവം പങ്കുവച്ച് അദ്ദേഹം പറഞ്ഞു.”
Read More » -
അമേരിക്കയിൽ വാഹനാപകടം;രണ്ട് ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ മരിച്ചു
ന്യൂയോർക്ക്: അമേരിക്കയിലെ കെന്റക്കിയിലെ ജോണ്‍സ്ബര്‍ഗ് ഹൈവേയില്‍ കാര്‍ ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ ഹൈദരാബാദില്‍ നിന്നുളള രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു.മുഹമ്മദ് ഫൈസല്‍, ഇഷാമുദ്ദീന്‍ എന്നിവരാണ് മരിച്ചത്. അപകടസമയത്ത് ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് സയ്യിദ് ഫൈസല്‍ ആശുപത്രിയിൽ ചികിത്സയിലാണ്.ഉന്നതവിദ്യാഭ്യാസത്തിനായി ഇന്ത്യയിൽ നിന്നും യുഎസിലേക്ക് പോയവരാണ് മൂന്ന് വിദ്യാര്‍ത്ഥികളും.
Read More » -
ഇറാനിലെ മുതിര്‍ന്ന ഷിയാ പുരോഹിതൻ വെടിയേറ്റ് മരിച്ചു
ടെഹ്റാൻ:ഇറാനിലെ മുതിര്‍ന്ന ഷിയാ പുരോഹിതൻ വെടിയേറ്റ് മരിച്ചു.മുസ്ലിം പുരോഹിതനും രാജ്യത്തെ പരമോന്നത നേതാവിനെ നിയമിക്കാന്‍ അധികാരമുള്ള വിദഗ്ദ്ധ സമിതിയിലെ അംഗവുമായ അയത്തുള്ള അബ്ബാസ് അലി സുലൈമാനി ( 75 ) ആണ് വെടിയേറ്റ് മരിച്ചത്. വടക്കന്‍ ഇറാനിലെ മസാന്‍ദരാന്‍ പ്രവിശ്യയില്‍ ബബോല്‍സറിലുള്ള ഒരു ബാങ്കില്‍ വച്ച് വെടിയേറ്റ അബ്ബാസ് അലി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇന്നലെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് അബ്ബാസ് ആലിയെ വെടിവച്ചത്. ഇയാളെ അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. നിലവിലെ പരമോന്നത നേതാവായ അയത്തുള്ള അലി ഖമനേയിയുടെ വ്യക്തിഗത പ്രതിനിധിയായി 17 വര്‍ഷം അബ്ബാസ് അലി സേവനമനുഷ്ഠിച്ചിരുന്നു.
Read More » -
അഫ്ഗാനിസ്ഥാനിലെ ഐസിസ് നേതാവിനെ വധിച്ച് അമേരിക്ക
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഐസിസ് നേതാവിനെ വധിച്ച് അമേരിക്കൻ സൈന്യം. 2021ലെ കാബൂള്‍ വിമാനത്താവളത്തിലെ സ്‌ഫോടനത്തിന് പിന്നിലെ ബുദ്ധികേന്ദ്രം ഇയാളായിരുന്നു. അന്നത്തെ സ്‌ഫോടനത്തില്‍ 13 യു എസ് സൈനികരടക്കം 183 പേര്‍ കൊല്ലപ്പെട്ടിരുന്നു.താലിബാന്‍ ഭരണം പിടിച്ചെടുത്ത ഘട്ടത്തില്‍ രാജ്യം വിടാന്‍ വിമാനത്താവളത്തില്‍ ആയിരക്കണക്കിന് പേര്‍ തടിച്ചുകൂടിയ സമയത്താണ് സ്‌ഫോടനം നടന്നത്.അതേസമയം സംഭവം എവിടെവച്ചാണെന്നോ കൊല്ലപ്പെട്ട നേതാവിന്റെ പേരുവിവരങ്ങളോ യുഎസ് അധികൃതർ പുറത്തുവിട്ടിട്ടില്ല.സംഭവം താലിബാനും സ്ഥിരീകരിച്ചിട്ടുണ്ട്.
Read More » -
സൗദിയിൽ എക്സ്-റേ ടെക്നീഷ്യനായി ജോലി ചെയ്യുന്ന 32കാരി മലയാളി യുവതിയെ മയക്കുമരുന്ന് നൽകി മതം മാറ്റി
മതപരിവർത്തനം സൗദി അറേബ്യയിൽ എക്സ്-റേ ടെക്നീഷ്യനായി ജോലിക്ക് പോയ മലയാളി യുവതിയെ മയക്കുമരുന്ന് നൽകി മതം മാറ്റി. 32 കാരിയായ തന്റെ ഭാര്യ ഇപ്പോൾ 65 കാരന്റെ കസ്റ്റടിയിൽ. തീവ്രവാദികളുടെ കയ്യിൽ അകപ്പെടുന്നതിനു മുമ്പ് രക്ഷിച്ചു തിരികെ എത്തിക്കണം. മുഖ്യമന്ത്രിക്ക് പരാതിയുമായി യുവാവ് സൗദി അറേബ്യയിൽ എക്സറേ ടെക്നീഷ്യനായി ജോലിക്ക് പോയ ഹിന്ദു യുവതിയെ മതം മാറ്റിയതായി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മതം മാറിയ യുവതി കുടുംബവുമായുള്ള ബന്ധങ്ങളെല്ലാം വിഛേദിച്ചു എന്നും നിലവിൽ യുവതി സൗദി അറേബ്യയിൽ നിന്ന് കാണാതായെന്നും കാണിച്ചു യുവതിയുടെ ഭർത്താവ് ആന്റണിയാണ് മുഖ്യ. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത്. പരാതിയുടെ പൂർണ്ണവിവരം ചുവടെ: ‘2013ലാണ് ആതിരയും ആൻറണി എന്ന ഞാനും തമ്മിൽ മിശ്രവിവാഹിതരായത്. വാടാനപ്പള്ളി സബ് രജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു വിവാഹം രജിസ്റ്റർ ചെയ്തത്. തുടർന്ന് ഞങ്ങൾക്ക് അലൻ എന്നഒരു മകനും പിറന്നു. വളരെ സന്തോഷകരമായി ജീവിച്ചു വരവെ 2016 ൽ സൗദി…
Read More » -
8 വർഷത്തിനകം മനുഷ്യൻ മരണത്തെ കീഴടക്കും, ലോകത്തെ ഞെട്ടിച്ച പ്രവചനവുമായി ഗൂഗിൾ മുൻ എഞ്ചനീയർ റേ കർസ് വെയിൽ
പ്രവചനം റേ കർസ് വെയിൽ ഇതിനോടകം 147 പ്രവചനങ്ങൾ നടത്തി. ഇതിൽ 120ലേറെയും സത്യമായി ഭവിച്ചു. സമീപ ഭാവിയിൽ മനുഷ്യൻ മരണത്തെ കീഴടക്കുമെന്നാണ് ഒടുവിൽ റേ നടത്തിയ പ്രവചനം. എട്ടുവർഷത്തിനുള്ളിൽ അത് സംഭവിക്കും എന്നാണ് ഗൂഗിൾ മുൻ എൻജിനീയർ റേ കർസ് വെയിലിന്റെ പ്രവചനം. നേരത്തെ നടത്തിയ പ്രവചനങ്ങളിൽ ഭൂരിഭാഗവും യാഥാർത്ഥ്യമായി തീർന്നതു കൊണ്ട് പുതിയ പ്രവചനത്തെയും ഏറെ പ്രതീക്ഷയോടെയാണ് ലോകം നോക്കി കാണുന്നത്. യൂട്യൂബ് ചാനലായ അഗാഡിയോവിന് നൽകിയ അഭിമുഖത്തിലാണ് റേ കർസ് വെയിലിന്റെ വെളിപ്പെടുത്തലുകൾ. ജനറ്റിക്സ്, നാനോ സാങ്കേതിക വിദ്യ, റോബോട്ടിക്സ് എന്നിവയുടെ വളർച്ചയുടെ ഫലമായി പ്രായമാകുന്നത് തടയാൻ വേണ്ട നാനോ ബോട്ടുകളെ കണ്ടെത്തും എന്നാണ് റേ കർസ് വെയിൽ പറഞ്ഞത്. 2030 എത്തുമ്പോഴേക്കും അർബുദം പോലെയുള്ള രോഗങ്ങളെ ഫലപ്രദമായി തടയാൻ ഈ സാങ്കേതിക വിദ്യ കൊണ്ടു സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. ഏകദേശം 50- 100 എം എം വലിപ്പമുള്ള തീരെ വലിപ്പം കുറഞ്ഞ റോബട്ടുകളാണ് നാനോ…
Read More »