World
-
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനരാരംഭിക്കാന് പാക്കിസ്ഥാന്; നയതന്ത്ര ഇടപാടുകളില് കാതലായ മാറ്റം
ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള നയതന്ത്ര ഇടപാടുകളില് കാതലായ മാറ്റങ്ങള് കൊണ്ടുവരുന്നതിന്റെ സൂചനകള് നല്കി പാക്കിസ്ഥാന് വിദേശകാര്യമന്ത്രി മുഹമ്മദ് ഇഷാഖ് ദാര്. ബ്രസല്സില് നടന്ന ആണവോര്ജ ഉച്ചകോടിയില് പങ്കെടുത്തതിനു ശേഷം ലണ്ടനില് നടത്തിയ വാര്ത്താ സമ്മേളനത്തില് വച്ചാണ് ഇന്ത്യയുമായുള്ള വ്യാപാര പ്രവര്ത്തനങ്ങള് പുനരാരംഭിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതായി ഇഷാഖ് ദാര് വെളിപ്പെടുത്തിയത്. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനസ്ഥാപിക്കണമെന്ന് പാക്കിസ്ഥാന് വ്യാപാര സമൂഹത്തിനിടയിലും മുറവിളി ഉയരുന്നുണ്ട്. 2019 ഓ?ഗസ്റ്റ് മുതല് ഇന്ത്യയുമായുള്ള വ്യാപാരബന്ധം പാക്കിസ്ഥാന് നിര്ത്തിവച്ചിരിക്കുകയായിരുന്നു. ഇത് പുനസ്ഥാപിക്കാനാണ് പാക്കിസ്ഥാന്റെ നീക്കം. കേന്ദ്ര സര്ക്കാര് ആര്ട്ടിക്കിള് 370 റദ്ദാക്കിയതിനു പിന്നലെ പാക്കിസ്ഥാന് ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തില് നിന്ന് വിട്ടു നില്ക്കുകയായിരുന്നു. പാക്കിസ്ഥാന്റെ സാമ്പത്തിക വളര്ച്ചയെ ഇത് കാര്യമായി ബാധിച്ചു. പുതിയ നിക്ഷേപങ്ങള് കുറഞ്ഞതിനു പിന്നാലെ വിദേശ കടങ്ങള് തിരിച്ചടയ്ക്കാനും പാക്കിസ്ഥാന് സാധിക്കുന്നില്ല. ഇതിനു പിന്നലെയാണ് ഇന്ത്യയുമായി വ്യാപാര ബന്ധം പുനസ്ഥാപിക്കാനുള്ള നീക്കം പാക്കിസ്ഥാന് നടത്തുന്നത്. പാക്കിസ്ഥാനില് തിരഞ്ഞെടുപ്പിനു പിന്നലെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഷഹബാസ് ഷെരീഫിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » -
മോദി വീണ്ടും എത്തുന്നു; തിരുവനന്തപുരം, തൃശൂര്, കോഴിക്കോട് മണ്ഡലങ്ങളില് പ്രചാരണ പരിപാടി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക് വീണ്ടുമെത്തുന്നു. എന്ഡിഎ സ്ഥാനാര്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മോദി എത്തുന്നത്. തിരുവനന്തപുരം, തൃശൂര്, കോഴിക്കോട് മണ്ഡലങ്ങളിലെ സ്ഥാനാര്ഥികളുടെ പ്രചാരണത്തിനാണ് മോദി വരുന്നത്. ഈ മാസം അവസാനമോ, ഏപ്രില് ആദ്യ വാരമോ ആയിരിക്കും മോദിയുടെ സന്ദര്ശനം. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങിയവരും എത്തുന്നുണ്ട്. സമീപ കാലത്ത് അഞ്ച് തവണയാണ് മോദി കേരളത്തിലെത്തിയത്. തൃശൂര്, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് എന്നിവിടങ്ങളിലാണ് മോദി പങ്കെടുത്ത പരിപടികള്.
Read More » -
റഷ്യയിലെ കൂട്ടക്കൊല: വീഡിയോയുമായി ഐഎസ്, യുക്രെയ്ന് പങ്കില്ലെന്ന് യുഎസ്
മോസ്കോ: ക്രസ്നയാര്സ്കിലെ ക്രോകസ് സിറ്റി ഹാളില് സംഗീതപരിപാടിക്കിടെ വെടിവയ്പു നടത്തുന്നതിന്റെ വീഡിയോ പുറത്തുവിട്ട് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടന. ഐഎസ് അഫ്ഗാന് ഘടകം റഷ്യന് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിനു പിന്നാലെ, യുക്രെയ്ന് സംഭവവുമായി ബന്ധമില്ലെന്ന് യുഎസ് പറഞ്ഞു. മോസ്കോയ്ക്ക് അടുത്തുള്ള ക്രസ്നയാര്സ്കിലെ വെടിവയ്പിനു ശേഷം അക്രമികള് യുക്രെയ്നിലേക്ക് കടക്കാന് ശ്രമിച്ചെന്ന റഷ്യയുടെ വാദത്തെ തുടര്ന്നാണ് യുഎസ് രംഗത്തെത്തിയത്. നാല് അക്രമികളെയും പിടികൂടിയത് യുക്രെയ്നിലേക്കു കടക്കാന് ശ്രമിക്കുമ്പോഴായിരുന്നെന്ന് റഷ്യന് പ്രസിഡന്റ് വ്ളാഡിമിര് പുട്ടിനാണു പറഞ്ഞത്. അക്രമികള്ക്കായി യുക്രെയ്ന് അതിര്ത്തിയില് സഹായം ഒരുക്കിയിരുന്നെന്നും ആരോപിച്ചിരുന്നു. കുറ്റം യുക്രെയ്ന്റെ മേല് കെട്ടിവയ്ക്കാനുള്ള ശ്രമമാണു പുട്ടിന് നടത്തുന്നതെന്ന് പ്രസിഡന്റ് വൊളോഡിമിര് സെലെന്സ്കി പറഞ്ഞു. ഇതിനിടെ, റഷ്യന് ഉദ്യോഗസ്ഥര് അക്രമികളെ അറസ്റ്റു ചെയ്യുന്നതിന്റെ വീഡിയോകള് മാധ്യമങ്ങള് പുറത്തുവിട്ടു. ഭീകരാക്രമണത്തില് 143 പേര് കൊല്ലപ്പെട്ടതിന്റെ ദുഃഖാചരണം റഷ്യയില് ഉടനീളം നടന്നു. റഷ്യന് പാര്ലമെന്റ് മന്ദിരത്തിലെ ദേശീയ പതാക താഴ്ത്തി.
Read More » -
ഓസ്ട്രേലിയയില് വീടിന് തീപിടിച്ച് മലയാളി നഴ്സ് മരിച്ചു
സിഡ്നി: ഓസ്ട്രേലിയയില് വീടിന് തീപിടിച്ച് മലയാളി നഴ്സ് മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിനി ഷെറിൻ ജാക്സനാണ് (34) മരിച്ചത്. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയും എഞ്ചിനീയറുമായ ജാക്ക്സന്റെ ഭാര്യയാണ് ഷെറിൻ. സിഡ്നിക്ക് സമീപം ഡുബ്ബോയില് ആയിരുന്നു സംഭവം. ഡുബ്ബോ ഹോസ്പിറ്റലിലെ നഴ്സായിരുന്നു യുവതി. സംഭവം നടക്കുമ്ബോള് ഷെറിന്റെ ഭർത്താവ് ജാക്ക്സണ് ജോലി സംബന്ധമായി പുറത്ത് പോയിരുന്നു. ഈ സമയം രണ്ട് നിലകളുള്ള വീട്ടില് ഷെറിൻ മാത്രമാണ് ഉണ്ടായിരുന്നത്. തീപിടിത്തം എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Read More » -
56 വര്ഷം ജീവനില്ലാത്ത ഭ്രൂണം വയറ്റില് ചുമന്നു; ശസ്ത്രക്രിയക്ക് പിന്നാലെ 81 കാരിക്ക് ദാരുണാന്ത്യം
