World

    • കുഞ്ഞിനെ വിട്ടുകിട്ടണം;അരിഹയെ തിരിച്ചുകിട്ടാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി ഇന്ത്യ

      ന്യൂഡല്‍ഹി: ജര്‍മനിയില്‍ ശിശുസംരക്ഷണ വകുപ്പ് കസ്റ്റഡിയില്‍ വച്ചിരിക്കുന്ന ഇന്ത്യൻ വംശജയായ കുഞ്ഞ് അരിഹയെ തിരിച്ചുകിട്ടാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി ഇന്ത്യ. ഗുജറാത്ത് സ്വദേശികളായ  ഭാവേഷ് ഷായുടെയും ഭാര്യ ധാരാ ഷായുടെയും മകളാണ് രണ്ട് വയസുകാരി അരിഹ ഷാ. ഇവർ ജർമ്മനിയിലായിരുന്നു ജോലി നോക്കിയിരുന്നത്. 2021 സെപ്റ്റംബര്‍ മുതല്‍ ബെര്‍ലിനിലെ ഒരു കെയര്‍ ഹോമിലാണ് അരിഹ കഴിയുന്നത്. കളിക്കുന്നതിനിടെ കുഞ്ഞിന്‍റെ സ്വകാര്യ ഭാഗത്തേറ്റ ചെറിയൊരു പരിക്കിനെ ചൊല്ലിയാണ് ജര്‍മൻ സര്‍ക്കാര്‍ കുഞ്ഞിനെ രക്ഷിതാക്കളില്‍നിന്ന് പിരിച്ചത്. ജര്‍മൻ അധികാരികള്‍, കുട്ടിയെ മാതാപിതാക്കള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച്‌ മാതാപിതാക്കള്‍ക്കെതിരേ കുറ്റം ചുമത്തുകയും കുഞ്ഞിനെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് തെളിഞ്ഞെങ്കിലും കുഞ്ഞിനെ തിരിച്ചുകൊടുക്കാൻ സര്‍ക്കാര്‍ തയാറായില്ല. ഡിഎൻഎ ടെസ്റ്റ് നടത്തി പിതൃത്വവും തെളിയിച്ചു. സംശയം ഉന്നയിച്ച ഡോക്ടര്‍മാരും നിലപാട് തിരുത്തി. എന്നാലും കുട്ടിയെ മാതാപിതാക്കള്‍ക്കു കൈമാറാനുള്ള നടപടികള്‍ നീട്ടിക്കൊണ്ടു പോവുകയായിരുന്നു. കുഞ്ഞിനെ തിരിച്ചയയ്ക്കുന്നതുമായി ബന്ധപ്പെട്ട് ജര്‍മൻ അംബാസഡര്‍ ഫിലിപ്പ് അക്കര്‍മാന് 59 ഇന്ത്യൻ എംപിമാര്‍ കത്തയച്ചിരുന്നു.…

      Read More »
    • പാകിസ്ഥാനില്‍ ദൈവനിന്ദ ആരോപിച്ച്‌ ക്രിസ്ത്യന്‍ യുവാവിന് വധശിക്ഷ

      ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ദൈവനിന്ദ ആരോപിച്ച്‌ ക്രിസ്ത്യന്‍ യുവാവിന് വധശിക്ഷയും ഇരുപതിനായിരം രൂപ പിഴയും വിധിച്ച്‌ കോടതി. ഭവല്‍പ്പൂരിലെ ഇസ്ലാമി കോളനിയിലെ നൗമാന്‍ മാസി എന്ന 19കാരനാണ് വധശിക്ഷ വിധിച്ചത്. നാലുവര്‍ഷം മുന്‍പാണ് ഇയാള്‍ അറസ്റ്റിലായത്. വാട്‌സ്‌ആപ്പിലൂടെ ദൈവനിന്ദ പ്രചരിപ്പിച്ചു എന്നാണ് കേസ്.   ഭവല്‍പ്പൂര്‍ ഡിസ്ട്രിക്‌ട് ആന്റ് സെഷന്‍സ് കോടതിയാണ് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്.

      Read More »
    • ദുബൈയില്‍ 38 ശതകോടീശ്വരന്മാർ, യു.എ.ഇ ലോകത്ത് 15ാം സ്ഥാനത്ത്

      ദുബൈ: അമേരിക്കന്‍ വെല്‍ത്ത് എക്സ് ഫൗണ്ടേഷനുമായി സഹകരിച്ച് ഡാറ്റ ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് കമ്പനിയായ ‘അള്‍ട്രാറ്റ’ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ യു.എ.ഇ ലോകത്ത് 15-ാം സ്ഥാനത്ത്. ‘സെന്‍സസ് ഓഫ് ബില്യണയര്‍’ റിപ്പോര്‍ട്ട് അനുസരിച്ച്, യു.എ.ഇയിലെ മൊത്തം ശതകോടീശ്വരന്മാരുടെ എണ്ണം 2022ല്‍ 45 ല്‍ എത്തി. അവരുടെ സമ്പത്ത് പ്രതിവര്‍ഷം 10.8 ശതമാനം വര്‍ധിച്ച് 200 ബില്യണ്‍ ഡോളറിലെത്തി. ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാര്‍ താമസിക്കുന്ന നഗരങ്ങളില്‍ ദുബൈ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തും ആഗോളതലത്തില്‍ 11-ാം സ്ഥാനത്തും എത്തി. 38 ശതകോടീശ്വരന്മാരാണ് ദുബൈയില്‍ ഉള്ളത്. 2018 ന് ശേഷം ആദ്യമായി ആഗോള ശതകോടീശ്വരന്മാരുടെ എണ്ണം 3.5 ശതമാനം കുറഞ്ഞ് 3,194 ആയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

      Read More »
    • ഈജിപ്ത് പൊലീസുകാരന്റെ വെടിയേറ്റ് മൂന്ന് ഇസ്രായേല്‍ സൈനികര്‍ മരിച്ചു; പ്രദേശത്ത് സംഘർഷം

      ജറൂസലം: ഈജിപ്ത് പൊലീസുകാരന്റെ വെടിയേറ്റ് മൂന്ന് ഇസ്രായേല്‍ സൈനികര്‍ മരിച്ചു. ഇസ്രായേല്‍-ഈജിപ്ത് അതിര്‍ത്തിയിലാണ് സംഭവം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.തങ്ങളുടെ സൈനികർ മയക്കുമരുന്ന് കടത്തുകാരെ പിന്തുടരുകയായിരുന്നുവെന്നും ഈ‌ സമയം ഈജിപ്ത് പോലീസ് വെടിവയ്ക്കുകയായിരുന്നുവെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു.വെടിവെപ്പില്‍ മറ്റൊരു സൈനികനും പരിക്കേറ്റിരുന്നു. അതേസമയം ഇസ്രായേല്‍ സൈന്യം നടത്തിയ തിരച്ചിലില്‍ അക്രമിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയിരുന്നു.ഇയാളിൽ നിന്നും നാലു ലക്ഷം ഡോളറിന്റെ മയക്കുമരുന്നും ഇസ്രായേല്‍ സേന പിടിച്ചെടുത്തു.ഈജിപ്ത് സ്വദേശിയാണ് പിടിയിലായത്. സംഭവത്തിൽ ഈജിപ്ത് സർക്കാരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കുറ്റക്കാർക്കെതിരെ കർശന നടപടികളെടുക്കുമെന്ന് ഇസ്രായേലിന് അയച്ച സന്ദേശത്തിൽ ഈജിപ്ത് ഗവണ്മെന്റ് വ്യക്തമാക്കി.

      Read More »
    • ജോലി ഉറപ്പാണ്;രാജ്യത്ത് സെറ്റില്‍ ചെയ്യുന്നതിന് പണം ഇങ്ങോട്ട് തരും-ലിത്വാനിയ തുറന്നിടുന്ന അവസരങ്ങൾ

      മറ്റൊരു രാജ്യത്തേയ്ക്ക് ജോലി അന്വേഷിച്ച്‌ പോകുന്നത് ചെറിയൊരു കാര്യമേയല്ല. വിമാനടിക്കറ്റ്, താമസ സൗകര്യങ്ങള്‍ , ഡെപ്പോസിറ്റ് തുക, അനുദിന ചെലവുകള്‍, ഭക്ഷണം എന്നിങ്ങനെ പണം പോകുന്ന വഴി കാണില്ല. എന്നിരുന്നാലും മികച്ച ജോലിയും വരുമാനവും എന്ന സ്വപ്നത്തിലേക്ക് അധികദൂരമില്ലല്ലോ എന്ന ആശ്വാസമാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്.എന്നാല്‍ ജോലി അന്വേഷിച്ച്‌ പോകുന്നതിനോ അല്ലെങ്കില്‍ ജോലി ഉറപ്പായി പുതിയൊരു രാജ്യത്ത് സെറ്റില്‍ ആകുന്നതിന് പണം ഇങ്ങോട്ട് കിട്ടുകയാണെങ്കിലോ?? അങ്ങനെയൊക്കെ കിട്ടുവോ എന്നല്ലേ ഓര്‍ക്കുന്നത്? കിട്ടും ! വടക്കൻ യൂറോപ്പിലെ രാജ്യമായ ലിത്വാനിയ ആണ് പുതിയൊരു ജീവിതം സ്വപ്നം കാണുന്നവര്‍ക്ക് മുന്നില്‍ ഈ കിടിലൻ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്.   മികച്ച ജീവിതവും ഒരുപാട് തൊഴിലവസരങ്ങളും കൊണ്ട് കഴിഞ്ഞ കുറച്ച്‌ നാളുകളായി തൊഴിലന്വേഷകരുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന യൂറോപ്യൻ രാജ്യമാണ് ലിത്വാനിയ . നോണ്‍ ഇയു സിറ്റിസണ്‍ അഥവാ യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള ആളുകളെ രാജ്യത്തേയ്ക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യമാണ് ഇതിനുപിന്നില്‍. ജോലിയുടെ കാര്യമാമെങ്കിലും ഗുണനിലവാരമുള്ള ജീവിതമാണെങ്കിലും…

      Read More »
    • ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന്‍ രാജകുമാരന്‍ വിവാഹിതനായി; വധു സൗദി കുടുംബത്തില്‍ നിന്ന്

      അമ്മാന്‍: ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന്‍ ബില്‍ അബ്ദുല്ല വിവാഹിതനായി. സൗദി സ്വദേശി രാജ്വ അല്‍ സെയ്ഫയാണ് വധു. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ സഹ്രാന്‍ കൊട്ടരത്തിലാണ് വിവാഹ ചടങ്ങ് നടന്നത്. രാജകുടുംബാംഗങ്ങള്‍,യു.എസ് പ്രഥമ വനിത ജില്‍ ബൈഡന്‍, ബ്രിട്ടനിലെ വില്യം രാജകുമാരന്‍, ഭാര്യ കെയ്റ്റ് എന്നിവരടക്കം 140 അതിഥികള്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. 2009 ലാണ് ഹുസൈന്‍ രാജകുമാരനെ സിംഹാസനത്തിന്റെ അവകാശിയായി പ്രഖ്യാപിച്ചത്. രാജ്വയ്ക്ക് സൗദി രാജകുടുംബവുമായി അടുത്ത ബന്ധമുണ്ട്. നെതര്‍ലന്‍ഡ്സിലെ രാജാവ് വില്ല്യം-അലക്സാണ്ടര്‍, രാജ്ഞി മാക്സിമ, ബെല്‍ജിയം രാജാവ് ഫിലിപ്പ്, കിരീടാവകാശി എലിസബത്ത്, ഡാനിഷ് കിരീടാവകാശി ഫ്രെഡറിക്, ഡെന്മാര്‍ക്കിലെ രാജകുമാരി മേരി എന്നിവരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. വിവാഹത്തോടനുബന്ധിച്ച് ജോര്‍ദാനില്‍ ഉടനീളം ആഘോഷങ്ങള്‍ നടന്നു. വധുവരന്‍മാരുടെ ചിത്രങ്ങളും ബാനറുകളും കൊണ്ട് തെരുവുകള്‍ അലങ്കരിച്ചു. ദമ്പതികള്‍ പങ്കെടുക്കുന്ന ഘോഷയാത്ര കാണാന്‍ ആയിരക്കണക്കിന് ജനങ്ങളാണ് അമ്മാനില്‍ ഒത്തുകൂടിയത്. ഒരു കോടിയിലധികം ജനങ്ങളുള്ള രാജ്യമാണ് ജോര്‍ദാന്‍. രാജ്യത്തെ സായുധ സേനയുടെയും അധികാരം രാജാവിനാണ്. ബ്രിട്ടനിലെ റോയല്‍…

      Read More »
    • വേദിയില്‍ കമിഴ്ന്നടിച്ചുവീണ് ബൈഡന്‍; ഹെലികോപ്റ്ററിലും തലയിടിച്ചു

      വാഷിങ്ടന്‍: വ്യോമസേന അക്കാദമിയിലെ ചടങ്ങിനിടെ വേദിയില്‍ കമിഴ്ന്നടിച്ചുവീണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. കൊളറാഡോയില്‍ എയര്‍ ഫോഴ്‌സ് അക്കാദമിയില്‍ ബിരുദദാന ചടങ്ങിനിടെയാണു സംഭവം. ബൈഡനു സാരമായ പരുക്കുകളില്ലെന്നാണു സൂചന. വീഴ്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. Joe Biden just had a really bad fall at the U.S. Air Force Academy graduation. Falling like this at his age is very serious. Democrats want us to trust him to be the President until Jan, 2029. If we’re being real we all know that’s insane. He’s in no condition to run. pic.twitter.com/wacE0bojb9 — Robby Starbuck (@robbystarbuck) June 1, 2023 ബിരുദദാന പ്രസംഗത്തിനുശേഷം പുതിയ ബാച്ചിലെ അംഗങ്ങളോടു സംസാരിച്ച് ഹസ്തദാനം നല്‍കി ഇരിപ്പിടത്തിലേക്കു നടക്കുമ്പോഴാണു ബൈഡന്‍ വീണത്. വേദിയിലെ എന്തിലോ കാല്‍തട്ടി…

      Read More »
    • സിംഗപ്പൂര്‍ മാരിയമ്മന്‍ ക്ഷേത്രത്തിലെ ആഭരണങ്ങൾ പണയം വച്ചു; ഇന്ത്യക്കാരനായ മുഖ്യ പുരോഹിതന് ആറ് വര്‍ഷം തടവ്

      സിംഗപ്പൂർ മാരിയമ്മന്‍ ക്ഷേത്രത്തിലെ ക്ഷേത്രാഭരണങ്ങള്‍ പണയം വച്ച കുറ്റത്തിന് ഇന്ത്യക്കാരനായ മുഖ്യ പുരോഹിതന് ആറ് വര്‍ഷം തടവ്. രണ്ട് മില്യണ്‍ സിംഗപ്പൂര്‍ ഡോളര്‍ (എകദേശം 14 കോടിയിലധികം) വിലമതിക്കുന്ന ആഭരണങ്ങളാണ് മുഖ്യ കര്‍മ്മി കന്ദസാമി സേനാപതി പണയം വച്ചത്.വിശ്വാസ വഞ്ചന, ഉത്തരവാദിത്ത ദുര്‍വിനിയോഗം, എന്നീ കുറ്റങ്ങളാണ് സേനാപതിക്ക് മേല്‍ ചുമത്തിയിട്ടുള്ളത്.   2016 ല്‍ മാത്രം 172 തവണയായി 66 പവന്‍ സ്വര്‍ണാഭരണമാണ് ഇയാള്‍ പണയം വെച്ചത്.2016 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് സേനാപതി ഇത്തരത്തിൽ 14 കോടിയിലധികം രുപ തട്ടിയെടുത്തത്.

      Read More »
    • അണക്കെട്ട് തകർന്ന് സൗദിയിൽ കനത്ത നാശനഷ്ടം

      റിയാദ്: സൗദിയിൽ അണക്കെട്ട് തകര്‍ന്ന് കനത്ത നാശനഷ്ടം. അല്‍ ഖുറയ്യത്ത് ഗവര്‍ണറേറ്റിലെ  ‘സമര്‍മദാ’ വാലി ഡാം ആണ് തകര്‍ന്നത്. ഇതേത്തുടർന്ന് വീടുകളില്‍ വെള്ളം കയറുകയും ഹൈവേകളും മറ്റും  വെള്ളത്തിനടിയിലാവുകയും ചെയ്തിട്ടുണ്ട്. നിരവധി കൃഷിയിടങ്ങളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി എന്നാണ് റിപ്പോർട്ട്.ഒട്ടകങ്ങളും ആടുകളും ഉൾപ്പെടെ നൂറുകണക്കിന് വളർത്തുമൃഗങ്ങൾ ഒഴുകിപ്പോയതായും റിപ്പോർട്ടുണ്ട്. ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം.ഇതുവരെയും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

      Read More »
    • വാടക നൽകിയില്ല;പാക് വിമാനം തടഞ്ഞിട്ട്‌ മലേഷ്യ

      ക്വാലാലംപൂര്‍: വാടക നല്‍കാത്തതിനെ തുടര്‍ന്ന് പാക് വിമാനം തടഞ്ഞുവെച്ച്‌ മലേഷ്യ.പാകിസ്താൻ എയര്‍ലൈൻസിന് കീഴിലുള്ള ബോയിങ് 777 ജെറ്റ് വിമാനമാണ് ക്വാലാലംപൂരില്‍ പിടിച്ചിട്ടത്. മെയ് 29നായിരുന്നു സംഭവം.വിമാനം വാടകയ്ക്കും മറ്റും നല്‍കുന്ന എയര്‍ക്യാപ് ഹോള്‍ഡിംഗ്‌സ് എന്ന ലീസിങ് കമ്ബനി നല്‍കിയ പരാതിയില്‍ മലേഷ്യൻ കോടതിയാണ് വിമാനം പിടിച്ചിടാൻ ഉത്തരവിട്ടത്.സംഭവത്തെത്തുടര്‍ന്ന്, പ്രതിസന്ധിയിലായ യാത്രക്കാരെ മറ്റൊരു വിമാനത്തിലാണ് ലക്ഷ്യസ്ഥാനത്തെത്തിച്ചത്.   എന്നാല്‍, കമ്ബനിക്ക് തുക കൃത്യമായി നല്‍കിയതാണെന്നാണ് പാകിസ്താന്റെ വാദം.മലേഷ്യയുടെ നീക്കത്തിനെതിരെ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്ന് പാക് വക്താവ് അബ്ദുല്ല ഹഫീസ് ഖാൻ അറിയിച്ചു.

      Read More »
    Back to top button
    error: