NEWSWorld

മൂന്ന് യുഎസ് നാവികർ കാര്‍ബണ്‍ മോണോക്സൈഡ് വിഷബാധയേറ്റ് മരിച്ചു

ന്യുയോർക്ക്:നോര്‍ത്ത് കരോലിനയിൽ മൂന്ന് യുഎസ് നാവികർ കാര്‍ബണ്‍ മോണോക്സൈഡ് വിഷബാധയേറ്റ് മരിച്ചു. ക്യാന്പ് ലെജ്യൂണിനടുത്തുള്ള ഗ്യാസ് സ്റ്റേഷനിലാണ് കാറില്‍ മരിച്ച നിലയില്‍ യുഎസ് നാവികരെ കണ്ടെത്തിയത്.

മെറാക്‌സ് ഡോക്കറി (23), ടാനര്‍ കാള്‍ട്ടൻബെര്‍ഗ് (19), ഇവാൻ ഗാര്‍സിയ (23) എന്നിവരാണ് മരിച്ചത്. ലാൻസ് കോര്‍പ്പറല്‍ റാങ്കിലുള്ളവരാണ് മരിച്ച മൂവരും.

Signature-ad

മരിച്ച സൈനികരില്‍ ഒരാളുടെ അമ്മയാണ് മകനെ കാണനില്ലെന്ന് പെൻഡര്‍ കൗണ്ടി ഷെരീഫ് ഓഫിസില്‍ വിളിച്ചറിയിച്ചത്. തലേദിവസം രാത്രി ഒക്‌ലഹോമയിലേക്കുള്ള വിമാനത്തില്‍ എത്തേണ്ടിയിരുന്ന മകൻ എത്തിയില്ലെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ കാറിനുള്ളില്‍ മൂന്നു പേരുടെയും മൃതദേഹം പോലീസ് കണ്ടെത്തി. അപകടമരണമാണോയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

Back to top button
error: