World
-
ആഗോള സമാധാനത്തിന് ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ പ്രശംസാര്‍ഹം; മോദിയുടെ നേതൃത്വത്തെ അഭിനന്ദിക്കുന്നു; 2028 ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്ശക്തിയാകുമെന്നും യുകെ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: 2028ല്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നു യുകെ പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍. നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്നും ഇന്ത്യയുടെ വികസനമുന്നേറ്റത്തില്‍ പങ്കാളിയാകാന്‍ യുകെയ്ക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നിര്‍ജീവ സമ്പദ് വ്യവസ്ഥയാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കുള്ള മറുപടി കൂടിയായി സ്റ്റാമെറുടെ വാക്കുകള്‍. 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള കാഴ്ചപ്പാടാണ് മോദിയുടേതെന്ന് സ്റ്റാമെര്‍ പറഞ്ഞു. ഇന്ത്യയിലെത്തിയതിനു ശേഷം താന്‍ കണ്ട കാഴ്ചകളൊക്കെയും രാജ്യം വികസന പാതയിലാണെന്നതിനു തെളിവാണെന്നും സ്റ്റാമെര്‍ വ്യക്തമാക്കി. യുക്രെയ്‌നിലും ഗാസയിലും ഉള്‍പ്പെടെ ആഗോള സമാധാനത്തിന് ഇന്ത്യ നടത്തുന്ന ഇടപെടലുകള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടുദിന സന്ദര്‍ശനത്തിന് ഇന്നലെയാണ് കിയേര്‍ സ്റ്റാമെര്‍ ഇന്ത്യയിലെത്തിയത്. ഇന്ന് മോദിയുമായി സ്റ്റാമെര്‍ കൂടിക്കാഴ്ച നടത്തി. വിവിധ വിഷയങ്ങളില്‍ ഇന്ത്യയുകെ സഹകരണം സംബന്ധിച്ച് ഇരുവരും സംയുക്ത പ്രസ്താവന പുറത്തിറക്കി. ജൂലൈയില്‍ മോദി യുകെ സന്ദര്‍ശിച്ചതിന്റെ തുടര്‍ച്ചയായാണ് യുകെ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം.
Read More » -
തീവ്രവാദത്തിന് പുരുഷന്മാര്‍ മാത്രം പോര…ജയ്ഷ്-ഇ-മുഹമ്മദ് സ്ത്രീകളുടെ ഭീകരസംഘടന ഉണ്ടാക്കുന്നു ; ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ കൊടുത്ത കനത്ത പ്രഹരം മാറ്റി ചിന്തിപ്പിച്ചു
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ പഹല്‍ഗാം ഭീകരാക്രമണത്തിന് ആസ്ഥാനമായ മര്‍ക്കസ് സുബ്ഹാനല്ല തകര്‍ത്ത് ഇന്ത്യ ശക്തമായി മറുപടി നല്‍കിയതിന് പിന്നാലെ ജയ്ഷ്-ഇ-മുഹമ്മദ് സ്ത്രീകളുടെ ഭീകര സംഘടന ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. തീവ്രവാദി ഗ്രൂപ്പ് ആദ്യത്തെ വനിതാ യൂണിറ്റ് ‘ജമാഅത്ത്-ഉല്‍-മോമിനാത്ത്’ എന്ന പേരില്‍ രൂപീകരിച്ചതായി അവര്‍ പ്രഖ്യാപിച്ചു. തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ പേരിലുള്ള ഒരു കത്തിലൂടെയാണ് തീരുമാനം പരസ്യമാക്കിയത്. യൂണിറ്റിലേക്കുള്ള റിക്രൂട്ട്മെന്റ് ഒക്ടോബര്‍ 8 ന് ബഹാവല്‍പൂരില്‍ ആരംഭിച്ചു. വനിതാ വിഭാഗത്തെ നയിക്കുന്നത് മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹര്‍ ആയിരിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി മെയ് 7 ന് നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട അസ്ഹറിന്റെ കുടുംബാംഗങ്ങളില്‍ സാദിയയുടെ ഭര്‍ത്താവ് യൂസഫ് അസ്ഹറും ഉള്‍പ്പെട്ടിരുന്നു. സംഘടനയിലെ അംഗങ്ങളുടെ ഭാര്യമാരെയും, ബഹാവല്‍പൂര്‍, കറാച്ചി, മുസഫറാബാദ്, കോട്‌ലി, ഹരിപൂര്‍, മന്‍സേര എന്നിവിടങ്ങളിലെ തങ്ങളുടെ കേന്ദ്രങ്ങളില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളെയും ഭീകരസംഘടന റിക്രൂട്ട് ചെയ്യാന്‍ തുടങ്ങിയതായി വൃത്തങ്ങള്‍ പറയുന്നു. വനിതാ യൂണിറ്റ് മാനസിക…
Read More » -
20 ബന്ദികള്‍ക്കു പകരം 2000 പലസ്തീന്‍ പൗരന്‍മാര്‍; ഒക്‌ടോബര്‍ ഏഴിനു നടന്ന ആക്രമണത്തിനു ചുക്കാന്‍ പിടിച്ചവരെയും വിട്ടു നല്‍കണമെന്നും ഗാസയുടെ സ്വയം നിര്‍ണയാവകാശത്തില്‍ പ്രതിജ്ഞാ ബദ്ധരെന്നും ഹമാസ്; രണ്ടാം ഘട്ടത്തില്‍ കല്ലുകടികള്‍ ഏറെ; ആഹ്‌ളാദത്തിമിര്‍പ്പില്‍ ബന്ദികളുടെ ബന്ധുക്കള്‍
വാഷിങ്ടന്‍: ഈജിപ്തിലെ ഷാം എല്‍-ഷെയ്ക്കില്‍ നടന്ന തീവ്രമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബന്ദികളെ കൈമാറാനുള്ള കരാറില്‍ ഇസ്രയേലും ഹമാസും എത്തിയത്. കരാര്‍ നടപ്പിലാക്കി 72 മണിക്കൂറിനുള്ളില്‍ ബന്ദികളെ ഇരുകൂട്ടരും കൈമാറണമെന്നതാണ് പ്രധാന വ്യവസ്ഥ. ഗാസയില്‍ ജീവനോടെയുള്ള 20 ഇസ്രയേലി ബന്ദികള്‍ക്ക് പകരം ഇസ്രയേലിലെ ജയിലില്‍ കഴിയുന്ന 2,000 പലസ്തീന്‍ തടവുകാരെയാണ് കൈമാറുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കാനും കരാറില്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് ഹമാസ് നേതാക്കള്‍ അറിയിച്ചു. ഇസ്രയേലുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചതിന് ഹമാസ് മധ്യസ്ഥര്‍ക്കും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നന്ദി പറഞ്ഞു. അതേസമയം, പലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യവും സ്വയം നിര്‍ണയാവകാശവും നേടിയെടുക്കുന്നതില്‍ ഹമാസ് എന്നും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. ”ഗാസ മുനമ്പിലും, ജറുസലേമിലും, വെസ്റ്റ് ബാങ്കിലും, മാതൃരാജ്യത്തിനകത്തും പുറത്തും, പലസ്തീനികളുടെ അവകാശങ്ങളെ ലക്ഷ്യം വച്ച് നടക്കുന്ന അധിനിവേശ ഫാസിസ്റ്റ് പദ്ധതികളെ നേരിടുന്നതിന് മുന്നോട്ടുവന്ന നമ്മുടെ പൂര്‍വീകരെ ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു. ഗാസയിലെ…
Read More » -
ഗാസ സമാധാനത്തിലേക്ക്; ആദ്യഘട്ടം നടപ്പാക്കാന്‍ ഇസ്രയേലും ഹമാസും തമ്മില്‍ ധാരണ; ഇസ്രയേല്‍ സേനാ പിന്‍മാറ്റവും ബന്ദികളുടെ മോചനവും വരും ദിവസങ്ങളില്‍; ട്രംപും ഈജിപ്റ്റിലെത്തും; ഹമാസ് കീഴടങ്ങുന്നതില്‍ ഇപ്പോഴും അവ്യക്തത
കെയ്‌റോ: ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കാന്‍ ഇസ്രയേലും ഹമാസും ധാരണയായെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈജിപ്തിൽ നടന്ന മധ്യസ്ഥ ചർച്ചകളിലാണ് ട്രംപിന്റെ 20 ഇന രൂപരേഖയുടെ ആദ്യഘട്ടത്തിന് അംഗീകാരമായത്. ഇത് അനുസരിച്ച് ഗാസയില്‍ നിന്ന് ഇസ്രയേല്‍ സേനാപിന്‍മാറ്റവും ബന്ദികളുടെ മോചനവും വരും ദിവസങ്ങളില്‍ ഉണ്ടാകും. നിര്‍ണായക നീക്കത്തിന് സാക്ഷിയാകാന്‍ ഡോണള്‍ഡ് ട്രംപ് ഈജിപ്തില്‍ എത്തിയേക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. സമാധാനപദ്ധതി ചര്‍ച്ച ചെയ്യാന്‍ ഇസ്രയേല്‍ പാര്‍ലമെന്റിന്റെ അടിയന്തര യോഗം ഇന്ന് ചേരും. സമാധാനം യാഥാര്‍ഥ്യമാക്കാന്‍ ട്രംപിന്റെ ഇടപെടലുകള്‍ക്ക് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നന്ദി അറിയിച്ചു. വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ ഇസ്രയേൽ പൂർണമായി പാലിക്കുന്നുണ്ടെന്ന് ട്രംപും മധ്യസ്ഥ രാജ്യങ്ങളും ഉറപ്പാക്കണമെന്ന് ഹമാസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 20ഇന പദ്ധതിയില്‍ യുദ്ധാനന്തര ഗാസയിലെ ഭരണസംവിധാനം, പലസ്തീൻ സായുധ സംഘടനയായ ഹമാസിന്റെ ഭാവി തുടങ്ങിയ നിർണായക കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്. വരും ദിവസങ്ങളില്‍ ബന്ദികളെ വിട്ടയയ്ക്കാനുള്ള നടപടി ആരംഭിക്കുമെന്നാണു കരുതുന്നത്. ഗാസ…
Read More » -
വിട്ടുവീഴ്ചയില്ലാതെ ഹമാസും ഇസ്രയേലും; യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ നീളുന്നു; ആക്രമണവും കടുപ്പിച്ചു; യുദ്ധത്തിനായി രണ്ടുവര്‍ഷത്തിനിടെ അമേരിക്ക ഇസ്രയേലിന് നല്‍കിയത് 21.7 ബില്യണ്‍ ഡോളര്‍; ഇറാനെ ആക്രമിച്ചതും യുഎസ് ഡോളറിന്റെ ബലത്തില്‍
ന്യൂയോര്‍ക്ക്: ഗാസയില്‍ യുദ്ധം നടത്താന്‍ ഇസ്രയേലിനെ യു.എസ് അകമഴിഞ്ഞു സഹായിക്കുന്നതായി പഠനം. രണ്ടു വര്‍ഷത്തിനിടെ 21.7 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം യു.എസില്‍ നിന്നും ഇസ്രയേലിന് ലഭിച്ചു എന്നാണ് പുതിയ അക്കാദമിക് പഠനം ചൂണ്ടിക്കാട്ടുന്നത്. ജോ ബൈഡന്റെയും ഡൊണള്‍ഡ് ട്രംപിന്റെയും ഭരണ കാലത്തുള്ള സഹായത്തിന്റെ കണക്കാണിത്. ഡെമോക്രാറ്റിക് പ്രസിഡന്റായിരുന്ന ജോ ബൈഡന്‍ അധികാരത്തിലിരുന്നപ്പോള്‍ യുദ്ധത്തിന്റെ ആദ്യ വര്‍ഷം 17.9 ബില്യണ്‍ ഡോളറാണ് (192,589 കോടി രൂപ) സഹായമായി നല്‍കിയത്. രണ്ടാം വര്‍ഷം 3.8 ബില്യണ്‍ ഡോളറും അമേരിക്ക ഇസ്രായേലിന് നല്‍കി. ചില സൈനിക സഹായങ്ങള്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ക്വിന്‍സി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റെസ്പോണ്‍സിബിള്‍ സ്റ്റേറ്റ്ക്രാഫ്റ്റുമായി ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മധ്യേഷ്യയില്‍ സൈനിക സഹായത്തിനും നടപടികള്‍ക്കുമായി യു.എസ് 10 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ ചെലവാക്കി എന്നാണ് ബ്രൗണ്‍ യൂണിവേഴ്സിറ്റിയുടെ വാട്സണ്‍ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്സ് നടത്തിയ പഠനം പറയുന്നത്. യുഎസിന്റെ…
Read More » -
ട്രെയിനിൽ യാത്ര ചെയ്ത പട്ടാളക്കാരെ ലക്ഷ്യമിട്ട് പാക്കിസ്ഥാനിൽ ഉഗ്രസ്ഫോടനം, നാല് ബോഗികൾ പാളം തെറ്റി, നിരവധി പേർക്ക് പരുക്ക്, ഉത്തരവാധിത്വം ഏറ്റെടുത്ത് ബലൂച് റിപ്പബ്ലിക്കൻ ഗാഡ്സ്, ബലൂചിസ്ഥാന് സ്വാതന്ത്ര്യം കിട്ടുംവരെ തുടരുമെന്ന് ഭീഷണി
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ സൈനീകരെ ലക്ഷ്യമിട്ട് ജാഫർ എക്സ്പ്രസിൽ സ്ഫോടനം. ഇന്ന് രാവിലെ പാക്കിസ്ഥാനിലെ സിന്ധ്-ബലൂചിസ്ഥാൻ അതിർത്തിക്ക് സമീപമുള്ള സുൽത്താൻകോട്ടിന് സമീപമാണ് സ്ഫോടനം നടന്നത്. റാവൽപിണ്ടിയിൽ നിന്ന് ക്വറ്റയിലേക്ക് വന്ന ട്രെയിനിലായിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ നാല് ബോഗികൾ പാളം തെറ്റിയെന്നും നിരവധി പേർക്ക് പരുക്കേറ്റുവെന്നുമാണ് റിപ്പോർട്ട്. അതേസമയം ബലൂചിസ്ഥാൻ വിഘടനവാദികൾക്ക് സ്വാധീനമുള്ള സ്ഥലത്താണ് ആക്രമണം നടന്നത്. ട്രെയിനിൽ ഉണ്ടായിരുന്ന പട്ടാളക്കാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ബലൂച് റിപ്പബ്ലിക്കൻ ഗാഡ്സ് ഏറ്റെടുത്തു. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം വരെ ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്നും ബിആർജി പ്രഖ്യാപിക്കുകയും ചെയ്തു. രക്ഷാപ്രവർത്തകരും സുരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. #BREAKING: Pakistan’s Jaffar Express train attacked yet again by Baloch rebels. Several people injured in an explosion on railway track near Sultankot (Sindh) when Jaffar Express was on way from…
Read More » -
കോപം നിയന്ത്രിക്കാൻ അറിയാത്തവളാണ് ത്യുൻബെ, സ്ഥിരം പ്രശ്നക്കാരി, വൈകാതെ ചികിത്സ തേടേണ്ടി വരുമെന്ന് ഡൊണാൾഡ് ട്രംപ്
വാഷിങ്ടണ്‍: കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെ പ്രശ്‌നക്കാരിയും ദേഷ്യം നിയന്ത്രിക്കുന്നത് സംബന്ധിച്ച തകരാറുള്ളവളുമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ത്യുന്‍ബെയ്ക്ക് ദേഷ്യം നിയന്ത്രിക്കുന്നതില്‍ പ്രശ്‌നമുണ്ട്. അവർ ഒരു ഡോക്ടറെ കാണണം. ഒരു ചെറുപ്പക്കാരി എന്ന നിലയില്‍ അവളെ ശ്രദ്ധിച്ചവര്‍ക്കെല്ലാം അക്കാര്യം മനസ്സിലാവുമെന്നും ട്രംപ് പറഞ്ഞു. ത്യുന്‍ബെയുടെ രാഷ്ട്രീയപ്രവർത്തനം സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.’അവള്‍ ഒരു പ്രശ്‌നക്കാരിയാണ്, കോപം നിയന്ത്രിക്കുന്നത് സംബന്ധിച്ച തകരാറുള്ളവൾ. അവള്‍ ഒരു ഡോക്ടറെ കാണണം. നിങ്ങള്‍ അവളെ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടെങ്കില്‍ മനസ്സിലാവും, ഒരു ചെറുപ്പക്കാരി എന്ന രീതിയില്‍ അവള്‍ക്ക് വലിയ ദേഷ്യവും കിറുക്കുമാണ്’, ട്രംപ് ഫറഞ്ഞു. ത്യുന്‍ബെയ്ക്ക് ദേഷ്യം നിയന്ത്രിക്കുന്നത് സംബന്ധിച്ച പ്രശ്‌നമുണ്ടെന്ന് ട്രംപ് കഴിഞ്ഞ ജൂണിലും പറഞ്ഞിരുന്നു. ഇസ്രയേല്‍ സേന തടഞ്ഞ ബ്രിട്ടീഷ് പതാകയുള്ള ‘മദ്‌ലീന്‍’ എന്ന കപ്പലില്‍ ഇസ്രയേലില്‍ എത്താനുള്ള ത്യുൻബെയുടെ ശ്രമത്തെയും ട്രംപ് വിമര്‍ശിച്ചു.
Read More » -
ഇസ്രയേല്‍- ഹമാസ് ചര്‍ച്ചയ്ക്ക് ഈജിപ്റ്റില്‍ തുടക്കം; ആയുധം താഴെ വയ്ക്കില്ലെന്ന പിടിവാശിയുമായി ഹമാസ്; ഇസ്രായേല്‍ പിന്‍മാറണമെന്നും ആവശ്യം; കരാറിന്റെ ആദ്യഘട്ടം വേഗത്തിലാക്കണമെന്ന് ട്രംപ്; നെതന്യാഹുവിനെ തെറിവിളിച്ചെന്നും റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ഗാസ പദ്ധതി ഭാഗികമായി അംഗീകരിച്ച ഹമാസിനോടുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ പ്രതികരണത്തില്‍ യു.എസിന് രോഷം. നെതന്യാഹുവുമായുള്ള സ്വകാര്യ ഫോണ്‍ സംഭാഷണത്തിനിടെ ഇക്കാര്യത്തില്‍ ട്രംപ് ഇസ്രയേല്‍ പ്രധാനമന്ത്രിയെ തെറിവിളിച്ചു എന്നാണ് വിവരം. ട്രംപ് 20 ഇന ഗാസ പദ്ധതിയില്‍ ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറാണെന്നാണ് ഹമാസ് കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാല്‍ ട്രംപുമായുള്ള സ്വകാര്യ സംഭാഷണത്തില്‍ ബന്ദികളെ മോചിപ്പിക്കാനുള്ള ഹമാസിന്റെ തീരുമാനം ഒന്നുമല്ലെന്നാണ് നെതന്യാഹു പറഞ്ഞത്. ഇതോടെ ദേഷ്യത്തോടെ ട്രംപ് തെറിവിളിച്ചു എന്നാണ് ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതൊന്നും ആഘോഷിക്കാനുള്ളതല്ല, ഇതൊന്നും ഒരു അര്‍ഥവുമില്ല എന്നാണ് നെതന്യാഹു ട്രംപിനോട് പറഞ്ഞത്. നിങ്ങളെന്തിനാണ് എപ്പോഴും നെഗറ്റീവായി സംസാരിക്കുന്നത് എന്നാണ് ട്രംപ് ഇതിന് മറുപടിയായി പറഞ്ഞത്. തെറിവാക്ക് കൂടിചേര്‍ത്തായിരുന്നു ട്രംപിന്റെ സംസാരം. ഇതൊരു വിജയമാണെന്നും ട്രംപ് ഫോണ്‍ കോളിനിടെ പറഞ്ഞു. യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ആക്സിയോസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ബന്ദി മോചനം എന്ന ഹമാസ് പ്രഖ്യാപനം അംഗീകരിക്കാന്‍ നെതന്യാഹു തയ്യാറായിട്ടില്ല. ഹമാസിന്റെ പ്രഖ്യാപനം…
Read More » -
ചൈനീസ് ആയുധങ്ങള്‍ ഇന്ത്യക്കെതിരേ മികച്ചു നിന്നു; ഏഴു യുദ്ധ വിമാനങ്ങള്‍ വെടിവച്ചിട്ടെന്നും പാകിസ്താന്‍; ചൈനീസ് മിസൈലുകള്‍ അടക്കം തകര്‍ത്തിട്ടും അവകാശ വാദവുമായി പാക് ലഫ്റ്റനന്റ് ജനറല്‍
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂരിൽ വീണ്ടും അവകാശവാദവുമായി പാക്കിസ്ഥാൻ ചൈനീസ് നിർമ്മിത ആയുധങ്ങൾ മികച്ച പ്രകടനം നടത്തിയതായി ഐ.എസ്.പി.ആർ. ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് അവകാശ വാദം. യുദ്ധത്തിൽ ചൈനയുടെ പി.എൽ.-15 മിസൈലുകൾ ഇന്ത്യ തകർത്തിരുന്നു. ഇതിനിടെയാണ് അഹമ്മദ് ഷെരീഫ് ചൗധരിയുടെ അവകാശവാദങ്ങൾ. പാക്കിസ്ഥാൻ എല്ലാതരം സാങ്കേതികവിദ്യകൾക്കും തയ്യാറാണ്. മേയിലെ സംഘർഷത്തിൽ ചൈനീസ് ഉപകരണങ്ങൾ അസാധാരണ പ്രകടനം നടത്തിയെന്നുമാണ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞത്. പാക്കിസ്ഥാനിലെ നിർണായക പ്രതിരോധ കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെ പാക്കിസ്ഥാനാണ് വെടിനിർത്തൽ ആവശ്യവുമായി രംഗത്തെത്തിയത്. എന്നാൽ രാജ്യാന്തര തലത്തിൽ പലതവണയായി പാക്കിസ്ഥാൻ വിജയം അവകാശപ്പെടുന്നത് തുടരുകയാണ്. പിഎൽ-15 മിസൈൽ, എച്ച്ക്യു-9പി എയർമിസൈൽ, ജെഎഫ്-17, ജെ-10 യുദ്ധവിമാനങ്ങളടക്കമുള്ള ചൈനീസ് നിർമ്മിത ആയുധങ്ങൾ ആദ്യമായി ഉപയോഗിച്ചത് ഇന്ത്യ-പാക്ക് സംഘർഷ സമയത്താണ്. എന്നാൽ ഇന്ത്യയുടെ തദ്ദേശീയ ആയുധങ്ങൾ ഉൾകൊള്ളുന്ന വ്യോമ പ്രതിരോധം സംവിധാനം ചൈനീസ് നിർമ്മിത യുദ്ധോപകരണങ്ങളെ നിഷ്പ്രഭമാക്കിയിരുന്നു.…
Read More »
