MovieTRENDING

ഇന്ത്യൻ സിനിമ കാത്തിരുന്ന ആ കൂട്ടുക്കെട്ട്; അല്ലു അർജുനും ലോകേഷ് കനകരാജും ഒന്നിക്കുന്നു, അനൗൺസ്മെൻ്റ് വീഡിയോ പുറത്ത്

ഇന്ത്യൻ സിനിമാ ലോകത്തെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ഐക്കൺ സ്റ്റാർ അല്ലു അർജുനും ബ്ലോക്ക്ബസ്റ്റർ സംവിധായകൻ ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്നു. പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സും ബി വി വർക്സും സംയുക്തമായാണ് ഈ വമ്പൻ പ്രോജക്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടൊപ്പം പുറത്തിറങ്ങിയ അനൗൺസ്മെൻ്റ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ലോകേഷ് കനകരാജിന്റെ സമാനതകളില്ലാത്ത മേക്കിംഗും അല്ലു അർജുന്റെ സ്റ്റൈലിഷ് പ്രസൻസും ഒത്തുചേരുമ്പോൾ ഒരു പാൻ-ഇന്ത്യൻ ദൃശ്യവിരുന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Signature-ad

ചിത്രത്തിന് സംഗീതമൊരുക്കുന്നത് സെൻസേഷണൽ കമ്പോസർ അനിരുദ്ധ് രവിചന്ദറാണ്. ലോകേഷ്-അനിരുദ്ധ് കൂട്ടുക്കെട്ടിലെ മുൻ ചിത്രങ്ങളെല്ലാം മ്യൂസിക്കൽ ഹിറ്റുകളായിരുന്നതിനാൽ ഈ പ്രോജക്ടിന് പിന്നിലെ ഹൈപ്പ് ഇരട്ടിച്ചിരിക്കുകയാണ്.

താൽക്കാലികമായി ‘AA23’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം 2026 ഓഗസ്റ്റിൽ ആരംഭിക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. മുമ്പ് കണ്ടിട്ടില്ലാത്ത വേറിട്ട ലുക്കിലാകും അല്ലു അർജുൻ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക എന്നാണ് ലഭിക്കുന്ന സൂചനകൾ.

നിർമ്മാണം: നവീൻ യെർനേനി, വൈ. രവിശങ്കർ (മൈത്രി മൂവി മേക്കേഴ്സ്)
സഹനിർമ്മാണം: ബണ്ണി വാസ്, നട്ടി, സാൻഡി, സ്വാതി, പി ആർ ഒ : ആതിര ദിൽജിത്ത്.

Back to top button
error: