NEWSWorld

പറന്നുയരാന്‍ വിലങ്ങുതടിയായി പൊണ്ണത്തടി; ഭാരം കൂടിയതിന്റെ പേരില്‍ 19 യാത്രക്കാരെ പുറത്തിരുത്തി ഈസി ജെറ്റ്

ലണ്ടന്‍: ‘ടേക് ഓഫ്’ ചെയ്യാന്‍ പ്രയാസമായതിനാല്‍ വിമാനത്തില്‍നിന്നും യാത്രക്കാരെ ഒഴിവാക്കി ബ്രിട്ടീഷ് എയര്‍ലൈനായ ഈസി ജെറ്റ്. 19 യാത്രക്കാരെയാണ് ഈ മാസം 5ന് ഈസി ജെറ്റ് പുറത്താക്കിയത്. സ്‌പെയിനിലെ ലന്‍സറോട്ടില്‍ നിന്നും ബ്രിട്ടനിലെ ലിവര്‍പൂളിലേക്ക് പോകുന്നതിന് വേണ്ടി തയാറെടുക്കുമ്പോഴാണ് യാത്രക്കാരുടെ ഭാരം കൂടുതലാണെന്നും അതിനാല്‍ ടേക് ഓഫ് ചെയ്യാന്‍ പ്രയാസമാണെന്നും പൈലറ്റ് അറിയിച്ചത്. തുടര്‍ന്ന് 19 യാത്രക്കാരെ ഒഴിവാക്കുകയായിരുന്നു.

”ഇവിടെ യാത്രചെയ്യാന്‍ തയാറെടുത്തിരിക്കുന്ന എല്ലാവരോടും നന്ദി അറിയിക്കുന്നു. കാരണം ഇന്ന് ഒരുപാട് പേരാണ് ഞങ്ങള്‍ക്കു യാത്രക്കാരായുള്ളത്. എന്നാല്‍ ഇവിടെ ലന്‍സറോട്ടിലുള്ളത് വളരെ ചെറിയ റണ്‍വേയാണ്. മാത്രമല്ല ശക്തമായ കാറ്റ് ഈ ഒരു സാഹചര്യത്തില്‍ നമുക്ക് എല്ലാവര്‍ക്കും വളരെ തടസം സൃഷ്ടിക്കുന്നതാണ്. ഈ ഒരു കാലാവസ്ഥയില്‍ ഇത്രയും യാത്രക്കാരുമായി ലന്‍സറോട്ടില്‍ നിന്നും പുറപ്പെടാന്‍ സാധിക്കുന്നതല്ല”,- പൈലറ്റ് അറിയിച്ചു.

Signature-ad

”അതുമാത്രമല്ല ഈ ശക്തമായ കാറ്റ് അത്രയ്ക്ക് നല്ലതല്ല. മാത്രമല്ല ചൂട് കൂടുതലുമാണ്. നമുക്ക് യാത്ര ചെയ്യേണ്ട ?ദിശയും മികച്ചതല്ല. അതിനാല്‍ ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി കുറച്ചു യാത്രക്കാരെ ഒഴിവാക്കുകയാണ്. ഞങ്ങളുടെ യാത്രയോടൊപ്പം തുടരാത്തവര്‍ക്ക് 500 യൂറോസ് ഞങ്ങള്‍ നഷ്ടപരിഹാരം നല്‍കുന്നതാണ്.”- പൈലറ്റ് കൂട്ടിച്ചേര്‍ത്തു. 19 യാത്രക്കാര്‍ക്ക് അടുത്ത വിമാനത്തില്‍ സൗജന്യ യാത്ര സൗകര്യവും ഒരുക്കിയ ശേഷമാണ് ഈസി ജെറ്റ് ലന്‍സറോട്ടില്‍ നിന്നും ലിവര്‍പൂളിലേക്ക് പുറപ്പെട്ടത്. രാത്രി 9:45ന് പുറപ്പെടേണ്ട വിമാനം കാലാവസ്ഥ തടസവും യാത്രക്കാരുടെ എണ്ണക്കൂടുതലും കാരണം 11:30 നാണ് ടേക് ഓഫ് ചെയ്തത്.

Back to top button
error: