NEWSWorld

മയക്കുമരുന്നിന് അടിമയായ കൗമാരക്കാരന് പണം നല്‍കി നഗ്‌നചിത്രങ്ങള്‍ വാങ്ങി; ബി.ബി.സി. മാധ്യമപ്രവര്‍ത്തകനെതിരേ നടപടി

ന്യൂയോര്‍ക്ക്: നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയ്ക്ക് പണം നല്‍കിയ സംഭവത്തില്‍ പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകനെതിരെ നടപടി. ബിബിസിയിലെ മാദ്ധ്യമപ്രര്‍ത്തകനാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. സംഭവത്തില്‍ അവതാരകനെ ബിബിസി സസ്‌പെന്‍ഡ് ചെയ്തു. വിമര്‍ശനം ശക്തമായതോടെയണ് ബിബിസി നടപടിയെടുത്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവതാരകനെ പറ്റിയോ കുട്ടിയെ പറ്റിയോ ഉള്ള വിവരങ്ങള്‍ ഇത് വരെ പുറത്ത് വിട്ടിട്ടില്ല. സംഭവം പുറത്ത് വന്നതോടെ ആരാണ് അവതാരകന്‍ എന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇതോടെ തങ്ങളല്ല കേസില്‍ ഉള്‍പ്പെട്ടതെന്ന് വെളിപ്പെടുത്തി ബിബിസിയിലെ നിരവധി അവതാരകര്‍ രംഗത്തെത്തി.

2020 മുതലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മാദ്ധ്യമപ്രവര്‍ത്തകന്‍ കുട്ടിക്ക് പണം നല്‍കി നഗ്‌നചിത്രങ്ങള്‍ വാങ്ങുകയായിരുന്നു. 35,000 പൗണ്ടാണ് ചിത്രങ്ങള്‍ക്ക് നല്‍കിയിരുന്നത്. കുട്ടി ഈ പണം കൊക്കെയ്ന്‍ പോലുള്ള മയക്കുമരുന്ന് വാങ്ങാനാണ് ഉപയോഗിച്ചിരുന്നത്.

Signature-ad

മയക്കുമരുന്നിന് അടിമയായ കുട്ടിയ്ക്ക് ഇത്രയധികം പണം ലഭിക്കുന്നതെന്ന് മാതാവ് അന്വേഷിച്ചപ്പോഴാണ് സത്യാവസ്ഥ പുറത്ത് വന്നത്. ബിബിസിയ്ക്ക് മുന്‍പാകെ പരാതി നല്‍കി ഒരുമാസമായിട്ടും നടപടി എടുക്കാതെ വന്നതോടെ കുടുംബം മറ്റ് മാദ്ധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

പതിനാറ് വയസ്സുമുതലുള്ളവര്‍ ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബ്രിട്ടണില്‍ നിയമവിരുദ്ധമല്ല. എന്നാല്‍ 18ന് താഴെയുള്ളവരുടെ അശ്ലീല ചിത്രങ്ങളെടുക്കുന്നതും അവ കൈവശം വെയ്ക്കുന്നതും ബ്രിട്ടണില്‍ കുറ്റകരമാണ്.

Back to top button
error: