മേഖല കൂടുതല്‍ കരുത്താര്‍ജ്ജിക്കണമെങ്കില്‍ വിദേശ നിക്ഷേപം ആവശ്യമാണെന്ന് ചൈന അറബ് നേതാക്കളെ ഉണര്‍ത്തിയിരുന്നു. സമാധാനപരമായ അന്തരീക്ഷവും നിയമ വ്യവസ്ഥയിലെ ഇളവുമാണ് ഇതിന് വേണ്ടതെന്നും ചൈന ഉപദേശിച്ചു.ചൈനയുടെ ലക്ഷ്യം വേറെയാണെങ്കിലും ഇതോടെയാണ് മേഖലയില്‍ മഞ്ഞുരുക്കത്തിന് വഴി തെളിഞ്ഞത്.തര്‍ക്കങ്ങള്‍ ഒഴിയുന്ന മേഖലയായി ഗള്‍ഫ്-മെന മാറുകയാണിപ്പോള്‍.
ഇറാനുമായി സമാധാന കരാറുണ്ടാക്കിയ പിന്നാലെ സൗദി അറേബ്യ യമന്‍ യുദ്ധം അവസാനിപ്പിച്ചു.സിറിയയുമായി ഐക്യത്തിന്റെ പാതയിലെത്തി. ഖത്തറിനെതിരായ ഉപരോധം രണ്ടു വര്‍ഷം മുമ്ബേ അവസാനിപ്പിച്ചിരുന്നു.ഗള്‍ഫ് മേഖല ഇപ്പോള്‍ തര്‍ക്ക രഹിതമാണ്. വിനോദ സഞ്ചാര മേഖലയെ പുഷ്ടിപ്പെടുത്തുന്നതിനാണ് ഗള്‍ഫിലെ എല്ലാ രാജ്യങ്ങളും ശ്രമിക്കുന്നത്.
ഇതിന്റെ ഭാഗമായി ഗതാഗത സൗകര്യം വിപുലീകരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ആലോചിക്കുന്നുണ്ട്.ജിസിസിയെ മൊത്തമായി ബന്ധിപ്പിക്കുന്ന റെയില്‍ പാത എന്നത് നേരത്തെ നിലച്ചുപോയ പദ്ധതിയാണ്.ഈ പദ്ധതി വീണ്ടും ചര്‍ച്ചയാകുകയാണിപ്പോള്‍. സൗദി അറേബ്യയിലും കുവൈത്തിലും വിഷയത്തില്‍ വിശദമായ ചര്‍ച്ച നടന്നുവരികയാണ്.
കുവൈത്ത്, ഇറാഖ് എന്നീ രാജ്യങ്ങളെ ബന്ധിപ്പിച്ചായിരിക്കും സൗദിയില്‍ നിന്ന് ഇറാനിലേക്ക് റെയില്‍ പാത വരിക. ഇറാഖിലെ ബസറയിലൂടെയാകും പാത കടന്നുപോകുക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകനെ ഉദ്ധരിച്ച് കുവൈത്തിലെ മാധ്യമമായ അല്‍ ജരീദയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.