World
-
ഇന്ദിരയുടെ കൊലപാതകം ‘ആഘോഷിച്ച്’ പ്രകടനം; കാനഡയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ കൊലപാതകം ആഘോഷിക്കുന്ന തരത്തിലുള്ള ഫ്‌ളോട്ടുമായി കാനഡയിലെ ബ്രാംപ്ടന്‍ നഗരത്തില്‍ നടന്ന പരേഡിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ, കാനഡയ്ക്ക് താക്കീതുമായി ഇന്ത്യ. ഇത് കാനഡയ്ക്ക് ഒട്ടും നല്ലതിനല്ലെന്നു ചൂണ്ടിക്കാട്ടിയ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെത്തന്നെ ഇതു ബാധിക്കുമെന്നും മുന്നറിയിപ്പു നല്‍കി. ഖലിസ്ഥാന്‍ അനുകൂല നീക്കങ്ങളെ കാനഡ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിലയിരുത്തലിലാണ് ജയശങ്കറിന്റെ രൂക്ഷ വിമര്‍ശനം. ഇന്ദിര ഗാന്ധിയുടെയും അവരെ വധിച്ച സ്വന്തം അംഗരക്ഷകരുടെയും ഫ്‌ലോട്ടുകള്‍ ഉള്‍പ്പെടുന്ന പരേഡിന്റെ ദൃശ്യം കഴിഞ്ഞ ദിവസം മുതല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കാനഡയിലെ ബ്രാംപ്ടന്‍ നഗരത്തില്‍ ജൂണ്‍ നാലിനാണ് വിവാദ പരേഡ് അരങ്ങേറിയത്. ജൂണ്‍ ആറിന് ‘ഓപറേഷന്‍ ബ്ലൂ സ്റ്റാറി’ന്റെ 39 ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയായിരുന്നു വിവാദ പരേഡ് നടന്നതെന്നതും ശ്രദ്ധേയം. അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ തമ്പടിച്ച സിഖ് ഭീകരരെ നേരിടാന്‍ ഇന്ത്യന്‍ സൈന്യം നടത്തിയ നീക്കമാണ് ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍. 1984 ജൂണ്‍ ഒന്നിന്…
Read More » -
കാട്ടുതീ പുകയില്‍ നീറി ന്യൂയോര്‍ക്ക്; മാസ്‌ക് വയ്ക്കാതെ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം
ന്യൂയോര്‍ക്ക്: കാനഡയിലെ കാട്ടുതീ പുക കൊണ്ട് നിറഞ്ഞ ന്യൂയോര്‍ക്ക് നഗരത്തില്‍ അതീവ ഗുരുതര സാഹചര്യം. മാസ്‌ക് ഉപയോഗിക്കാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. നഗരത്തില്‍ മാസ്‌ക് വിതരണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം സ്റ്റാച്യു ഓഫ് ലിബര്‍ട്ടി നിലനില്‍ക്കുന്ന സ്ഥലം ഉള്‍പ്പെടെയുള്ള മേഖലയില്‍ പുക മൂടിയിരുന്നു. ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പുക പ്രാദേശീക വിമാന സര്‍വീസുകളെയും ബാധിച്ചു. പല വിമാന സര്‍വീസുകളും വൈകിയാണ് ഓപ്പറേറ്റ് ചെയ്യുന്നത്. നിലവില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടില്ല. പുക കൂടുതല്‍ വ്യാപിക്കുകയാണെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കും. സാഹചര്യങ്ങള്‍ വിലയിരുത്താനായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രുഡോയുമായി ആശയവിനിമയം നടത്തി. കാനഡയില്‍ ഇതിനോടകം കാട്ടുതീ വന്‍ നാശം വിതച്ചിട്ടുണ്ട്, 10 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ കാട്ടുതീയാണ് ഇത്.പല സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ക്യുബെക് സിറ്റിയില്‍ 20,000 ഹെക്ടര്‍ പ്രദേശമാണ് തീ വിഴുങ്ങിയത്. അമേരിക്കയിലും കാനഡയിലും…
Read More » -
പണം ഇങ്ങോട്ട് തരും; പോകുന്നോ ഇറ്റലിയിലേക്ക്
നാൽപ്പത് വയസ്സിൽ താഴെയുള്ളവരെ ഇറ്റലി വിളിക്കുന്നു.വെറുതയല്ല, പണം ഇങ്ങോട്ട് തന്നിട്ടുതന്നെയാണ് വരാൻ പറയുന്നത്.വിദഗ്ദരായ തൊഴിലാളികളെയും മാനവവിഭവ ശേഷിയേയും തങ്ങളുടെ രാജ്യത്തെത്തിക്കുക, അപകടകരമായ വിധത്തില്‍ കുറയുന്ന ജനസംഖ്യ വര്‍ധിപ്പിച്ച് നഗരങ്ങളെ ആള്‍ത്താമസമുള്ളതാക്കുക എന്നിങ്ങനെ വ്യത്യസ്തമായ ലക്ഷ്യങ്ങളാണ് ഇതിനു പിന്നിലുള്ളത്. ഉന്നത വിദ്യാഭ്യാസം, ജോലി സാധ്യതകള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ച് യുവാക്കള്‍ മറ്റു നഗരങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ ഇറ്റലിയിലെ പല പട്ടണങ്ങളിലും ജനസംഖ്യ കുറയുകയും പ്രായമായവര്‍ മാത്രം ഇവിടെ അവശേഷിക്കുകയും ചെയ്തു. ഈ സ്ഥിതി മാറ്റിയെടുക്കുന്നതിനും കൂടുതല്‍ ആളുകളെ സ്ഥിരതാമസത്തിനായി ക്ഷണിക്കുന്നതിനുമാണ് ഇത്തരം റീലൊക്കേഷൻ പദ്ധതികള്‍ നഗരങ്ങള്‍ പ്രഖ്യാപിക്കുന്നത്.മാത്രമല്ല, പുതിയ താമസക്കാര്‍ക്ക് പണം നല്കുന്നതടക്കമുള്ള ഓഫറുകളാണ് ഇറ്റലി മുന്നോട്ട് വച്ചിരിക്കുന്നതും. പ്രസീച്ചെ, ഇറ്റലി പൂലിയ(Puglia) എന്ന പ്രദേശത്തിനടുത്തായി സ്ഥിതി ചെയ്യുന്ന പ്രസീച്ചെ (Presicce) എന്ന നഗരം ഇവിടേക്ക് പുതിയ താമസക്കാരെ ക്ഷണിക്കുകയാണ്. അപൂലിയ എന്നും പൂലിയ എന്നും അറിയപ്പെടുന്ന ഈ നഗരം ഇറ്റലിയുടെ ബൂട്ട് എന്നാണ് അറിയപ്പെടുന്നത്. നൂറുകണക്കിന് കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന മെഡിറ്ററേനിയൻ കടല്‍ത്തീരങ്ങള്‍ക്കും…
Read More » -
അമേരിക്കയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ലോകത്തിനു താങ്ങാൻ പറ്റാത്തതാവും: ചൈനീസ് പ്രതിരോധ മന്ത്രി
സിംഗപ്പൂർ: അമേരിക്കയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ലോകത്തിനു താങ്ങാൻ പറ്റാത്തതാവുമെന്ന് ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാംഗ്ഫു. സിംഗപ്പൂരില്‍ ഷാംഗ്റി-ലാ സുരക്ഷാ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം ശീതയുദ്ധമനോഭാവം രൂപംകൊള്ളുന്നതിനെതിരേയും മുന്നറിയിപ്പു നല്കി. അമേരിക്കയും ചൈനയും തമ്മിലുള്ള യുദ്ധം ലോകത്തിന് ദുരിതമായിരിക്കും നല്കുക.ഇരുരാജ്യങ്ങളും തമ്മില്‍ പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസമുണ്ട്. ഉഭയകക്ഷിബന്ധവും സഹകരണവും ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ അതിന്‍റെ പേരില്‍ ഒഴിവാക്കേണ്ടതില്ല. ആയുധങ്ങള്‍ നല്കിയും നയതന്ത്ര സന്ദര്‍ശനങ്ങള്‍ ഊര്‍ജിതമാക്കിയും തായ്‌വാനെ പിന്തുണയ്ക്കുന്ന അമേരിക്കയ്ക്കു ലി മുന്നറിയിപ്പു നല്കി. തായ്‌വാൻ വിഷയത്തില്‍ അമേരിക്ക ചൈനയുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെടുകയാണ്. സമാധാനമാണു ചൈന ആഗ്രഹിക്കുന്നത്. പക്ഷേ, ചൈനയുടെ അവകാശങ്ങളും സംരക്ഷിക്കാനുള്ള നടപടികളുണ്ടാകും. ഏഷ്യാ പസഫിക് മേഖലയില്‍ നാറ്റോ മാതൃകയില്‍ സൈനികകൂട്ടായ്മ ഉണ്ടാക്കാനുള്ള ശ്രമം മേഖലയില്‍ സംഘര്‍ഷത്തിനും തര്‍ക്കത്തിനും വഴിവയ്ക്കും. ശീതയുദ്ധമനോഭാവം വളരുന്നത് സുരക്ഷയ്ക്ക് ആപത്താണ്. മാര്‍ച്ചില്‍ അധികാരമേറ്റ ലി ഷാംഗ്ഫു പട്ടാള യൂണിഫോമിലാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. അതേസമയം ഉച്ചകോടിയില്‍ സംസാരിച്ച അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ തായ്‌വാന് അമേരിക്കയുടെ പിന്തുണ തുടരുമെന്ന് വ്യക്തമാക്കി.…
Read More » -
‘ജീൻസ് വസ്ത്രം’ ഉപയോഗിക്കുന്നവർ അറിയുക, അത് സ്ഥിരമായി കഴുകരുതെന്നും ഫ്രിഡ്ജിൽ വെക്കണമെന്നും വിദഗ്ധർ…! കാരണങ്ങൾ ഇവയാണ്
വസ്ത്രങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. സ്ത്രീകളുടെയും പുരുഷൻമാരുടെയും വസ്ത്രങ്ങൾ സമൂഹത്തിൽ വ്യത്യസ്ത രീതിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. പക്ഷേ പുതുകാലത്ത് സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രധാന വസ്ത്രമായി ജീൻസ് മാറിയിരിക്കുന്നു. ജീൻസുകളെ ഏറ്റവും സവിശേഷമാക്കുന്ന ഒരു കാര്യം ഏത് സാഹചര്യത്തിലും ധരിക്കാൻ കഴിയും എന്നതാണ്. യാത്രയിൽ മുതൽ ഓഫീസിൽ വരെ എല്ലായിടത്തും ആളുകൾ ഇത് ഉപയോഗിക്കുന്നു. ഒരു കാര്യം അറിഞ്ഞിരിക്കുക, ജീൻസ് മിക്ക ആളുകളും നന്നായി പരിപാലിക്കുന്നില്ല. ചിലർ ഇടയ്ക്കിടെ കഴുകും, എന്നാൽ അങ്ങനെ ചെയ്യുന്നത് ശരിയാണോ? ജീൻസ് പരിപാലിക്കാൻ, വിദഗ്ധർ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ വരെ ഉപദേശിക്കുന്നു. ജീൻസ് ഫ്രിഡ്ജിൽ വെച്ചാൽ എന്ത് സംഭവിക്കുമെന്ന് നോക്കാം. ജീൻസ് ഇടയ്ക്കിടെ കഴുകുന്നത് അതിന്റെ ഫാബ്രിക്കിന് ദോഷം ചെയ്യുമെന്നാണ് പറയുന്നത്. ജീൻസ് കഴുകാൻ പാടില്ലെന്നും അങ്ങനെ ചെയ്യുന്നത് വളരെ തെറ്റാണെന്നും പല വിദഗ്ധരും പറയുന്നു. ലോകത്തിലെ ആദ്യത്തെ ജീൻസ് നിർമ്മാതാവും ലോകപ്രശസ്ത ജീൻസ് കമ്പനിയുമായ ലെവിസിന്റെ വെബ്‌സൈറ്റിലെ ബ്ലോഗിൽ ജീൻസ് ഒരിക്കലും കഴുകരുതെന്ന് പറഞ്ഞിരുന്നു. ഒരുപാട് ആവശ്യമുണ്ടെങ്കിൽ…
Read More » -
ഡോക്ടർ ആകണോ…? കുറഞ്ഞ ചിലവില്‍ എം.ബി.ബി.എസ് പഠിക്കാൻ മലേഷ്യയിലേക്ക് പറക്കാം; യോഗ്യത, പ്രവേശന നടപടികങ്ങൾ, ഫീസ് അറിയേണ്ടതെല്ലാം
മെഡിസിന്‍ പഠനം രാജ്യത്ത് വളരെ ചിലവേറിയതാണ്. ഇതിന്റെ ഫലമായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പലപ്പോഴും വിദേശത്ത് മെഡിക്കല്‍ കോളജുകള്‍ തേടുന്നു. കൂടാതെ മെഡിക്കല്‍ പഠനം താത്പര്യപ്പെടുന്നവരുടെ പ്രിയപ്പെട്ട ഇടമായി മലേഷ്യ മാറിയിട്ടുണ്ട്. ഏതാണ്ട് സമാനമായ സംസ്‌കാരവും മറ്റും മൂലം മെഡിക്കല്‍ മേഖലയിലെ കോഴ്സുകള്‍ പഠിക്കാന്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ എല്ലാ വര്‍ഷവും മലേഷ്യയിലേക്ക് ഒഴുകുന്നു. യോഗ്യത: 1. വിദ്യാര്‍ഥികള്‍ 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷകളില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയില്‍ കുറഞ്ഞത് 50 ശതമാനം സ്‌കോര്‍ നേടിയിരിക്കണം. 2. 12-ാം ക്ലാസില്‍ പ്രധാന വിഷയങ്ങളായി ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഉണ്ടായിരിക്കണം. 3. നീറ്റ് പാസായിരിക്കണം. 4. ഇംഗ്ലീഷ് ഭാഷയില്‍ നല്ല അറിവുണ്ടായിരിക്കണം. എം.ബി.ബി.എസ് കോഴ്‌സ് ഘടന ഒരു വര്‍ഷത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ് അടക്കം ആറ് വര്‍ഷത്തെ കോഴ്സാണ് എംബിബിസ്. എംബിബിഎസിന്റെ കോഴ്സുകള്‍ വ്യത്യാസപ്പെടാം എന്നതിനാല്‍ ചേരാന്‍ ആഗ്രഹിക്കുന്ന കോളജുകളില്‍ പരിശോധിക്കുന്നത് നല്ലതാണ്. അഡ്മിഷന്‍: 1. ശരിയായി അന്വേഷിച്ചതിന് ശേഷം ഒരു കോളജ്…
Read More » -
കുഞ്ഞിനെ വിട്ടുകിട്ടണം;അരിഹയെ തിരിച്ചുകിട്ടാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി ഇന്ത്യ
ന്യൂഡല്‍ഹി: ജര്‍മനിയില്‍ ശിശുസംരക്ഷണ വകുപ്പ് കസ്റ്റഡിയില്‍ വച്ചിരിക്കുന്ന ഇന്ത്യൻ വംശജയായ കുഞ്ഞ് അരിഹയെ തിരിച്ചുകിട്ടാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി ഇന്ത്യ. ഗുജറാത്ത് സ്വദേശികളായ ഭാവേഷ് ഷായുടെയും ഭാര്യ ധാരാ ഷായുടെയും മകളാണ് രണ്ട് വയസുകാരി അരിഹ ഷാ. ഇവർ ജർമ്മനിയിലായിരുന്നു ജോലി നോക്കിയിരുന്നത്. 2021 സെപ്റ്റംബര്‍ മുതല്‍ ബെര്‍ലിനിലെ ഒരു കെയര്‍ ഹോമിലാണ് അരിഹ കഴിയുന്നത്. കളിക്കുന്നതിനിടെ കുഞ്ഞിന്‍റെ സ്വകാര്യ ഭാഗത്തേറ്റ ചെറിയൊരു പരിക്കിനെ ചൊല്ലിയാണ് ജര്‍മൻ സര്‍ക്കാര്‍ കുഞ്ഞിനെ രക്ഷിതാക്കളില്‍നിന്ന് പിരിച്ചത്. ജര്‍മൻ അധികാരികള്‍, കുട്ടിയെ മാതാപിതാക്കള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് മാതാപിതാക്കള്‍ക്കെതിരേ കുറ്റം ചുമത്തുകയും കുഞ്ഞിനെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് തെളിഞ്ഞെങ്കിലും കുഞ്ഞിനെ തിരിച്ചുകൊടുക്കാൻ സര്‍ക്കാര്‍ തയാറായില്ല. ഡിഎൻഎ ടെസ്റ്റ് നടത്തി പിതൃത്വവും തെളിയിച്ചു. സംശയം ഉന്നയിച്ച ഡോക്ടര്‍മാരും നിലപാട് തിരുത്തി. എന്നാലും കുട്ടിയെ മാതാപിതാക്കള്‍ക്കു കൈമാറാനുള്ള നടപടികള്‍ നീട്ടിക്കൊണ്ടു പോവുകയായിരുന്നു. കുഞ്ഞിനെ തിരിച്ചയയ്ക്കുന്നതുമായി ബന്ധപ്പെട്ട് ജര്‍മൻ അംബാസഡര്‍ ഫിലിപ്പ് അക്കര്‍മാന് 59 ഇന്ത്യൻ എംപിമാര്‍ കത്തയച്ചിരുന്നു.…
Read More » -
പാകിസ്ഥാനില്‍ ദൈവനിന്ദ ആരോപിച്ച് ക്രിസ്ത്യന്‍ യുവാവിന് വധശിക്ഷ
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ദൈവനിന്ദ ആരോപിച്ച് ക്രിസ്ത്യന്‍ യുവാവിന് വധശിക്ഷയും ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കോടതി. ഭവല്‍പ്പൂരിലെ ഇസ്ലാമി കോളനിയിലെ നൗമാന്‍ മാസി എന്ന 19കാരനാണ് വധശിക്ഷ വിധിച്ചത്. നാലുവര്‍ഷം മുന്‍പാണ് ഇയാള്‍ അറസ്റ്റിലായത്. വാട്‌സ്‌ആപ്പിലൂടെ ദൈവനിന്ദ പ്രചരിപ്പിച്ചു എന്നാണ് കേസ്. ഭവല്‍പ്പൂര്‍ ഡിസ്ട്രിക്‌ട് ആന്റ് സെഷന്‍സ് കോടതിയാണ് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്.
Read More » -
ദുബൈയില്‍ 38 ശതകോടീശ്വരന്മാർ, യു.എ.ഇ ലോകത്ത് 15ാം സ്ഥാനത്ത്
ദുബൈ: അമേരിക്കന്‍ വെല്‍ത്ത് എക്സ് ഫൗണ്ടേഷനുമായി സഹകരിച്ച് ഡാറ്റ ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് കമ്പനിയായ ‘അള്‍ട്രാറ്റ’ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ യു.എ.ഇ ലോകത്ത് 15-ാം സ്ഥാനത്ത്. ‘സെന്‍സസ് ഓഫ് ബില്യണയര്‍’ റിപ്പോര്‍ട്ട് അനുസരിച്ച്, യു.എ.ഇയിലെ മൊത്തം ശതകോടീശ്വരന്മാരുടെ എണ്ണം 2022ല്‍ 45 ല്‍ എത്തി. അവരുടെ സമ്പത്ത് പ്രതിവര്‍ഷം 10.8 ശതമാനം വര്‍ധിച്ച് 200 ബില്യണ്‍ ഡോളറിലെത്തി. ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാര്‍ താമസിക്കുന്ന നഗരങ്ങളില്‍ ദുബൈ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തും ആഗോളതലത്തില്‍ 11-ാം സ്ഥാനത്തും എത്തി. 38 ശതകോടീശ്വരന്മാരാണ് ദുബൈയില്‍ ഉള്ളത്. 2018 ന് ശേഷം ആദ്യമായി ആഗോള ശതകോടീശ്വരന്മാരുടെ എണ്ണം 3.5 ശതമാനം കുറഞ്ഞ് 3,194 ആയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Read More » -
ഈജിപ്ത് പൊലീസുകാരന്റെ വെടിയേറ്റ് മൂന്ന് ഇസ്രായേല്‍ സൈനികര്‍ മരിച്ചു; പ്രദേശത്ത് സംഘർഷം
ജറൂസലം: ഈജിപ്ത് പൊലീസുകാരന്റെ വെടിയേറ്റ് മൂന്ന് ഇസ്രായേല്‍ സൈനികര്‍ മരിച്ചു. ഇസ്രായേല്‍-ഈജിപ്ത് അതിര്‍ത്തിയിലാണ് സംഭവം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.തങ്ങളുടെ സൈനികർ മയക്കുമരുന്ന് കടത്തുകാരെ പിന്തുടരുകയായിരുന്നുവെന്നും ഈ സമയം ഈജിപ്ത് പോലീസ് വെടിവയ്ക്കുകയായിരുന്നുവെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു.വെടിവെപ്പില്‍ മറ്റൊരു സൈനികനും പരിക്കേറ്റിരുന്നു. അതേസമയം ഇസ്രായേല്‍ സൈന്യം നടത്തിയ തിരച്ചിലില്‍ അക്രമിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയിരുന്നു.ഇയാളിൽ നിന്നും നാലു ലക്ഷം ഡോളറിന്റെ മയക്കുമരുന്നും ഇസ്രായേല്‍ സേന പിടിച്ചെടുത്തു.ഈജിപ്ത് സ്വദേശിയാണ് പിടിയിലായത്. സംഭവത്തിൽ ഈജിപ്ത് സർക്കാരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കുറ്റക്കാർക്കെതിരെ കർശന നടപടികളെടുക്കുമെന്ന് ഇസ്രായേലിന് അയച്ച സന്ദേശത്തിൽ ഈജിപ്ത് ഗവണ്മെന്റ് വ്യക്തമാക്കി.
Read More »