സാവോ പോളോ: 56 വര്ഷം പഴക്കമുള്ള ഭ്രൂണം വയറില് നിന്ന് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ 81 കാരി മരിച്ചു. ബ്രസീല് സ്വദേശിയായ ഡാനിയേല വെറ ആണ് മരിച്ചത്. ഏഴുകുട്ടികളുടെ അമ്മയാണ് മരിച്ച ഡാനിയേല. എന്നാല്, തന്റെ വയറ്റില് ഒരു ഭ്രൂണമുണ്ടെന്ന കാര്യം അവര് അറിഞ്ഞിരുന്നില്ലെന്ന് പ്രാദേശിക മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. പലപ്പോഴായി വയറുവേദന അനുഭവപ്പെടുകയും നിരവധി തവണ ഡോക്ടര്മാരെ കാണിക്കുകയും ചെയ്തിരുന്നു. എന്നാല് അവര്ക്കാര്ക്കും ഡാനിയേലയുടെ വയറ്റിലെ ജീവനില്ലാത്ത ഭ്രൂണത്തെ കണ്ടെത്താനായില്ല. അതിനിടെയാണ് അവര്ക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടത്. ചികിത്സ തേടിയപ്പോഴും ഭ്രൂണത്തെക്കുറിച്ച് യാതൊരു സൂചനയും ഡോക്ടര്മാര്ക്ക് കണ്ടെത്താനായില്ല. പകരം അണുബാധക്കുള്ള മരുന്നാണ് അവര്ക്ക് നല്കിയിരുന്നത്. തുടര്ന്ന് നടത്തിയ സ്കാനിങ്ങിലാണ് ഇവരുടെ വയറ്റില് അഞ്ചു പതിറ്റാണ്ട് പഴക്കമുള്ള ഭ്രൂണമുണ്ടെന്ന് (സ്റ്റോണ് ബേബി) കണ്ടെത്തിയത്. വയറിനുള്ളില് വെച്ച് തന്നെ ജീവന് നഷ്ടമായ ഭ്രൂണം പിന്നീട് കാല്സ്യ നിക്ഷേപം സംഭവിച്ച് കല്ലിന് സമാനമാകുന്ന അവസ്ഥയാണ് ‘സ്റ്റോണ് ബേബി’. കല്ലിന് സമാനമാകുന്ന ഭ്രൂണം ‘ലിത്തോപീഡിയന്’…
Read More » -
മോസ്കോയില് ഐ.എസ് ഭീകരാക്രമണം; 70 പേര് കൊല്ലപ്പെട്ടു
മോസ്കോ: റഷ്യന് തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തില് 70 പേര് കൊല്ലപ്പെട്ടു. നൂറിലേറെ പേര്ക്ക് പരിക്കേറ്റു. ഇതില് 40 പേരുടെ നില ഗുരുതരമാണ്. സംഗീതപരിപാടിക്കിടെ മുഖംമൂടി ധരിച്ച അക്രമികള് കാണികള്ക്കുനേരേ വെടിയുതിര്ക്കുകയായിരുന്നു. മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളില് വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അക്രമിസംഘത്തില് അഞ്ചുപേരുണ്ടായിരുന്നു. വെടിവെയ്പിന് പിന്നാലെ കെട്ടിടത്തില് നിരവധി സ്ഫോടനങ്ങളും നടന്നു. കെട്ടിടത്തില്നിന്ന് തീ ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു. ഒന്പതിനായിരത്തോളം ആളുകളെ ഉള്ക്കൊള്ളാന് കഴിയുന്ന കെട്ടിടസമുച്ചയത്തിലായിരുന്നു പരിപാടി നടന്നത്. ആറായിരം പേര് വെടിവെപ്പ് നടക്കുമ്പോള് സംഭവസ്ഥലത്തുണ്ടായിരുന്നു. ഭീകരാക്രമണമെന്നാണ് റഷ്യന് വിദേശകാര്യമന്ത്രാലയം സംഭവത്തെ വിശേഷിപ്പിച്ചത്. ആഴ്ചയവസാനം നടക്കാനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി മോസ്കോ മേയര് അറിയിച്ചു. അമേരിക്ക അടക്കമുള്ള രാജ്യങ്ങള് ഭീകരാക്രമണത്തെ അപലപിച്ചു.
Read More » -
അരുണാചല് ഇന്ത്യയുടെ ഭാഗംതന്നെ: യു.എസ്
അരുണാചല് പ്രദേശിനുമേലുള്ള ചൈനീസ് അവകാശവാദങ്ങള് തള്ളി അമേരിക്ക. അരുണാചല് ഇന്ത്യയുടെ ഭൂപ്രദേശമാണ്.യഥാര്ഥ നിയന്ത്രണരേഖ മറികടന്ന് അരുണാചലിന്റെ മണ്ണില് ചൈന ഏകപക്ഷീയമായി നടത്തുന്ന കടന്നുകയറ്റശ്രമങ്ങള് അംഗീകരിക്കാനാകില്ലെന്നും യു.എസ് പറഞ്ഞു. ചൈനീസ് നീക്കങ്ങളെ അമേരിക്ക ശക്തമായി അപലപിക്കുന്നതായി യു.എസ്. ആഭ്യന്തരവകുപ്പ് പ്രിന്സിപ്പല് ഡെപ്യൂട്ടി വക്താവ് അറിയിച്ചു. അരുണാചല് പ്രദേശില് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദര്ശനത്തിനുപിന്നാലെയാണ് ചൈന വീണ്ടും അവകാശവാദം ഉന്നയിച്ചത്.
Read More » -
അശ്ലീല ഡീപ് ഫെയ്ക് വിഡിയോ; 90 ലക്ഷം നഷ്ടപരിഹാരം തേടി ഇറ്റലി പ്രധാനമന്ത്രി
റോം: ഓണ്ലൈനിലൂടെ പുറത്തുവിട്ട ഡീപ് ഫെയ്ക് അശ്ലീല വിഡിയോകള്ക്ക് ഒരു ലക്ഷം യൂറോ (ഏകദേശം 90 ലക്ഷം രൂപ) നഷ്ടപരിഹാരം തേടി ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്ജ മെലോനി കോടതിയെ സമീപിച്ചു. നിര്മിതബുദ്ധി ഉപയോഗിച്ച് ഒരു വ്യക്തിയുടെ മുഖം മറ്റൊരാളുടേതില് കൃത്രിമമായി ചേര്ക്കുന്നതാണ് ഡീപ് ഫെയ്ക്. വിഡിയോ നിര്മിച്ചതെന്നു കരുതുന്ന നാല്പതുകാരനെയും പിതാവിനെയും പറ്റി അന്വേഷണം നടക്കുകയാണ്. ഇതിനുപയോഗിച്ച മൊബൈല് ഫോണ് കണ്ടെടുത്തിട്ടുണ്ട്. പ്രധാനമന്ത്രിയായി അധികാരമേല്ക്കുന്നതിനു മുന്പുള്ളതാണ് മെലോനിയുടെ വിഡിയോകള്. 2020 ല് യുഎസിലെ ഒരു അശ്ലീല വെബ്സൈറ്റില് പ്രസിദ്ധപ്പെടുത്തിയ ഇത് ലക്ഷക്കണക്കിന് ആളുകള് മാസങ്ങളോളം കണ്ടു. ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകള്ക്ക് പ്രതികരിക്കാന് ധൈര്യം പകരുന്നതിനുവേണ്ടി പ്രതീകാത്മകമായാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്നും ഈ തുക അതിക്രമത്തിനിരയായ സ്ത്രീകള്ക്കുവേണ്ടി പ്രവര്ത്തിക്കുന്ന സംഘടനയ്ക്ക് സംഭാവന ചെയ്യുമെന്നും മെലോനി പറഞ്ഞു. ജൂലൈ 2ന് കോടതിയില് ജോര്ജ മെലോനി മൊഴി നല്കും.
Read More » -
ഹമാസ് സൈനിക ഉപമേധാവിയെ വധിച്ച് ഇസ്രയേല്
ടെൽഅവീവ്: ഹമാസിന്റെ ഡെപ്യൂട്ടി സൈനിക മേധാവി മാർവാൻ ഈസയെ ഇസ്രായേൽ വധിച്ചു. കഴിഞ്ഞ ദിവസം സെൻട്രല് ഗാസയില് നുസെയ്റത്ത് അഭയാർഥി ക്യാമ്പിലെ തുരങ്കശൃംഖല ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഈസ കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ മാധ്യമങ്ങള് റിപ്പോർട്ട് ചെയ്തു. അമേരിക്കയില് വൈറ്റ്ഹൗസ് വക്താവ് ജേക് സള്ളിവനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്ടോബർ ഏഴിനുശേഷം ഗാസയില് കൊല്ലപ്പെടുന്ന ഏറ്റവും ഉന്നത ഹമാസ് നേതാവാണ് ഈസ.ഹമാസിന്റെ സൈനിക വിഭാഗമായ ഇസെദിൻ അല് ഖ്വാസം ബ്രിഗേഡിന്റെ ഡെപ്യൂട്ടി കമാൻഡറായിരുന്നു ഇയാൾ. ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തില് ഈസയ്ക്കു നേരിട്ടു പങ്കുണ്ടെന്നാണ് വിലയിരുത്തല്. യുദ്ധമാരംഭിച്ചശേഷം ഹമാസിന്റെ ഒട്ടേറെ മുതിർന്ന കമാൻഡർമാരെ ഇസ്രായേൽ സേന വധിച്ചിട്ടുണ്ട്. ഹമാസിന്റെ രാഷ്ട്രീയവിഭാഗം നേതാവായിരുന്ന സലേ അല് അരൂരി ലബനനിലെ സ്ഫോടനത്തില് കൊല്ലപ്പെട്ടതിനു പിന്നിലും ഇസ്രയേലാണ്. ഹമാസിന്റെ മറ്റു നേതാക്കള് തുരങ്കങ്ങളില് ഒളിച്ചിരിക്കുന്നുവെന്നാണ് കരുതപ്പെടുന്നത്.അതേസമയം യുദ്ധം നിർത്തില്ലെന്ന് ഇസ്രായേലും ഹമാസ് നേതൃത്വത്തെ വേട്ടയാടുന്ന ഇസ്രയേലിന് അമേരിക്കയുടെ സഹായം തുടരുമെന്നു വൈറ്റ്ഹൗസ് വക്താവ് സള്ളിവനും വ്യക്തമാക്കി.
Read More » -
സഹായത്തിനായി കാത്തുനിന്നവര്ക്കു നേരെ ഇസ്രായേല് ആക്രമണം; 29 പലസ്തീനികള് കൊല്ലപ്പെട്ടു
ജറുസലേം: ഗാസ്സ മുനമ്പില് വ്യാഴാഴ്ച ഇസ്രായേല് നടത്തിയ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില് 29 പലസ്തീനികള് കൊല്ലപ്പെട്ടതായി ഗാസ്സ ആരോഗ്യ മന്ത്രാലയം. സഹായം കാത്തുനിന്നവര്ക്കു നേരെയായിരുന്നു ആക്രമണം. സെന്ട്രല് ഗാസ്സയിലെ അല്-നുസൈറാത്ത് ക്യാമ്പിലെ ഒരു സഹായ വിതരണ കേന്ദ്രത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തില് എട്ട് പേരാണ് കൊല്ലപ്പെട്ടത്. വടക്കന് ഗാസ്സ റൗണ്ട് എബൗട്ടില് എയ്ഡ് ട്രക്കുകള്ക്കായി കാത്തുനിന്ന ജനക്കൂട്ടത്തിന് നേരെ നടത്തിയ വെടിവെപ്പില് 21 പേര് കൊല്ലപ്പെടുകയും 150-ലധികം പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല് സഹായകേന്ദ്രങ്ങള് ആക്രമിക്കുകയാണെന്ന റിപ്പോര്ട്ടുകള് ഇസ്രായേല് സൈന്യം നിഷേധിച്ചു. വിശ്വസനീയ കേന്ദ്രങ്ങളില് നിന്നും ലഭിക്കുന്ന വിവരങ്ങള് അനുസരിച്ച് മാത്രം റിപ്പോര്ട്ട് ചെയ്യാന് മാധ്യമങ്ങളോട് അഭ്യര്ഥിക്കുന്നതായി ഐഡിഎഫ് പുറത്തുവിട്ട പ്രസ്താവനയില് പറയുന്നു. മുന്പും മാനുഷിക സഹായം കാത്തു നിന്നവര്ക്കു നേരെ ഇസ്രായേല് ആക്രമണം നടത്തിയിട്ടുണ്ട്. ഫെബ്രുവരി 29ന്, ഗാസ്സ സിറ്റിക്ക് സമീപം സഹായത്തിനായി കാത്തുനിന്ന 100 ലധികം പലസ്തീനികളെ സൈന്യം വെടിവച്ചു കൊന്നതായി പലസ്തീന് ആരോഗ്യ അധികൃതര്…
Read More »