NEWSWorld

ഡോക്ടർ ആകണോ…? കുറഞ്ഞ ചിലവില്‍ എം.ബി.ബി.എസ് പഠിക്കാൻ മലേഷ്യയിലേക്ക് പറക്കാം; യോഗ്യത, പ്രവേശന നടപടികങ്ങൾ, ഫീസ് അറിയേണ്ടതെല്ലാം

  മെഡിസിന്‍ പഠനം രാജ്യത്ത് വളരെ ചിലവേറിയതാണ്. ഇതിന്റെ ഫലമായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പലപ്പോഴും വിദേശത്ത് മെഡിക്കല്‍ കോളജുകള്‍ തേടുന്നു. കൂടാതെ മെഡിക്കല്‍ പഠനം താത്പര്യപ്പെടുന്നവരുടെ പ്രിയപ്പെട്ട ഇടമായി മലേഷ്യ മാറിയിട്ടുണ്ട്. ഏതാണ്ട് സമാനമായ സംസ്‌കാരവും മറ്റും മൂലം മെഡിക്കല്‍ മേഖലയിലെ കോഴ്സുകള്‍ പഠിക്കാന്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ എല്ലാ വര്‍ഷവും മലേഷ്യയിലേക്ക് ഒഴുകുന്നു.

യോഗ്യത:

Signature-ad

1. വിദ്യാര്‍ഥികള്‍ 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷകളില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയില്‍ കുറഞ്ഞത് 50 ശതമാനം സ്‌കോര്‍ നേടിയിരിക്കണം.

2. 12-ാം ക്ലാസില്‍ പ്രധാന വിഷയങ്ങളായി ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഉണ്ടായിരിക്കണം.

3. നീറ്റ് പാസായിരിക്കണം.

4. ഇംഗ്ലീഷ് ഭാഷയില്‍ നല്ല അറിവുണ്ടായിരിക്കണം.

എം.ബി.ബി.എസ് കോഴ്‌സ് ഘടന

ഒരു വര്‍ഷത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ് അടക്കം ആറ് വര്‍ഷത്തെ കോഴ്സാണ് എംബിബിസ്. എംബിബിഎസിന്റെ കോഴ്സുകള്‍ വ്യത്യാസപ്പെടാം എന്നതിനാല്‍ ചേരാന്‍ ആഗ്രഹിക്കുന്ന കോളജുകളില്‍ പരിശോധിക്കുന്നത് നല്ലതാണ്.

അഡ്മിഷന്‍:

1. ശരിയായി അന്വേഷിച്ചതിന് ശേഷം ഒരു കോളജ് തിരഞ്ഞെടുത്ത് അപേക്ഷാ ഫോം തിരഞ്ഞെഉടക്കുക.

2. വിവരങ്ങള്‍ പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക.

3. ഫോം സമര്‍പ്പിച്ച ശേഷം നിങ്ങള്‍ക്ക് അറിയിപ്പ് (ഓഫര്‍ ലെറ്റര്‍) ലഭിക്കും.

4. തുടര്‍ന്ന് ഫീസ് അടയ്ക്കുക.

5. അടുത്ത ഘട്ടം മലേഷ്യയില്‍ പഠന വിസയ്ക്ക് അപേക്ഷിക്കുക എന്നതാണ്.

എം.ബി.ബി.എസിന് ആവശ്യമായ രേഖകള്‍:

1. പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്

2. മാര്‍ക്ക് ഷീറ്റുകളും 10-ാം ക്ലാസിലെയും 12-ാം ക്ലാസിലെയും സര്‍ട്ടിഫിക്കറ്റുകളും.

3. മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.

4. ഓഫര്‍ ലെറ്ററിന്റെ പകര്‍പ്പ്.

5. മലേഷ്യന്‍ ഗവണ്‍മെന്റിന്റെ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെടുന്ന മറ്റെല്ലാ രേഖകളും.

ഫീസ്:

മലേഷ്യയില്‍ എംബിബിഎസ് കോഴ്സുകള്‍ ചെയ്യുന്നതിന്, വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം ഒമ്പത് ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ ട്യൂഷന്‍ ഫീസ് നല്‍കേണ്ടി വന്നേക്കാം. ഇതുകൂടാതെ, ഓരോ വര്‍ഷവും 15,000 മുതല്‍ 18,000 രൂപ വരെ വരാവുന്ന ജീവിത ചിലവുകള്‍ വന്നേക്കാം.
എംബിബിഎസ് പഠിപ്പിക്കുന്നതിനുള്ള മീഡിയം ഇംഗ്ലീഷാണ്. ഇത് എല്ലാ ഇന്ത്യക്കാര്‍ക്കും നേട്ടമാണ്.

പ്രമുഖ മെഡിക്കല്‍ കോളേജുകള്‍:

ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (AIMST), ജെഫ്രി ചീ സ്‌കൂള്‍ ഓഫ് മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സസ്, മഹ്‌സ യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി ഓഫ് മെഡിസിന്‍, സെഗി യൂണിവേഴ്‌സിറ്റി, ഇന്റര്‍നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, പെര്‍ദാന യൂണിവേഴ്‌സിറ്റി എന്നിവ മലേഷ്യയിലെ ഏറ്റവും അംഗീകൃതവും പ്രമുഖവുമായ ചില മെഡിക്കല്‍ കോളജുകളില്‍ ഉള്‍പ്പെടുന്നു.

Back to top button
error: