NEWSWorld

‘ജീൻസ് വസ്ത്രം’ ഉപയോഗിക്കുന്നവർ അറിയുക, അത് സ്ഥിരമായി  കഴുകരുതെന്നും ഫ്രിഡ്ജിൽ വെക്കണമെന്നും വിദഗ്ധർ…! കാരണങ്ങൾ ഇവയാണ്

    വസ്ത്രങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. സ്ത്രീകളുടെയും പുരുഷൻമാരുടെയും വസ്ത്രങ്ങൾ സമൂഹത്തിൽ വ്യത്യസ്ത രീതിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. പക്ഷേ പുതുകാലത്ത് സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രധാന വസ്ത്രമായി ജീൻസ് മാറിയിരിക്കുന്നു. ജീൻസുകളെ ഏറ്റവും സവിശേഷമാക്കുന്ന ഒരു കാര്യം ഏത് സാഹചര്യത്തിലും ധരിക്കാൻ കഴിയും എന്നതാണ്. യാത്രയിൽ മുതൽ ഓഫീസിൽ വരെ എല്ലായിടത്തും ആളുകൾ ഇത് ഉപയോഗിക്കുന്നു.

ഒരു കാര്യം അറിഞ്ഞിരിക്കുക, ജീൻസ് മിക്ക ആളുകളും നന്നായി പരിപാലിക്കുന്നില്ല. ചിലർ ഇടയ്ക്കിടെ കഴുകും, എന്നാൽ അങ്ങനെ ചെയ്യുന്നത് ശരിയാണോ? ജീൻസ് പരിപാലിക്കാൻ, വിദഗ്ധർ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ വരെ ഉപദേശിക്കുന്നു. ജീൻസ് ഫ്രിഡ്ജിൽ വെച്ചാൽ എന്ത് സംഭവിക്കുമെന്ന് നോക്കാം.

Signature-ad

ജീൻസ് ഇടയ്ക്കിടെ കഴുകുന്നത് അതിന്റെ ഫാബ്രിക്കിന് ദോഷം ചെയ്യുമെന്നാണ് പറയുന്നത്. ജീൻസ് കഴുകാൻ പാടില്ലെന്നും അങ്ങനെ ചെയ്യുന്നത് വളരെ തെറ്റാണെന്നും പല വിദഗ്ധരും പറയുന്നു. ലോകത്തിലെ ആദ്യത്തെ ജീൻസ് നിർമ്മാതാവും ലോകപ്രശസ്ത ജീൻസ് കമ്പനിയുമായ ലെവിസിന്റെ വെബ്‌സൈറ്റിലെ ബ്ലോഗിൽ ജീൻസ് ഒരിക്കലും കഴുകരുതെന്ന് പറഞ്ഞിരുന്നു. ഒരുപാട് ആവശ്യമുണ്ടെങ്കിൽ വല്ലപ്പോഴും മാത്രം കഴുകു എന്നാണ് അതിൽ പറയുന്നത്.

ജീൻസ് കഴുകാൻ പാടില്ലെങ്കിൽ പിന്നെ എങ്ങനെ വൃത്തിയാക്കും എന്ന ചോദ്യം തീർച്ചയായും മനസിൽ വരുന്നുണ്ടാകും. ജീൻസിൽ കിടക്കുന്ന അഴുക്കുകൾ ടൂത്ത് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കാൻ ശ്രമിക്കണമെന്ന് ലെവീസ് കമ്പനിയിലെ ചിപ്പ് ബെർഗ് പറയുന്നു. ജീൻസ് കഴുകുന്നത് അതിന്റെ മെറ്റീരിയലിന് കേടുപാടുകൾ വരുത്തുകയും അത് വെള്ളം പാഴാക്കുകയും ചെയ്യുമെന്നാണ് വാദം.

ജീൻസ് എന്തിന് ഫ്രിഡ്ജിൽ സൂക്ഷിക്കണം?

ചിപ്പ് ബെർഗിന്റെ അഭിപ്രായത്തിൽ, ‘പുതിയ ജീൻസ് കുറഞ്ഞത് ആറ് മാസത്തിന് ശേഷം മാത്രമേ ആദ്യമായി കഴുകാവൂ. ‘ജീൻസിൽ ബാക്ടീരിയ വളരുന്നത് ഒഴിവാക്കാൻ, രാത്രി മുഴുവൻ ഫ്രീസറിൽ വയ്ക്കുക. രാവിലെ ഫ്രിഡ്ജിൽ നിന്ന് എടുത്ത് വെയിലത്തും വൃത്തിയുള്ള അന്തരീക്ഷത്തിലും ഉണക്കുക. അതിനുശേഷം അത് ബാക്ടീരിയയിൽ നിന്ന് മുക്തമാകും, തുടർന്ന് ധരിക്കാം.’
അദ്ദേഹം വ്യക്തമാക്കുന്നു.

Back to top button
error: