
ജറൂസലം: ഈജിപ്ത് പൊലീസുകാരന്റെ വെടിയേറ്റ് മൂന്ന് ഇസ്രായേല്‍ സൈനികര്‍ മരിച്ചു. ഇസ്രായേല്‍-ഈജിപ്ത് അതിര്‍ത്തിയിലാണ് സംഭവം.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.തങ്ങളുടെ സൈനികർ മയക്കുമരുന്ന് കടത്തുകാരെ പിന്തുടരുകയായിരുന്നുവെന്നും ഈ സമയം ഈജിപ്ത് പോലീസ് വെടിവയ്ക്കുകയായിരുന്നുവെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു.വെടിവെപ്പില്‍ മറ്റൊരു സൈനികനും പരിക്കേറ്റിരുന്നു.
അതേസമയം ഇസ്രായേല്‍ സൈന്യം നടത്തിയ തിരച്ചിലില്‍ അക്രമിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയിരുന്നു.ഇയാളിൽ നിന്നും നാലു ലക്ഷം ഡോളറിന്റെ മയക്കുമരുന്നും ഇസ്രായേല്‍ സേന പിടിച്ചെടുത്തു.ഈജിപ്ത് സ്വദേശിയാണ് പിടിയിലായത്.
സംഭവത്തിൽ ഈജിപ്ത് സർക്കാരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കുറ്റക്കാർക് കെതിരെ കർശന നടപടികളെടുക്കുമെന്ന് ഇസ്രായേലിന് അയച്ച സന്ദേശത്തിൽ ഈജിപ്ത് ഗവണ്മെന്റ് വ്യക്തമാക്കി.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan