World
-
ചൈനീസ് ആയുധങ്ങള്‍ ഇന്ത്യക്കെതിരേ മികച്ചു നിന്നു; ഏഴു യുദ്ധ വിമാനങ്ങള്‍ വെടിവച്ചിട്ടെന്നും പാകിസ്താന്‍; ചൈനീസ് മിസൈലുകള്‍ അടക്കം തകര്‍ത്തിട്ടും അവകാശ വാദവുമായി പാക് ലഫ്റ്റനന്റ് ജനറല്‍
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂരിൽ വീണ്ടും അവകാശവാദവുമായി പാക്കിസ്ഥാൻ ചൈനീസ് നിർമ്മിത ആയുധങ്ങൾ മികച്ച പ്രകടനം നടത്തിയതായി ഐ.എസ്.പി.ആർ. ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് അവകാശ വാദം. യുദ്ധത്തിൽ ചൈനയുടെ പി.എൽ.-15 മിസൈലുകൾ ഇന്ത്യ തകർത്തിരുന്നു. ഇതിനിടെയാണ് അഹമ്മദ് ഷെരീഫ് ചൗധരിയുടെ അവകാശവാദങ്ങൾ. പാക്കിസ്ഥാൻ എല്ലാതരം സാങ്കേതികവിദ്യകൾക്കും തയ്യാറാണ്. മേയിലെ സംഘർഷത്തിൽ ചൈനീസ് ഉപകരണങ്ങൾ അസാധാരണ പ്രകടനം നടത്തിയെന്നുമാണ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞത്. പാക്കിസ്ഥാനിലെ നിർണായക പ്രതിരോധ കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെ പാക്കിസ്ഥാനാണ് വെടിനിർത്തൽ ആവശ്യവുമായി രംഗത്തെത്തിയത്. എന്നാൽ രാജ്യാന്തര തലത്തിൽ പലതവണയായി പാക്കിസ്ഥാൻ വിജയം അവകാശപ്പെടുന്നത് തുടരുകയാണ്. പിഎൽ-15 മിസൈൽ, എച്ച്ക്യു-9പി എയർമിസൈൽ, ജെഎഫ്-17, ജെ-10 യുദ്ധവിമാനങ്ങളടക്കമുള്ള ചൈനീസ് നിർമ്മിത ആയുധങ്ങൾ ആദ്യമായി ഉപയോഗിച്ചത് ഇന്ത്യ-പാക്ക് സംഘർഷ സമയത്താണ്. എന്നാൽ ഇന്ത്യയുടെ തദ്ദേശീയ ആയുധങ്ങൾ ഉൾകൊള്ളുന്ന വ്യോമ പ്രതിരോധം സംവിധാനം ചൈനീസ് നിർമ്മിത യുദ്ധോപകരണങ്ങളെ നിഷ്പ്രഭമാക്കിയിരുന്നു.…
Read More » -
ഒരാളുമായി പ്രണയം കണ്ടെത്താന്‍ നിങ്ങള്‍ എന്തെല്ലാം ചെയ്യും ? 42 കാരി ലിസ കറ്റലാനോയ്ക്ക് ഡേറ്റിംഗ് ആപ്പുകളൊന്നും പോര ; വഴി നീളെ പരസ്യബോര്‍ഡുകള്‍ വെച്ചു ; വന്നത് 1800 അപേക്ഷകള്‍
പുതിയ പ്രണയവും പങ്കാളിയെയും കണ്ടെത്താന്‍ ഡേറ്റിംഗ് ആപ്പുകള്‍ ഉള്‍പ്പെടെ ആധുനികലോകത്ത് അനേകം മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള 42 വയസ്സുകാരിയായ ലിസ കറ്റലാനോ ഇതിലൊന്നും തൃപ്തയല്ല. തന്നില്‍ ഒരു ആകര്‍ഷണം കണ്ടെത്താന്‍ കക്ഷി സ്വീകരിച്ചമാര്‍ഗ്ഗം അല്‍പ്പം കൂടി വ്യത്യസ്തമായി. പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചു. നിരവധി ഡേറ്റിംഗ് ആപ്പുകളില്‍ കാലങ്ങളോളം തിരഞ്ഞിട്ടും തനിക്ക് ചേര്‍ന്ന ആളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ലിസ ഇത്തരത്തില്‍ ഒരു വേറിട്ട വഴി തേടിയിരിക്കുന്നത്. തന്റെ പുതിയ വെബ്‌സൈറ്റിന്റെ വിവരം നല്‍കുന്ന ഏകദേശം പന്ത്രണ്ടോളം പരസ്യബോര്‍ഡുകളാണ് സ്ഥാപിച്ചത്. തന്നെ ഡേറ്റ് ചെയ്യാന്‍ യോഗ്യരായ അവിവാഹിതരായ പുരുഷന്മാരില്‍ നിന്നുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള സൈറ്റില്‍, ലിസ തന്റെ ജീവിതത്തെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും പ്രതീക്ഷകളും വ്യക്തമാക്കിയിട്ടുണ്ട്. തമാശയായി തുടങ്ങിയ പരീക്ഷണം പക്ഷേ വമ്പന്‍ പ്രചരണമായി മാറി. പരസ്യബോര്‍ഡില്‍ ലിസയുടെ ഒരു ചിത്രവും കട്ടിയുള്ള മഞ്ഞ അക്ഷരങ്ങളില്‍ സൈറ്റിന്റെ ലിങ്കും കാണാം. വെബ്‌സൈറ്റില്‍ വിശദമായ ഒരു അപേക്ഷാ ഫോം ഉണ്ട്, അതില്‍ ഭാവി പങ്കാളികള്‍ അവരുടെ…
Read More » -
നൊബേല്‍ അസംബ്ലി പുരസ്‌കാര പ്രഖ്യാപനം നടത്തി ; മേരി ഇ ബ്രന്‍കോവ്, ഫ്രെഡ് റാംസ്‌ഡെല്‍, ഷിമോണ്‍ സാകാഗുച്ചി എന്നിവര്‍ക്ക് വൈദ്യശാസ്ത്രത്തില്‍ നോബല്‍
ന്യൂഡല്‍ഹി: മേരി ഇ ബ്രന്‍കോവ്, ഫ്രെഡ് റാംസ്‌ഡെല്‍, ഷിമോണ്‍ സാകാഗുച്ചി എന്നിവര്‍ 2025 ലെ വൈദ്യശാസ്ത്ര നൊബേലിന് അര്‍ഹരായി. പെരിഫറല്‍ ഇമ്മ്യൂണ്‍ ടോളറന്‍സിനെ പറ്റിയുള്ള ഗവേഷണത്തിനാണ് നൊബേല്‍. മറ്റു മേഖലകളിലെ പുരസ്‌കാരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. ഒക്ടോബര്‍ 7 ന് ഫിസിക്‌സ്, ഒക്ടോബര്‍ 8 ന് കെമിസ്ട്രി, 9 ന് സാഹിത്യം, 10 ന് സമാധാനം, 13 ന് സാമ്പത്തിക ശാസ്ത്രം എന്നീ നൊബേലുകള്‍ പ്രഖ്യാപിക്കും. മേരി ഇ ബ്രണ്‍കോവ് സിയാറ്റിലിനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയിലെ ഗവേഷകയാണ്. ഫ്രെഡ് റാംസ്‌ഡെല്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ സൊനോമ ബയോതെറാപ്യൂട്ടിക്‌സ് സ്ഥാപകനും ഷിമോണ്‍ സാകാഗുച്ചി ജപ്പാനിലെ ഒസാക സര്‍വകലാശാലയിലെ ഗവേഷകനുമാണ്. വാലന്‍ബെര്‍ഗ്സലേനിലുള്ള കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പ്രഖ്യാപനം നടന്നത്. സര്‍ട്ടിഫിക്കറ്റ്, സ്വര്‍ണ മെഡല്‍, 13.31 കോടിയുടെ ചെക്ക് എന്നിവയാണ് പുരസ്‌കാരം നേടിയവര്‍ക്ക് ലഭിക്കുക. നൊബേല്‍ അസംബ്ലിയാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.
Read More » -
എവറസ്റ്റില്‍ വന്‍ ഹിമപാതം; ആയിരത്തോളം പേര്‍ കുടുങ്ങി; നേപ്പാളില്‍ കനത്ത മഴയില്‍ 47 മരണം; നൂറുകണക്കിനു പേരെ രക്ഷിച്ചെന്നു ചൈനീസ് സ്റ്റേറ്റ് മീഡിയ
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയിൽ ഉണ്ടായ ശക്തമായ ഹിമപാതത്തെ തുടർന്ന് ടിബറ്റിനോട് ചേര്‍ന്ന കിഴക്കൻ ചരിവിൽ ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. നൂറുകണക്കിന് പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഒറ്റപ്പെട്ട ക്യാമ്പ്‌സൈറ്റുകളിലേക്കുള്ള പ്രവേശനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 4,900 മീറ്റര്‍ (16,000 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്കുള്ള പാതകളിലെ മഞ്ഞ് നീക്കം ചെയ്യാനായി നൂറുകണക്കിന് രക്ഷാപ്രവർത്തകരെയും പ്രദേശവാസികളെയും വിന്യസിച്ചിട്ടുണ്ട്. ഇതുവരെ 350 ട്രെക്കർമാര്‍ കുഡാങ്ങിലെ ടൗൺഷിപ്പിൽ സുരക്ഷിതമായി എത്തിയതായാണ് റിപ്പോര്‍ട്ട്. ബാക്കിയുള്ള 200ലധികം പേരുമായി ബന്ധം സ്ഥാപിച്ചതായും ചൈന സെൻട്രൽ ടെലിവിഷൻ (സിസിടിവി) റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചൈനയില്‍ എട്ട് ദിവസം ദേശീയ അവധിയായതിനാല്‍ എവറസ്റ്റിന്റെ താഴ്‌വരയിലേക്ക് നൂറുകണക്കിന് സന്ദർശകരാണ് എത്തിയിരുന്നത്. പ്രദേശത്ത് വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച മഞ്ഞുവീഴ്ച ശനിയാഴ്ച മുഴുവൻ തുടർന്നതായാണ് ടിൻഗ്രി കൗണ്ടി ടൂറിസം കമ്പനി പറയുന്നത്.…
Read More » -
‘കരാര്‍ അനുസരിച്ചോ അല്ലാതെയോ ഹമാസിനെ നിരായുധീകരിക്കും’; ബന്ദികളെ വിട്ടയയ്ക്കുന്നതിന് കാത്തിരിക്കുന്നു; ഗാസയില്‍നിന്ന് ഉടന്‍ സൈന്യത്തെ പിന്‍വലിക്കുക സാധ്യമല്ലെന്നും നെതന്യാഹു
ടെല്‍അവീവ്: ഗാസയിലെ ഹമാസിനെ ഏതുവിധേനയും നിരായുധീകരിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എളുപ്പത്തിലോ അല്‍പം ബുദ്ധിമുട്ടിയിട്ടോ ആണെങ്കിലും ഹമാസിനെതിരേ നടപടിയുണ്ടാകുമെന്നും നെതന്യാഹു പറഞ്ഞു. ട്രംപിന്റെ കരാറിനോട് അനുകൂല നിലപാടു ഹമാസ് സ്വീകരിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പദ്ധതി അനുസരിച്ചോ അല്ലാതെയോ നടപടിയുമായി മുന്നോട്ടു പോകുമെന്നു വ്യക്തമാക്കിയത്. ഹമാസ് ആവശ്യപ്പെടുന്നതുപോലെ ഗാസയില്‍നിന്നു പൂര്‍ണമായും പിന്‍മാറില്ല. ഗാസയില്‍ നിയന്ത്രണമുള്ള മേഖലകളില്‍ ഇസ്രയേല്‍ സൈന്യം ഇനിയും തുടരും. കരാറിന്റെ രണ്ടാംഘട്ടത്തില്‍ ഹമാസിന്റെ നിരായുധീകരണം പൂര്‍ത്തിയായാല്‍ പിന്‍മാറുന്നതിനെക്കുറിച്ച് ആലോചിക്കും. പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം അംഗീകരിക്കാന്‍ കഴിയില്ലെന്നു ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. നിരായുധീകരണം ട്രംപിന്റെ പദ്ധതിയനുസരിച്ചു നടപ്പാക്കാന്‍ ഒരുക്കമാണ്. അല്ലെങ്കില്‍ സൈനികമായി നടത്തിയെടുക്കും. അതിന് അല്‍പം കഷ്ടപ്പെടാനും ഒരുക്കമാണെന്നും നെതന്യാഹു പറഞ്ഞു. വരും ദിവസങ്ങളില്‍ ബന്ദികളെ വിട്ടയയ്ക്കാനുള്ള നടപടി ആരംഭിക്കുമെന്നാണു കരുതുന്നത്. ഈജിപ്റ്റില്‍ തിങ്കളാഴ്ചയാണ് ഇതിനുള്ള ചര്‍ച്ച നടക്കുക. ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിയോട് ഹമാസ് തത്വത്തില്‍ അനുകൂല നിലപാടു സ്വീകരിച്ചതിനു പിന്നാലെ ആദ്യ ഘട്ടം നടപ്പാക്കാന്‍ തയാറെന്നു വ്യക്തമാക്കി…
Read More » -
റാംപ് വാക്ക് സനാതന ധര്‍മത്തിന് എതിര്; മതവികാരം വ്രണപ്പെടുത്തും; ലയണ്‍സ് ക്ലബിന്റെ ഫാഷന്‍ ഷോ റിഹേഴ്‌സലിനിടെ ഹിന്ദുത്വ സംഘടനയുടെ പ്രതിഷേധം; ഇതു പറയാന്‍ നീയാരാണെന്നു തിരിച്ചടിച്ചു പെണ്‍കുട്ടികള്‍
ഋഷികേശ്: മോഡലിങ് റിഹേഴ്‌സലിനിടെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടന. ഉത്തരാഖണ്ഡിലെ ഋഷികേശിലാണ് ഫാഷന്‍ ഷോയുടെ പരിശീലനത്തിനിടെ രാഷ്ട്രീയ ഹിന്ദു ശക്തി സംഘടനിലെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. ദീപാവലി മേളയുടെ ഭാഗമായി ലയണ്‍സ് ക്ലബ് ഋഷികേശ് റോയലാണ് പരിപാടി സംഘടിപ്പിച്ചത്. Kalesh during Diwali Fair In Rishikesh, The organizations objected to the so-called indecent clothes worn by the young women and accused the organizing club of serving obscenity pic.twitter.com/YkvHgQRimi — Ghar Ke Kalesh (@gharkekalesh) October 4, 2025 ഇതിനിടയ്ക്കാണ് പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ എത്തിയത്. രാഷ്ട്രീയ ഹിന്ദു ശക്തി സംഘടന്‍ സംസ്ഥാന പ്രസിഡന്റ് രാഘവേന്ദ്ര ഭട്ടാനഗറിന്റെ നേതൃത്വത്തിലുള്ള ചില അംഗങ്ങളാണ് പരിശീലനം നടക്കുന്ന ഹോട്ടലിലേക്ക് എത്തിയത്. പാശ്ചാത്യ വസ്ത്രം ധരിച്ചുള്ള റാംപ് വാക്ക് ഋഷികേശിന്റെ സ്വത്വത്തിനും സനാതന മൂല്യങ്ങൾക്കും എതിരാണെന്ന് ഭട്ടാനഗർ പറഞ്ഞു. “സനാതന ധർമ്മം സ്ത്രീകളെ മാന്യമായി വസ്ത്രം…
Read More » -
‘കരാര്‍ നടപ്പാക്കുന്നതിലെ കാലതാമസം സഹിക്കില്ല’; ബോംബിടല്‍ നിര്‍ത്തിയതില്‍ ഇസ്രയേലിനെ അഭിനന്ദിച്ചും ഹമാസിനു മുന്നറിയിപ്പു നല്‍കിയും ട്രംപ്; ‘വേഗത്തില്‍ നടപടിയിലേക്കു കടക്കണം, അല്ലെങ്കില്‍ പരിണിത ഫലങ്ങള്‍ അനുഭവിക്കണം; എല്ലാ കാര്‍ഡുകളും മേശപ്പുറത്തുണ്ട്’
ന്യൂയോര്‍ക്ക്: ഗാസയിലെ ബോംബിംഗ് നിര്‍ത്തിയതിന്റെ പേരില്‍ ഇസ്രായേലിനെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ വേഗത്തിലാക്കണമെന്നു ഹമാസിനു മുന്നറിയിപ്പും നല്‍കി. ഇസ്രയേല്‍ താത്കാലികമായി ബോംബിംഗ് നിര്‍ത്തിയതിനെ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ അഭിനന്ദിച്ച ട്രംപ്, താനൊരിക്കലും കാലതാമസം സഹിക്കുന്ന ആളല്ലെന്നും എല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കിയാല്‍ എല്ലാവരെയും നല്ലരീതിയില്‍ കൈകാര്യം ചെയ്യു’മെന്നും പറഞ്ഞു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനായി എല്ലാ ഇസ്രയേലി ബന്ദികളെയും മോചിപ്പിക്കാന്‍ തയാറാണെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ ഗാസ പദ്ധതി അംഗീകരിക്കുന്നുവെന്നും ഹമാസ് പ്രസ്താവനയില്‍ അറിയിച്ചു. ഭരണം കൈമാറുന്നതടക്കമുള്ള 20 ഇന പദ്ധതി ഞായറാഴ്ചയ്ക്കകം അംഗീകരിക്കുകയോ നിരസിക്കുകയോ വേണമെന്നും ട്രംപ് അന്ത്യശാസനം നല്‍കിയിരുന്നു. ‘ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളെയും മരിച്ചവരുടെ അവശിഷ്ടങ്ങളും ട്രംപ് മുന്നോട്ട് വച്ച പദ്ധതി പ്രകാരം കൈമാറാന്‍ തയാറാണ്. അറബ് ഇസ്ലാമിക് പിന്തുണയോടെയുള്ള പലസ്തീന്‍ ദേശീയ താല്‍പര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര പലസ്തീന്‍ സമിതിക്ക് ഗാസ മുനമ്പിന്റെ ഭരണം കൈമാറാന്‍ സന്നദ്ധ’മാണെന്നും ഹമാസിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും,…
Read More » -
‘നിങ്ങളുടെ എല്ലാ ശ്രമങ്ങള്‍ക്കും ഞങ്ങള്‍ ഒപ്പമുണ്ട്’; മദ്ധ്യേഷ്യയിലെ സമാധാന ശ്രമങ്ങളില്‍ ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി; ഗാസയിലെ സമാധാനശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ
ന്യുഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗാസയിലെ സമാധാന ശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയുടെ ഭാഗങ്ങള്‍ ഹമാസ് അംഗീകരിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷം എക്‌സിലിട്ട പോസ്റ്റിലാണ് ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി അറിയിച്ചത്. ‘ഗാസയിലെ സമാധാന ശ്രമങ്ങള്‍ നിര്‍ണായക പുരോഗതി കൈവരിക്കുന്ന സാഹചര്യത്തില്‍ പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ബന്ദികളെ മോചിപ്പിക്കുന്നതിന്റെ സൂചനകള്‍ ഒരു സുപ്രധാന ചുവടുവയ്പ്പിനെ സൂചിപ്പിക്കുന്നു. സുസ്ഥിരവും നീതിയുക്തവുമായ സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ ശക്തമായി പിന്തുണയ്ക്കുന്നത് തുടരും.” മോദിയുടെ പോസ്റ്റില്‍ പറഞ്ഞു. ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ പ്രധാനമന്ത്രി മോദി ഈ ആഴ്ച ആദ്യം പിന്തുണച്ചിരുന്നു, ഫലസ്തീന്‍, ഇസ്രായേല്‍ ജനതയ്ക്ക് ദീര്‍ഘകാലവും സുസ്ഥിരവുമായ സമാധാനത്തിലേക്കുള്ള ഒരു പ്രായോഗിക പാത ഇത് നല്‍കുന്നുവെന്ന് പറഞ്ഞു. ‘ഗാസ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതി സംബന്ധിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപിന്റെ പ്രഖ്യാപനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. പലസ്തീന്‍, ഇസ്രായേല്‍ ജനതയ്ക്കും വിശാലമായ പശ്ചിമേഷ്യന്‍…
Read More » -
കരാറിന്റെ ആദ്യഘട്ടം നടപ്പാക്കാന്‍ തയാറെന്ന് ഇസ്രയേല്‍; സൈനിക നടപടികള്‍ താത്കാലികമായി നിര്‍ത്തി; ഗാസയിലേക്ക് മടങ്ങരുതെന്നും മുന്നറിയിപ്പ്; ‘ഹമാസ് വാക്കു പാലിക്കുന്നതിനു കാത്തിരിക്കുന്നു, ഗാസ ഇപ്പോഴും അപകടകരമായ യുദ്ധഭൂമി, ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണം’
ടെഹ്‌റാന്‍: ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിയോട് ഹമാസ് തത്വത്തില്‍ അനുകൂല നിലപാടു സ്വീകരിച്ചതിനു പിന്നാലെ ആദ്യ ഘട്ടം നടപ്പാക്കാന്‍ തയാറെന്നു വ്യക്തമാക്കി ഇസ്രയേല്‍. ബന്ദികളെ വിട്ടയയ്ക്കുക എന്നതാണ് കരാറിലെ ആദ്യത്തെ ഘട്ടം. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറല്‍ ഇയാല്‍ സമീര്‍ മറ്റു സൈനിക ഉന്നതരുമായി ചര്‍ച്ച നടത്തി. ഇതിനു പിന്നാലെയാണ് ട്രംപിന്റെ പദ്ധതിയിലെ ആദ്യഘട്ടം നടപ്പാക്കാനുള്ള തയാറെടുപ്പ് ആരംഭിക്കാന്‍ സമീര്‍ നിര്‍ദേശം നല്‍കിയത്. വെള്ളിയാഴ്ചയും ട്രംപിന്റെ പദ്ധതിയുമായി സഹകരിക്കാന്‍ പൂര്‍ണ സന്നദ്ധത ഇസ്രയേല്‍ അറിയിച്ചിരുന്നു. ഹമാസിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് ഗാസയിലെ ബോംബിംഗ് നിര്‍ത്തിവയ്ക്കാനും ബന്ദികള്‍ക്കു സുരക്ഷിതമായി മടങ്ങാനുള്ള സാഹചര്യം ഒരുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടത്. അപ്പോഴും, താത്കാലികമായ സൈനിക നടപടി നിര്‍ത്തിവയ്ക്കല്‍ ഹമാസിന്റെ നിലപാടുമായി ബന്ധപ്പെട്ടിരിക്കുമെന്നും ആരും ഒഴിഞ്ഞുപോയ ഇടങ്ങളിലേക്കു മടങ്ങിയെത്തരുതെന്നും ഐഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. ഐഡിഎഫ് ഇപ്പോഴും ഗാസയെ വളഞ്ഞിട്ടുണ്ട്. കൂടുതല്‍ മേഖലകളിലേക്കു നീക്കവും നിര്‍ത്തിവച്ചിട്ടില്ല. ബോംബിംഗും മറ്റു നടപടികളും നിര്‍ത്തിയത് താത്കാലികം മാത്രമാണ്. ഇപ്പോഴും…
Read More »
