World

    • പ്രവാസികൾക്ക് യു.എ.ഇയിൽ രണ്ട് ഭാര്യമാരെ സ്പോൺസർ ചെയ്യാം

      അബൂദബി: പ്രത്യേക സാഹചര്യങ്ങളിലും ചില വ്യവസ്ഥകൾക്കനുസരിച്ചും വിദേശികൾക്ക് ഒരേ സമയം രണ്ട് ഭാര്യമാരെ സ്‌പോൺസർ ചെയ്യാൻ യു.എ.ഇയിൽ അനുമതി. ഇത് സംബന്ധമായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, നാഷണാലിറ്റി, കസ്റ്റംസ്, പോർട്ട്സ് സെക്യൂരിറ്റി വ്യക്തത പുറപ്പെടുവിച്ചു. മുസ്ലിമായ താമസക്കാരന് ഒരേ സമയം രണ്ട് ഭാര്യമാരെ സ്പോൺസർ ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി. നിബന്ധനകൾ പാലിച്ചാൽ ഭാര്യക്കും കുട്ടികൾക്കും റസിഡൻസ് വിസ ലഭിക്കും. വിവാഹ കരാർ അറബിയിൽ സാക്ഷ്യപ്പെടുത്തിയതായിരിക്കണം. അല്ലെങ്കിൽ സത്യവാങ്മൂലം ചെയ്ത വിവർത്തകൻ അറബിയിലേക്ക് വിവർത്തനം ചെയ്ത വിവാഹ കരാർ ഹാജരാക്കണം. പെൺമക്കൾ വിവാഹിതരല്ലാത്തിടത്തോളം പ്രായം കണക്കിലെടുക്കാതെ പിതാവിന് റസിഡൻസ് സ്‌പോൺസർഷിപ്പ് നൽകാം. കുട്ടികൾക്ക് 25 വയസ്സ് ആകുന്നത് വരെ മാത്രമേ പിതാവിന് സ്‌പോൺസർ ചെയ്യാൻ അനുവദിക്കൂ. 25 വയസ്സിനു ശേഷവും പഠനം തുടരുകയാണെങ്കിൽ രേഖകൾ നൽകി സ്പോൺസർ ചെയ്യാൻ അനുവാദമുണ്ട്. നവജാതശിശുക്കളുടെ പിഴ ഒഴിവാക്കുന്നതിന് ജനനത്തീയതിയുടെ 120 ദിവസത്തിനുള്ളിൽ രാജ്യത്തിനുള്ളിൽ താമസാനുമതി നേടണം. ഭാര്യയുടെ മുൻ വിവാഹത്തിലെ മക്കൾക്ക് സ്‌പോൺസർഷിപ്പ് നൽകാൻ…

      Read More »
    • അമേരിക്കയിൽ ദീപാവലി നാളില്‍ സ്‌കൂളുകള്‍ക്ക് അവധി 

      ന്യൂയോര്‍ക്ക്: ദീപാവലി നാളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കാനുള്ള ബില്‍ ന്യൂ യോര്‍ക്ക് സംസ്ഥാന നിയമസഭ പാസാക്കി.സെനറ്റും അസംബ്ലിയും ബില്ലിന് അംഗീകാരം നല്‍കി. അസംബ്ലി അംഗം ജെനിഫര്‍ രാജ്കുമാര്‍ ആണ് ബില്ല് കൊണ്ടുവന്നത്.ന്യൂ യോര്‍ക്ക് മേയര്‍ എറിക് ആഡംസും സ്‌കൂള്‍സ് ചാന്‍സലര്‍ ഡേവിഡ് ബാങ്ക്‌സും ബില്ലിനെ അനുകൂലിച്ചിരുന്നു.

      Read More »
    • കൊവിഡ് വൈറസ് ചോർന്നത് ചൈനീസ് ലാബിലെ പരീക്ഷണങ്ങൾക്കിടയിൽ തന്നെ, അന്വേഷണ റിപ്പോർട്ട് പുറത്ത്

