ന്യൂയോർക്ക്: അമേരിക്കയിലെ രണ്ടാമത്തെ വലിയ ബാങ്കായ ഫസ്റ്റ് റിപ്പബ്ലിക്കിനെ ജെ പി മോര്‍ഗാന്‍ ചേസ് ഏറ്റെടുത്തു.കടക്കെണിയിലായതോടെ യാണ് കൈമാറ്റം.ഇതോടെ ബാങ്കിന്റെ ആസ്തികളില്‍ ഭൂരിഭാഗവും മോര്‍ഗാന്റെ കൈയിലായി.
അമേരിക്കന്‍ ചരിത്രത്തിലെ രണ്ടാമത്തെ വലിയ ബാങ്ക് തകര്‍ച്ചയാണ് ഇത്.രണ്ടുമാസത്തിനിടെ രാജ്യത്ത് തകര്‍ന്ന നാലാമത്തെ ബാങ്കുമാണ്.മാര്‍ച്ച് എട്ടിന് സില്‍വര്‍ഗേറ്റ് തകര്‍ന്നതോടെയാണ് അമേരിക്കയില്‍ ബാങ്ക് തകര്‍ച്ചാ പരമ്ബരയ്ക്ക് തുടക്കമായത്.മാര്‍ച്ച് 10ന് സിലിക്കണ്‍വാലി ബാങ്കും 12ന് സിഗ്നേച്ചര്‍ ബാങ്കും തകര്‍ന്നു.ഇതിന് പിന്നാലെ മാർച്ച് 18ന് സ്വിസ് ബാങ്കായ ക്രെഡിറ്റ് സൂയിസും തകര്‍ന്നിരുന്നു.