വാഷിങ്ടൺ: മണിപ്പൂരിൽ തുടർച്ചയായി മനുഷ്യാവകാശ ലംഘനം നടക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി യുഎസ്.
മണിപ്പൂരില്‍ കലാപത്തിനിടെ ആള്‍ക്കൂട്ടം സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് യുഎസ് ഇന്ത്യയെ ആശങ്ക അറിയിച്ചത്.
സംഭവം ക്രൂരവും ഭയാനകവുമാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പ്രതികരിച്ചു. മണിപ്പൂരിലെ അക്രമങ്ങള്‍ക്കെതിരെ സമാധാനപരമായ പ്രശ്നപരിഹാരം കാണുന്നതിന് അമേരിക്ക പ്രോത്സാഹനം നല്‍കുമെന്നും എല്ലാ വിഭാഗക്കാരെയും വീടുകളെയും ആരാധനാലയങ്ങളെയും സംരക്ഷിക്കുന്നതിനൊപ്പം മാനുഷിക ആവശ്യങ്ങളോട് പ്രതികരിക്കാനും അധികാരികളോട് ആവശ്യപ്പെടുന്നതായും വക്താവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം യു.എസിന്റെ അഭിപ്രായത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.