      ലോകമെമ്പാടും ലക്ഷക്കണക്കിന് മനുഷ്യരുടെ മരണത്തിന് കാരണമായ കൊവിഡ് വൈറസ്, പരീക്ഷണത്തിനിടെ ചൈനീസ് ലാബിൽ നിന്ന് ചോർന്നതാണെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്ത്. ചൈനീസ് സൈന്യത്തോടൊപ്പം പ്രവർത്തിക്കുന്ന വുഹാനിലെ ശാസ്ത്രജ്ഞർ കൊറോണ വൈറസുകളെ സംയോജിപ്പിച്ച് ഒരു പുതിയ മ്യൂട്ടന്റ് വൈറസ് സൃഷ്ടിക്കുന്നതിനിടെ അബദ്ധത്തിൽ വൈറസ് ചോരുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ദി സൺഡേ ടൈംസ്’ റിപ്പോർട്ട് ചെയ്തു. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നാണ് വൈറസ് ചോർന്നതെന്നും റിപ്പോർട്ട് പറയുന്നു. രഹസ്യ റിപ്പോർട്ടുകൾ, ഇന്റേണൽ മെമ്മോകൾ, സയന്റിഫിക് പേപ്പറുകൾ, ഇമെയിൽ കത്തിടപാടുകൾ തുടങ്ങി നൂറുകണക്കിന് രേഖകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കോവിഡ് -19 മഹാമാരിയുടെ സൃഷ്ടിയിലും വ്യാപനത്തിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് കൂടുതൽ വ്യക്തമായിക്കഴിഞ്ഞെന്ന് അന്വേഷകരിൽ ഒരാൾ പറഞ്ഞു. ചൈനീസ് സൈന്യത്തിലെ ഗവേഷകരുമായി സഹകരിച്ച് നടത്തിയ പഠനമായതിനാൽ ഇതുസംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്നും അന്വേഷകർ പറഞ്ഞു. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി 2003 ൽ സാർസ് വൈറസിന്റെ അന്വേഷിക്കുകയും തെക്കൻ ചൈനയിലെ…

      Read More »
    • എത്ര ലക്ഷം കൊടുത്തിട്ടാണ് നിങ്ങള്‍ എന്റെ ചുറ്റും വന്ന് നിന്നത്?:ലോകകേരള സഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ

      ന്യൂയോര്‍ക്ക്: ലോക കേരള സഭ സമ്മേളനങ്ങള്‍ വിവാദമാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരള സഭ സമ്മേളനങ്ങള്‍ നടത്തുന്നത് അതത് മേഖലകളിലുള്ളവരാണ്. നട്ടാല്‍പൊടിക്കാത്ത നുണ പ്രചരിപ്പിക്കാന്‍ ശ്രമമുണ്ടായി.’- അദ്ദേഹം പറഞ്ഞു. ലോക കേരള സഭ ന്യൂയോര്‍ക്ക് മേഖലാ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതൊരു നല്ലകാര്യത്തേയും എങ്ങനെ കെട്ടതായി ചിത്രീകരിക്കാമെന്ന ചിന്തിക്കുന്ന ഒരു മാനസ്സികാവസ്ഥ കേരളത്തിലുണ്ട്. ലോക കേരള സഭയെക്കുറിച്ച്‌ സാധാരണ ഗതിയില്‍ നല്ല സംരംഭം എന്ന നിലയ്ക്കാണ് പൊതുവെ കണ്ടുവരുന്നത്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന സമ്മേളനത്തെ കുറിച്ച്‌ വലിയ വിവാദം ഉയര്‍ത്തിക്കൊണ്ടുവരാനാണ് ചിലര്‍ ശ്രമിച്ചത്. മാധ്യമങ്ങളും അതിന്റെ ഭാഗമായി മാറി. ഒരുകൂട്ടര്‍ അവരുടെ നയം എന്ന തരത്തില്‍ മുഖപ്രസംഗത്തിലൂടെ കുറേ കാര്യങ്ങള്‍ പറഞ്ഞു, ലോക കേരള സഭ സ്വജനപക്ഷപാതത്തിന്റെയും സ്വാര്‍ഥതയുടെയും പരിപാടിയായി മാറിയെന്ന് എഴുതി. എന്ത് സ്വജനപക്ഷമാണ് ഈ മൂന്നു സമ്മേളനങ്ങളിലും നടന്നത്? എന്ത് അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്?- അദ്ദേഹം ചോദിച്ചു. മേഖലാ സമ്മേളനങ്ങള്‍ അതത്…

      Read More »
    • ഉത്തര കൊറിയയില്‍ ആത്മഹത്യ നിരോധിച്ച്‌ ഏകാധിപതി കിം ജോങ് ഉൻ

      ഉത്തര കൊറിയയില്‍ ആത്മഹത്യ നിരോധിച്ച്‌ ഏകാധിപതി കിം ജോങ് ഉൻ. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവ് ഉണ്ടായതിനെ തുടർന്നാണ് നടപടി. ആത്മഹത്യ ചെയ്യുന്നത് രാജ്യദ്രോഹ കുറ്റമായി പ്രഖ്യാപിച്ച്‌ കിം രഹസ്യ ഉത്തരവ് പുറത്തിറക്കിയെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പട്ടിണി സഹിക്കാനാകാതെ ഒരു പത്തുവയസുകാരൻ ആത്മഹത്യ ചെയ്തത് കിംമിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇങ്ങനെയൊരു തീരുമാനം കൈകൊണ്ടത്.   രാജ്യം കടുത്ത സാമ്ബത്തിക വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്.മിക്കവരും സാമ്ബത്തിക പ്രാരാബ്ധം താങ്ങാനാകാതെ ആത്മഹത്യ ചെയ്യുന്നവരാണ്.

      Read More »
    • സൗദി അറബ്യയിൽ ചരിത്രം കുറിച്ച് സ്‍പോർട്സ് ക്ലബ് പ്രസിഡന്റ് ആയി വനിത

      റിയാദ്: തായിഫിലെ വജ് സ്‌പോർട്‌സ് ക്ലബ്ബ് പ്രസിഡന്റ് പദവിയിൽ സൗദി യുവതി ഹനാൻ അൽഖുറശിയെ സ്‌പോർട്‌സ് മന്ത്രാലയം നിയമിച്ചു. വജ് ക്ലബ്ബ് ഡയറക്ടർ ബോർഡ് പിരിച്ചുവിട്ടാണ് ആക്ടിംഗ് പ്രസിഡന്റ് ആയി ഹനാൻ അൽഖുറശിയെ മന്ത്രാലയം നിയമിച്ചത്. സൗദിയിൽ സ്‌പോർട്‌സ് ക്ലബ്ബ് പ്രസിഡന്റ് പദവിയിൽ നിയമിതയാകുന്ന പ്രഥമ വനിതയായി ഹനാൻ ചരിത്രത്തിൽ ഇടം നേടി. സ്‌പോർട്‌സ് മന്ത്രാലയത്തിനു കീഴിലുള്ള ക്ലബ്ബുകളിൽ ഒന്നായ തായിഫിലെ വജ് ക്ലബ്ബ് ഹിജ്‌റ വർഷം 1396ൽ ആണ് സ്ഥാപിതമായത്. തായിഫിലെ ഏറ്റവും പ്രശസ്തവും മികച്ചതുമായ ക്ലബ്ബുകളിൽ ഒന്നാണിത്. 2017 സീസണിലെ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകൾക്കുള്ള പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ലീഗിൽ വജ് ക്ലബ്ബ് പങ്കെടുത്തിരുന്നു. തുടക്കം മുതൽ വജ് ക്ലബ്ബ് തേഡ് ഡിവിഷൻ ക്ലബ്ബുകളുടെ കൂട്ടത്തിലായിരുന്നു. പിന്നീട് സെക്കന്റ് ഡിവിഷൻ ക്ലബ്ബുകളിലേക്കും തുടർന്ന് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകളിലേക്കും ഉയർന്നു. വീണ്ടും ഫസ്റ്റ് ഡിവിഷൻ ക്ലബ്ബ് ലീഗിലേക്കും പിന്നീട് പ്രീമിയർ ഡിവിഷൻ ക്ലബ്ബ് ലീഗിലേക്കും ഉയരാനാണ് വജ് ക്ലബ്ബ്…

      Read More »
    • 40 ദിവസം ആമസോണ്‍ വനാന്തരങ്ങളില്‍; വിമാനാപകടത്തില്‍പ്പെട്ട് കാണാതായ നാല് കുട്ടികളെ കണ്ടെത്തി

      ബൊഗോട്ട: ആമസോണ്‍ വനത്തില്‍ കാണാതായ നാല് കുട്ടികളെ ജീവനോടെ കണ്ടെത്തി. വിമാനാപകടം നടന്ന് 40 ദിവസത്തിന് ശേഷമാണ് കുട്ടികളെ കണ്ടെത്തുന്നത്. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ആണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്. രാജ്യത്തിന് മുഴുവന്‍ സന്തോഷം എന്നാണ് അദ്ദേഹം കുറിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ കുട്ടികളെ പരിപാലിക്കുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചു. വിമാന അപകടത്തില്‍നിന്ന് രക്ഷപ്പെട്ട 13, 9, 4 വയസ്സും വെറും 11 മാസവും പ്രായമുള്ള നാലു സഹോദരങ്ങളാണ് 40 ദിവസത്തിലേറെയായി ആമസോണിലെ നിബിഡ വനത്തില്‍ അകപ്പെട്ടത്. കുഞ്ഞുങ്ങള്‍ സുരക്ഷിതരെന്ന സൂചന നല്‍കുന്ന നിരവധി വസ്തുക്കള്‍ കാട്ടില്‍ നിന്ന് ലഭിച്ചിരുന്നു. കുട്ടികള്‍ ജീവനോടെയുണ്ടെന്ന് മനസിലാക്കിയതോടെ അന്വേഷണം തുടരുകയായിരുന്നു. കുട്ടികളെ കണ്ടെത്തുന്നതിന് നൂറ് സൈനികരെയാണ് നിയോഗിച്ചത്. മേയ് ഒന്നിന് ആണ് കുട്ടികള്‍ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കുട്ടികളുടെ അമ്മ അടക്കം മൂന്ന് മുതിര്‍ന്നവരാണ് മരിച്ചത്. കാട്ടില്‍ നിന്ന് ആമസോണ്‍ മഴക്കാടുകളിലെ പ്രധാന നഗരങ്ങളിലൊന്നായ സാന്‍ ജോസ് ഡെല്‍ ഗ്വാവിയറിലേക്ക് സഞ്ചരിക്കവേയാണ് വിമാനം നിയന്ത്രണം വിട്ട്…

      Read More »
    • ബീച്ചില്‍ കുളിക്കുകയായിരുന്ന 24കാരനായ റഷ്യൻ യുവാവിനെ ഭീമന്‍ സ്രാവ് വിഴുങ്ങി; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

      കെയ്റോ: ബീച്ചില്‍ കുളിക്കുകയായിരുന്ന യുവാവിനെ ഭീമന്‍ സ്രാവ് വിഴുങ്ങി. ഈജിപ്‍തിലെ ചെങ്കടല്‍ തീരത്ത് സ്ഥിതിചെയ്യുന്ന വിനോദ സഞ്ചാര നഗരമായ ഹര്‍ഗെതയിലാണ് സംഭവം. റഷ്യക്കാരനായ യുവാവിനാണ് ജീവന്‍ നഷ്ടമായത്. ബീച്ചില്‍ കുളിക്കുകയായിരുന്ന ഇയാളെ ടൈഗര്‍ ഷാര്‍ക് വിഭാഗത്തില്‍പെടുന്ന സ്രാവ് വിഴുങ്ങുകയായിരുന്നുവെന്ന് ഈജിപ്ഷ്യന്‍ പരിസ്ഥിതി ഏജന്‍സി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച അറിയിപ്പില്‍ പറയുന്നു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഈജിപ്ഷ്യന്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ 24 വയസ് പ്രായമുള്ളയാളാണ് മരണപ്പെട്ടതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 24 വയസുള്ള റഷ്യക്കാരന്‍ ഈജിപ്തില്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ കോണ്‍സുല്‍ ജനറല്‍ വാര്‍ത്താ ഏജന്‍സിയോട് സ്ഥിരീകരിച്ചിട്ടുണ്ട്. മരണപ്പെട്ടയാള്‍ വിനോദ സഞ്ചാരി ആയിരുന്നില്ലെന്നും ഈജിപ്തില്‍ താമസിച്ചിരുന്ന ആളാണെന്നും കോണ്‍സുല്‍ ജനറല്‍ അറിയിച്ചു. സ്രാവിന്റെ വായില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവ് കിണഞ്ഞുശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. വെള്ളിയാഴ്ച മുതല്‍ രണ്ട് ദിവസത്തേക്ക് ബീച്ചില്‍ ഇറങ്ങുന്നതിന് പരിസ്ഥിതി…

      Read More »
    • പരീക്ഷ എഴുതാതെയും ജയിക്കാം! ഇണചേരാതെ സ്വയം ഗര്‍ഭംധരിച്ച് പെണ്‍മുതല

      സാന്‍ ജോസ്(കോസ്റ്ററിക്ക): പരീക്ഷ എഴുതാതെയും ജയിക്കാമെന്ന വിവാദം കേരളത്തില്‍ ചൂടുപിടിച്ചിരിക്കെ ഇണ ചേരാതെ തന്നെ ഗര്‍ഭിണിയായ പെണ്‍മുതല കൗതുകമാകുന്നു. മധ്യഅമേരിക്കന്‍ രാജ്യമായ കോസ്റ്ററിക്കയിലെ മൃഗശാലയിലാണ് ശാസ്ത്രലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ സംഭവം ഉണ്ടായത്. ആണ്‍ മുതലകളുമായി ഇണ ചേരാതെ പ്രത്യുല്‍പ്പാദനം നടത്തിയ മുതലയുമായി 99.9 ശതമാനം സാദൃശ്യമുള്ള കുഞ്ഞാണ് പിറന്നത്. യുഎസിലെ ഗവേഷകര്‍ അടങ്ങുന്ന സംഘം വിഷയത്തില്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇണ ചേരാതെ തന്നെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിനു കഴിവുള്ള ജീവികള്‍ ഉണ്ടെങ്കിലും മുതലയില്‍ ഇത്തരമൊരു പ്രതിഭാസം ആദ്യമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഡിഎന്‍എ പരിശോധനയില്‍ നിന്നാണ് ഇണ ചേരാതെ തന്നെയാണ് കുഞ്ഞ് പിറന്നതെന്നടക്കമുള്ള കണ്ടെത്തലുകള്‍ ലഭിച്ചത്. ‘ബയോളജി ലെറ്റേഴ്സ്’ എന്ന ജേണലില്‍ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ഫാക്കല്‍റ്റേറ്റീവ് പാര്‍ത്തനോജെനസിസ്’ എന്നാണ് ഇണ ചേരാതെ തന്നെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന പ്രതിഭാസം അറിയപ്പെടുന്നത്. പക്ഷികള്‍, ചില പാമ്പുകള്‍ ഉള്‍പ്പെടെയുള്ള ഉരഗങ്ങള്‍ മത്സ്യങ്ങള്‍ എന്നിവയെല്ലാം ഈ സ്വഭാവം പ്രകടിപ്പിക്കാറുണ്ട്. വംശനാശം നേരിടുന്ന ജീവികളില്‍ ഇത്തരം പ്രതിഭാസം സാധാരണയായി…

      Read More »
    • സൗദി, ബഹ്റൈൻ എംബസികള്‍ക്ക് നേരെ സായുധാക്രമണം

      ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ സൗദി, ബഹ്റൈൻ എംബസികള്‍ക്ക് നേരെ സായുധാക്രമണം. തലസ്ഥാനമായ ഖാര്‍ത്തൂമിലെ സൗദി എംബസിയിലും സൗദി അറ്റാഷെകളിലും സൗദി ജീവനക്കാരുടെ താമസസ്ഥലത്തും ആക്രമണം ഉണ്ടായി. എംബസി ജീവനക്കാരുടെ വസതിയും സ്വത്തുക്കളും നശിപ്പിക്കുകയും കെട്ടിടം തകര്‍ത്തതായും സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ബഹ്റൈൻ എംബസിയും അംബാസഡറുടെ വസതിയും ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തതായും കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചതായും ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എംബസികള്‍ക്ക് നേരെ നടന്ന സായുധ ആക്രമണത്തെ സൗദിയും ബഹ്റൈനും ശക്തമായി അപലപിച്ചു. നയതന്ത്ര കാര്യാലയങ്ങള്‍ക്കും അതിന്റെ പ്രാതിനിധ്യത്തിനും നേരെയുള്ള എല്ലാത്തരം അക്രമങ്ങളും അട്ടിമറികളും സൗദി പൂര്‍ണ്ണമായും നിരാകരിക്കുന്നതായി സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ബുധനാഴ്ചയാണ് ബഹ്റൈൻ എംബസിക്കും ജീവനക്കാരുടെ താമസ സ്ഥലങ്ങള്‍ക്കും നേരെ ആക്രമണം ഉണ്ടായത്. അന്താരാഷ്ട്ര നിയമങ്ങളുടെയും നയതന്ത്ര കരാറുകളുടെയും ഗുരുതരമായ ലംഘനമാണ് ആക്രമണമെന്ന് ബഹ്റൈൻ വിദേശ മന്ത്രാലയം വ്യക്തമാക്കി. ആക്രമണം അവസാനിപ്പിക്കണമെന്നും നയതന്ത്ര കാര്യാലയങ്ങള്‍ക്കും സിവിലിയൻ സ്ഥാപനങ്ങള്‍ക്കും പൂര്‍ണ സുരക്ഷ ഒരുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.…

      Read More »
    Back to top button
    error: