NEWSWorld

ദുബൈയില്‍ 38 ശതകോടീശ്വരന്മാർ, യു.എ.ഇ ലോകത്ത് 15ാം സ്ഥാനത്ത്

ദുബൈ: അമേരിക്കന്‍ വെല്‍ത്ത് എക്സ് ഫൗണ്ടേഷനുമായി സഹകരിച്ച് ഡാറ്റ ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് കമ്പനിയായ ‘അള്‍ട്രാറ്റ’ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ യു.എ.ഇ ലോകത്ത് 15-ാം സ്ഥാനത്ത്.

‘സെന്‍സസ് ഓഫ് ബില്യണയര്‍’ റിപ്പോര്‍ട്ട് അനുസരിച്ച്, യു.എ.ഇയിലെ മൊത്തം ശതകോടീശ്വരന്മാരുടെ എണ്ണം 2022ല്‍ 45 ല്‍ എത്തി. അവരുടെ സമ്പത്ത് പ്രതിവര്‍ഷം 10.8 ശതമാനം വര്‍ധിച്ച് 200 ബില്യണ്‍ ഡോളറിലെത്തി. ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാര്‍ താമസിക്കുന്ന നഗരങ്ങളില്‍ ദുബൈ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തും ആഗോളതലത്തില്‍ 11-ാം സ്ഥാനത്തും എത്തി. 38 ശതകോടീശ്വരന്മാരാണ് ദുബൈയില്‍ ഉള്ളത്.

2018 ന് ശേഷം ആദ്യമായി ആഗോള ശതകോടീശ്വരന്മാരുടെ എണ്ണം 3.5 ശതമാനം കുറഞ്ഞ് 3,194 ആയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Back to top button
error: